ദേശീയ പാതയിലെ കുഴിയടയ്ക്കല്‍ പ്രഹസനമാക്കി മാറ്റരുത്: അടിയന്തരമായി പരിശോധിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ദേശീയ പാതയിലെ കുഴിയടയ്ക്കല്‍ നടപടികള്‍ അടിയന്തരമായി പരിശോധിക്കണമെന്ന് ഹൈക്കോടതി. ജില്ലാ കലക്ടര്‍മാര്‍ വെറും കാഴ്ചക്കാരായി മാറരുത്. ഇടപ്പളളി- മണ്ണൂത്തി ദേശിയപാതയിലെ അറ്റകുറ്റപ്പണി തൃശൂര്‍-എറണാകുളം കലക്ടര്‍മാര്‍ പരിശോധിക്കണം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.കുഴിയടയ്ക്കല്‍ ശരിയായ വിധത്തിലാണോയെന്ന് കലക്ടര്‍മാര്‍ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഒരാഴ്ചക്കുളളില്‍ സംസ്ഥാനത്തെ മുഴുവന്‍ […]

തീവ്രന്യൂനമര്‍ദ്ദത്തിന് സാധ്യത; എട്ടു ജില്...

തിരുവനന്തപുരം: വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമായി മാറാന്‍ സാധ്യത. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യുന മര്‍ദ്ദ പാത്തി [...]

റോഡിലെ കുഴികള്‍ എത്രയും പെട്ടെന്ന് അടയ്ക്ക...

കൊച്ചി: കഴിഞ്ഞ ദിവസം രാത്രി നെടുമ്പാശേരിയില്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. ദേശീയ പാതയിലെ കുഴികളടയ്ക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു. ഇന്ന് ഹൈക്കോടതി അവധിയായിരിക്കെ അ [...]

മുഹര്‍റം; ഇസ്ലാമിലെ പുതിയൊരു അധ്യായ...

വീണ്ടും ഒരു പുതുവത്സരം കൂടി കടന്നു വരുകയാണ്. ജീവിതത്തിന്റെ ഒരു താള് മറിഞ്ഞ് കിടക്കുന്ന ഈ അവസരത്തില്‍ കേവലം ആശംസകള്‍ അറിയിക്കുന്നതിന് പകരം പൂര്‍ണ്ണമായും നാം ഒരു ആത്മവിചാരണ നടത്തേണ്ടതുണ്ട്. ഓരോ വിശ്വാസിയുടെയും കനപ്പെട്ട ഒരു വര്‍ഷമാണ് കടന്ന്‌പോയി [...]

മുല്ലപ്പെരിയാര്‍ ഡാം തുറന്നു; 534 ഘനയടി ജലം പുറത്തേക്കൊഴുക്കുന്നു

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. മൂന്ന് സ്പില്‍ വേ ഷട്ടറുകളാണ് ഉയര്‍ത്തിയത്. 30 സെ.മീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. V2,V3,V4 ഷട്ടറുകളാണ് തുറക്കുന്നത്. 30 സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. ആദ്യമണിക്കൂറില്‍ സെക്കന്റില്‍ 534 ഘന അടി വെള്ളം പുറത്തേക്കൊഴുക്കുന്നത്. രണ്ടുമണിക്കൂറിന് ശേഷം 1000 ഘനയടി […]

മഴശക്തമാകുന്നു; ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ളവര്‍ മാറി താമസിക്കണമെന്ന് മുന്നറിയിപ്പ്; അടിയന്തര സഹായങ്ങള്‍ക്കായി 1077 എന്ന ജില്ലാ ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം.

തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയില്‍ വൈകിട്ടോടെ വെള്ളമുയരുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിച്ച് അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശ്ശൂര്‍, എറണാകുളം ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലര്‍ത്തണം. 2018 ലെ പ്രളയകാലത്ത് ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ […]

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 5,26,211 പേര്‍; വീണ്ടും ഉയര്‍ന്ന് രോഗം; മരണക്കണക്കില്‍ മഹാരാഷ്ട്ര, കേരളം തൊട്ടുപിന്നില്‍

ന്യുഡല്‍ഹി: രാജ്യത്ത് ഇതുവരെ 5,26,211 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം. ഇക്കഴിഞ്ഞ ജൂലൈ 28 വരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതല്‍ മരണമുണ്ടായത് മഹാരാഷ്ട്രയിലാണെങ്കില്‍ രണ്ടാം സ്ഥാനം കേരളത്തിനാണ്. മഹാരാഷ്ട്രയില്‍ 1,48,088 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എഴുപതിനായിരത്തി നാനൂറ്റി ഇരുപത്തിനാല് പേര്‍ കേരളത്തില്‍ […]

ഹിജാബ് കേസ് വൈകിയത് ജഡ്ജിമാര്‍ക്ക് സുഖമില്ലാത്തതിനാല്‍, ഹരജികള്‍ പ്രത്യേക ബെഞ്ച് പരിഗണിക്കും;- സുപ്രിം കോടതി

ന്യൂഡല്‍ഹി: ജഡ്ജിമാര്‍ക്ക് സുഖമില്ലാതിരുന്നതു കൊണ്ടാണ് ഹിജാബ് കേസ് ലിസ്റ്റ് ചെയ്യാന്‍ വൈകിയതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ. കേസില്‍ ഉടന്‍ ഭരണഘടനാ ബഞ്ചിന് രൂപം നല്‍കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഒരു കേസ് പരിഗണിക്കുന്നതിനിടെ മുതിര്‍ന്ന അഭിഭാഷക മീനാക്ഷി അറോറയോടാണ് കോടതി ഇക്കാര്യം അറിയിച്ചത്. മാര്‍ച്ചിലാണ് ഹരജികള്‍ ഫയല്‍ […]

കുരങ്ങുപനി: ലക്ഷണങ്ങളുണ്ടെങ്കിൽ മറച്ചുവയ്ക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കുരങ്ങുപനി രോഗലക്ഷണങ്ങൾ ഉള്ളവര്‍ അക്കാര്യം മറച്ചു വയ്ക്കരുതെന്നും കൃത്യമായി നിരീക്ഷണത്തിൽ പോകുകയും ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിച്ച് സഹായം തേടണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശ്ശൂരിൽകുരങ്ങുപനി ബാധിതനായ യുവാവ് മരണപ്പെട്ട സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം തൃശൂരില്‍ മരിച്ച യുവാവിന് കുരങ്ങുപനിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പൂനെ വൈറോളജി […]

യു.എ.ഇയുടെ സുല്‍ത്താന്‍ അല്‍ നിയാദി ബഹിരാകാശ നിലയത്തിലേക്ക്

ദുബൈ: യു.എ.ഇയുടെ സുല്‍ത്താന്‍ അല്‍ നിയാദി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്. ബഹിരാകാശ നിലയത്തില്‍ ആറുമാസം ചെലവിടാനുള്ള ദൗത്യത്തിനാണ് യു.എ.ഇ സ്വദേശിയായ സുല്‍ത്താന്‍ അല്‍ നിയാദിയെ പ്രഖ്യാപിച്ചത്. അടുത്തവര്‍ഷം യാത്രതിരിക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ആറുമാസം ചെലവിടുന്ന ആദ്യ അറബ് ബഹിരാകാശ യാത്രികാനായിരിക്കും നിയാദി. ബഹിരാകാശത്തേക്ക് ദീര്‍ഘകാലത്തേക്ക് യാത്രികനെ അയക്കുന്ന […]