താലിബാന് സമ്പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് ചൈനീസ് വിദേശമന്ത്രി വാങ് യി. ദോഹയില്‍ വച്ച് താലിബാന് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയാണ് വാങ് യി പിന്തുണ അറിയിച്ചത്.
ആക്ടിങ് ഡെപ്യൂട്ടി പ്രധാനമന്ത്രി മുല്ല അബ്ദുല്‍ ഗനി ബറദാറുമായാണ് വാങ് കൂടിക്കാഴ്ച നടത്തിയത്. നേരത്തെ താലിബാന് നേതാക്കളെ ബീജിങ്ങിനടുത്തുള്ള തിയാന്ജിനിലേക്ക് ക്ഷണിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.
അഫ്ഗാന് ഭരണം താലിബാന് പിടിച്ചെടുക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ തന്നെ ചൈന പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര തലത്തില്‍ താലിബാനെ ആദ്യമായി പിന്തുണച്ചെത്തിയതും ചൈനയായിരുന്നു.
വന്‍ സാമ്പത്തിക സഹായവും ചൈന താലിബാന് നേതൃത്വം നല്കുന്ന അഫ്ഗാന് സര്‍ക്കാരിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒരു മില്യണ്‍ യു.എസ് ഡോളറാണ് പ്രഖ്യാപിച്ചത്. അഞ്ച് മില്യണ്‍ യു.എസ് ഡോളര്‍ കൂടി പിന്നീട് നല്‍കും.
Be the first to comment