രാഷ്ട്രീയപരവും സാമൂഹികവും സാമ്പത്തികവുമായ രംഗത്ത് ആഗോള പ്രാദേശിക തലങ്ങളില്‍ പാശ്ചാത്യ/യൂറോപ്യന്‍ ഇസ്ലാമേതര സമൂഹങ്ങളും ഇസ്ലാമിക ലോകവും തമ്മിലുള്ള ബന്ധം ദ്വിദ്രുവങ്ങളിലൂടെത്തന്നയാണ് മുന്നോട്ടുപോയികൊണ്ടിരിക്കുന്നത്. ലോകമൊന്നടങ്കം അനുസ്യൂതം മാറ്റങ്ങള്‍ക്കു വിധയമാക്കപ്പെട്ടുകൊണ്ടിരിക്കുന്നത് നാം അനുഭവിക്കുകയും കാണുകയും ചെയ്യുന്നു. മുസ്ലിങ്ങളും അല്ലാത്തവരും ഇസ്ലാമിന്‍റെ പേരില്‍ ആരൊക്കെയോ ചേര്‍ന്ന് നടത്തുന്ന ഭീകര/ തീവ്രാവദ പ്രവര്‍ത്തനങ്ങളുടെ ഇരകളാക്കപ്പെടുന്ന വേദനാജനകമായ അവസ്ഥാവിശേഷം എങ്ങും നടമാടിക്കൊണ്ടിരിക്കുന്നു. അതോടപ്പം പുരോഗതിയുടെ ഉത്തുംഗതിയിലെത്തി നില്‍ക്കുന്ന വാര്‍ത്താമാധ്യമങ്ങളെയും മറ്റു വിനിമയോപാധികളെയും ദുരുപയോഗം ചെയ്ത് ഇസ്ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണങ്ങളും മുന്‍വിധികളും പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് ഇന്ന് സുലഭമാണ്.
മാധ്യമ യുദ്ധത്തിന്‍റെ കാലമാണിത്. യുദ്ധം തുടങ്ങുകയും തുടരുകയും അവിടെത്തന്നെ അവസാനിക്കുകയും ചെയ്യുന്നത് മാധ്യമ ലോകത്തിന്‍റെ സ്ഥിരം കാഴച്ചയുടെ ഭാഗമാണ് . ഏതൊരു വിഷയവുമായി ബന്ധപ്പെട്ടുമുള്ള പൊതു അഭിപ്രായം രൂപപ്പെടുത്തുന്നതില്‍ മീഡിയ വലിയ പങ്കാണ് വഹിക്കുന്നത്. പലപ്പോഴും തങ്ങളുടെ സെന്‍സര്‍ഷിപ്പ് ഉപയോഗപ്പെടുത്തി യാഥാര്‍ത്ഥ്യങ്ങളെ അവഗണിക്കുക എന്നത് മാധ്യമങ്ങളുടെ സ്ഥിരം ഏര്‍പ്പാടാണ് . മാസ്സ് മീഡിയ എന്നത് ഇന്ന് ലോകത്ത് ഏറ്റവും പ്രധാനപ്പെട്ട ആയുധങ്ങളിലൊന്നാണ്. ഉത്തരാധുനികതയും മാധ്യമ ധര്‍മവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ആശയങ്ങളാണ്. നമ്മുടെ കണ്‍മുന്നിലുള്ള രീതിയില്‍ ലോകത്തെ വാര്‍ത്തെടുക്കുന്നത് യഥാര്‍ത്ഥത്തില്‍ മീഡിയയാണ്.
യുദ്ധങ്ങള്‍ സാമ്പത്തിക തകര്‍ച്ച, സ്റ്റോക്ക് മാര്‍ക്കറ്റിലെ നിന്മോന്നതികള്, ധാര്‍മികാപചയങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയ പ്രതിഭാസങ്ങള്‍ പബ്ലിക്ക് പോളിസിയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഏറെ സ്വാദീനം ചെലുത്തുന്ന ഘടകങ്ങളാണന്നത് പൊതുവെ നിരീക്ഷിക്കപ്പെടുന്ന വസ്തുതകളാണ്. ഒരു പ്രതിസന്ധിയുണ്ടാകുമ്പോള്‍ അത് ഒരു പ്രശ്നത്തെക്കുറിച്ച് നമ്മെ ബോധ്യപ്പെടുത്തിത്തരുന്നു. ശേഷം ഇതുമായി ബന്ധപ്പെട്ട അഭിപ്രായ സമന്വയം രൂപപ്പെടുത്തിയെടുക്കാന്‍ പോളിസി മൈക്കോള്‍സ് പിന്നില്‍ പ്രവര്‍ത്തിക്കുന്നു. ഇതിനെക്കുറച്ചുള്ള വിവരങ്ങള്‍ ലോകത്തിനു കൈമാറാന്‍ വേണ്ടി ഓരോ വാര്‍ത്താമീഡിയ സജീവായി രംഗത്തുവരുന്നു. എന്നാല്‍ ഇവിടയാണ് എറ്റവും പ്രധാനപ്പെട്ട കാര്യം കിടക്കുന്നത് . ആ വിഷയത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറംലോകത്തേക്ക് സമര്‍പ്പിക്കുമ്പോള്‍ മീഡിയകള്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിഗൂഢമായ പദ്ധതികള്‍ ആവിഷ്കരിച്ച് വിരുദ്ധ ചേരികളിലുള്ളവരെ നെഗറ്റീവായ തലങ്ങളിലൂടെ അവതരിപ്പിക്കുകയും പ്രതികാരം തീര്‍ക്കുകയും ചെയ്യുന്നു. അതോടപ്പം കൂടെയുള്ളവരുടെ താല്‍പ്പര്യങ്ങള്‍ ഏതറ്റം വരെയും പോയി സംരക്ഷിക്കാനും മീഡിയ മത്സരിക്കുന്നു
ഇന്ന് മുസ്ലിങ്ങള്‍ക്കും ഇസ്ലാമിനുമെതിരില്‍ നിരവധി മാധ്യമ കാമ്പയിനുകള്‍ അരങ്ങേറികൊണ്ടിരിക്കുന്നു. വലിയ സാമ്പത്തിക ചുറ്റുപാടും ചാനല്‍ ശൃംഖലകളുമുള്ള പാശ്ചാത്യമീഡിയകള്‍ പൊതു സമൂഹത്തിനുമുന്നില്‍ ഇസ്ലാമിനെയാണ് അവതരിപ്പിക്കുന്നത്. എന്നാല്‍, ഇതോടപ്പം തന്നെ ഇതിനെപ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ മുസ്ലിം മീഡിയ ഇസ്ലാമിന്‍റെ യഥാര്‍ത്ഥ തനിമയെയും സംസ്കൃതിയെയും മുഖ്യധാരക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും എതിര്‍ പക്ഷത്തിന് ആയുധവും കരുത്തും കൂടുതലായതിനാല്‍ അതെല്ലാം വൃഥാവിലായിപ്പോകുന്ന കാഴ്ച്ചകാളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ആഗോള മേധാവിത്വമുള്ള പാശ്ചാത്യമീഡിയയോട് മത്സരിക്കാന്‍ യഥാര്‍ത്ഥത്തില്‍ മുസ്ലിംങ്ങളുടെ അധീനതയിലുള്ള മീഡിയാ സംവിധാനം അപര്യാപ്തമാണന്നത് ഒരു പച്ചയായ യാഥാര്‍ത്ഥ്യമാണ്.
പാശ്ചാത്യ മീഡിയയില്‍ അധികവും കാലപ്പഴക്കം വന്നിട്ടുണ്ടെങ്കിലും ഇന്ന് ഇസ്ലാമിനെ അടിക്കാന്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഒരായുധമാണ് സെപ്തംബര്‍ 11 എന്ന സിമ്പല്‍. തങ്ങളുടെ ഇഥംപ്രദമായ രാഷ്ട്രീയ ലക്ഷ്യം നേടിയെടുക്കാന്‍ ഉത്തരാധുനിക കാലത്ത് ഇതിനേക്കാള്‍ വലിയൊരു സിമ്പല്‍ അവര്‍ക്ക് കിട്ടാനിടയില്ലന്ന് അവര്‍ മനസ്സിലാക്കുകയും ചെയിതിട്ടുണ്ട്.
ഇത് വെച്ച് കൊണ്ടാണ് ഇസ്ലാമിനെ ഫണ്ടമെന്‍റലിസം,എക്സ്ട്രമിസം, റാഡക്കലിസം തുടങ്ങിയ കുടുസ്സായ ആശയങ്ങളിലേക്ക് ഇസ്ലാമിനെ ചുരുക്കികെട്ടുന്ന ഏര്‍പ്പാട് ആ മീഡിയകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങളുടെ സഹായം മുഖ്യഘടകമായ ആധുനിക ലോകത്ത് പലപ്പോഴും യാഥാര്‍ത്ഥ്യങ്ങളും സത്യങ്ങളും അവമതിക്കപ്പെടുകയും ആ സ്ഥാനത്ത് മുന്‍ധാരണങ്ങളും തെറ്റിദ്ധാരണങ്ങളും കയറിക്കൂടുകയും ചെയ്തിട്ടുണ്ട്.
പാശ്ചാത്യ ലോകത്തിന്‍റെ സുരക്ഷിതത്വത്തിന് ഭീഷണിയായ തീവ്രവാതികളാണ് മുസ്ലിങ്ങളെന്ന മുദ്രകുത്തല്‍ വിവിധ രൂപത്തിലും ഭാവത്തിലും മീഡിയ നടത്തികൊണ്ടേയിരിക്കുന്നു. നിഗൂഢമായ പല അണിയറ പ്രവര്‍ത്തനങ്ങളിലൂടേയും മുസ്ലിങ്ങള്‍ മൊത്തമായി ദീവ്രവാദ ചിന്താഗതികളെ പ്രോത്സാഹിപ്പിക്കുന്നവരും പിന്തുണക്കുന്നവരുമാണെന്ന പൊതുചിന്താഗതി വളര്‍ത്തിയെടുക്കുകയും അത് ഊട്ടിയുറപ്പിക്കുന്നതിനും ശക്തി പകരുന്നതിനും ഉതകുന്ന പദ്ധതികള്‍ പ്രക്ഷപണം ചെയ്യുന്നതും ഇന്നും മീഡിയ ശക്തമായി തുടരുന്നു. ഈ സുരക്ഷാ ഭീഷണി മുറ മുന്‍നിര്‍ത്തി ലോകത്ത് പാശ്ചാത്യ ശക്തികള്‍ നടത്തികൊണ്ടിരിക്കുന്ന എല്ലാ തരത്തിലുള്ള ആക്രമണങ്ങളേയും യുദ്ധങ്ങളേയും ന്യായീകരിക്കുകയും ചെയ്യുന്നു. മീഡിയയുടെ ഈ പ്രവര്‍ത്തനം ലോകത്തെ ഇസ്ലാമോഫോബിയ എന്ന പ്രതിഭാസത്തിലേക്കാണ് നയിച്ചത്. തീവ്രവാദികളാല്‍ കൊല്ലപ്പെടുന്ന പാശ്ചാത്യരുടെ ചിത്രങ്ങളും വീഡിയോകളും മീഡിയയുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയെ അനുകൂലമായി സ്വാധീനിക്കുകയും ചെയ്യുന്നു.
ഇതിനെതിരില്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് കുറവാണുതാവനും. സാമൂഹിക തലങ്ങളില്‍ പൊതുബോധത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ മീഡിയയുടെ സ്വാധീനം നാം മനസ്സിലാക്കിയതാണല്ലോ. 9/11 എന്നത് ഇന്നുമൊരു നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ പര്യാപ്തമായ സിമ്പല്‍ തന്നെയാണ്. അല്ലെങ്കില്‍ പാശ്ചാത്യ മീഡിയകള്‍ ആ രീതിയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചു എന്നു പറയുന്നതാകും ശരി . അഗോള തലത്തില്‍ മുസ്ലളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വരുമ്പോള്‍ എപ്പോഴും ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. മുസ്ലിങ്ങളുടെ വര്‍ഗിയ ചിന്താഗതികള്‍ക്കും അമേരിക്കന്‍ വിരുദ്ധതക്കും കാരണമെന്ത്? എന്തുകൊണ്ടാണ് അവര്‍ നമ്മെ വെറുക്കുന്നത്? ഇസ്ലാമിലെ സ്ത്രീകളുടെ സ്ഥാനത്തെക്കുറിച്ച് എന്താണ് എപ്പോഴും ചര്‍ച്ചകളുയരുന്നത്? ഇസ്ലാം ജനാധിപത്യവും പരസ്പര പൂരകങ്ങളാണോ? ആഗോള തീവ്രവാദത്തിന്‍റെ കാരണമെന്ത്? തുടങ്ങിയ ചോദ്യങ്ങള്‍ മുസ്ലിങ്ങളെ കുറിച്ച് എപ്പോഴും ഉയര്‍ന്നുവരുന്നു.
പാശ്ചാത്യലോകത്ത് ഉയര്‍ന്നു വന്ന ശക്തമായ മതേതരത്വ ചിന്താഗതികള്‍ മുസ്ലിം ലോകത്ത് ചെലുത്തിയ സ്വാധീനം മുസ്ലിങ്ങളുടെ സാംസ്കാരികാസ്തിത്വത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തിയത്.
അതുപോലെ പാശ്ചാത്യലോകത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം ഇസ്ലാമിക നാടുകളില്‍ നിന്നുമായിരുന്ന ചിന്താഗതികളെല്ലാം ഒരേ ദിശയിലുള്ളതായിരിക്കും. ക്രമരഹിതമായ ലൈംഗികത, ധാര്‍മികാപചയം, മുസ്ലിം വുരുദ്ധത തുടങ്ങിയ കാര്യങ്ങളാണ് നമ്മുടെ ചിന്തകളില്‍ എപ്പോയും അവരെക്കുറിച്ചുയര്‍ന്നുവരുന്നത് .
വെസ്റ്റേണ്‍ മീഡിയ വ്യത്യസ്ത രുപത്തിലാണ് ഇസ്ലാമിനെതിരില്‍ പോതുബോധത്തെ രൂപപ്പെടുത്തിയെടുക്കുന്നത്. ജാക്ക് ഷഹീന്‍ തന്‍റെ റിയല്‍ ബാഡ് അറബ്സ് ഹൗ ഹോഡിവുഡ് വിലിഹൈസ് എപിപ്പിള്‍ എന്ന പുസ്‌തകത്തിലെ സര്‍വ്വെയില്‍ പറയുന്നത് കാണിക: 900 അമേരിക്കന്‍ സിനിമകളെ വിലയിരുത്തി . അതല്ലെല്ലാം അറബ് വ്യക്തിത്വങ്ങള്‍ കടന്നുവരുന്നത് പരിപൂര്‍ണമായും തീവ്ര ചിന്താഗതിയുള്ള സ്വഭവക്കാരായിട്ടാണ്.
അറബികളെ മൊത്തമായും തിവ്രവാദ ബോദമുളളവരെന്ന നിലയില്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ് ഇതിനു പിന്നാലെ നിഗൂഢ ലക്ഷ്യം. അവരുടെ സാദാരണ ജീവിത ശൈലികളും മറ്റുമൊന്നും മീഡിയകള്‍ക്ക് മുന്നുല്‍ അനാരണ ചെയ്യപ്പെടുന്നില്ല. എത്ര എളുപ്പതിലാണ് അറബികളെ മൊത്തമായി തങ്ങളുടെ സൗകര്യം ഉപയോഗപ്പെടുത്തി പാശ്ചാത്യലോകം വികൃതമായി ചിത്രീകരിച്ചിരിക്കുന്നത്?
അതുപോലെതന്നെ, പാശ്ചാത്യ ലോകത്തുള്ള എല്ലാത്തിനെയും മഹത്വവല്‍കരിക്കാനും ഏറ്റവും ഉന്നതമായ ജീവിത ശൈലിയായി അവതരിപ്പിക്കാനും അവടെമാധ്യമങ്ങള്‍ മത്സരിക്കുകയാണ് . അവരെയും അവരുടെ ഫാഷന്‍ ജീവിത ശൈലികളെയും അനുകരിക്കാന്‍ വേണ്ടി ലോകത്തുള്ള എല്ലാവരെയും പ്രത്സാഹിപ്പിക്കുകയും പ്രചോദിക്കുകയും ചെയ്യുന്നതും മീഡിയയുടെ ഏറ്റവും പ്രധാനപ്പെട്ട ജോലിയാണ്.
ലോകത്ത് നടക്കുന്ന ചലനങ്ങളും സംഭവ വികാസങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം ടെലിവിഷന്‍ തന്നെയാണ്. വാര്‍ത്തകളറിയാന്‍ ലോകത്ത് 80 ശതമാന ആളുകളും ആശ്രയിക്കുന്നത് ടി.വിയാണ്. (ഫിലോ ആന്‍റ് ബെറി 2006 :199) ഇതുമനസ്സിലാക്കിതന്നെയാണ് പാശ്ചാത്യ മീഡിയയുടെ അപ്പോസ്തലډാര്‍ ഇസ്ലാമിനെ നെഗറ്റീവായി അവതരിപ്പിക്കാന്‍ ഈ മാര്‍ഗത്തെ പരമാവതി ചൂഷണം ചെയ്യുന്നതും.
തീവ്രവാദവും ആധുനിക കാലത്തെ ആഗോള മീഡിയാ ശൃംഖലകളും തമ്മില്‍ ഏറെ ബന്ധമുണ്ടെന്ന് ചിലര്‍ കണ്ടത്തിയ വസ്തുതയാണ് . അവരുടെ പഠനങ്ങള്‍ തെളിയിക്കുന്നത് ലോകത്ത് നടക്കുന്ന അധിക തിവ്രവാദ പ്രവര്‍ത്തനങ്ങളും ഒരു ഗൂഢാലോചനയുടെ ഭഗമാണെന്നാണ്. എതിരാളികളുടെ നേരിട്ടുള്ള ഏറ്റുമുട്ടലിന്ന് ശ്രമിക്കാതെ പരോക്ഷമായി നടത്തുന്ന മനശ്ശാസ്ത്രപരമായ യുദ്ധതന്ത്രമാണ് യഥാര്‍ത്ഥത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ . മീഡിയാ കാവറേജ് ഇല്ലായിരുന്നുവെങ്കില്‍ തീവ്രവാദം അപ്രതീക്ഷമാകുമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പല പാശ്ചാത്യന്‍ നാടുകളിലും 9/11 ന് ശേഷം മുസ്ലിം എന്ന വ്യാപനത്തിന്‍റെ പര്യായമാണ് തീവ്രവാദി വക്കുപയോഗിക്കുന്നത് . അവിടങ്ങളില്‍ ഇസ്ലാമോഫോബിയ എന്ന ആശയത്തിന്‍റെ വ്യാത്തിന് ഇതു വലിയ തോതില്‍ സ്വാധീനം ചെലത്തുന്നുണ്ടെന്ന് പല നിരീക്ഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
വൈവിധ്യങ്ങളെ അംഗീകരിക്കുക എന്ന മനോഭാവമല്ലാത്തതിന്‍റെ പരിണിതിഫലമായ ലോകത്തിന്ന് മുന്നുല്‍ മുസ്ലുങ്ങളെ കരിവാരിത്തേക്കാന്‍ പാശ്ചാത്യന്‍ തയ്യാറാകുന്നത്. തീവ്രവാതിയുടെ ഭീശണിയെ കുറിച്ചുള്ള ഒരു ഭയചകതമായ അവസ്ഥാ ലോകത്ത് ഏതു നിമിഷവും നിലനിര്‍ത്തുക എന്ന ഭൗത്യം മീഡിയ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്യുന്നുണ്ട്.
ഏതോ നിരീക്ഷകന്‍ സൂചിപ്പിചത് പോലെ തീവ്രവാദത്തിന്ന് എതിരെയുള്ള യുദ്ധം എന്നത് ചില രൂപങ്ങള്‍ക്കെതിരേയുള്ള യുദ്ധമാണ്. തീവ്രവാദത്തിന്‍റെ ഇരകളാണ് ഏറ്റവും പ്രദാനപ്പെട്ട രൂപങ്ങളും. അതേസമയം ഇസ്ലാമോഫോബിയയുടെ പോരില്‍ വിവേചന കാണിക്കുകയും ചെയ്യുന്ന വുരോധാഭസം നിറഞ്ഞ പണികള്‍ക്കാണ് പാശ്ചാത്യ മീഡിയ നേതൃത്വം നല്‍കുന്നത്. ഇതു വഴി ലോക സുരക്ഷക്ക് തന്നെ ഭീശണിയായ വിഭഗമായണ് മുസ്ലിങ്ങളെന്ന ധരണ പരക്കുന്നു. ഇതിന്‍റെയെല്ലാം പരിണിതയാണ് ഫിത്ന (ഡച്ച് പാര്‍ലമെന്‍റേറയനായ വില്‍ഡര്‍ പുറത്തിറക്കിയത്) പോലത്തേ ഫിലുമുകള്‍ വ്യാപകമാകുന്നത്
പാശ്ചാത്യ ലോകത്ത് ഇസ്‌ലാമിന്‍റെ യഥാര്‍ത്ഥ ആശയ ധരണങ്ങളെ പ്രചരിപ്പിക്കാന്‍ മുസ്ലിം ലോകവും പടിഞ്ഞാറിലെ മുസ്ലിം സമൂഹവും കൂടിചോര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. മുസ്ലിങ്ങള്‍ക്ക് ലോകത്തിനു മുന്നല്‍ തങ്ങളുടെ സ്വത്വം നിലനിര്‍ത്തുന്നതിന് സാംസ്കാരികവും നാഗരികവുമായ ബോധം പ്രകടിപ്പിച്ച് എല്ലാവരും ഒരുമിച്ചും ഏകാത്മതയോടെയും മുന്നേട്ട് വന്നങ്കില്‍ മാത്രമേ സാധിക്കുകയുള്ളു . ഇസ്‌ലാമിന്‍റെ ഇസ്ലാമിന്‍റെ സമാധാനവും സഹിഷ്ണുധാബോധവും അടക്കമുള്ള സുന്ദരാശയങ്ങളെ അമുസ്‌ലിങ്ങളായ ആളുകള്‍തക്ക് പകര്‍ന്നകൊടുക്കുന്നതിനും തെറ്റിദ്ധാരണങ്ങകളെ നീക്കുന്നതിനുമുള്ള അടിയന്തര ശ്രമങ്ങള്‍ ഉയര്‍ന്നുവരേണ്ടത് അനിവാര്യമാണ്.
കുടയേറ്റക്കാരായ മുസ്ലിങ്ങളും ഭൂരിപക്ഷ വിഭാഗ ജനങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍കൊണ്ട് പൊറുതിമുട്ടുന്ന പല യൂറോപ്പ്യന്‍ നാടുകളുമുണ്ട്.അസഹിഷ്ണുതയും വിവേചനങ്ങള്‍കൊണ്ടും കുടിയേറ്റക്കാരായ മുസ്ലിം സമൂഹം പ്രയാസം നേരിടുകയാണ്. മുസ്‌ലിം/ ഇസ്ലാം തുടങ്ങിയ ഐഡന്‍റിറ്റികളാണ് അവര്‍ പീഡിപ്പിക്കപ്പെടുന്നതിന്‍റെ പിന്നലെ കാരണം.മുസ്ലിം യുവാക്കളെ റാഡിക്കല്‍ സ്വഭാവം പ്രകടിപ്പിക്കുന്നതില്‍ നിന്നും തടയുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്.
പരസ്പ്പരം തിരിച്ചറിഞ്ഞ് മുന്നോട്ട് പോവാനുള്ള സാഹചര്യം പാശ്ചാത്യലോകത്തിനും മുസ്‌ലിം സമൂഹത്തിനുമിടയില്‍ സംവാദത്തിലൂടെ ഉണ്ടാക്കിയെടുക്കേണ്ടത് അനിവാര്യമാണ്. ബഹുസ്വരതയെ ശക്തിപ്പെടുത്തുന്നതിനും മുന്‍ വിധികളെ അകറ്റുന്നതിനുമുള്ള ശ്രമങ്ങള്‍ പരസ്പ്പരമുള്ള ബന്ധത്തെ ഏറെ അനുകൂലമായി സ്വാധിനിക്കുന്നു ഘടകങ്ങളാണ്.
പ്രശ്നങ്ങളെ ലഘൂകരിക്കുന്നതിനുംം സംഘര്‍ശങ്ങളെ അയവ് വരുത്തുന്നതുമായ രൂപത്തിലുള്ള സംവാദാന്തരീക്ഷമാണ് ലോകതുയര്‍ന്നു വരേണ്ടത് . സാംസ്ക്കാരികമായ വൈവിധ്യങ്ങളെ അംഗീകരിക്കാനുള്ള മനസ്സുണ്ടാകുമ്പോള്‍ മാത്രമെ തിരിച്ചറിഞ്ഞു മുന്നോട്ട് പോവാന്‍ സാധിക്കുകയുള്ളു. സാംസ്കാരികവും മതപരവുമായ മൂല്ല്യങ്ങളെ തിരിച്ചറിയെണ്ടത് അനിവാര്യ ഘടകമാണ് . പരസ്പ്പരബഹുമാനമാണ് ഏറെ പ്രധാനമായിട്ടുള്ളതാണ്. അതിനു മറ്റിള്ള ചിരിത്രത്തെ കുറിച്ചുള്ള ബോധവും ജീവിതരീതികളെക്കുറിച്ചുള്ള അറിവും നിര്‍ബന്ധമാണ്.
ഇന്‍റര്‍ കള്‍ച്ചറല്‍ സംവാദങ്ങള്‍ ഇന്ന് ലോകസമാധാനം നില നില്‍ക്കുന്നതിന്ന് അനിവാര്യമാണ് . അപ്പോള്‍ മാത്രമെ പരസ്പ്പരമുള്ള തിരിച്ചറിവും ബഹുമാനവും അപരനെ സ്നേഹിക്കാനുള്ള ചിന്താഗതിയുമെല്ലാം ഉയര്‍ന്നുവരികയുള്ളു. വര്‍ഗവും മതപരവും സാമൂഹികവും രാജ്യന്തരവുമായ അതിരുകള്‍ക്ക് അപ്പുറത്തേക്ക് ഒരു ആഗോള കാഴ്ച്ചപ്പാട് രൂപപ്പെടുത്തിയെടിക്കുന്നത് ലോകത്ത് നിലനില്‍ക്കുന്ന സംഘര്‍ശങ്ങളും പ്രതിസന്ധികളും കുറയ്ക്കാനും സംസ്ക്കാരങ്ങള്‍ക്കിടയില്‍ സമാധാനം സ്ഥാപിക്കാനും ഇടവരുത്തുന്നതാണ് .
മനുശ്യന്‍ പോതുവായി അഭിമുകരിക്കുന്ന രോഗങ്ങള്‍ക്കെല്ലാം പരിഹാരം ഇന്‍റര്‍ കള്‍ച്ചറല്‍ സംവാദങ്ങളാണെന്ന് പല പ്രമുഖരും അഭിപ്രായപ്പെട്ടിട്ടുണ്ട്. വ്യത്യസ്ത അഭിപ്രായങ്ങളെ മാനിക്കാനും ബഹുമാനിക്കാനും അതിലൂടെ മാത്രമേ സാധിക്കും. അപരന്‍ എന്ന മുദ്രക്കുത്തി നമ്മുടെ കാഴിച്ചപ്പാടുകള്‍ക്കപ്പുറത്തുള്ള എല്ലാവരെയും മാറ്റി നിര്‍ത്താനും തോല്‍പ്പിക്കാനും മുന്നോട്ട് വരുമ്പോയാണ് നമുക്കിടയില്‍ പ്രതിസന്ധികള്‍ കുമിഞ്ഞുകൂടന്നതും സമാധാനം മരീചയകമാവുന്നതും.
പ്രൊഫ. മിര്‍സാ മെസിക്ക
(ക്രെയേഷ്യയിലെ സാക്രബ് യൂനനവേഴ്സിറ്റി ചരിത്രാധ്യാപകന്‍)
വിവ: എം.എം സലാം റഹ്മാനി കൂട്ടാലുങ്ങല്‍
Be the first to comment