ഗസ്സയില്‍ പട്ടിണിയുടേയും ഉപരോധത്തിന്റെയും 60 നാളുകള്‍; പോഷകാഹാരക്കുറവ് ബാധിച്ച് 65,000 കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍, കൂട്ടക്കുരുതിയും തുടര്‍ന്ന് ഇസ്‌റാഈല്‍
ഗസ്സയില് മരണം വര്ഷിക്കുന്നത് തുടര്ന്നു കൊണ്ടേയിരിക്കുകയാണ് ഇസ്റാഈല്. ആക്രമണങ്ങളില്ചൊവ്വാഴ്ച മാത്രം കൊല്ലപ്പെട്ടത് 38 പേരാണ്. കനത്ത ബോംബിങ്ങിനും ഷെല്ലാക്രമണത്തിനുമൊപ്പം പട്ടിണിയും രൂക്ഷമാകുകയാണ്.ഒരുനേരത്തെ ആഹാരമോ കുടിക്കാന് ഒരു തുള്ളി വെള്ളമോ കിട്ടാതെ മരിച്ചു വീഴുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്. പത്തു ലക്ഷത്തിലേറെ മനുഷ്യര്പട്ടിണികൊണ്ട് വലയുകയാണെന്ന് ഗസ്സ മീഡിയ ഓഫിസ് റിപ്പോര്ട്ട് ചെയ്യുന്നു. […]
