പേവിഷബാധ: ചികിത്സാ പിഴവിൽ ജീവൻ നഷ്ടപ്പെടരുത്
പേവിഷബാധ മരണത്തിൽ വീണ്ടും പകച്ചുനിൽക്കുകയാണ് കേരളം. പ്രതിരോധ വാക്സിനെടുത്തിട്ടും അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മലപ്പുറം പെരുവള്ളൂർ പറമ്പിൻപീടികയ്ക്കടുത്ത കുഴിക്കാട്ടുചോലയ്ക്കൽ സൽമാനുൽ ഫാരിസിന്റെയും ജുസൈലയുടെയും മകൾ സിയ ഫാരിസയുടെ മരണം ഇതിൽ അവസാനത്തേതാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഈ ആറുവയസുകാരി മരിച്ചത്. ഇക്കഴിഞ്ഞ മാർച്ച് 29നാണ് […]
