സ്ത്രീ പുരുഷ ലിംഗ ഭേദമന്യേ വസ്ത്രധാരണാ രീതിയും സമാനതകളോടെ സമത്വവല്‍ക്കരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ബാലുശ്ശേരിയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ തുടക്കം കുറിച്ച പുതിയ യൂണിഫോം പരിഷ്കാരം.ജെന്‍ഡര്‍ ന്യൂട്രല്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ നിയമം ഫെമിനിസത്തിന് തങ്ങളുടെ നിലനില്‍പറിയിക്കാനുള്ള ഒരവസരം കൂടിയാണ്.ഈ പരിഷ്കരണം സ്ത്രീകള്‍ക്ക് സുരക്ഷയും സ്വാതന്ത്ര്യവും നല്‍കുന്നതാണെന്ന് ന്യായം ഉന്നയിക്കുമ്പോള്‍ ഇതിനോട് വിയോജിയിക്കുന്നവരെ പുരോഗമന വിരുദ്ധരും യോജിക്കുന്നവരെ പുരോഗമന വാദികളുമാക്കി തരം തിരിക്കുന്നതില്‍ അര്‍ത്ഥമില്ല.യൂണിഫോമിന്‍റെ വിഷയത്തിലായത് കൊണ്ട് തന്നെ ഒരു വിഭാഗത്തിന്‍റെ അവകാശങ്ങളെ നിഷേധിക്കുന്നു എന്ന വിഷയം ഇതിലുണ്ട്.വസ്ത്രധാരണ എന്നത് ഒരു രീതി എന്നതിലുപരി സംസ്കാരത്തിന്‍റെ ഭാഗം കൂടിയാണ്.ഈ രീതിയിലൂടെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നവരുണ്ട്.അവരുടെ അവകാശങ്ങള്‍ക്കുമേല്‍ അധികാരത്തിന്‍റെ മുഷ്ടികള്‍ പതിയാന്‍ അനുവദിച്ചുകൂടാ.എല്ലാവര്‍ക്കും ഇഷ്ടമുള്ളത് പ്രവര്‍ത്തിക്കാനുള്ള പൂര്‍ണ അധികാരം ഇന്ത്യാ മഹാരാജ്യത്ത് അനുവദിക്കപ്പെട്ടതാണ്.എന്നാല്‍ മറ്റൊരുത്തന്‍റെ അവകാശങ്ങള്‍ക്കുമേല്‍ കൈകടത്തിക്കൊണ്ടാവരുത് എന്ന് മാത്രം.അപ്രകാരം ഇഷ്ടമുള്ളവര്‍ ഇഷ്ടമുള്ളത് ധരിക്കട്ടെ,മാന്യതയാഗ്രഹിക്കുന്നവരെ മാന്യമായത് ധരിക്കാന്‍ സമ്മതിക്കുക.സ്ത്രീവേഷം ധരിക്കുന്ന പുരുഷനെയും പുരുഷവേഷം ധരിക്കുന്ന സ്ത്രീയെയും നബി(സ്വ) തങ്ങള്‍ ശപിച്ചിരിക്കുന്നു.ഇസ്ലാം നിഷ്കര്‍ഷിക്കുന്ന യഥാര്‍ത്ഥമായ വസ്ത്രധാരണക്കുള്ളില്‍ സ്ത്രീ പരിപൂര്‍ണ്ണ സുരക്ഷിതയാണ്.റസൂല്‍(സ്വ) പഠിപ്പിച്ച പാഠങ്ങള്‍ക്കപ്പുറം പുതിയൊരു പുരോഗമനം ഭൂഷണമല്ല.
ജെന്‍ഡര്‍ ന്യൂട്രല്‍
About Ahlussunna Online
1301 Articles
Ahlussunna Online
A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.
Be the first to comment