എട്ടു വർഷം മറച്ചുവെച്ച ആ സത്യം സിദ്ധാർത്ഥ് വെളിപ്പെടുത്തുന്നു

വിവ: സിദ്ധീഖ് റഹ്മാനി വേളം

 

ഏത് പൗരനും തനിക്കിഷ്ടമുള്ള മതം തെരഞ്ഞെടുക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും ഭരണഘടനാപരമായ നിയമ പരിരക്ഷയുള്ള ഒരു രാജ്യത്ത് ഇസ്ലാം മതം സ്വീകരിച്ചതിൻ്റെ പേരിൽ ആൾക്കൂട്ട അക്രമം ഭയന്ന് 8 വർഷത്തോളം തൻ്റെ വിശ്വാസം മറച്ചുവെച്ച് ജീവിക്കേണ്ടി വന്ന ഹൈന്ദവ മുന്നോക്ക ജാതിയിൽപ്പെട്ട സിദ്ധാർത്ഥ് എന്ന ചെറുപ്പക്കാരൻ്റെ ആശ്ചര്യകരമായ ഇസ് ലാമാസ്ലേഷണ കഥയാണിത്.

പ്രമുഖ ഇന്ത്യൻ ഇംഗ്ലീഷ് പത്രങ്ങളിൽ ഒന്നായ  “ദി വൈറി “ൽ ഈഴിടെയാണിത് പ്രസിദ്ധീകരിച്ചുവന്നത്. ഹിന്ദു വിശ്വാസാചാരങ്ങളെ  കണിശമായി പാലിച്ചിരുന്ന  ഒരു കുടുംബത്തിലായിരുന്നു സിദ്ധാർത്ഥിൻ്റെ ജനനം.ഒരാഴ്ചയിൽ മിക്കദിവസവും  അമ്പലവുമായ ആരാധനാ കർമ്മങ്ങളുമായി  ബന്ധപ്പെട്ടുള്ളതായിരുന്നു സിദ്ധാർത്ഥിൻ്റെ ജീവിതം.  കുടുംബത്തിന് കീഴിലുള്ള ക്ഷേത്ര തന്ത്രിയുടെ കാർമികത്വത്തിലായിരുന്നു അവർ  എല്ലാ ഹൈന്ദവ ആഘോഷങ്ങളും ആചാരങ്ങളും  കൃത്യമായി  ചെയ്തു പോന്നിരുന്നത്.    യുക്തി ഭദ്രമായ  ഒരു ഉത്തരവും ലഭിക്കാത്ത പല കർമ്മങ്ങളും അദ്ദേഹം ഒരു പാരമ്പര്യം എന്ന നിലക്ക്  തുടരുകയാണ്   ചെയ്തത് .

കുറച്ചു കാലങ്ങൾക്കു ശേഷം  സിദ്ധാർഥ് സ്വന്തത്തെക്കുറിച്ചും  താൻ തുടർന്നുകൊണ്ടിരിക്കുന്ന വിശ്വാസ പാരമ്പര്യത്തെ ക്കുറിച്ചും ചിന്തിക്കാൻ തുടങ്ങി. താനിതുവരെ അനുവർത്തിച്ചു പോന്നിരുന്ന പലവിശ്വാസ കാര്യങ്ങളും അദ്ദേഹത്തിന് ലോജിക്കില്ലാത്തതായി തോന്നി. ഒടുവിൽ സിദ്ധാർഥ് ഒരു സത്യാന്വേഷിയായി മാറുകയും പല മത ദർശനങ്ങളെക്കുറിച്ച് പഠിക്കാനുള്ള  ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. പ്രഥമമായി ഇസ്ലാമിനെ കുറിച്ച് തന്നെ പഠിക്കാൻ സിദ്ധാർത്ഥ് തീരുമാനമെടുത്തു. ലഭ്യമായ ഓണ്ലൈൻ/ ഓഫ്‌ലൈൻ സ്രോതസ്സുകൾ ഉപയോഗപ്പെടുത്തി ഖുർആൻ വായന തുടങ്ങുകയും  ഒരുപാട് കാര്യങ്ങൾ അതുവഴി പടിച്ചെടുക്കുകയും ചെയ്തു. ഇസ്ലാമിൻ്റെ പല ആശയങ്ങളും സിദ്ധാർത്ഥിനെ വല്ലാതെ സ്വാധീനിച്ചു. പ്രത്യേകിച്ച് ഇസ്ലാമിൻറെ  എല്ലാവരും തുല്യരാണെന്ന സമത്വവാദം  സിദ്ധാർത്ഥിൻ്റെ മനസ്സിൽ ആഴത്തിൽ സ്വാധീനിച്ചു. ഹൈന്ദവ സമൂഹത്തിലെ ജാതി വിഭാഗീയതകൾക്കിടയിൽ നിന്നു വളർന്നു വന്ന സിദ്ധാർത്ഥിന് ഇസ്ലാമിൻ്റെ  സമത്വാശയത്തോട് വലിയ മതിപ്പ് തോന്നി. മുസ്ലിം ആവുന്നതിനു മുമ്പ് തന്നെ സിദ്ധാർഥ് ആഒരു സമത്വ സങ്കല്പം സ്വജീവിതത്തിൽ  പ്രയോഗവൽക്കരിക്കാൻ വേണ്ടി ശ്രമിച്ചു.  അങ്ങനെ അദ്ദേഹം എല്ലാ ജാതിക്കാരെയും  ഒരു പോലെ കാണാനും  എല്ലാവരോടും സമത്വ രൂപേണ ഇടപഴകാനും തുടങ്ങി.

നാളുകൾ കഴിയുന്തോറും  സിദ്ധാർത്ഥ് ഇസ്ലാമിക പാരമ്പര്യത്തോട് കൂടുതൽ അടുത്തു.  അധികം വൈകാതെ  നിസ്കാരവും റമദാൻ വ്രതവുമൊക്കെ സ്വജീവിതത്തിൽ പ്രാവർത്തികമാക്കാനും അദ്ദേഹം തുനിഞ്ഞു. പക്ഷേ സിദ്ധാർത്ഥിൻ്റെ ജീവിതത്തിൽ ഉണ്ടായിരിക്കുന്ന  മാറ്റങ്ങൾ ശ്രദ്ധിച്ച കുടുംബാംഗങ്ങളും  കൂട്ടുകാരും  അദ്ദേഹത്തിൻറെ നീക്കുപോക്കുകൾ ശ്രദ്ധിച്ചു .പന്തികേട് തോന്നിയ കുടുംബക്കാർ  സിദ്ധാർത്ഥിൻ്റെ ബെഡ്റൂം പരിശോധിക്കുകയും  അദ്ദേഹം പ്രാർത്ഥനക്കായി ഉപയോഗിച്ചിരുന്ന മുസ്ലിം തൊപ്പിയും പ്രാർത്ഥന പുസ്തകവും നിസ്കാരപായയും അവർ കണ്ടെത്തുകയും ചെയ്തു. തൻറെ നാട്ടിലെ പ്രാദേശിക പള്ളിയിൽ രഹസ്യമായി സിദ്ധാർത്ഥ് പോകുന്നുണ്ടെന്നറിഞ്ഞ കൂട്ടുകാർ  ഇത് വീട്ടുകാരെ അറിയിച്ചു അവർക്കിതിലുള്ള അമർഷം രേപ്പെടുത്തി.

ഒടുവിൽ സിദ്ധാർത്ഥിനെ കുടുംബക്കാർ തള്ളിപ്പറയുകയും  വീട്ടിൽ പുറത്താക്കുകയും ചെയ്തു. തെരുവിലിറക്കപ്പെട്ടിട്ടും സിദ്ധാർത്ഥിൻ്റെ തീരുമാനത്തിന് മാറ്റമുണ്ടായില്ല. അദ്ദേഹം അവിടത്തെ പ്രാദേശിക പള്ളിയിൽ ചെന്നു ഇസ്ലാം സ്വീകരിച്ചു .സിദ്ധാർത്ഥ് എന്ന പേരുമാറ്റി ശദാബ് എന്നാക്കുകയും ചെയ്തു. 2012 ലായിരുന്നു ഈ സംഭവം. ഒരു മുസ്ലിം സുഹൃത്തിൻ്റെ സഹായത്തോടെ താമസ സൗകര്യങ്ങൾ തരപ്പെടുത്തി അദ്ദേഹം ഹം ജോലിക്കു പോയി സുഖമായി ഒരു പുതുജീവിതം ആരംഭിച്ചു. അപ്പോഴും പൊതുസമൂഹത്തിനു മുമ്പിൽ സിദ്ധാർത്ഥ് തൻ്റെ മുസ്‌ലിം ഐഡൻറിറ്റി മറച്ചുവച്ചു. മതം മാറ്റങ്ങൾക്കെതിരെ ഇന്ത്യയിൽ വളർന്നു വരുന്ന  ഫാസിസ്റ്റ് ഭീകരതയെ പിടിച്ചുകൊണ്ട് തന്നെയായിരുന്നു ഇത്. അങ്ങനെ പ്രാർത്ഥനാ സമയങ്ങളിൽ ആരുമറിയാതെ  പള്ളിയിൽപോയി പ്രാർത്ഥനകൾ നിർവഹിച്ച ശദാബ്  പൊതുസമൂഹത്തിനു മുമ്പിൽ  പഴയ സിദ്ധാർത്ഥ് തന്നെയായി ജീവിതം തുടർന്നു . ഏകദേശം 2020 ലെ ഡൽഹി കലാപം ഉണ്ടാകുന്നത് വരെയുള്ള എട്ടു വർഷം ശദാബ് തൻറെ വിശ്വാസത്തെ  ജനങ്ങൾക്ക് മുമ്പിൽ നിന്നും മറച്ചു വച്ചു. കലാപാനന്തരം തൻറെ ഐഡൻറിറ്റി വെളിവാക്കി  മുസ്ലിംകൾകൊപ്പം നിൽക്കേണ്ട സമയമാണിതെന്ന് മനസ്സിലാക്കിയ അദ്ദേഹം ഹം കലാപ ഇരകൾക്കു വേണ്ടിയുള്ള  റിലീഫ് പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായി.

ആദ്യകാലത്ത് മുസ്ലിംകളോടുള്ള  സമീപനത്തെക്കുറിച്ചും വർത്തമാന ഇന്ത്യയിലെ മതംമാറ്റ പ്രവർത്തനങ്ങൾക്കെതിരെ ഒരു വിഭാഗം ആളുകൾ നടത്തുന്ന അനാരോഗ്യ പ്രവണതകളെ ക്കുറിച്ചും സിദ്ധാർത്ഥ് പറയുന്നത് കാണുക :

“പണ്ടുകാലത്ത്  മുസ്ലിംകളോട് വളരെയധികം ശത്രുത വെച്ചു പുലർത്തിയിരുന്ന ആളായിരുന്നു  ഞാൻ. പക്ഷേ ഇന്ന് അവരിലൊരാളായി മാറിയതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഏതൊരു വ്യക്തിക്കും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും അനുധാവനം ചെയ്യാനുമുള്ള  അവകാശമുണ്ട്. അതുകൊണ്ടുതന്നെ ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കുമുണ്ട്. ഖേദകരമെന്ന് പറയട്ടെ എന്തും രാഷ്ട്രീയമായി മാറ്റിമറിക്കപ്പെടുന്ന സാഹചര്യമാണ് ഇന്ന് ഇന്ത്യയിലുള്ളത് . ആയതിനാൽ പലപ്പോഴും തങ്ങളുടെ ഐഡൻറിറ്റി മറച്ചുവെക്കേണ്ട സ്ഥിതിയാണ് ഇന്ന്  ഇന്ത്യൻ മുസ്ലിംകൾക്കുള്ളത്. അള്ളാഹു നമ്മെ എല്ലാ  അതിക്രമങ്ങളിൽ നിന്നും രക്ഷപ്പെടുത്തുകയും സഹായിക്കുകയും ചെയ്യട്ടെ ……. ആമീൻ

About Ahlussunna Online 1348 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*