പ്രധാനമന്ത്രിയുടെ പരീക്ഷണശാലയിലെ പുതിയ പരീക്ഷണം; അഗ്നിപഥിനെതിരെ രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരീക്ഷണശാലയിലെ പുതിയ പരീക്ഷണത്തിലൂടെ രാജ്യത്തിന്റെ സുരക്ഷയും യുവാക്കളുടെ ഭാവിയും അപകടത്തിലാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 60,000 സൈനികര്‍ ഓരോ വര്‍ഷവും വിരമിക്കും. ഇതില്‍ 3,000 പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ജോലി ലഭിക്കുക. […]

മങ്കിപോക്‌സിനെ ലോകാരോഗ്യ സംഘടന ആഗോള പകര്‍ച...

ജനീവ: മങ്കിപോക്‌സിനെ ലോകാരോഗ്യ സംഘടന ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. 75 രാജ്യങ്ങളിലായി പതിനാറായിരം പേരില്‍ രോഗം വ്യാപിച്ചതോടെയാണ് പ്രഖ്യാപനം. മങ്കിപോക്‌സ് രോഗപ്പകര്‍ച്ച ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ലോകാരോഗ്യ വിദഗ്ധരുടെ ഉന്നതതല യോഗത്തിന് ശ [...]

ദ്രൗപദി മുര്‍മു 15ാമത് രാഷ്ട്രപതിയാകും; 540 പേര...

ന്യൂഡല്‍ഹി: ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയാകാന്‍ ദ്രൗപതിമുര്‍മു. രാവിലെ 11 മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ വൈകുന്നേരത്തോടെയാണ് പൂര്‍ത്തിയാകുക. എന്‍.ഡി.എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന് മികച്ച ലീഡാണുള്ളത്. ഒഡിഷ സ്വദേശിയും ആദിവാസി വിഭാഗത്തില്‍ നിന്നുള [...]

വഖഫ് നിയമനം: സര്‍ക്കാരിന്റെ പിന്മാറ്റം സ്വാ...

മലപ്പുറം: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നിയമ നിര്‍മാണം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മുസ ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വിഷയത്തില്‍ മുസ് ലിംലീഗും മുസ്‌ലിം മത സംഘടനകളു [...]

ലഖ്‌നോ ലുലുമാളിലെ നിസ്‌ക്കാരം: നാലു പേര്‍ അറസ്റ്റില്‍

ലഖ്‌നോ: ലുലുമാളില്‍ നമസ്‌കാരം നടത്തിയ സംഭവത്തില്‍ നാലു പേരെ ലഖ്‌നോ പൊലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ നാലുപേരും മുസ്‌ലിങ്ങളാണെന്നാണ് പൊലിസ് പറയുന്നത്. ജൂലായ് 12ന് ലുലു മാളില്‍ നമസ്‌കരിച്ച എട്ടുപേരും അമുസ്‌ലിംകളാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പൊലിസ് വാര്‍ത്താകുറിപ്പ് പുറത്തിറക്കി. ജൂലൈ 12ന് നടന്ന നമസ്‌കാരത്തിന് ശേഷം ലുലു മാളില്‍ […]

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി വാനരവസൂരി സ്ഥിരീകരിച്ചു; രോഗം ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്ക്

കണ്ണൂര്‍: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. ദുബൈയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കമുള്ളവരെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ആന്ധ്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം; ആറ് മരണം, 12പേര്‍ക്ക് പരുക്ക്

എലൂര്(ആന്ധ്ര): ആന്ധ്രയിലെ എലൂരില്‍ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം. ആറ് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരുക്കേറ്റു. നൈട്രിക് ആസിഡ്, മോണോ മീഥൈല്‍ ചോര്‍ന്നതാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്. ബിഹാറില്‍ നിന്നുള്ള തൊഴിലാളികളാണ് കൊല്ലപ്പെട്ടവരില്‍ നാലുപേര്‍. എലൂര്‍ ജില്ലയിലെ അക്കിറെഡിഗുദേമിലാണ് അപകടമുണ്ടായത്. അപകട സമയത്ത് ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റിന്റെ നാലാം യൂനിറ്റില്‍ […]

നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് എല്ലാ ജില്ലകളിലും മഴ കിട്ടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടായിരിക്കും. മറ്റന്നാള്‍ അഞ്ച് ജില്ലകളില്‍ […]

പരീക്ഷയില്‍ തോറ്റാല്‍ വീട്ടില്‍ നിന്നും പുറത്താക്കുമെന്ന് പേടി; 15 കാരന്‍ പിതാവിനെ കൊലപ്പെടുത്തി

ഭോപ്പാല്‍: പത്താംക്ലാസ് പരീക്ഷയില്‍ തോറ്റാല്‍ വീട്ടില്‍ നിന്നും പുറത്താക്കുമെന്ന് ഭയന്ന 15 കാരന്‍ പിതാവിനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെയാണ് കുട്ടി പിതാവിനെ ആക്രമിച്ചത്. വീട്ടുകാരുമായി നല്ല ബന്ധത്തിലല്ലായിരുന്ന അയല്‍വാസിയാണ് കൊലപാതകം നടത്തിയെന്ന് വരുത്തിത്തീര്‍ക്കാനും കുട്ടി ശ്രമിച്ചു. സംഭവത്തിന് ശേഷം അയല്‍ക്കാരനും മറ്റൊരാളും സംഭവസ്ഥലത്ത് നിന്ന് […]

ഹിജാബ് നിര്‍ബന്ധമുള്ള അധ്യാപകര്‍ക്ക് പരീക്ഷ ചുമതലയില്‍ നിന്ന് വിട്ടു നില്‍ക്കാം- കര്‍ണാടക മന്ത്രി

ബംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധം പ്രകടിപ്പിക്കുന്ന അധ്യാപകര്‍ക്ക് പരീക്ഷ ചുമതലയില്‍ നിന്ന് വിട്ടുനില്‍ക്കാമെന്ന് കര്‍ണാടക മന്ത്രി. കര്‍ണാടക പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഞങ്ങള്‍ യൂണിഫോം നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്‌കൂളില്‍ കുട്ടികള്‍ എങ്ങിനെയാണ് വരുന്നതെന്ന് പരിശോധിക്കേണ്ടത് അധ്യാപകരുടെ ധാര്‍മിക […]