എറണാകുളം: കേരള ഹൈക്കോടതിയില് ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെയാണ് ഇമെയിലിലൂടെ ഭീഷണി സന്ദേശമെത്തിയത്. ബോംബ് ഭീഷണിയുടെ പശ്ചാതലത്തില് പൊലിസ് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും സമഗ്രമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.
ഹൈക്കോടതി ചേരുന്ന ദിവസമായിരുന്നതിനാല്; ഈ സംഭവത്തെ പൊലിസ് ഗൗരവത്തോടെയാണ് കാണുന്നത്. ഇമെയിലിന്റെ ഉറവിടം കണ്ടെത്താന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെട്ടിടത്തിലെ സുരക്ഷാ ഏര്പാടുകള് ശക്തിപ്പെടുത്തിയതോടൊപ്പം കൂടുതല് പൊലിസുകാരെയും നിയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം തൃശ്ശൂര് പാലക്കാട് ജില്ലകളിലെ ആര്ഡിഒ ഓഫിസുകളിലേക്കും സമാനമായ ഭീഷണി സന്ദേശങ്ങള് ലഭിച്ചിരുന്നു. തൃശ്ശൂരിലെ അയ്യന്തോള് ആര്ഡിഒ ഓഫീസ് തകര്ക്കുമെന്നായിരുന്നു ഭീഷണി. എന്നാല് രണ്ടിടത്തും നടത്തിയ പരിശോധനകളില് ഒന്നും കണ്ടെത്താന് സാധിച്ചിരുന്നില്ല.

Be the first to comment