പ്രമുഖ പണ്ഡിതനും കടമേരി റഹ്മാനിയ കോളേജ് സീനിയർ മുദരിസുമായ യൂസഫ് ഉസ്താദ് ജിദ്ദയിൽ അന്തരിച്ചു

ജിദ്ദ: കേരളത്തിലെ പ്രമുഖ പണ്ഡിതനും കടമേരി റഹ്മാനിയ കോളേജിലെ മുതിർന്ന അധ്യാപകനുമായ യൂസഫ് ഉസ്താദ് ജിദ്ദയിൽ അന്തരിച്ചു. 66 വയസായിരുന്നു. കുടുംബ സമേതം ഉംറ നിർവ്വഹിക്കാൻ എത്തിയതായിരുന്നു. കിങ് ഫഹദ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മലപ്പുറം കൂട്ടിലങ്ങാടി കൊളപറമ്പ് കൊഴിഞ്ഞിൽ സ്വദേശിയാണ്.
പ്രമുഖ സ്ഥാപനമായ കടമേരി റഹ്മാനിയ കോളേജ്ജിൽ 17വർഷം അധ്യാപകനായി പ്രവർത്തിച്ചു. കോളേജിലെ സീനിയർ മുദരിസ്മ കൂടിയാണ്. മഞ്ചേരി തുറക്കൽ മസ്ജിദ്, ആനക്കയം പുള്ളിലങ്ങാടി മസ്ജിദ്, ഇരുമ്പുംചോല മസ്ജിദ് എന്നിവടങ്ങളിലും അധ്യാപകനായി പ്രവർത്തിച്ചു.
ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ്ബഷീർ ദാരിമി (ജിദ്ദ), ജുബൈരിയ, ബുഷ്റ, ആബിദ, സാജിദ, ഉമ്മുസൽമ. മരുമക്കൾ: അഹമ്മദ്കുട്ടി ഫൈസി, അബ്ദുൽ മജീദ് ഫൈസി, മുസ്തഫ ഫൈസി, മുഹമ്മദ് റാഫി ദാരിമി, മുഹമ്മദ് നൗഫൽ, നഫീസത്തുൽ നസ്റിയ.

About Ahlussunna Online 1459 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*