കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്

തൊടുപുഴ: പ്രളയക്കെടുതിയിലായ കേരളത്തില്‍ ദുരിതാശ്വാസത്തിനായി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒന്നിച്ചുപ്രവര്‍ത്തിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. എറണാകുളം പുത്തന്‍വേലിക്കരയില്‍ ദുരിതാശ്വാസ ക്യാംപിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാംപിലുള്ളവര്‍ കേന്ദ്രമന്ത്രിയെ തങ്ങളുടെ ദുരിതം ബോധ്യപ്പെടുത്തി. കഴിഞ്ഞപ്രാവശ്യം പ്രളയമുണ്ടായപ്പോള്‍ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു സന്ദര്‍ശിച്ചതും അദ്ദേഹം റിപ്പോര്‍ട്ട് നല്‍കിയിരുന്നതായും രാജ്‌നാഥ് സിങ് […]

രാജ്യത്തിന്‍റെ പൈതൃകവും പൗരന്‍റെ സുരക്ഷിത...

തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് സി.എന്‍.എന്‍ ഹൈസ്ക്കൂളില്‍ ക്ഷേത്രാചാരങ്ങളോടു കൂടിയ രാമായണ മാസാചാരണവും ഗുരുപൂര്‍ണ്ണിമയോടനുബന്ധിച്ച് നിര്‍ബന്ധിത പാദപൂജയും നടത്തിയിരിക്കുന്നു. ജൂണില്‍ ഡി.പി.ഐ പുറത്തിറക്കിയ സര്‍ക്കുലറിന്‍റെ മറപിടിച്ചാണ് ഈ മതാചാരം ഇ [...]

രാജ്യസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ആഗസ്റ്റ് ഒ...

ന്യൂഡല്‍ഹി: രാജ്യസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ആഗസ്റ്റ് ഒന്‍പതിന്. രാജ്യസഭ അധ്യക്ഷന്‍ എം.വെങ്കയ്യ നായിഡുവാണ് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതാവായ പി.ജെ കുര്യന്‍ വിരമിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ജൂലായ് ഒന്നിനാണ് കുര്യന്‍ വി [...]

സ്വാതന്ത്ര്യദിനത്തില്‍ ഡല്‍ഹിയില്‍ ചാവേര്...

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ ചാവേര്‍ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ചാവേര്‍ ആക്രമണം നടത്താന്‍ ഭീകരന്‍ ഡല്‍ഹിയിലെത്തിയതായാണ് കേന്ദ്ര ഇന്റലിജന്‍സിന് വിവരം ലഭിച്ചിരിക്കുന്നത്. ജയ്‌ശെ മുഹമ്മദ് തലവ [...]

വലിയ വിമാനങ്ങള്‍; കരിപ്പൂരില്‍ തിങ്കളാഴ്ച മുതല്‍ സുരക്ഷാ പരിശോധന

ന്യൂഡല്‍ഹി: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ തിങ്കളാഴ്ച മുതല്‍ വലിയ വിമാനങ്ങള്‍ക്കുള്ള സുരക്ഷാ പരിശോധന നടത്തുമെന്ന് എയര്‍ ഇന്ത്യ. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ഉപദേശകസമിതി ചെയര്‍മാന്‍ കൂടിയായ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയെയാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിന് എത്രയുംവേഗം സുരക്ഷാ നിര്‍ണയം നടത്തണമെന്നാവശ്യപ്പെട്ട് […]

സൂര്യനെ പെട്ടെന്നു കാണാതായി, കൂരിരുട്ടില്‍ ഭയന്ന് ജനങ്ങള്‍; സത്യാവസ്ഥ ഇതാണ്

തെളിഞ്ഞ കാലാവസ്ഥ, പുഞ്ചിരി തൂകി മാനത്ത് നിന്ന സൂര്യനെ പെട്ടെന്നു കാണാതായാല്‍ എന്താകും അവസ്ഥ. അമ്പരപ്പുണ്ടാക്കുമെന്നതില്‍ സംശയമില്ല. ഉത്തരധ്രുവത്തോട് ചേര്‍ന്നു കിടക്കുന്ന സൈബീരിയയിലെ ജനങ്ങള്‍ക്കും ഇതേ അമ്പരപ്പു തന്നെയാണുണ്ടായത്. പട്ടാപ്പകല്‍ പെട്ടെന്ന് സൂര്യനെ കാണാതായപ്പോള്‍ ഏവരും ഭയപ്പെട്ടു. അപകടസൂചനയാണെന്ന് പലരും അഭിപ്രായപ്പെട്ടു. ആകാശത്ത് ഉദിച്ചു നിന്ന സൂര്യനെ പെട്ടെന്ന് […]

പൗരത്വ രജിസ്റ്റർ: അസമിലെ ഏക വനിതാ മുഖ്യമന്ത്രിയും പട്ടികയ്ക്ക് പുറത്ത്!

ദിസ്പുര്‍: പൗരത്വ രജിസ്റ്റര്‍ കരട് പട്ടികയില്‍ അസമിലെ ഏക വനിതാ മുഖ്യമന്ത്രിയായ അനോവറ തൈമൂര്‍ പട്ടികയ്ക്ക് പുറത്ത്. നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സി (എന്‍.ആര്‍.സി) ല്‍ അനോവറയുടെ പേരില്ല. ഓസ്‌ട്രേലിയയില്‍ മകനോടൊപ്പം താമസിക്കുകയാണ് ഇപ്പോള്‍ അനോവറ. കുടുംബത്തിനു വേണ്ടി ബന്ധുക്കളോട് അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മകന്‍ പ്രതികരിച്ചു. ലിസ്റ്റില്‍ വരാത്തതിന് […]

ജസ്റ്റിസ് കെ.എം. ജോസഫ് സുപ്രീംകോടതി ജഡ്ജിയാകും; കൊളീജിയം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചെന്ന് സൂചന

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫ് സുപ്രീംകോടതി ജഡ്ജിയാകും. കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. നേരത്തേ, കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു. ഉന്നത ജുഡീഷ്യറിയിലും ജോസഫിന്റെ നിയമനം വൈകുന്നതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡീഷ […]

എസ്.എസ്.എല്‍.സി പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ 2018 -19 അധ്യയന വര്‍ഷം നടക്കേണ്ട എസ്.എസ്.എല്‍.സി പരീക്ഷ മാറ്റിവെച്ചു. 2019 മാര്‍ച്ച് ആറിനായിരുന്നു പരീക്ഷ തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ നിപ്പ വൈറസും മഴയും കാരണം അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ടത് കാരണം മാര്‍ച്ച് 13ലേക്ക് പരീക്ഷ മാറ്റുകയായിരുന്നു. പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റണമെന്ന് സ്‌കൂള്‍ ക്യുഐപി […]

മദ്‌റസ അധ്യാപകര്‍ക്കായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്‌റസ അധ്യാപകര്‍ക്ക് ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതിനായുള്ള ബില്‍ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. മദ്‌റസ അധ്യാപകരുടെ പെന്‍ഷന്‍, ചികിത്സാ ആനുകൂല്യം, മക്കളുടെ വിവാഹത്തിനുളള ധനസഹായം, വനിതാ അംഗങ്ങള്‍ക്കുളള പ്രസവാനുകൂല്യം തുടങ്ങിയവ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനാണ് ക്ഷേമനിധി ബോര്‍ഡ് […]