തവസ്സുല്‍: ചിന്തകള്‍ ബൗദ്ധികമാകണം.

Editorial

ഇടതേടുക എന്നര്‍ത്ഥമുള്ള അറബി പദമാണ് തവസ്സുല്‍. ഇത് സദ്വൃത്തരെക്കൊണ്ടും സല്‍കര്‍മ്മങ്ങള്‍ കൊണ്ടുമാകാം. അതായത്, സദ്വൃത്തരായ മഹാന്മാരെ ഇടതേടിക്കൊണ്ടുള്ള പ്രാര്‍ത്ഥന ഇസ്ലാമിക ദൃഷ്ട്യാ അനുവദനീയമാണ് എന്നര്‍ത്ഥം.

തവസ്സുലിന്‍റെ അര്‍ത്ഥ വ്യാപ്തി മനസ്സിലാക്കിയാല്‍ തന്നെ ശിര്‍ക്കിന്‍റെ അണു അളവ് പോലും അതില്‍ കടന്നു കൂടുന്നില്ല എന്ന് തിരിച്ചറിയാന്‍ സാധിക്കും.

അല്ലാഹുവിനോട് രക്ഷ തേടുന്നവരെല്ലാം ‘നിന്‍റെ റഹ്മത്ത് കൊണ്ട്’ (برحمتك)  എന്നുകൂടി പറയുന്നുണ്ട്. അതായത് ലോകാനുഗ്രഹിയായ പ്രവാചക സ്രേഷ്ഠരെ ഇടതേടിക്കൊണ്ടുള്ള പ്രാര്‍ത്ഥനയാണത്. ദൈവഹിതം തന്നെ തവസ്സുല്‍ അംഗീകൃതമാണ് എന്നിരിക്കെ പിന്നീടൊരു ചര്‍ച്ച അഭികാമ്യമല്ല.

ഇതുവരെ ബൗദ്ധിക വികാസം പ്രാപിക്കാത്ത ചില പണ്ഡിത നാമധാരികളാണ് തവസ്സുലിനെ വികലമാക്കാന്‍ ശ്രമിക്കുന്നത്. പ്രാമാണികമായി തെളിയിക്കപ്പെട്ടതിന് ശേഷവും ഇത്തരം സങ്കുചിത മനോഗതിയോടെ മതവ്യാഖ്യാനം നടത്തുന്നത് തീര്‍ത്തും അപലപനീയമാണ്.

മുന്‍കഴിഞ്ഞ മഹാന്മാരുടെ ജീവിത പാഠങ്ങളാണ് ആഖിറുസ്സമാന്‍റെ ജനത പിന്‍പറ്റേണ്ടത്. സ്വയം നിര്‍മ്മിത മതനിയമങ്ങള്‍ക്കൊന്നും തന്നെ ലോകത്ത് പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക പ്രഭയെ കെടുത്താന്‍ കഴിയില്ല.

About Ahlussunna Online 1303 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

1 Comment

Leave a Reply

Your email address will not be published.


*