കണ്ണിയത്ത് ഉസ്താദ്ഃ ജ്ഞാനസപര്യയുടെ ആത്മീയ സൗരഭ്യം

മാനവജീവിതത്തിന്‍റെ ചുറ്റുപാടുകളെയും കാലഘട്ടത്തിന്‍റെ ഭാവങ്ങളെയും വിവേചിച്ച് കേരളീയ മുസ്ലിം ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത അറിവിന്‍റെ ആഴം കണ്ട ആത്മീയാചാര്യരായിരുന്നു മര്‍ഹൂം റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്‍.ആത്മീയതയുടെ നിസ്തുല്ല്യതയില്‍ പൂത്തുനിന്ന ഉസ്താദുല്‍ അസാതിദീന്‍റെ സ്മരണകള്‍ നിറഞ്ഞു നില്‍ക്കുന്ന മാസമാണ് റബീഉല്‍ ആഖിര്‍.കേരളീയ സമൂഹത്തിന്ന് ആദര്‍ശ വിശുദ്ധി കാണിച്ചു തന്ന സമസ്തയുടെ ആദ്യകാല നേതാക്കളില്‍ ഒരാളായിരുന്നു മഹാന്‍.സമസ്തയുടെ പ്രാരംഭകാലത്ത് തന്‍റെ ഇരുപത്തി എട്ടാമത്തെ(28 മത്തെ മുശാവറാ മെമ്പറായി)വയസ്സില്‍ ദിനീ ഗോധയിലേക്ക് മഹാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.സമസ്തയുടെ ചരിത്രത്തില്‍ ഏറ്റവും നല്ല കാലഘട്ടമായി അതിനെ വായിക്കപ്പെടുന്നു.മൂന്ന് പതിറ്റാണ്ടിന്‍റെ സേവന സന്നദ്ധത നിറഞ്ഞ മഹാന്‍റെ ജീവിതം ഒരു അത്ഭുതമായിരുന്നു.സമസ്തക്ക് വേണ്ടി സഹിച്ച കഷ്ടതകളും യാതനകളും നിരവധിയണ്.കോടതിയുടെ അകത്തളത്തെക്ക് കയറേണ്ട ദുരവസ്ഥ വന്നു പോയെന്നു നാം കരുതിയെങ്കിലും റബ്ബിന്‍റെ അലംഘനീയമായ വിധി അതിനെ തളര്‍ത്തിക്കളഞ്ഞു.സമസ്തയുടെ ആര്‍ജ്ജവമുള്ള ശബ്ദമായി മാറിയ ശംസുല്‍ ഉലമയെന്ന ജ്ഞാനകുലപതിയെ കേരളത്തിന് സമര്‍പ്പിച്ചതും മഹാന്‍ തന്നെയായിരുന്നു.സമസ്തയുടെ ചരിത്രത്തിലെ ശൈഖാനിമാരായി അറിയപ്പെട്ടവരാണ് കണ്ണിയത് ഉസ്താദും ,ശൈഖുനാ ശംസുല്‍ ഉലമയും ഏറ്റവും വലിയ ഗുരു ശിഷ്യ ബന്ധത്തിന്‍റെ ഉദാഹരണങ്ങളായിരുന്നു അവരിരുവരും.
കണ്ണിയത്ത് എന്ന നാലക്ഷരത്തില്‍ അറിയപ്പെട്ട ശൈഖുനയുടെു ജീവിതം അറിവിന്‍റെയും ആത്മീയതയുടെയും സമന്വയമായിരുന്നു.അവ രണ്ടും ജീവിതത്തില്‍ പകര്‍ത്തിയ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വ വ്യക്തിത്വമായിരുന്നു. അതിനുതകുന്ന ഒരുപാട് കാര്യങ്ങള്‍ നമുക്ക് ചരിത്രരേഖകളില്‍ നിന്ന് ചികഞ്ഞെടുക്കാം.
കേരളീയ പരിസരത്തില്‍ ദുഃഖം തളം കെട്ടിയ ഒരു രാത്രിയായിരുന്നു 1993 ലെ ആ സെപ്തംബര്‍ 19 .തിങ്കളാഴ്ച രാവിന്‍റെ ധന്യമുഹൂര്‍ത്തത്തില്‍ റഈസുല്‍ മുഹഖിഖീന്‍ ഇഹലോകവാസം വെടിഞ്ഞു.ഒമ്പത് പതിറ്റാണ്ടിന്‍റെ ഓര്‍മമകള്‍ കുറിപ്പിലേക്ക് പകര്‍ത്തുമ്പോള്‍ അവിടുത്തെ ഓര്‍മ്മകള്‍ക്ക് ഭംഗിയേറുന്നു.കുറിച്ചിടുന്ന ജീവിത ചിത്രങ്ങള്‍ക്ക് നിറം നല്‍കാവാതെ മനസ്സ് പിറകോട്ട് വലിയുകയാണ്.
ഒരു സമൂഹത്തിന്‍റെ പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കിയ ആ മഹാപുരുഷനെ ആറടി മണ്ണിലേക്ക് എടുത്തു വെക്കുമ്പോള്‍ ഈറനണിഞ്ഞ ആറു ലക്ഷം കണ്ണുകള്‍ അവിടെ സന്നിഹിതമായിരുന്നു.ഹൃദയഭിത്തികളില്‍ തട്ടി കണ്ണുകള്‍ ഈറനണിഞ്ഞ് ചുണ്ടുകള്‍ വിതുമ്പുകയാണ്.മനസ്സില്‍ കണ്ണിയത്തെന്ന നാലക്ഷരം ഓര്‍മ്മകള്‍ക്ക് ജീവന്‍ നല്‍കി സ്മരണകള്‍ ചുരത്തുകയാണ്.നാഥാ,നാളെ സ്വര്‍ഗ്ഗീയ ലോകത്ത് അവരുടെ കൂടെ ഒരുമിച്ച് ഞങ്ങളെയും ചേര്‍ക്കേണമേ …ആമീന്‍

About Ahlussunna Online 1304 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*