പ്രപഞ്ചം നാഥനിലേക്കുള്ളസ്വിറാത്ത്

അബ്ദുസ്സലാം പന്നിയൂര്‍

അറബിക്കടലി ല്‍ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍കേരള തീരങ്ങളില്‍ശക്തിയായകാറ്റ് ആഞ്ഞുവീശുവാന്‍ സാധ്യത . മത്സ്യബന്ധനത്തിന്ന് പോകുന്നവര്‍ നാലുദിവസത്തേക്ക് കടലിലിറങ്ങരുതന്ന്കാലാവസ്ഥവിഭാഗംമുന്നറയിപ്പ് നല്‍കി .നാളെ വടക്കന്‍കേരളത്തില്‍ഇടിയോട്കൂടിയശക്തമായമഴക്ക്സാധ്യത .

ഇത്തരത്തിലുള്ളവാര്‍ത്തകള്‍ നമുക്ക്ഏവര്‍ക്കുംസുഭരിചിതമാണ് പ്രാപഞ്ചികമായമാറ്റങ്ങളെകുറിച്ച് പഠിക്കാനും അവയുടെസത്യങ്ങളെചികഞ്ഞന്യേശിക്കാനും ശാസ്ത്രലോകംമത്സരത്തിലാണ്. ഒരിക്കല്‍ പറഞ്ഞ കാര്യം പിന്നീട് പല തവണകളായിമാറ്റിപ്പറയാന്നുംശാസ്ത്രം നിര്‍ബന്ധിതമായിട്ടുണ്ടെന്നതാണ്സത്യം .

നാം ജീവിക്കുന്ന ഈ ഭൂമിയില്‍ നമ്മുടെ കണ്‍മുന്നില്‍അല്ലങ്കില്‍സ്വശരീരത്തില്‍തന്നെ അത്ഭുതങ്ങളായസത്യങ്ങള്‍ഇന്നുംരഹസ്യംകണ്ടെത്താതെകിടക്കുന്നു. ഈ സത്യങ്ങളെചികഞ്ഞന്വേഷിച്ചു കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍വളരെവിരളമാണ്. ശാസ്ത്രമെന്ത് പറയുന്നുഅതപ്പടിവിഴുക മാത്രമാണ്  നാം ചെയ്യുന്നത്.

ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടെന്ന ഖുര്‍ആനികാധ്യാപനങ്ങള്‍ സത്യത്തില്‍ മനുഷ്യനെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ്ചെയ്യുന്നത്. മാത്രമല്ല അതിനുള്ള സൂചനങ്ങളും ഖുര്‍ആന്‍ നല്‍കുന്നുണ്ട.് പക്ഷേ മുസ്ലിം സമൂഹം അതിനെ വളരെ അതികം അവകണിക്കുകയും ഇതര മതസ്ഥര്‍ അതിനെ കുറിച്ച് ചിന്തിക്കുകയും തല്‍ഫലമായി ഇസ്ലാം പുല്‍കുകയുംചെയ്യുന്നുണ്ട് മനുഷ്യന്‍ അവന്‍റെറബ്ബിനെ കുറിച്ച് പഠിക്കുന്നതിന്ന് പകരംഅവന്‍റെസൃഷ്ടികളെകുറച്ച് പഠിക്കുകയുംഅതുവഴിറബ്ബിലെക്ക്എത്തിച്ചേരാനുമാണ്ഇസ്ലാംനിഷ്കര്‍ഷിക്കുന്നത്.

കാരണം  ലോകത്തിലെ സംഭവ വികാസങ്ങളെകുറിച്ച് പഠിക്കുകയാണങ്കില്‍ ഇതിനെ നിയന്ത്രക്കാനും കാര്യങ്ങളെതിട്ടപ്പെടുത്താനും ഒരുസ്രഷ്ടാവ് അനുവാര്യമാണെന്നും കണ്ടെത്താന്‍ പറ്റും. വീണ്ടുംചിന്ത കോടത്താല്‍ സ്രഷ്ടാവ് ഏകനായ നാഥനാവണമെന്നും കണ്ടത്താന്‍ കഴിയ്യും

ഖുര്‍ആന്‍ ചോദിക്കുന്നു:’ നിങ്ങള്‍ ഒട്ടകങ്ങളിലെക്ക്  നോക്കുന്നില്ലേ അത് എങ്ങനയാണ് സ്രഷ്ടിരക്കപ്പെട്ടതെന്ന്’ ഒട്ടകത്തിന്‍റെ സ്രഷ്ടിപ്പ് വളരെ അതികംചിന്തകള്‍ നമ്മിലേക്ക് കൈമാറുന്നുണ്ട്. മരുഭൂമിയുടെ മരുക്കപ്പലായ അറിയപ്പെടുന്ന ഒട്ടകത്തിന്ന് കൊടുംചൂട്താങ്ങാന്‍ കഴിയുന്ന തോലിയുണ്ട്. അതോടപ്പം മുള്ളുകള്‍ പക്ഷിക്കുമ്പോള്‍ മുറിവുണ്ടാക്കാത്ത രീതിയിലുള്ള ചുണ്ടുകളുംവായയും അതിനുണ്ട്. വെള്ളം സംഭരിക്കാനുള്ള ഒരു സഞ്ചിയും അതിന്‍റെ ശരീരഘടനയില്‍ സ്രഷ്ടിക്കപ്പെട്ടിരിക്കുന്നു. അതോടപ്പം മരുഭൂമിയില്‍കാലുകള്‍ വയ്ക്കുമ്പോള്‍ താഴ്ന്ന് പോകാതിരിക്കാന്‍ അവയുടെ കുളമ്പുകള്‍ നിവര്‍ത്താനിള്ള അനുഗ്രഹം അതിന്ന് നല്‍കപ്പെട്ടു . ഇതൊക്കെ സംവിധാനിച്ചതിന്ന് പിന്നില്‍ ഒരു ആദൃശക്തിയുണ്ടന്നു വ്യക്തം.

പര്‍വദതങ്ങള്‍ നാട്ടപ്പെടുന്നതെങ്ങങ്ങെയാണെന്ന് ഖുര്‍ആന്‍ ചോദിക്കുന്നു. മറ്റൊരിടത്ത് ഖുര്‍ആന്‍ പറയുന്നു: ‘പര്‍വദങ്ങളെ ഭൂമിക്ക് ആണിയാക്കിയിരിക്കുന്നു . ഇതിനെ കുറിച്ച് ഗവേഷണംനടത്തിയവര്‍ പറയുന്നു: ഒരു മരത്തെ അതിന്‍റെവേരുകള്‍ ഭൂമിയില്‍ പിടിച്ച് നിറുത്തുന്നത് പോലെയാണ് പര്‍വതങ്ങള്‍ ഭൂമിയെ നലനിര്‍ത്തുന്നത്.

ബെഞ്ചുകളുടെയും ഡസ്ക്കുകളുടെയും ആണി  ഇളകിയാല്‍ അവ ചാഞ്ചാടുന്നു . അതുപോലത്തന്നെ ഭൂമിയുടെ ആണിയണ് പര്‍വതമെങ്കില്‍ അത് നശിപ്പിച്ചാല്‍ ഭൂമിയുടെ നിലനില്‍പ്പ് അവതാളത്തിലാകും.ഭൂമികുലുക്കങ്ങള്‍ക്ക്ഹേതുവാകുന്നത് മലകള്‍ ഇടിച്ചുനിരത്തുന്നതാണെന്ന് ശാസ്ത്ര പറയുന്നു. പ്രകൃതിക്ഷോഭങ്ങള്‍ക്കും നിദാനം പ്രകൃതിയെ അധികമായിചൂഷണംചെയ്യുന്നതാണന്നുംശാസ്ത്രംവെളിപ്പെടുത്തുന്നു.

ഇത് ഖുര്‍ആന്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചതാണ്. ‘ജനങ്ങളുടെകൈക്കടത്തല്‍ മൂലം കരയിലും കടലിലും പ്രശ്നങ്ങള്‍ വെളിവായി. ആകാശം ഉയര്‍ത്തപ്പെട്ടതിന്‍റെ രഹസ്യങ്ങളെ പഠിക്കാന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. തൂണുകളില്ലാത്ത ആകാശംനില നില്‍ക്കുന്നതിന്ന് പിന്നില്‍ ഒരു നിയന്ത്രിക്കുന്നവനുണ്ടെന്നും ആകശത്തെ കുറിച്ച് പഠിക്കുമ്പോള്‍ കണ്ടത്താനാവുംതൂണുളില്ലാതെ നില നില്‍ക്കുന്ന ആകാശംശാസ്ത്രത്തിനു കൗതുകമാണ്.

ബഹുദൈവങ്ങളുടെ നിലനില്‍പ്പിനെ ചോദ്യംചെയ്യപ്പെടാനും ഏകദൈവ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കാനും സാധിക്കും.കാരണംആകാശ നിലനില്‍പ്പിന്‍റെ ഘടനയില്‍ ബഹുദൈവങ്ങള്‍ ഉണ്ടങ്കില്‍ പല അഭിപ്രായങ്ങളും ഉയരുകയും അതിന്‍റെ നിലനില്‍പ്പില്‍ അരിക്ഷിതാവസ്ഥ ഉണ്ടാവുകയുംചെയ്യും . ആകാശത്തിന്‍റെകാര്യത്തില്‍മുഴുവനും ഇത് തന്നയായിരിക്കുംസ്ഥിതി.

പിന്നീട് ഭൂമിയിലേക്ക് നോക്കാന്‍ ഖുര്‍ആന്‍ നമ്മോട് ഉപദേശിക്കുന്നു. ഉരുണ്ട ഭൂമിയെ ജീവിക്കാന്‍ കഴിന്ന രീതിയില്‍ പരത്തിയത് ആരെന്ന അന്യേഷണം ഒടുവില്‍ചെന്നത്തുന്നത് പ്രപഞ്ചസ്രഷ്ടാവിലെക്ക് തന്നെയാണ്. ഇത്തരുണത്തില്‍ പ്രപഞ്ചത്തിലെ ഓരോ സ്രഷ്ടിയെയും നാം പരിശോധിക്കുകയാണങ്കില്‍ ഒരുപാട് അത്ഭുതങ്ങള്‍ കണ്ടത്താന്‍  കഴിയും.

പ്രപഞ്ചത്തിലെ മുഴുവന്‍ വസ്ഥുക്കള്‍ക്കും മോഡലുകള്‍ ഉണ്ടാക്കാന്‍ മനുഷ്യനു കഴിയണമെന്നില്ല.കൃത്തിമ അവയവങ്ങള്‍ വച്ച്പിടിക്കപെടുന്നുവെങ്കിലും ഒറിജനലിന്‍റെ നാലയലത്താന്‍ അതിന്ന് സാധിക്കാറില്ല. ശാസ്ത്രം പുരോഗിമിച്ചിട്ടും രക്തത്തിന്‍റെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കാന്‍ കഴിഞ്ഞട്ടില്ല . ഇസ്ലാം പറയുന്നു: ലോകത്തിലെ ഒരോവിരലയടാളങ്ങളുംവ്യത്യസ്ഥമാണന്ന്. ശാസ്ത്രം ഇന്നത് സമ്മതിച്ചിരിക്കിന്നു.

മനുഷ്യ ശരീരത്തിലെ രക്തശുദ്ധീകരണത്തിന്ന് അല്ലാഹു സംവ്വിധാനിച്ചയന്ത്രം തകരാറിലായാല്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ ക്രിയ ചെയ്യുമ്പോള്‍ രോഗിമുടക്കേണ്ട കാശിന്ന് കണക്കില്ല. പക്ഷേ കാശില്ലാതെ ഇത്രയും നാള്‍ അത് നിര്‍വഹിച്ച് തന്ന സ്രഷ്ടാവിന്‍റെ അനുഗ്രഹത്തെ കുറിച്ച് ഇത് നമ്മെ ബോധവാന്‍മ്മാരാക്കുന്നു .വണ്ടിനെ അല്ലാഹു എന്തിനു സൃഷ്ടിച്ചു എന്ന് ചോദിച്ചയാള്‍ക്ക് അവസാനം തന്‍റെ ശരീരത്തിലെ മുറിവുണങ്ങാന്‍ വേണ്ടി വണ്ടിനെ കരിച്ച് പോടിയാക്കി പുരട്ടേണ്ടിവന്നു.

ഇത്തരത്തില്‍ പ്രപഞ്ചത്തിലെ സംവിദാനങ്ങളല്ലാത്തിലും വളരെയദികം സന്ദേശങ്ങള്‍ ഒളിഞ്ഞ് കിടപ്പുണ്ട്.അതിനെ കണ്ടെത്താന്‍ അതിനെ കുറിച്ച് ചിന്തിക്കാന്‍ തയ്യാറാവുന്നവര്‍ക്ക് സാധ്യമാകും.അത്തരം അറിവുകള്‍ നമ്മെ നാഥനിലേക്ക് അടിപ്പിക്കും.

അല്ലാഹു പറയുന്നു: അല്ലാഹുവിന്‍റെസൃഷ്ടികളില്‍ അവനെ ഭയപ്പെടുന്നവര്‍ പണ്ഡിതന്‍മാരാണ്. ഈ വാക്യം ഉണര്‍ത്തുന്നത് അവന്‍റെസൃഷ്ടികളെകുറിച്ച് പഠിക്കുകയും അവഗാഹം നേടുകയുംചെയ്യുമ്പോള്‍ അവന്‍ നാഥനെ ഭയപ്പെടാനും യഥാര്‍ത്ഥ വിശ്വാസിയായി ജീവിക്കാനും സാധിക്കും എന്നാണ്.

 

 

 

 

 

About Ahlussunna Online 1304 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*