
ഇന്ത്യാ മഹാരാജ്യത്തന്‍റെ സാംസ്കാരിക ചരിത്രത്തിനു നരക്കാത്ത തികച്ചും അനഭിലഷണീയമായ സമീപനമാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഭിന്നലിംഗക്കാരുടെ അവകാശ അവകാശ സംരക്ഷണകത്തിന്‍റെ മറവില്‍ ഐ.പി.സി 377 ാം വകുപ്പിലെ വ്യവസ്ഥകള്‍ ഭരണ ഘടനാവിരുദ്ധമാണെന്നും പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്നും പ്രഖ്യാപിച്ച നീതിപീഠം പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ഭരണഘടനാ വ്യവസ്ഥകളുടെ പരിധിയില്‍ സ്വവര്‍ഗരതി ഉള്‍പ്പെടുന്നില്ലെന്ന ബാലിശമായ വാദം ഉയര്‍ത്തിപ്പിടിച്ചാണ് ഭരണഘടനാ ബെഞ്ച് ഇതിനു അനുവാദം നല്‍കിയിരിക്കുന്നത്. പക്ഷെ, ഈ പുതിയ നിയമത്തിനു പിന്നാലെയുണ്ടാകുന്ന ഭവിഷത്തുകള്‍ക്ക് രാജ്യം വലിയ വില നല്‍കേണ്ടി വരുമെന്നതില്‍ തര്‍ക്കമില്ല.ഇന്ത്യാ മഹാരാജ്യത്തന്‍റെ സാംസ്കാരിക ചരിത്രത്തിനു നരക്കാത്ത തികച്ചും അനഭിലഷണീയമായ സമീപനമാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഭിന്നലിംഗക്കാരുടെ അവകാശ അവകാശ സംരക്ഷണകത്തിന്‍റെ മറവില്‍ ഐ.പി.സി 377 ാം വകുപ്പിലെ വ്യവസ്ഥകള്‍ ഭരണ ഘടനാവിരുദ്ധമാണെന്നും പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്നും പ്രഖ്യാപിച്ച നീതിപീഠം പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ഭരണഘടനാ വ്യവസ്ഥകളുടെ പരിധിയില്‍ സ്വവര്‍ഗരതി ഉള്‍പ്പെടുന്നില്ലെന്ന ബാലിശമായ വാദം ഉയര്‍ത്തിപ്പിടിച്ചാണ് ഭരണഘടനാ ബെഞ്ച് ഇതിനു അനുവാദം നല്‍കിയിരിക്കുന്നത്. പക്ഷെ, ഈ പുതിയ നിയമത്തിനു പിന്നാലെയുണ്ടാകുന്ന ഭവിഷത്തുകള്‍ക്ക് രാജ്യം വലിയ വില നല്‍കേണ്ടി വരുമെന്നതില്‍ തര്‍ക്കമില്ല. പ്രകൃതിയുടെ കൃത്യമായ നീക്കുപോക്കിനു വിഘാതമാകുന്ന ഇത്തരം ‘പ്രകൃതി വിരുദ്ധത’കള്‍ പരിശുദ്ധ ഇസ്ലാമോ, ലോകത്തെ ഇതിര മതങ്ങളോ ഭാഗികമായിട്ടു പോലും അംഗീകരിക്കുന്നില്ല. മതങ്ങളിലേക്ക് ചേര്‍ത്ത് ഇവകളില്‍ പാപമുണ്ടെങ്കില്‍ അതിന്‍റെ ശിക്ഷ മറ്റെവിടെ നിന്നോ ആയിരിക്കുമെന്നും ഭൂമിയില്‍ ഇത് വ്യക്തി സ്വാതന്ത്ര്യ പരിധിക്കുള്ളില്‍ വരുന്നതിനാല്‍ ക്രിമിനല്‍ കുറ്റമല്ലെന്നുമുള്ള കോടതിയുടെ നിരീക്ഷണം തീര്‍ത്തും വിലകുറഞ്ഞതാണ്. കാരണം ഇത്തരം തിന്മകളെ നിയമം മൂലം തടയാത്തതിനാല്‍ സ്വവര്‍ഗ സംഭോഗ സമൂഹങ്ങളെ അനിയന്ത്രിതമായ എയ്ഡ്സ് വ്യാപനം കൊണ്ടും ഇതര ലൈംഗിക രോഗങ്ങള്‍ കൊണ്ടും ശിക്ഷിക്കപ്പെടുന്നത് ലോകത്തില്‍ അനുഭവ ബോധ്യമാണ്. വ്യക്തികളുടെ അന്തസ്സിന്നും സ്വകാര്യതയുടെ സംരക്ഷണത്തിന്നും നډയുള്ള സദാചാര മുറകളെ പ്രേരിപ്പിക്കുകയാണ് രാജ്യത്തെ അത്യുന്നത കോടതി ചെയ്യേണ്ടിയിരുന്നത്. ഭാര്യഭര്‍തൃ ബന്ധത്തിനപ്പുറമുള്ള സകല ലൈംഗിക വേഴ്ച്ഛകളെയും സമൂഹ മനഃസാക്ഷി എതിര്‍ക്കുന്നുണ്ട്. അതിനവരെ പ്രേരിപ്പിച്ചത് ലോക മതങ്ങളിലെ നല്ല പാഠങ്ങളാണ്. ലൂത്വ് നബി(അ)ന്‍റെ ജനത ചെയ്ത ഈ അപരാധത്തെ അതിശക്തമായി എതിര്‍ക്കുന്ന ഇസ്ലാം അവയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. പലതവണ താക്കീത് നല്‍കിയിട്ടും അനുസരിക്കാതിരുന്ന ആ ജനതയുടെ നാടിനെ ജിബ്രീല്‍ (അ) കീഴ്മേല്‍ മറിച്ച് ഉപയോഗ ശൂന്യമാക്കിയത് ആ തിډയുടെ ഗൗരവത്തെയാണ് സൂചിപ്പിക്കുന്നത്. നിരവധി ആയത്തുകളിലൂടെയും ഹദീസുകളിലൂടെയും ഇതര പണ്ഡിത മഹത്തുക്കളുടെ വചനങ്ങളിലൂടെയും സ്വവര്‍ഗ രതിയെ പരിശുദ്ധ ഇസ്ലാം അതിനിശിതമായി എതിര്‍ക്കുന്നതായി കാണാം. അല്ലാഹു പറയുന്നു: ”കാമ നിവൃത്തിക്കായി സ്ത്രീകളെ വിട്ട് പുരുഷന്മാരുടെ അടുക്കല്‍ ചെല്ലുകയാണോ? അല്ല, നിങ്ങള്‍ അവിവേകം കാണിക്കുന്ന ഒരു ജനതയാകുന്നു.”(27:55). നിങ്ങള്‍ ലോകരില്‍ നിന്ന് ആണുങ്ങളുടെ അടുക്കല്‍ ചെല്ലുകയാണോ? നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങള്‍ അതിക്രമകാരികളായ ജനത തന്നെയാകുന്നു”.(26:165,166). ഖുര്‍ആനിന്‍റെ ഈ രൂക്ഷമായ വിമര്‍ശനം പോലെ റസൂലുല്ലാഹി(സ)യുടെ വചനങ്ങളിലും കാണാം: “ലൂത്വിന്‍റെ സമുദായം ചെയ്ത തിന്മ ചെയ്യുന്നവരെ അല്ലാഹു ശപിക്കട്ടെ. മൃഗങ്ങളെ കാമ നിവൃത്തിക്ക് വേണ്ടി ഉപയോഗിക്കുന്നവരെയും അല്ലാഹു ശപിക്കട്ടെ (നബി (സ) ഇത് മൂന്ന് തവണ ആവര്‍ത്തിച്ചു) (തുര്‍മുദി, ഇബ്നുമാജ). “കാമപൂര്‍ത്തിക്കായി പുരുഷന്‍ പുരുഷനെ സമീപിക്കുന്നതും സ്ത്രീ സ്ത്രീയെ സമീപിക്കുന്നതും വ്യഭിചാരമാകുന്നു” (ബൈഹഖി).സ്വവര്‍ഗ രതിയിലെ ബുദ്ധിശൂന്യതയെ പറ്റി പ്രസിദ്ധ പണ്ഡിതന്‍ ശാഹ് വലിയുല്ലാഹി (റ) പറയുന്നു: “ആണ്‍ വിഭാഗം സ്ത്രീകളുമായി മാത്രമാണ് ഇണ ചേരുന്നത്. അതാകുന്നു ശുദ്ധ പ്രകൃതം. സ്വവര്‍ഗ രതിയാകട്ടെ പ്രകൃതി വിരുദ്ധമാണ്. മൃഗങ്ങള്‍ പോലും അതിലേക്ക് തിരിഞ്ഞു നോക്കാറില്ല. അവപോലും പെണ്‍ വര്‍ഗത്തിന്‍റെ മുന്‍ പഴുത് മാത്രമേ ഭോഗബന്ധങ്ങള്‍ക്ക് ഉപയോഗിക്കാറുള്ളൂ. എന്നാല്‍ നികൃഷ്ട വികാരത്തിനടിമപ്പെട്ട മനുഷ്യര്‍ സ്വവര്‍ഗ ഭോഗത്തില്‍ രമിക്കുന്നു. മണ്ണും കരിയും തിന്നുന്ന സ്ഥാനമേ അവര്‍ക്കുള്ളൂ. ഇത്തരം പ്രകൃതി വിരുദ്ധ ലൈംഗികതയെ പുല്‍കുന്നവര്‍ സ്വയം തങ്ങളുടെ ദേഹക്കൂറുകളെ തകര്‍ക്കുകയും രോഗം ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു. മാത്രമല്ല, സന്താന പിറവിക്കു നിദാനമാകുന്ന പ്രകൃതി നിശ്ചിത മാര്‍ഗം കയ്യൊഴിച്ച് അല്ലാഹുവിന്‍റെ അജ്ഞതകളെ ലംഘിക്കുകയും അല്ലാഹുവിന്‍റെ ആജ്ഞകളെ ലംഘിക്കുകയും മനസ്സുകളില്‍ ഇരുള്‍ നിറക്കുന്ന തെമ്മാടികളാണവര്‍. അവര്‍ക്ക് നാണക്കേടോ ലജ്ജയോ കൂട്ടിനുണ്ടാവില്ല. അതാണ് ലൂത്വ് നബി(അ)യുടെ സമുദായത്തിന് സംഭവിച്ചത്. ഇത്തരം വ്യക്തിപരവും സാമൂഹികവുമായ വിവിധ കാരണങ്ങളാലാണ് സ്വവര്‍ഗ ഭോഗം നിഷിദ്ധമായത്” (ഹുജ്ജതുല്ലാഹില്‍ ബാലിഗ, 2/8). ചുരുക്കത്തില്‍ വ്യഭിചാരത്തിലേക്ക് അടുക്കുകപോലും ചെയ്യരുതെന്ന് അനുശാസിക്കുന്ന പ്രകൃതി മതമായ പരിശുദ്ധ ഇസ്ലാം സ്വവര്‍ഗ രതിയെ ഇസ്ലാം പ്രകൃതിവിരുദ്ധമായിട്ടാണ് ഗണിച്ചിട്ടുള്ളത്. അത് ലോകാന്ത്യം വരെ അങ്ങനെത്തന്നെയാണ്. സംശുദ്ധമായ ഈ പ്രകൃതി നിയമത്തിനെതിരെയുള്ള കോടതിയുടെ നിരീക്ഷണം പുനര്‍വിചിന്തനം നടത്തപ്പെടുകയും തിരുത്തപ്പെടുകയും വേണം. പ്രശ്നങ്ങള്‍ക്ക് സദാചാര മൂല്യമുള്ള പരിഹാരം കണ്ടെത്തുന്നതിന് പകരം അധാര്‍മ്മികത പ്രേരിപ്പിച്ചാല്‍ രാജ്യം അരാചകത്വത്തിലേക്ക് കൂപ്പുകുത്തുമെന്നതില്‍ സംശയമില്ല.!
Be the first to comment