വൃദ്ധസദനങ്ങള്‍; രോധനങ്ങള്‍ ബാക്കിയാകുമ്പോള്‍

സലാഹുദ്ധീന്‍ നീറാട്

സ്വര്‍ഗകവാടങ്ങളാണ് മാതാപിതാക്കള്‍. ജന്മം മുഴുവന്‍ മക്കള്‍ക്കായി ത്യജിച്ച് ജീവിതത്തിന്‍റെ വസന്തങ്ങളെ കുഞ്ഞുങ്ങള്‍ക്കായി ബലി കഴിച്ചവരാണവര്‍. ഒരു മനുഷ്യന്‍റെജീവിതത്തിലെഏറ്റവുംവലിയ ഉത്തരവാദിത്വം സ്വന്തം മാതാപിതാക്കളെ സ്നേഹിക്കലും ബഹുമാനിക്കലും വാർദ്ധക്യ  കാലത്ത് അവരെ പരിപാലിക്കലുമാണ്. വൃദ്ധ മാതാപിതാക്കളെ പരിപാലിക്കുന്നതിലും പരിരക്ഷിക്കുന്നതിലും ഊന്നിപ്പറഞ്ഞ നബി (സ്വ) യുടെതിരുവചനങ്ങളും ഖുര്‍ആനിക സൂക്തങ്ങളും മാതാപിതാക്കളോടുള്ള മനുഷ്യന്‍റെ ബാധ്യതയെ കൂടുതല്‍ വ്യക്തമാക്കിത്തരുന്നുണ്ട്.

അബൂഹുറൈറ(റ) ല്‍ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: “വാര്‍ദ്ധക്ക്യം ബാധിച്ച മാതാപിതാക്കളെയോ അവരിലൊരാളെയോ ലഭിച്ചിട്ടും സ്വര്‍ഗം നേടാന്‍ കഴിയാത്തവന് നാശം അവന് നാശം അവന് നാശം.”(മുസ്ലിം)
ഒരു ആയുസ്കാലം മുഴുവനായി പ്രയത്നിച്ചാലും മാതാപിതാക്കളില്‍ നിന്ന് കുഞ്ഞിന് ലഭിച്ച സ്നേഹത്തിന് പകരം നല്‍കാന്‍ സാധ്യമല്ല.

ശാമില്‍ നിന്നും ഉമ്മയെ തോളിലേറ്റി മക്കയില്‍ വന്ന് ത്വവാഫും സഅ് യും  ചെയ്ത ഒരു മനുഷ്യന്‍ ഞാന്‍ ഉമ്മയോടുള്ള കടപ്പാട് വീട്ടിയോ എന്ന് അബ്ദുല്ലാഹി ബ്നു ഉമര്‍(റ)നോട് ചോദിച്ചപ്പോള്‍ തങ്ങള്‍ പറഞ്ഞു ‘ഇല്ല കാരണം, നിന്നെ നിന്‍റെ ഉമ്മ പരിപാലിച്ചത് നീ വളരണമെന്നാഗ്രഹിച്ചാണ്. നീ നിന്‍റെ ഉമ്മയെ നോക്കുന്നത് അവരുടെ  മരണം പ്രതീക്ഷിച്ചിട്ടാണ്.’ മറ്റൊരുറിപ്പോര്‍ട്ടില്‍ ഇങ്ങനെ വായിക്കാം ‘ഇല്ല, നിന്‍റെ പ്രവര്‍ത്തി നല്ലതുതന്നെ. പക്ഷെ, നിന്നെയോര്‍ത്ത് ഉമ്മയൊഴുക്കിയ അനേകം കണ്ണു നീരില്‍ ഒന്നിന് പോലും  അത് പകരമാവില്ല.’

ഓരോ ഉമ്മയും ഉപ്പയും ജീവിതത്തില്‍ ഏറ്റവും അധികം കൊതിക്കുന്നത് തന്‍റെ മക്കളില്‍ നിന്നുള്ള സ്നേഹവും പരിഗണനയും ബഹുമാനവുമാണ്. പക്ഷെ, ആധുനിക കേരളീയന്‍റെ പരിഷ്കാര ഭ്രമം മാതാപിതാക്കളുടെ ഇടം നിശ്ചയിച്ചത് ജീവിതത്തിന് പുറത്താണ്. സാക്ഷരസമൂഹമെന്ന്  കൊട്ടിഘോഷിക്കുമ്പോഴും സാംസ്ക്കാരികമായി അധഃപതിച്ച കേരളീയ സമൂഹം മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്കയച്ച്  സ്വാതന്ത്ര്യം ആഘോഷിക്കുകയാണ്. സുഖവും ദുഃഖവും മറന്ന് താന്‍ സ്നേഹിച്ചുവളര്‍ത്തിയ മക്കള്‍ തങ്ങളെ വൃദ്ധമന്ദിരങ്ങളുടെ ചുവരുകള്‍ക്കുള്ളിലേക്ക് തള്ളിവിടുമ്പോള്‍ അവര്‍ അനുഭവിക്കുന്ന വേദന ഹൃദയ ഭേധകമാണ്.

വൃദ്ധ മാതാപിതാക്കളോട് കരുണയോടെയും സ്നേഹത്തോടെയും പെരുമാറണമെന്നാണ്ഖുര്‍ആനിക കല്‍പന. അല്ലാഹുവിനല്ലാതെ ഇബാദത്ത് ചെയ്യരുതെന്നും മാതാപിതാക്കള്‍ക്ക് ഉപകാരംചെയ്യണമെന്നും നിന്‍റെ രക്ഷിതാവ് കല്‍പിച്ചിരിക്കുന്നു. അവരിലൊരാളോ അല്ലെങ്കില്‍ രണ്ടു പേര്‍ തന്നെയോ നിന്‍റെഅടുത്ത് വാര്‍ദ്ധ്യക്ക്യ പ്രാപ്തരാവുമ്പോള്‍ “ഛെ” എന്ന് പോലും നീ അവരോട് പറഞ്ഞു പോവരുത്. അവരോട്കയര്‍ക്കുകയുമരുത്. ആദരപൂര്‍വ്വമായവാക്കുകള്‍ പറയണം. കാരുണ്യത്തോടെവിനയമാകുന്ന ചിറക് അവര്‍ക്ക് നീ താഴ്ത്തിക്കൊടുക്കുക. രക്ഷിതാവെ, എന്‍റെചെറു പ്രായത്തില്‍ അവരെന്നെ സംരക്ഷിച്ചുവളര്‍ത്തിയത് പോലെതന്നെ അവര്‍ക്ക് നീയുംകരുണചൊരിയണെ എന്ന് നീ പ്രാര്‍ത്ഥിക്കുക.(വി.ഖു:17/23,24) മാതാപിതാക്കളോട് മനുഷ്യന്‍ നടത്തേണ്ട സമീപനത്തിന്‍റെ ഹൃദ്യമായആവിഷ്ക്കാരമാണിത്. സ്നേഹം പകരുന്നതല്ലാത്ത ഒരുവിധ പ്രവര്‍ത്തനങ്ങളും അവരുമായിഉണ്ടാവതല്ല എന്നാണ് ഖുര്‍ആന്‍ ആജ്ഞാപിക്കുന്നത്.വാര്‍ദ്ധക്ക്യസമയത്ത് മാതാപിതാക്കളെകൂടുതല്‍ പരിഗണിക്കേണ്ടതുണ്ട്.

ആധുനിക മനുഷ്യന്‍ പല സനാതന മൂല്ല്യങ്ങളും തള്ളി കളഞ്ഞപ്പോള്‍ സ്വന്തം മാതാപിതാക്കള്‍ അവര്‍ക്കൊരു ഭാരമായിമാറിയിരിക്കുന്നു. വൃദ്ധരായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്കയച്ച്ജീവിതംആസ്വദിക്കുന്ന മക്കള്‍ചെയ്യുന്നത് ഏറ്റവും നീചമായ പ്രവര്‍ത്തിയാണ്. സ്വന്തം മനഃസാക്ഷിയെ പോലുംതൃപ്തിപ്പെടുത്താന്‍ കഴിയുന്ന ഉത്തരമാവില്ല ഈ ക്രൂരതയുടെഏത് ന്യായീകരണവും.

മാതാവിന്/ പിതാവിന് കുഞ്ഞിനോടുള്ളസ്നേഹം അനിര്‍വചനീയമാണ്. ഒരിക്കലുംതിരിച്ചുലഭിക്കാതെ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് ഒഴുകി ക്കൊണ്ടിരിക്കുന്ന ഒരു പ്രവാഹമാണത്. സ്നേഹമസൃണമായ പെരുമാറ്റത്തിനും രോഷാകുലമായ അതിക്രൂര പ്രവര്‍ത്തനങ്ങള്‍ക്കുംമറുപടിയായി ആ ഹൃദയം പ്രാര്‍ത്ഥിച്ചുകൊണ്ടേയിരിക്കും എന്‍റെമകന്/മകള്‍ക്ക് നീ നല്ലതുവരുത്തണേഎന്ന്.

About Ahlussunna Online 1303 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*