ഒരാളുടെകുടുംബത്തിന് അഹ്ല് എന്ന പദമാണ് അറബി ഭാഷയിലുള്ളത്. ഒരുവ്യക്തിയുടെഅഹ്ലെന്നാല്‍അയാളുടെ ഭാര്യയെന്നുംഒരുവീടിന്‍റെഅഹ്ലെന്നാല്‍ ആ വീട്ടിലെതാമസക്കാരെന്നും ഉപയോഗിച്ച് വരുന്നു.ഒരാളുടെ അനുയായികള്‍ക്കുംഅടുത്ത ബന്ധുക്കള്‍ക്കുംഅയാളുടെഅഹ്ലെന്നു പറയാം.അഹ്ലിന്‍റെഉച്ചാരണത്തില്‍ലഘൂകരണംവരുത്തി ആല്‍ എന്നും ഉപയോഗിക്കാറുണ്ട്.പക്ഷെ ഈ ശബ്ദംഅഹ്ലുപോലെഎല്ലാവിധ കുടുംബംങ്ങള്‍ക്കും പറയപെടുയ്യില്ല. ബഹുമാനിയായവ്യക്തിയുടെ ബഹുമാന്യരായകുടുംബത്തിന് മാത്രമെ ആല്‍ എന്ന് ഉപയോഗമൂള്ളൂ.ഇങ്ങനെയാണ് നബി കുടുംബം എന്ന അര്‍ത്ഥത്തില്‍ആലുന്നബി എന്ന് ഉപയോഗിക്കുന്നത്.
നബിയുടെ ആല്‍ എന്ന് ഉപയോഗിക്കുമ്പോള്‍ നബിയുടെകുടുംബക്കാര്‍ ബന്ധുക്കള്‍എന്നാണര്‍ത്ഥമെന്നുവ്യക്തം.ആരൊക്കെയാണ് നബി കുടുംബത്തില്‍പ്പെടുക എന്ന നമുക്ക് ചര്‍ച്ച ചെയ്യാം.യുദ്ധങ്ങളില്‍ നിന്നുംലഭിക്കുന്ന ഗനീമത്ത് സ്വത്തുക്കളില്‍ നിന്നുംമറ്റും നബി കുടുംബത്തിന് നല്‍കണമെന്ന് അല്ലാഹു നിര്‍ദേശിച്ച വിഹിതം നബി (സ്വ) തങ്ങള്‍ നല്‍കിയതും നബി(സ്വ)യുടെരണ്ടാം പിതാമഹന്‍ ഹാശിമിന്‍റെയുംഅദ്ദേഹത്തിന്‍റെമാതാവും പിതാവുമൊത്ത സഹോദരന്‍ മുത്വലിബിന്‍റെയും പുത്രന്മാര്‍ക്കായിരുന്നു .
മുത്വലിബിനെ പോലെഹാശിമിന്‍റെമാതാവും പിതാവുമൊത്ത മറ്റൊരുസഹോദരനാണ് അബ്ദുഷംസ്.പിതാവൊത്ത സഹോദരനാണ് നൗഫല്‍.ഇവിടെഹാശിം നബി(സ്വ)യുടെരണ്ടാമത്തെ പിതാമഹനാണ്. മുത്വലിബും നൗഫലും അബ്ദുശംസും ഹാശിമിന്‍റെ സഹോദരന്മാരാണ്.
ഹാശിമിന്‍റെമക്കള്‍ക്കു പുറമെ നബി(സ്വ) മുത്വലിബിന്‍റെമക്കള്‍ക്കും നബി കുടുംബത്തിന്‍റെവിഹിതം നല്‍കിയപ്പോള്‍ഇവരും നബിയോട് വിഹിതംചോദിച്ചു. തത്സമയം നബി തങ്ങള്‍ അവിടത്തെ രണ്ടുകയ്യിലുംവരലുകള്‍കോര്‍ത്ത് പിടിച്ച് കൊണ്ട് ഞങ്ങളുംമുത്വലിബിന്‍റെമക്കളുംഒന്നാണെന്ന് പറഞ്ഞു.അബ്ദുശംസിന്‍റെയും നൗഫലിന്‍റെയുംമക്കളുടെആവശ്യം നിരസിക്കുകയാണ് ചെയ്തത്.(ബുഖാരി).ഇതുമായി ബന്ധപ്പെട്ട നിരവധി ഹദീസുകള്‍ ബുഖാരിയില്‍കാണാം.
നബി കുടുംബത്തെ പറ്റിഅഹ് ലുബൈത്ത് എന്നുംഅഹ്ലുബൈത്തി എന്നുംഅഹ്ലുബൈത്തുന്നുബുവ്വഎന്നുമെല്ലാം പല ഹദീസുകളിലുംവന്നുട്ടുണ്ട്.ഇത് കൊണ്ട് ഉദ്ദേശ്യത്തില്‍അഭിപ്രായാന്തരങ്ങളുണ്ട്.ആലുന്നബി എന്നുംഅഹ്ലുല്‍ബൈത്ത് എന്നുംഒരെഉദ്ദേശ്രത്തിലാണ് പറയുന്നത്.
ഹദീസുകളില്‍ നിന്ന് ഇക്കാര്യംബോധ്യപ്പെടും.എന്നാല്‍ നബി (സ്വ)തങ്ങള്‍ ഫത്വിമ (റ) അലി (റ) ഹസന്‍(റ) ഹുസൈന്‍(റ) എന്നിവരെചേര്‍ത്തിയിരുത്തികൊണ്ട് ഇവരാണ് എന്‍റെഅഹ്ലുബൈത്ത് എന്ന് പ്രസ്ഥാവിച്ചതായിചിലഹദീസുകളിലുണ്ട്.തുര്‍മദി, ഹാകിം, ബൈഹഖി,അഹ്മദ് തുടങ്ങിയ ധാരാളംഇമാമുകള്‍ ഈ ഹദീസുകള്‍റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇത്തരംഹദീസുകള്‍അടിസ്ഥാനമാക്കിഅഹ്‌ലുബൈത്തെന്നാല്‍ നബിയും പ്രസ്തുത നാല് പേരുംഅവരുടെമക്കളും മാത്രമെഉള്‍പ്പെടുകയുള്ളൂവെന്ന് ഒരു പക്ഷം പറയുന്നു. ധാരാളംഹദീസുകള്‍ ഫാത്വിമ(റ) അലി(റ) ഹസന്‍(റ) ഹുസൈന്‍(റ) ഇവരുടെമഹത്വംഅറിയിക്കുന്നുണ്ട്.അഹ്ലുല്‍കിസാഅ് എന്നുംഅഹ്ലുല്‍അബാഅ (കരിമ്പടത്തിനകത്താക്കപ്പെട്ടവര്‍) എന്നിങ്ങനെ വിശേഷിപ്പിച്ച് കൊണ്ട് പ്രത്യേക പദവി നല്‍കപ്പെടുന്നു.അതിനും പുറമെ ഫാത്വിമഅലി ദമ്പതികളില്‍ നിന്നും പിറന്ന മക്കളെല്ലാംഅവരില്‍ ആണ്‍ പെണ്‍ വിത്യാസമില്ലാതെ നബിയുടെമക്കള്‍ എന്ന പദവിയിലുള്ളവരാണ്.
നബി കുടുംബത്തില്‍ നിന്നുംഏറ്റവുംഉയര്‍ന്ന സ്ഥാനത്തുള്ളവരാണ് നബി (സ്വ)യുടെമക്കള്‍, അത് പോലെഅബ്ദുല്‍മുത്വലിബിന്‍റെമക്കളും.അപ്രകാരം ബനൂ ഹാശിമും നബി കുടുംബത്തില്‍ നിന്ന് ബനൂ മുത്വലിബിനെക്കാള്‍സ്ഥാനമുള്ളവരാണ്.(തുഹ്ഫ 7 137)
അപ്പോള്‍ നബി കുടുംബമെന്നത് നബിയുടെമുകളിലുള്ളമൂന്നാംതലമുറയില്‍ നിന്നാരംഭിക്കുന്ന വിശാലമായകുടുംബമാണ് ബനൂ ഹാശിം,ബനൂ മുത്വലിബ്. അവരില്‍ നിന്ന് ബനൂ ഹാശിംഅവരെക്കാള്‍സ്ഥാനമുള്ളവരാണ് ബനൂഹാശിമില്‍നിന്ന് സ്ഥാനമുള്ളവരാണ് ബനൂ അബ്ദുല്‍മുത്വലിബ്.അവരെക്കാള്‍ഉയര്‍ന്ന സ്ഥാനമുള്ളവരാണ് നബിയുടെസന്താനങ്ങള്‍. ഫാത്വിമ(റ)യുടെ പുത്രിമാരും പുത്രന്മാരും.അവരില്‍ നിന്ന് തന്നെ വിശിഷ്ടരാണ് ഫാത്വിമയുടെ പുത്രന്മാരായ ഹസന്‍(റ) ഹുസൈന്‍(റ) എന്നിവരുംഅവരുടെ പുത്രന്മാരും പുത്രിമാരും.ഇവരാണ് പില്‍കാലത്ത് ശരീഫുകള്‍,അശ്റാഫ് എന്നിങ്ങനെ വിശേഷിക്കപ്പെടുന്നവര്‍.
മുന്‍കാലങ്ങളില്‍ നബി കുടുംബ്ത്തില്‍പ്പെട്ട എല്ലാവരെയുംശരീഫ് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നെങ്കിലുംമിസ്റിലെ ഫാത്വിമീ ഭരണകൂടത്തിന്‍റെകര്‍ശനമായ നിയന്ത്രണംമൂലം ഈ വിശേഷണം ഹസന്‍,ഹുസൈന്‍ (റ) എന്നിവരുടെമക്കളില്‍ മാത്രം പരിമിതപ്പെടുകയാണുണ്ടായത്.