പുനഃപരിശോധനയില്‍ പ്രതീക്ഷയോടെ…

വേദന നിറഞ്ഞ ബാബരി വിധി വന്നതിനു ശേഷമുള്ള ആദ്യ ബാബരി ദിനമായിരുന്നു ഇന്നലെ. 27 ാമത് ബാബരി ദിനമാണിത്. പ്രശ്നം ആരംഭിക്കുകയും 1992-ല്‍ കര്‍സേവകരാല്‍ തകര്‍ക്കപ്പെടുകയും ചെയ്ത കേസിലാണ് സുപ്രീം കോടതിയുടെ ഏറെ വൈരുധ്യം നിറഞ്ഞ വിധി വന്നത്. മതേതരത്വവും തുല്ല്യനീതിയും ഉദ്ഘോഷിക്കുന്ന ഭരണഘടനയെ നോക്കുകുത്തിയാക്കി പള്ളി തകര്‍ത്തവര്‍ക്ക് തന്നെ ക്ഷേത്രം പണിയാന്‍ ബാബരിയുടെ ഹൃദയ ഭൂമി നല്‍കിയ കോടതി വിധി ഏറെ വിചിത്രം തന്നെയാണ്.പളളി തകര്‍ത്തതും വിഗ്രഹം സ്ഥാപിച്ചതും തെറ്റാണെന്ന് കോടതി നിരീക്ഷിച്ചതിനു ശേഷമാണിതെന്നോര്‍ക്കണം.

പക്ഷെ, പക്വമായ ഇടപെടലുകള്‍ മാത്രം മത ന്യൂനപക്ഷങ്ങളില്‍ നിന്നുണ്ടായതിനാല്‍ വിധിയുടെ മറവില്‍ കലാപങ്ങളോ അക്രമങ്ങളോ രാജ്യത്ത് ഉണ്ടായില്ല. നിയമത്തിന്‍റെ വഴിമാത്രം പ്രതികരണത്തിനു തെരഞ്ഞെടുത്ത മുസ്ലിം സംഘടനയുടെ നീക്കങ്ങള് ഏറെ പ്രശംസനിയം തന്നെയാണ്. വിധിയുടെ പുനഃപരിശോധനക്കായി കോടതികളില്‍ വീണ്ടും ഹരജികള്‍ നല്‍കിയും പ്രകോപനങ്ങളെയും ഭീഷണികളെയും വില കല്‍പിക്കാതെയും മുന്നേറുന്ന പ്രസ്തുത പാര്‍ട്ടികള്‍ക്കും കോടികണക്കിനു വരുന്ന ഇന്ത്യന്‍ മുസ്ലിംകള്‍ക്കും വിജയമുണ്ടാവട്ടെ എന്നു നമുക്ക് പ്രാര്‍ത്ഥിക്കാം.

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*