ജനത്തെ വലച്ച് ബി.ജെ.പി ഹര്‍ത്താല്‍: കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ തകര്‍ത്തു
പാലക്കാട്: ജനങ്ങളെ വലച്ച് സംസ്ഥാനത്ത് ബി.ജെ.പി ഹര്‍ത്താല്‍. ഇന്നലെ വൈകുന്നേരത്തോടെ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വ്യാപക അക്രമം. പാലക്കാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് മുന്നില്‍ നിര്‍ത്തിയിട്ട മൂന്ന് ബസുകളുടെ ചില്ലുകള്‍ തകര്‍ത്തു. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അതിക്രമം. ഹര്‍ത്താലില്‍ അക്രമം കാണിക്കുകയാണെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. […]
