വഖ്ഫ് ബോർഡും പി എസ് സി യും

ഇന്ത്യൻ പാർലിമെന്റ് പാസാക്കിയ വഖ്ഫ് ആക്ട് 1995 ന് വിരുദ്ധമായ നടപടിയാണ് സംസ്ഥാന സർക്കാർ കൈകൊണ്ടിട്ടുള്ളത്.
അണ്ടർ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനും പാർലമെന്റ്, നിയമസഭാ അംഗങ്ങളും ഉൾപ്പെട്ട ജനപ്രദിനിഥികളും ബോർഡ് മെമ്പർമാരും അടങ്ങുന്ന ഇന്റർവ്യൂ ബോർഡ് യോഗ്യതയുടെ അടിസ്ഥാനത്തിൽ സുദര്യമായാണ് ആറു പതിറ്റാണ്ട് കാലമായി ഇത് നിലകൊള്ളുന്നത്.
മതബോധമുള്ളവരും മുസ്‌ലിം സ്ഥാപങ്ങളോട് കടപ്പാടുള്ളവരുമായിരിക്കണം ബോർഡിനെ നയിക്കേണ്ടത്. പി എസ് സി മുഖാന്തരമുള്ള നിയമനം ഈ അവസ്ഥക്ക് കളങ്കം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.
മാത്രമല്ല മുസ്ലീങ്ങൾക് മാത്രമായി നിയമനം എന്നത് ,കോടതിയിൽ ചോദ്യം ചെയ്യപ്പെടാവുന്നതും, അതിലൂടെ മുസ്ലിങ്ങളെ വർഗീയ വാദികളായി മുദ്ര കുത്തപ്പെടുകയും ചെയ്യുക എന്ന ഗൂഢ നീക്കം ഇതിനു പിന്നിൽ പ്രവർത്ഥിക്കുന്നുണ്ടോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു
പി എസ് സി വഴി വഖ്ഫ് ബോർഡിലേക് നിയമനം നടത്തുന്നത് മറ്റു സർക്കാർ തസ്തികയിലേക്കുള്ള സമുദായ സംവരണ കോട്ടയെ ഇത് വ്യാപകമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും നിയമവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
അതിലൂടെ മുസ്‌ലിം സമുദായത്തിന്ന് ലഭിക്കേണ്ട സംവരണാനുകൂല്യങ്ങൾ മുരടിച്ചു പോവുകയും ചെയ്യും.
ഇത്തരത്തിൽ മുസ്‌ലിം സമൂഹത്തെ അരികവ ൽകരിക്കപ്പെടുന്ന ഉത്തരേന്ത്യൻ മാതൃകയാണ് മതസൗഹാര്ദ വർത്തമാനങ്ങൾ ഏറെ പറയുന്ന മലയാളമണ്ണിലും ദൂര വ്യാപകമായി നടമടികൊണ്ടിരിക്കുന്നത്. കേട്ടോടുങ്ങാത്ത ഈ മുസ്‌ലിം വിരോധത്തിന് ഭാവി തീർപ്പ് കല്പിക്കുമോ?

About Ahlussunna Online 1304 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*