
ഡല്‍ഹി വംശഹത്യ മുന്‍കൂട്ടി ആസൂത്രണം ചെയ്തത്: 24 മണിക്കൂര്‍ മുന്‍പേ അക്രമികള്‍ക്ക് താമസസൗകര്യം ഒരുക്കി, സര്‍ക്കാരിനെയും പൊലിസിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി ന്യൂനപക്ഷ കമ്മിഷന്, സംഘ്പരിവാറിനെതിരേയും ഗുരുതര ആരോപണം
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തു നടന്ന മുസ്ലിം വംശഹത്യയില്‍ സര്‍ക്കാരിനും പൊലിസിനും സംഘ്പരിവാറിനുമെതിരേ ഗുരുതര ആരോപണവുമായി ഡല്‍ഹി ന്യൂനപക്ഷ കമ്മിഷന് രംഗത്ത്. ആക്രമണം ഏകപക്ഷീയമായിരുന്നെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തതായിരുന്നുന്നെന്നും കമ്മിഷന് ചെയര്മാന് സഫറുല്‍ ഇസ്ലാം ഖാന് പറഞ്ഞു. ഡല്‍ഹിയില്‍ മുസ്ലിംകള്‍ക്കെതിരേ ആക്രമണം നടത്താന്‍ പുറത്തുനിന്ന് രണ്ടായിരത്തോളം പേരെ എത്തിച്ചെന്ന് ആരോപിച്ച അദ്ദേഹം, […]