മുജാഹിദ്, ഇസ്ലാഹി, അന്നദ് വ, സലഫി, അഹ്ലുല്‍ ഹദീസ്, അന്‍സാറുസ്സുന്ന, ളാഹിരി എന്നിങ്ങനെ പലനാടുകളില്‍ വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഒരു പ്രസ്ഥാനമാണ് വഹാബിസം. വഹാബികള്‍ എന്ന് വിളിക്കുന്നത് ഒരുപക്ഷേ, ഇതിന്‍റെ വക്താക്കളില്‍ ചിലര്‍ക്ക് ദഹിച്ചില്ലേക്കാം. അതിന് പല കാരണങ്ങളും ഉണ്ട്. സ്ഥാപക നേതാവിന്‍റെയും അനുയായികളുടെയും ആക്രമണങ്ങള്‍ കാരണമായി പൊതുവെ തീവ്രവാദി പ്രസ്ഥാനമായാണ് വഹാബികള്‍ അറിയപ്പെട്ടിരുന്നത്. പിടിച്ച് നില്‍ക്കാനാവാതെ ഈ പേര് മാറ്റിക്കിട്ടാന്‍ ഗവണ്‍മെന്‍റില്‍ പരാതി കൊടുത്ത സംഭവം വരെ ഇന്ത്യയില്‍ ഉണ്ടായി. പ്രൊഫ.മങ്കട അബ്ദുല്‍ അസീസ് മൗലവി എഴുതുന്നു: “വഹാബി എന്നാല്‍ തീവ്രവാദി എന്നോ റിബല്‍ എന്നോ ആണ് അര്‍ത്ഥമാക്കപ്പെട്ടിരുന്നത്. ഈ സന്ദര്‍ഭത്തില്‍ മൗലവി മുഹമ്മദ് ഹുസൈന്‍(പഞ്ചാബ്), പഞ്ചാബ് ലഫ്.ഗവര്‍ണര്‍ മുഖേന ഇന്ത്യാ ഗവണ്‍മെന്‍റിന് ഒരു പരാതി സമര്‍പ്പിച്ചു. ഖുര്‍ആനും സുന്നത്തും പ്രചരിപ്പിക്കുന്ന ഇസ്ലാമിക പ്രവര്‍ത്തകന്മാരെ തീവ്രവാദി എന്നര്‍ത്ഥത്തില്‍ വഹ്ഹാബി എന്ന് വിളിക്കുന്നത് ദുരുപദിഷ്ടമാണെന്നും ആ പേര് തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും അത് മാറ്റിക്കിട്ടണമെന്നുമായിരുന്നു പരാതി. വിഷയം പഠിച്ച ബ്രിട്ടീഷ് സര്‍ക്കാര്‍ 1888ല്‍ ഇറക്കിയ നോട്ടിഫിക്കേഷനില്‍, മേലില്‍ ഔദ്യോഗിക കത്തുകളില്‍ വഹ്ഹാബി എന്ന് പ്രയോഗിക്കരുതെന്നും അഹ് ലേ ഹദീസ് എന്ന് പ്രയോഗിക്കണമെന്നും നിഷ്കര്‍ഷിച്ചു. ബോംബെ, മദ്രാസ്, എന്‍ ഡബ്ല്യൂ എഫ് പി എന്നീ സ്റ്റേറ്റുകള്‍ക്കും സര്‍ക്കുലര്‍ നല്‍കി. ഇത് ഒരു അംഗീകാരമായിരുന്നു.”(മുസ്ലിം ചിന്താപ്രസ്ഥാനങ്ങള്‍-പേജ്: 121)
വര്‍ത്തമാന കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന താലിബാന്‍, ലഷ്കറെ ത്വയ്ബ, അല്‍ ക്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ ജിഹാദി ഗ്രൂപ്പുകളെ പൊതുവെ വഹാബി സംഘങ്ങള്‍ എന്നാണ് പറയപ്പെടാറുള്ളത്. ഇവര്‍ തന്നെ പരിതപിക്കുന്നത് കാണുക: “സെപ്തംബര്‍ 11 ആക്രമണത്തിന് ശേഷം പാശ്ചാത്യ മാധ്യമങ്ങള്‍ ഒന്നടങ്കം വഹാബിസത്തെ ഒരു ശുദ്ധീകരണ പ്രസ്ഥാനം എന്നുള്ളതിന് പകരം ഒരു ഭീകര പ്രസ്ഥാനമാക്കി ചിത്രീകരിക്കാന്‍ തുടങ്ങി. അതിന്‍റെ അടിസ്ഥാന കാരണം താലിബാനും അല്‍ ക്വയ്ദയും വഹാബികളുടെ സംഘടനകളാണെന്നും ബിന്‍ലാദന്‍ ഒരു കടുത്ത വഹാബിയാണെന്നുമുള്ള ധാരണകളാണ്. ഈ പ്രചരണങ്ങള്‍ക്ക് പിന്തുണയേകി ശിയാക്കളും മുസ്ലിംകളില്‍ സലഫി വിരോധികളും പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം, ഇബ്നു അബ്ദുല്‍ വഹാബിന്‍റെ കാലത്തെ വഹാബികളെ ന്യായീകരിച്ചും ഇന്നത്തെ വഹാബികളെ വിമര്‍ശിച്ചും കൊണ്ടുള്ള ഇ-മെയില്‍ യുദ്ധങ്ങള്‍ നടത്തുന്നവരും ഇല്ലാതില്ല.(സാല്‍വേഷന്‍ 2008, പേജ്: 35)ഈ ദുരവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയുമാണ് സലഫി എന്ന പേരിന് വ്യാപക പ്രചാരണം നല്‍കുന്നത്. സുന്ദരമായ പേര് നല്‍കി ജനങ്ങളെ ആകര്‍ഷിക്കുന്ന രീതി പൂര്‍വ്വകാലം മുതലുള്ള എല്ലാ ബിദ്അത്തുകാരും സ്വീകരിക്കുന്ന ഒരു തന്ത്രമാണ്.
മുഅ്തസിലിയാക്കള്‍ മുഅ്തസിലി(വിഘടിതര്‍) എന്ന് അറിയപ്പെടാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് “അസ്ഹാബുല്‍ അദ്ലി വത്തൗഹീദ് (നീതിയുടെയും ഏകത്വത്തിന്‍റെയും ആളുകള്‍)” എന്ന് നാമകരണം ചെയ്തത്.ഇവര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഈ പ്രസ്ഥാനം മുഹമ്മദുബ്നു അബ്ദുല്‍ വഹാബ് എന്ന വ്യക്തിയുടെ പരിശ്രമ ഫലമായി ഉണ്ടായത് കൊണ്ട് വഹാബിസം, വഹാബികള്‍ എന്ന് വിളിക്കുന്നത് തന്നെയാണ് ന്യായം.വഹാബിസം യഥാര്‍ത്ഥത്തില്‍ പൂര്‍ണ്ണമായും മുഹമ്മദ് ബ്നു അബ്ദില്‍ വഹാബിന്‍റെ മൗലിക ചിന്തയല്ല. ക്രി:1328 ല്‍ അന്തരിച്ച ഇബ്നു തൈമിയ്യയുടെ വികലമായ ആശയങ്ങളും ചിന്തകളും പുതിയ രൂപത്തിലും ഭാവത്തിലും തന്‍റേതാക്കി മാറ്റുകയാണ് അദ്ദേഹം ചെയ്തത്.”തൈമിയ്യ” ചിന്ത ബാധിച്ച ശൈഖ് അബ്ദുല്ലാഹിബ്നു ഇബ്റാഹീമു ബ്നു സൈഫ് അന്നജ്ദി, ശൈഖ് മുഹമ്മദ് ഹയാത്തു സ്സിന്ദി എന്നിവരില്‍ നിന്നാണ് ഇബ്നു അബ്ദില്‍ വഹാബിലേക്ക് ഇബ്നു തൈമിയ്യയുടെ ആശയങ്ങള്‍ കയറിണ്‍ക്കൂടിയത്.ഇബ്നു തൈമിയ്യയുടെ സ്വാധീനമുണ്ടാണ്‍യണ്‍ത് മുതലാണ് മുസ്ലിമീങ്ങളെ കാഫിറാണ്‍ക്കുണ്‍ക, ഇസ്തിഗാസയെ പ്രാര്‍ത്ഥനയാക്കി ചിത്രീകരിച്ച് അതിനെ എതിര്‍ക്കുക തുടങ്ങിയ കടുത്ത നിലപാടിലേക്ക് അദ്ദേഹം നീങ്ങിയത്.
ഇബ്നുതൈമിയ്യണ്‍യുടെ മരണാനന്തരം അദ്ദേഹത്തിന്‍റെ വികലമായ ആശയങ്ങള്‍ പിന്നീട് ഏറ്റെടുണ്‍ത്തണ്‍ത് ഇബ്നു അബ്ദുല്‍ വഹാബ് ആയിരുന്നു. ഇവര്‍ തന്നെ പറയുന്നു:”ഇബ്നുതൈമിയ്യക്കു ശേഷം വീണ്ടും ഇരുട്ടിലായ മുസ്ലിം ലോകത്തിന് ഒരു രക്ഷകന്‍ വന്നത് ഹി: 1115(ക്രി: 1703)ല്‍ ആണ്. ഇബ്നുതൈമിയ്യയുടെ ഗ്രന്ഥങ്ങള്‍ പഠിച്ച് അതില്‍ നിന്ന് പ്രചോദമുള്‍ക്കൊണ്ട് ഉദ്ധാരണപ്രവര്‍ത്തനത്തിനിറങ്ങിയ മഹാനത്രെ നജ്ദില്‍ ഭൂജാതനായ മുഹമ്മദ് ബ്നു അബ്ദുല്‍ വഹാബ്. മുസ്ലിം സമുദായത്തിനേറ്റ അധ:പതനത്തിനു കാരണം തൗഹീദില്‍ നിന്നുള്ള വ്യതിയാനമാണെന്നു കണ്ടെത്തിയ ശൈഖ് ശിര്‍ക്കിനും അന്ധവിശ്വാസങ്ങള്‍ക്കുണ്‍മെതിരെ സന്ധിയില്ലാ സമരം നടത്തി. നൂല്‍ മന്ത്രിച്ചൂതുന്നതും ഉറുക്കു കെട്ടുന്നതും മഹാന്മാരുടെ മഖ്ബറകള്‍ക്ക് പ്രത്യേകം പ്രാധാന്യം കൊടുക്കുന്നതും തെറ്റാണെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. മഖ്ബറകള്‍ പെളിച്ചു നീക്കി”(നവോത്ഥാന പ്രസ്ഥാനം വഴിയും പോരാട്ടവും പേജ്:15).അത് കൊണ്ട് ഇബ്നു തൈമമിയ്യയെ കുറിച്ച് മനസ്സിലാക്കല്‍ അത്യന്താപേണ്‍ക്ഷിതമാണ്.ഇബ്നു തൈമിയ്യ(ഹി. 661-728)ഇറാഖിലെ ഹര്‍റാനില്‍ ശിഹാബുദ്ധീന്‍ അബ്ദുല്‍ ഹലീം എന്നവരുടെ മകനായി ഹിജ്റ 661 (ക്രി:1261) ലായിരുന്നു ഇബ്നു തൈമിയ്യയുടെ ജനനം.അഹ്മദു ബ്നു അബ്ദുല്‍ ഹലീമില്‍ ഹര്‍റാനി എന്നാണ് ഇബ്നു തൈമിയ്യയുടെ പൂര്‍ണ്ണ നാമം. ഇബ്നു തൈമിയ്യക്ക് “തൈമിയ്യ” എന്ന പേരുണ്ടാവാന്‍ കാരണം പറയുന്നത്: അദ്ദേഹത്തിന്‍റെ പിതാമഹന്‍ ഹജ്ജിന് പോകവെ ‘തൈമാഅ്’ ല്‍ വെച്ച് അദ്ദേഹം ഒരു പെണ്‍ കുട്ടിയെ കണ്ടു. വീട്ടിലേക്ക് മടങ്ങിയപ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യ പെണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു. ഈ പെണ്‍കുട്ടി വഴിയില്‍ വെച്ച് കണ്ട കുട്ടിയോട് തുല്യമായത് കൊണ്ട് അദ്ദേഹം അവളെ തൈമിയ്യ എന്ന് വിളിച്ചു. അത് അവളുടെ വിളിപ്പേരായി(സിയറു അഅ്ലാമിന്നുബലാഗ്, താരീഖ് ഇര്‍ബല്‍).ഹര്‍റാനിലാണ് ജനനമെങ്കിലും തര്‍ത്താരികളുടെ അക്രമം ഭയന്ന് 7-ാം വയസ്സില്‍ ഡമസ്കസിലേക്ക് താമസം മാറ്റി. പണ്ഡിതനും പ്രഭാഷകനും ഹമ്പലീ മദ്ഹബുകാരനുമായ പിതാവില്‍ നിന്ന് തന്നെയായിരുന്നു പ്രഥമ പഠനം. പിതാവിന്‍റെ വിജ്ഞാനാന്തരീക്ഷത്തില്‍ ഖുര്‍ആനും ശേഷം ഹദീസും ഹൃദ്യസ്ഥമാക്കിയ ഇബ്നു തൈമിയ്യ അറബി ഗദ്യ-പദ്യങ്ങളും, വ്യാകാരണവും ചരിത്രവും പഠിച്ചതോടപ്പം പിതാവ് സ്വീകരിച്ചിരുന്ന ഹമ്പലീ മദ്ഹബിന്‍റെ കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളും അഭ്യസിച്ചു. ബാഗ്ദാദ് അടക്കമുള്ള മുസ്ലിം പട്ടണങ്ങള്‍ തര്‍ത്താരികള്‍ തകര്‍ത്ത ശേഷം ഏക വിജ്ഞാന കേന്ദ്രം ഡമസ്കസ് ആയിരുന്നു. ലഭ്യമായ എല്ലാ പഠന കേന്ദ്രങ്ങളും ഉപയോഗപ്പെടുത്തിയ ഈ വിജ്ഞാനദാഹി തന്‍റെ പൂര്‍വ്വികര്‍ പരമ്പരാഗതമായി പിന്‍പറ്റി വരുന്ന ഹമ്പലീ മദ്ഹബിന്‍റെ വിദ്യാലയങ്ങളില്‍ പ്രതേക പഠനം നടത്തി. (ഇസ്ലാമിന്‍റെ ചരിത്ര പാതയിലൂടെ 14 നൂറ്റാണ്ട് പേജ്:698)
പ്രസിദ്ധമായ ഉമവി പള്ളിയില്‍ ഇബ്നു തൈമിയ്യയുടെ പിതാവ് പതിവായി പ്രസംഗിക്കാറുണ്ടായിരുന്നു. ഹിജ്റ 682-ല്‍ പിതാവ് നിര്യാതനായപ്പോള്‍ വാചാലനും തന്ത്രശാലിയുമായ ഇബ്നു തൈമിയ്യ പിതാവിന്‍റെ അധികാരം കയ്യടക്കി. തന്‍റെ വാക്ക് വൈഭവം കൊണ്ട് ധാരാളം ശ്രോതാക്കളെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് സാധ്യമായി. തന്നില്‍ ആകൃഷ്ടരായി ധാരാളം ആളുകള്‍ തന്‍റെ കൂടെ കൂടുന്നത് കണ്ട ഇബ്നു തൈമിയ്യ തന്‍റെ പിതാവും നാട്ടിലെ പ്രമുഖരായ പണ്ഡിതന്മാരും മനസ്സിലാക്കി വെച്ച പരമ്പരാഗതമായ വിശ്വാസാചാരങ്ങള്‍ക്കെതിരെ തന്‍റെ വികല വീക്ഷണങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. അല്ലാഹുവിന് ജിസ്മ്(ശരീരം) ഉണ്ടെന്ന് വാദിക്കുന്ന മുജസ്സിമിയാക്കളുടെ വാദം പോലും ഇബ്നു തൈമിയ്യക്കുണ്ടെന്ന അവസ്ഥ എത്തി. ലോക സഞ്ചാരിയായ ഇബ്നു ബത്വൂത്ത തന്‍റെ സഞ്ചാരത്തിനിടണ്‍യില്‍ ഡമസ്കസില്‍ എത്തിയപ്പോള്‍ ഉണ്ടായ ഒരനുഭവം പറയുന്നത് കാണുക:”ഈ സമയത്ത് ഞാന്‍ ഡമസ്കസിലുണ്ടായിരുന്നു. ഒരു ദിവസം ഉമയ്യാ പള്ളിയില്‍ മിമ്പറില്‍ കയറി അദ്ദേഹം(ഇബ്നു തൈമിയ്യ) പ്രസംഗിച്ചിരുന്ന സന്ദര്‍ഭത്തില്‍ ഞാനും സന്നിഹിതനായിരുന്നു. പ്രസംഗ മദ്ധ്യേ അദ്ദേഹം പറഞ്ഞു ” അല്ലാഹു ഒന്നാം ആകാശത്തിലേക്ക് ഞാന്‍ ഈ മിമ്പറില്‍ നിന്നും ഇറങ്ങുന്നത് പോലെയാണ് ഇറങ്ങുക.” എന്നിട്ടദ്ദേഹംമിമ്പറിന്‍റെ ഒരു പടിയില്‍ നിന്നും താഴത്തെ പടിയിലേക്ക് ഇറങ്ങി”(രിഹ്ലത്തുബ്നു ബത്തൂത്ത).
അദ്ദേഹംത്തിന്‍റെ ഈ വാദം ജനങ്ങളുടെ രൂക്ഷ വിമര്‍ശനത്തിന് കാരണമായി. പക്ഷെ, സത്യം തുറന്നെഴുതിയ ഇബ്നു ബത്വൂത്തയെ കള്ളനാക്കാനാണ് ഇവര്‍ ഇപ്പോള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇവര്‍ തന്നെ ഇബ്നു ബത്വൂത്ത യെ അംഗീകരിണ്‍ക്കുന്നത് കാണുക:”ഇരുപത്തിരണ്ടാം വയസ്സില്‍ ബാല്യം വിട്ടു കൗമാരത്തിന്‍റെ കുതിപ്പ് തുടങ്ങുന്ന പ്രായത്തില്‍, മാതാപിതാക്കളോട് സലാം പറഞ്ഞ് നാടു വിട്ടിറങ്ങി,നീണ്ട ഇരുപത്തിണ്‍യൊമ്പത് വര്‍ഷം ലോകം ചുറ്റികറണ്‍ങ്ങി 1,24,000 കിലോമീറ്റര്‍ യാത്ര ചെയ്തു അത്ഭുതം സൃഷ്ടിച്ച ലോക സഞ്ചാരിയത്രെ ഇബ്നു ബത്വൂത്ത. യാത്ര വിവരണ സാഹിത്യത്തിന് അദ്ദേഹം നല്‍കിയ മികച്ച സംഭാവനയായ ‘രിഹ്ല’ ഇതിനകം ജര്‍മ്മന്‍, ഇംഗ്ലീഷ്, പോര്‍ച്ചുഗല്‍, തുര്‍ക്കി, സ്പാനിഷ്, സ്വീഡിഷ്, ചൈനീസ് തുടങ്ങി 47 ഭാഷകളില്‍ പ്രകാശിതമായിട്ടുണ്ടന്ന് അറിയുമ്പോണ്‍ള്‍ ഈ ഗ്രന്ഥത്തിന് ചരിത്ര ലോകം കല്‍പ്പിക്കുന്ന സ്ഥാനം ഊഹിക്കാവുന്നതാണ്.ഒരു കാലഘട്ടത്തിലെ ലോകത്തെങ്ങുമുള്ള മനുഷ്യരുടെ ജീവിതത്തിന്‍റെ വ്യത്യസ്ത വശങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയ റിക്കാര്‍ഡായി ഗണിക്കുന്ന ഈ ‘രിഹ്ല’ സാമൂഹ്യ ശാസ്ത്രം, രാഷ്ട്രീയം, ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തിക ശാസ്ത്രം മുതലായവ കൈകാര്യം ചെയ്യുന്ന പണ്ഡിതډാര്‍ക്കു എന്നും ഒരു അക്ഷയ നിധിയാണ്‍ണ്(ഇസ്ലാമിന്‍റെ ചരിത്ര പാതയിലൂടെ).പ്രസ്തുത സംഭവം ഇബ്നു ബത്വൂത്ത മാത്രമല്ല പല പണ്ഡിതന്മാരും ഉദ്ദരിച്ചിട്ടുണ്ട്. വഹാബി ചരിത്രകാരനായ പ്രൊഫസര്‍ പി. മുഹമ്മദ് കുട്ടശ്ശേരി പരോക്ഷമായി ഈ കാര്യങ്ങള്‍ സമ്മതിച്ച് കൊണ്ട് എഴുതുന്നു:”പിന്നെ മുപ്പത്കാരനായ ഇബ്നു തൈമിയ്യയുടെ വിശേഷ വ്യക്തിത്വത്തില്‍ ആകൃഷ്ടരായി വിദ്യാര്‍ത്ഥികള്‍ അദ്ദേണ്‍ഹത്തിനു ചുറ്റും ഒരുമിച്ചു കൂടുന്നത് കണ്ടപ്പോള്‍ പാരമ്പര്യ രീതികളെ ചോദ്യം ചെയ്യുന്ന ഇബ്നു തൈമിയ്യയുടെ നയത്തില്‍ മറ്റൊരു വിഭാഗം ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നു. ഇമാം ദഹബി(റ)യെപ്പോലെ അദ്ദേഹത്തോടും ചില വിഷയങ്ങളില്‍ യോജിക്കുകയും മറ്റു ചിലതില്‍ വിയോജിക്കുണ്‍കയും ചെയ്യുന്ന പണ്ഡിതന്മാരുണ്ടായിരുന്നു.
എല്ലാ വെള്ളിയാഴ്ചയും പ്രധാന പള്ളിയില്‍ വെച്ച് നടത്തുന്ന പ്രഭാഷണ്‍ണണ്‍ത്തില്‍ ഖുര്‍ആനിലെ അല്ലാഹുവന്‍റെ വിശേഷണണ്‍ങ്ങള്‍ സംബന്ധിച്ചു ‘റഹ്മാന്‍ സിംഹാസനത്തില്‍ ഉപവിഷ്ടണ്‍നായി’ എന്ന ഖുര്‍ആന്‍ വാക്യം സംബന്ധിച്ചും ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്ക് വ്യത്യസ്തമായ ഒരു വ്യാഖാനം അദ്ദേഹം നല്‍കി. മതപണ്ഡിതന്മാര്‍ അദ്ദേഹത്തിനെതിരില്‍ കേസ് കൊടുത്തു”(ഇസ്ലാമിന്‍റെ ചരിത്ര പാതയിലൂടെ). പണ്ഡിത വിശകലനംഇബ്നു ഹജറുല്‍ ഹൈതമി(റ) തങ്ങളോട് ചോദിക്കപ്പെട്ടു: ഇബ്നു തൈമിയ്യ പില്‍ക്കാല സൂഫി വര്യന്മാര്‍ക്കെതിരെ പലതും ആരോപിക്കുന്നു. അദ്ദേഹത്തിന് ഫിഖ്ഹിലും ഉസൂലുല്‍ ഫിഖ്ഹിലുമൊക്കെ വ്യതിരിക്തമായ കാഴ്ച്ചപ്പാടാണ്‍ണല്ലോ? ഈ വിഷയത്തിലെ പൊതുകാഴ്ചപ്പാട് എന്താണ്?ഇബ്നു ഹജറുല്‍ ഹൈതമി(റ) തങ്ങള്‍ മറുപടി പറഞ്ഞു : ഇബ്നു തൈമിയ്യ അല്ലാഹു നിന്ദിക്കുകയും പിഴപ്പിക്കുകയും ചെയ്ത ഒരു മനുഷ്യനാണ്. അല്ലാഹു അദ്ദേഹത്തെ കണ്ണുപൊണ്‍ട്ടനും ബധിരനും നിന്ദ്യനുമാക്കി. ഈ വിഷയങ്ങളൊക്കെ അദ്ദേഹത്തിന്‍റെ മോശമായ അവസ്ഥയും അദ്ദേഹത്തിന്‍റെ (ഇബ്നു തൈമിയ്യ) വാദഗതികളിലെ അസത്യവും വിശദീകണ്‍രിച്ച പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതലറിയാന്‍ ആഗ്രഹിക്കുന്നവര്‍ ഇമാം അബുല്‍ ഹസന്‍ സുബുകി(റ) യുടെയും അദ്ദേഹത്തിന്‍റെ പുത്രന്‍ സഅദുദ്ദീന്‍ സുബ്കി(റ) യുടെയും, അശൈഖുല്‍ ഇസ്ലാം ഇമാം ഇസ്സുബ്നു ജമാഅ(റ) യുടെയും അവരുടെ കാലഘട്ടത്തിലെ ശാഫിഈ, ഹനഫീ, മാലികീ, പണ്ഡിതന്മാരുടെയും ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുണ്‍ക. ഇബ്നു തൈമിയ്യയുടെ വിമര്‍ശനങ്ങള്‍ പില്‍ക്കാലക്കാരായ സൂഫിയാക്കളില്‍ ഒതുങ്ങിയില്ല. മഹാډാരായ ഉമര്‍ ബ്നു ഖത്വാബ്(റ), അലിയ്യിബ്നു അബീ ത്വാലിബ്(റ) എന്നിവണ്‍രെപ്പോലും അദ്ദേഹം ആക്ഷേപിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ ഇബ്നു തൈമിയ്യയുടെ വാക്കിന് ഒരു വിലയും കല്‍പ്പിക്കപ്പെടുന്നതല്ല. അത് നിര്‍ദ്ധാഷ്യണ്യമാണ്. ഇബ്നു തൈമിയ്യ പിഴക്കുകയും പിഴപ്പിക്കുകയും ചെയ്യുന്ന ഒരു പമ്പര വിഡ്ഢിയായ മുബ്തദിആണെന്ന് വിശ്വസിക്കപ്പെടുന്നു. അല്ലാഹു ഇബ്നു തൈമിയ്യയുടെ വിശ്വാസ ആദര്‍ശത്തില്‍ നിന്ന് നമ്മെ കാത്ത് രക്ഷിക്കട്ടെ, ഇബ്നു തൈമിയ്യയുടെ കാലഘട്ടക്കാരായ പ്രമുഖ പണ്ഡിത മഹത്തുക്കളൊക്കെയും അദ്ദേഹത്തെ കുറിച്ച് നല്ലവണ്ണം അന്വേഷണം നടത്തിയിട്ടുണ്ട്. അവരൊക്കെ അദ്ദേഹത്തെ മുബ്തദിഉും ഫാസിഖുമാണെന്ന് മുദ്ര കുത്തിയിട്ടുണ്ട്. അദ്ദേഹം കാഫിറാണെന്ന് വിധിച്ച പണ്ഡിതന്മാരും ധാരാളമുണ്ട്.
തുടര്‍ന്ന് ഇബ്നുഹജറുല്‍ ഹൈതമി(റ) ഇബ്നുതൈമിണ്‍യ്യയെ ഏറെ സ്നേഹിക്കുകയും അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിണ്‍ക്കുകയും ചെയ്തു. പിന്നീട് സത്യം ബോധ്യപെട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ വാദത്തില്‍ നിന്ന് പിന്മാറുകയും ചെയ്ത വ്യക്തി ഇബ്നു തൈമിയ്യക്ക് ഏഴുതിയ ഒരു കത്ത് അദ്ദേഹത്തിന്‍റെ(ഇബ്നു ഹജറുല്‍ ഹൈതമി(റ) ) കിതാബില്‍ ഉദ്ധരിക്കുന്നു:(പ്രാരംഭ മുറകള്‍ക്ക് ശേഷം) കാലങ്ങണ്‍ളായി അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിങ്ങളെ ഞാന്‍ സ്നേഹിച്ചു. ഇപ്പോള്‍ നിങ്ങളില്‍ ആക്ഷേപിക്കപ്പെടുന്ന കാര്യം എനിക്ക് വ്യക്തമായി. ബുദ്ധിയും അറിവും ആവശ്യണ്‍പ്പെട്ട പ്രകാരം സ്നേഹം അനിവാര്യതയുടെ വിരുദ്ധതയിലേക്ക് എത്തിച്ചു. സൂര്യന്‍ അസ്തമിച്ചാല്‍ ഒരു ബുദ്ധിമാന്‍ രാത്രിയാണ്‍യോ എന്ന് സംശയിക്കുമോ? താങ്കള്‍ നډ കൊണ്ട് കല്‍പ്പിക്കുകയും തിډ വിരോധിക്കുണ്‍ന്നുണ്‍ണ്ടെന്നും വ്യക്തമാക്കി. പക്ഷെ, നിങ്ങളുടെ ഉദ്ദേശ ശുദ്ധിയും കരുത്തും അല്ലാഹുവിന് അറിയാം. പ്രവര്‍ത്തനത്തോടുകൂടെയുള്ള ഇഖ്ലാസ് അത് സ്വീകാര്യതയില്‍ വ്യക്തതയെ ഉണ്ടാക്കും. താങ്കളുടെ മുഖം മൂടി വലിച്ചുനീക്കുന്നതുവരെയും ദേഹേച്ഛണ്‍യുടെ വക്താക്കളില്‍ നിന്ന് വാക്കുകള്‍ക്ക് വിശ്വാസമില്ലാത്തവരെ പിന്‍പറ്റുന്നതിനെ തൊട്ട് പിന്തിരിയുന്നത് വരെയും താങ്കളുടെ യഥാര്‍ത്ഥ മുഖം ഞങ്ങള്‍ കണ്ടിരുന്നില്ല. കേവലം ജീവിച്ചിരിക്കുന്നവരെ മാത്രം ആക്ഷേപിച്ചതില്‍ താങ്കള്‍ നിര്‍ത്തിയില്ല. മരിച്ചുപോയവരെ കാഫിറാക്കുന്നതില്‍ പോലും കാര്യങ്ങള്‍ എത്തി. പില്‍കാലണ്‍ക്കാരായ സലഫു സ്സ്വാലിഹീങ്ങളെ മാത്രം അധിക്ഷേപിക്കുണ്‍ന്നത് കൊണ്ടും താങ്കള്‍ മതിയാക്കിയില്ല. പ്രഥമ കാലഘട്ടക്കാരാകുന്ന ഉന്നത ശ്രേഷ്ഠരായ മഹത്തുക്കളെ പോലും ആക്ഷേപിക്കുന്നതുവരെ കാര്യങ്ങള്‍ എത്തി. എന്തൊരു ഖേദം. എന്തൊരു ഭീകരത. ഓ നഷ്ടമേ.. ഓ കഷ്ടമേ.. അന്ത്യദിനത്തില്‍ ഇദ്ദേഹത്തോട് തര്‍ക്കിക്കുന്നത് ആരാണ്. കോപമെത്താതിരിക്കല്‍ വളരെ വിദൂരമാണ്… ഞാന്‍ അദ്ദേഹത്തെ നേരിട്ട് കേട്ടവനാണ്… ജാമിഅ ജബലില്‍ മിമ്പറിലായിരിക്കെ അദ്ദേഹം ഉമര്‍(റ)വിനെ കുറിച്ച് പറഞ്ഞു: ‘ഉമര്‍(റ)വിന് ഭീമമായ അപരാതങ്ങളും പരീക്ഷണങ്ങളും സംഭവിച്ചിട്ടുണ്ട്.’
ചില സലഫുകള്‍ പറയുകയുണ്ടായി: അദ്ദേഹം മറ്റൊരു സദസ്സില്‍ അലി(റ)വിനെ കുറിച്ച് ആരോപിച്ചു. നിശ്ചയമായും അലി(റ)വിനിക്ക് മുന്നൂറിലധികം സ്ഥലങ്ങളില്‍ പിഴവ് സംഭവിച്ചിട്ടുണ്ട്. എന്തൊരു കഷ്ടം. ഉമര്‍ (റ), അലി (റ) എന്നിവര്‍ക്കെതിരില്‍ വ്യക്തമായ പിഴവ് ആരോപിച്ച സ്ഥിതിക്ക് പിന്നെ താങ്കള്‍ക്ക് എങ്ങനെ പ്രതിഫലം ലഭിക്കും. അങ്ങനെയെങ്കില്‍ ഇപ്പോള്‍ കാര്യം അതിന്‍റെ ഏറ്റവും ലക്ഷ്യത്തിലെത്തുകയും അവസ്ഥ അതിന്‍റെ പൂര്‍ണ്ണതിയിലേക്ക് പ്രാപിക്കുകയും ചെയ്തിരിക്കുന്നു….” ഇബ്നുഹജര്‍(റ) തുടരുന്നു:”അദ്ദേഹം ഒരുപാട് വിഷയത്തില്‍ പണ്ഡിതډാരോട് വിയോജിച്ചിട്ടുണ്ട്. ഇമാം സുബ്ക്കി(റ) വും മറ്റും അക്കാര്യം ഉണര്‍ത്തിയിട്ടുണ്ട്. അദ്ദേഹം പണ്ഡിത ഏകാപിപ്രായത്തെ പൊളിച്ച് കളഞ്ഞു. ഇജ്മാഇനെ തള്ളിപ്പറഞ്ഞ അദ്ദേഹത്തിന്‍റെ വാദങ്ങളില്‍പ്പെട്ട ചില കാര്യങ്ങള്‍: മുത്വലാക്ക് സംഭവിക്കില്ല അതില്‍ കഫാറത്ത് മാത്രമേ സംഭവിക്കൂ, അദ്ദേഹത്തിന്‍റെ മുമ്പ് ഒരാളും കഫാറത്തിനെ പറഞ്ഞിട്ടില്ല അത് അദ്ദേഹം കൊണ്ട് വന്ന പുത്തന്‍വാദമാണ്. ഹൈള് കാരിയെ ത്വലാഖ് ചൊല്ലിയാല്‍ സംഭവിക്കില്ല, ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കെ ശുദ്ധിയില്‍ ത്വലാഖ് സംഭവിക്കില്ല, നിസ്ക്കാരം മനപ്പൂര്‍വ്വം ഉപേക്ഷിച്ചതെങ്കില്‍ ഖളാഅ് വീട്ടേണ്ടതില്ല, ആര്‍ത്തവക്കാരിക്ക് കഅബ ത്വവാഫ് ചെയ്യല്‍ അനുവദനീയമാണന്നും അതിന്‍റെ മേല്‍ കഫാറത്ത് കൊടുക്കേണ്ടതില്ലെന്നും, മുത്വലാക്ക് ഒന്നായിട്ടേ പരിഗണിക്കുകയുള്ളു. ഇദ്ദേഹം ഈ വാദം ഉണ്ടാകുന്നതിന് മുമ്പേ മുസ്ലിം സമൂഹം അതിനെതിരില്‍ ഏകാപിപ്രായമാണ് ഉദ്ധരിച്ചിട്ടുള്ളത്.
അടിസ്ഥാന (വിശ്വാസപരമായ) മസ്അലകളിലും അദ്ദേഹം മുസ്ലിം സമൂഹത്തിനോട് എതിരായി. നന്മ, തിന്മ എന്നീ വിഷയത്തില്‍ ഇജ്മാഇനെതിരായാല്‍ അത് കുഫ്റോ ഫിസ്ക്കുമല്ല, അല്ലാഹുവിന്‍റെ വിഷയത്തില്‍ അക്രമികളും നിഷേധികളും ആരോപിക്കുന്ന കാര്യങ്ങള്‍, അല്ലാഹുവിന്ന് സ്ഥലങ്ങള്‍ ബാധകമാണ്, അല്ലാഹുവിന്‍റെ ദാത്ത് (ശരീരം) സുസംഘടിതങ്ങളാല്‍ ഘടനമാണ്, ഖുര്‍ആന്‍ അല്ലാഹുവിന്‍റെ ദാത്തില്‍ മുഹദ്ദസാണ്, പ്രപഞ്ചം ഒരര്‍ത്ഥത്തില്‍ അനാദിയാണ്, അല്ലാഹുവിന്ന് ജിസ്മ്(ശരീരം), ജിഹത്(ഭാഗം), ഇന്‍തിഖാല്‍ (നീക്കുപോക്ക്) എന്നിവ ഉണ്ട്. അതുപോലെ പ്രപഞ്ചം അല്ലാഹുവിനോട് കൂടെ എന്നും സൃഷ്ടിയായി ഉണ്ടാവും, അത് വസ്തുതാ പരമായി നിര്‍ബന്ധമാണ്, നരകം നശിക്കും, പ്രവാചകര്‍ പാപസുരക്ഷിതരല്ല, നബി(സ)ക്ക് ഒരു ജാഹ് ഇല്ല, നബി(സ)യെ കൊണ്ട് തവസ്സുല്‍ ചെയ്യവുന്നതല്ല, നബി(സ)യെ സിയാറത്ത് ഉദ്ദേശിച്ച് യാത്ര ചെയ്യല്‍ കുറ്റകരവും അതില്‍ നിസ്കാരം ഖസ്റാക്കല്‍ അനുവദനീയവുമല്ല, നബി(സ)യുടെ ശഫാഅത്തിലേക്ക് ആവശ്യമാകുന്ന ദിവസം ശഫാഅത്തിനെ തടയപ്പെടും, തൗറാത്ത്-ഇഞ്ചീല്‍ എന്നിവയുടെ പദങ്ങള്‍ മാറ്റി മറിക്കപ്പെട്ടിട്ടില്ല, പകരം അതിന്‍റെ ആശയങ്ങളേ മാറ്റിമറിച്ചിട്ടുള്ളൂ.. തുടങ്ങി ഒരു വിശ്വാസിക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വാദങ്ങള്‍ അദ്ദേഹം വാദിച്ചു”(ഫതാവല്‍ ഹദീസിയ്യ).ഇബ്നു ഹജറുല്‍ അസ്ഖലാനി(റ) പറഞ്ഞു:”അദ്ദേഹത്തിന്‍റെ വിഷയത്തില്‍ പണ്ഡിതര്‍ വ്യത്യസ്ഥ അഭിപ്രായം പറഞ്ഞു. അവരില്‍ പെട്ടവരാണ് അദ്ദേഹത്തെ മുജസ്സിമിലേക്ക് ചേര്‍ത്തിയത്. കയ്യ്, കാല്‍, തണ്ടന്‍കാല്‍,മുഖം തുടങ്ങിയവ അല്ലാഹുവിന്‍റെ ഹഖീഖിയ്യായ സ്വിഫതാണെണ്‍ന്നും, അല്ലാഹു അര്‍ശില്‍ ദാത്ത് കെണ്ട് ഉപവിഷ്ടനാണെന്നും അതുകൊണ്ട് അല്ലാഹുവിന് സ്ഥല സൗകര്യങ്ങള്‍ അനിവാര്യണ്‍മാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ സിന്‍ദിഖ്(മതത്തെ) നിശേധിക്കുന്നവര്‍)ലാക്കി ചേര്‍ത്തവരും അവരില്‍ പെട്ടവരാണ്. നബി(സ)യെ കൊണ്ട് ഇസ്തിഗാസ ചെയ്യരുതെന്ന അദ്ദേഹത്തിന്‍റെ വാദമുള്ളത് കൊണ്ട് അദ്ദേഹത്തെ സിന്‍ദിഖാക്കി. കാരണം വാക്കില്‍ നബി(സ)യെ ചെറുതാക്കണ്‍ലും അവിടുത്തെ സ്ഥാനത്തെ നിന്ദിക്കലുമുണ്ട്”(അദ്ദുററുല്‍ കാമിന) ചുരുക്കത്തില്‍ പൂര്‍വ്വികരായ പണ്ഡിതډാര്‍ പഠിപ്പിക്കാത്ത വിതണ്ഡ വാദങ്ങളുടെ ഉടമയാണ് ഇബ്നുതൈമിയ്യ. ഇബ്നുതൈമിയ്യക്ക് ശേഷം മുഹമ്മദുബ്നു അബ്ദുല്‍ വഹാബ് വരുന്നത് വരെ അദ്ദേഹത്തിന്‍റെ വാദങ്ങള്‍ പൂര്‍ണ്ണമായി പ്രചരിപ്പിക്കാനോ സ്വീകരിക്കാനോ ഒരു പണ്ഡിതനും തയ്യാറായില്ല എന്നത് തന്നെ അദ്ദേഹത്തിന്‍റെ വാദങ്ങള്‍ എത്രത്തോളം പിഴച്ചു എന്നതിന്‍റെ വ്യക്തമായ തെളിവാണ്.
പിന്നീട് അദ്ദേഹത്തിന്‍റെ വാദഗതികള്‍ സ്വീകരിച്ച് രംഗത്ത് വന്ന വ്യക്തിയാണ് മുഹമ്മദുബ്നു അബ്ദുല്‍ വഹാബ്. മുഹമ്മദുബ്നു അബ്ദുല്‍ വഹാബ്(ഹി.1115-1206)സൗദിഅറേബ്യയിലെ റിയാദില്‍ നിന്ന് 40 കി.മി അകലെ സ്ഥിതി ചെയ്യുന്ന നജ്ദിലെ ഉയയ്നയില്‍ ഹിജ്റ 1115 (ക്രിസ്താബ്ദം 1703)ലാണ് മുഹമ്മദുബ്നു അബ്ദുല്‍ വഹാബിന്‍റെ ജനനം. ഹിജ്റ 1111ലാണ് എന്നും അഭിപ്രായമുണ്ട്. ഹദീസ് വിജ്ഞാനത്തില്‍ അവഗാഹം നേടിയ പണ്ഡിതനും ഗ്രന്ഥകാരനും ന്യായാധിപനും ആത്മീയ നേതാവുമായിരുന്ന അബ്ദുല്‍ വഹാബാണ് പിതാവ്. മുഹമ്മദുബ്നു അബ്ദുല്‍ വഹാബ് എന്ന നജ്ദിയെ കുറിച്ചും അദ്ദേഹത്തിന്‍റെ പരമ്പര, നാട് , അദ്ദേഹം കാരണമായി ഉണ്ടാകുന്ന ഫിത്ന എന്നിവയെ കുറിച്ചും പണ്ഡിതډാര്‍ ഹദീസുകള്‍ ഉദ്ധരിച്ച് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുഹമ്മദുബ്നു അബ്ദുല്‍ വഹാബിന്‍റെ സഹോദരനും പ്രമുഖ പണ്ഡിതനുമായ സുലൈമാനുബ്നു അബ്ദുല്‍ വഹാബ് തന്‍റെ സഹോദരന്‍റെ ശൈലിയും ആദര്‍ശവും ശരിയല്ലെന്ന് സമര്‍ത്ഥിച്ചുകൊണ്ട് എഴുതിയ ‘അസ്സവാഹികുല്‍ ഇലാഹിയ്യ ഫീ റദ്ദി അലല്‍ വഹാബിയ്യ’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: “താങ്കളുടെ (ഇബ്നു അബ്ദുല്‍ വഹാബ്) ചിന്താധാര അടിസ്ഥാന രഹിത മാണെന്നതിന്‍റെ തെളിവുകള്‍അബൂഹുറൈറ(റ)വില്‍ നിന്നും ബുഖാരി, മുസ്ലിം (റ) ഉദ്ദരിച്ച ഹദീസാണ്. അബൂ ഹുറൈറ(റ) പറയുന്നു: നബി(സ) പറഞ്ഞു: അവിശ്വാസത്തിന്‍റെ തലസ്ഥാനം അത് കിഴക്കു ഭാഗമാണ്.മറ്റൊരു നിവേദനത്തില്‍ ഇങ്ങനെ കാണാം: വിശാസം യമനിലാണ്, കുഴപ്പം പിശാചിന്‍റെ കൊമ്പുദയം ചെയ്യുന്ന കിഴക്കുഭാഗത്തു(നജ്ദില്‍) നിന്നാണ്. അബീ ഹുറൈറ(റ)വില്‍ നിന്നും ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്യുന്നു:”അല്ലാഹുവിന്‍റെ റസൂല്‍(സ) തങ്ങള്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ഞങ്ങളുടെ ശാമിലും യമനിലും നീ ബര്‍ക്കത്ത് ചെയ്യണേ. സ്വഹാബത്ത് പറഞ്ഞു: ഞങ്ങളുടെ നജ്ദിലും. അപ്പോള്‍ നബി(സ) തങ്ങള്‍ പറഞ്ഞു:- ഞങ്ങളുടെ ശാമിലും യമനിലും നീ ബര്‍ക്കത്ത് ചെയ്യണേ. നജ്ദിന് വേണ്ടി ദുആ ചെയ്തില്ല. മൂന്നാമത്തെ പ്രാവശ്യം വീണ്ടും സ്വഹാബത്ത് ആവശ്യപ്പെട്ടപ്പോള്‍ നബി(സ) തങ്ങള്‍ പറഞ്ഞു: അവിടെ ഫിത്നയും പ്രശ്നങ്ങളും ഉടലെടുക്കും. അവിടെയാണ് ശൈത്വാന്‍റെ കൊമ്പ് പ്രത്യക്ഷപ്പെടുക. അവിടെയാണ് ഭൂമികുലുക്കങ്ങള്‍ ഉണ്ടാവുക.
“ഇബ്നുഉമര്‍(റ)വില്‍ നിന്നും ഇമാം അഹമ്മദ്(റ) നിവേദനം ചെയ്യുന്നു: “നബി തങ്ങള്‍ പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ, ഞങ്ങളുടെ മദീനയില്‍ അനുഗ്രഹം ചെയ്യണം. അതുപോലെ ഞങ്ങളുടെ സാഇലും മുദ്ദിലും നീ അനുഗ്രഹം ചെയ്യണേ, അല്ലാഹുവേ ഞങ്ങളുടെ ശാമിലും യമനിലും നീ ബര്‍ക്കത്ത് ചെയ്യണേ. പിന്നീട് നബി(സ) തങ്ങള്‍ സൂര്യന്‍റെ ഉദയഭാഗണ്‍ത്തേക്ക് തിരിഞ്ഞ് നിന്ന് ഇങ്ങനെ പറഞ്ഞു: അവിടെയാണ് ശൈത്വാന്‍റെ കൊമ്പ് പ്രത്യക്ഷപ്പെടുക. അവിടെയാണ് ഭൂമികുലുക്കങ്ങള്‍ ഉണ്ടാവുക”. തുടര്‍ന്ന് സുലൈമാനുബ്നു അബ്ദുല്‍ വഹാബ് (റ) പറയുന്നു: അല്ലാഹുവിന്‍റെ റസൂല്‍ നബി(സ) സത്യസന്ധണ്‍നാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിന്‍റെ രക്ഷാ കടാക്ഷവും ഐശര്യവും നബി(സ)യുടെ കുടുംബങ്ങണ്‍ളിലും ശിഷ്യന്മാരിലും ഒന്നടങ്കം ഉണ്ടാവട്ടെ. തീര്‍ച്ചയായും നബി(സ) തങ്ങള്‍ നബിയുടെ അമാനത്തിനെ നിര്‍വ്വഹിച്ചു. പ്രവാചകന്‍റെ മദീനയില്‍ നിന്നുള്ള മശ്രിഖ് എന്നു പറഞ്ഞാല്‍ അത് കിഴക്കാണ്. അവിടെ നിന്നാണ് പ്രവാചകത്വം വാദിച്ച മുസൈലബത്തുല്‍ കദ്ദാബ് പുറപ്പെട്ടത്. ഇത് നബി(സ)ക്ക് ശേഷം ഉണ്ടായ ആദ്യ പ്രശ്നമാണ്. മുസൈലബത്തുല്‍ കദ്ദാബിന്‍റെ കൂടെ ഒരു കൂട്ടം ആളുകള്‍ കൂടുകയും സിദ്ധീഖ്(റ) അവരോട് യുദ്ധം ചെയ്യുകയും ചെയ്തു. പ്രസ്തുത ഹദീസില്‍ നിന്ന് നിന്‍റെ(ഇബ്നു അബ്ദുല്‍ വഹാബ്)പ്രസ്ഥാനം പിഴച്ചതാണന്ന് തെളിവ് പിടിക്കാന്‍ ഒരുപാട് ന്യായങ്ങളുണ്ട്. അതില്‍ നിന്ന് ചിലത് മാത്രം പരാമര്‍ശിക്കുന്നു. 1- ഈമാന്‍ യമനിയാണെന്നും ഫിത്ന പുറപ്പെടുന്നത് കിഴക്കിലാണെന്നും നബി(സ)തങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞു.2- നബി(സ)തങ്ങള്‍ ഇജാസിന് വേണ്ടിയും അവരുടെ അഹ്ലുകാര്‍ക്ക് വേണ്ടിയും ആവര്‍ത്തിച്ച് പ്രാര്‍ത്ഥിച്ചു. കിഴക്ക് ഭാഗത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാതിരിക്കുകയും ചെയ്തു. കാരണം അവിടെ നിന്നാണ് പ്രത്യേകിച്ച് നജ്ദില്‍ നിന്നാണ് ഫിത്നയും കുഴപ്പവും ഉണ്ടാവുക”(അസ്സവാഹികുല്‍ ഇലാഹിയ്യ)ചുരുക്കത്തില്‍ ഇബ്നു അബ്ദുല്‍ വഹാബിന്‍റെ ജന്മസ്ഥലമായ നജ്ദിനെ കുറിച്ചും അദ്ദേഹത്തിന്‍റെ ഫിത്നയെ കുറിച്ചും നബി(സ) തങ്ങള്‍ വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ വഹാബികളും വഹാബിസം പേറി ഊരുചുറ്റുന്ന തബ്ലീഗുകാരും ഇതൊന്നും സമ്മതിക്കാന്‍ തയ്യാറല്ല. പ്രസ്തുത ഹദീസുകളെ തബ്ലീഗ് പണ്ഡിതന്‍ ദുര്‍വ്യാഖ്യാനിക്കുന്നത് കാണുക: “ഹദീസുകളില്‍ പറയപ്പെട്ട ഫിത്നകള്‍ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് പില്‍കാലത്ത് സംഭവിച്ച ഇന്നാലിന്ന സംഭവങ്ങളും ഗ്രൂപ്പുകളുമാണെന്ന് പണ്ഡിതന്മാര്‍ വിലയിരുത്തുന്നത് കാണുമ്പോള്‍ കിഴക്കന്‍ ഭാഗത്തു നിന്ന് ഉടലെടുക്കുന്ന ഫിത്നകള്‍ക്കെല്ലാം ഒരു പൊതു സ്വഭാവം കാണാവുന്നതാണ്. ആ പൊതു വൃത്താന്തത്തില്‍ ഒരു നിലക്കും ഉള്‍പ്പെടുത്താവുന്ന സ്വഭാവമല്ല ഇബ്നു അബ്ദുല്‍ വഹാബ് കാഴ്ച്ചവെച്ച മുന്നേറ്റങ്ങളും നവോത്ഥാനവും.
ഫിത്നയുടെ പ്രഭവ കേന്ദ്രം കിഴക്കായിരുന്നു. ഫത്ഹുല്‍ ബാരിയില്‍ ഇബ്നു ഹജര്‍ എഴുതി: മുഅ്തസില, ഖദരിയ്യ, ഖവാരിജ്, റവാഫിള്, ശീഇയ്യ, ജഹമിയ്യ, തുടങ്ങിയ അനേക ദുരന്തങ്ങള്‍ അവിടെ നിന്നായിരുന്നു (ഫത്ഹുല്‍ ബാരി:6/420).ഈ എണ്ണപ്പെട്ട കുഴപ്പെങ്ങളെല്ലാം തന്നെ ദജ്ജാലിന്‍റെ ഫിത്ന പോലെ ഒരു നിശ്ചിത സ്ഥല കാലങ്ങള്‍ക്കുള്ളില്‍ ഉډൂലനം ചെയ്യപ്പെടുകയും അതിന്‍റെ വക്താക്കള്‍ വധിക്കപ്പെടുകയും അവര്‍ പിഴച്ചവരായിരുന്നുവെന്ന് ലോക മുസ്ലിം പണ്ഡിതര്‍ ഏകാഭിപ്രായത്തിലെത്തുകയും ചെയ്തിട്ടുള്ളവയാണ്.കിഴക്കന്‍ ഫിത്നകള്‍ ഓരോന്നും അടിച്ചമര്‍ത്തപ്പെടുമ്പോള്‍ മറ്റൊന്ന് മുളപൊട്ടിക്കൊണ്ടിരിക്കുമെന്നും അവസാനം അവരുടെ ശേഷിപ്പുകാരില്‍ ദജ്ജാല്‍ പുറപ്പെടുമെന്നും ഹദീസില്‍ കാണുന്നു. ഇബ്നു ഉമര്‍(റ) പറഞ്ഞു: “ഞാന്‍ നബി(സ) പറയുന്നത് കേട്ടു: ഉള്ളിലിറങ്ങാതെ ഖുര്‍ആന്‍ ഓതുന്ന ഒരു കൂട്ടര്‍ കിഴക്ക് പുറപ്പെടും. അവരില്‍ നിന്നും പുറപ്പെടുന്ന ഫിത്നകള്‍ അമര്‍ച്ച ചെയ്യപ്പെടും. ഈ വാചകം പത്ത് തവണ നബി(സ) ആവര്‍ത്തിച്ചു. അങ്ങനെ അവരുടെ പിന്‍ഗാമികളില്‍ ദജ്ജാലിനാല്‍ പ്രത്യക്ഷപ്പെടും.”ഈ ഹദീസില്‍ പറയപ്പെട്ടതുപോലെ ഓരോ ഫിത്നകളും മുള പൊന്തുമ്പോള്‍ അതിനെ അടിച്ചമര്‍ത്തപ്പെടുന്നെന്നത് അതിന്‍റെ പ്രത്യേകതയാണ്.എന്നാല്‍, ഇബ്നു അബ്ദുല്‍ വഹാബിന്‍റെ സമുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ശിര്‍ക്ക് ബിദ്അത്തിനെതിരെയുള്ള അദ്ദേഹത്തിന്‍റെ മസ്ലക് തൗഹീദിന്‍റെയും തിരു സുന്നത്തിന്‍റെയും പാതയിലൂടെ എല്ലാ കുപ്രചരണങ്ങളും മറികടന്ന് മൂന്ന് നൂറ്റാണ്ടായി ഇരു ഹറമുകളെയടക്കം സേവന മേഖലകളാക്കാന്‍ ഭാഗ്യം ലഭിച്ച് മുന്നേറിക്കൊണ്ടിരിക്കുന്നു.മേല്‍ വിവരിച്ച നബി(സ)യുടെ പ്രവചനങ്ങളില്‍ പറയപ്പെട്ട അശുഭ ലക്ഷണവുമായി എങ്ങനെയാണിതിനെ ചേര്‍ത്തു വായിക്കുക”(ദേവ്ബന്ദ് പണ്ഡിതര്‍ നവോത്ഥാന ശില്‍പികള്‍, പേജ്:262)തബ്ലീഗ് നേതാവിന്‍റെ മേല്‍ ഉദ്ദരണിയെ ഇങ്ങനെ സമഗ്രഹിക്കാം :1. ഫിത്നയുടെ പ്രഭവ കേന്ദ്രം കിഴക്കാണ്2. മുഅ്തസില, ഖദ്രിയ്യ, ഖവാരിജ്, റവാഫിള്, ശീഈ, ജഹ്മിയ്യ എന്നീ പുത്തന്‍ പ്രസ്ഥാനക്കാര്‍ കിഴ ക്കില്‍ നിന്നാണ് ഉത്ഭവിച്ചത്.3. കിഴക്കന്‍ ഫിത്നകള്‍ ഒന്ന് അവസാനിക്കുമ്പോള്‍ മറ്റൊന്ന് ഉണ്ടാകുന്നു.4. അവരുടെ പിന്‍ഗാമികള്‍ ദജ്ജാലിനോട് ചേരും.5. ഖുര്‍ആനും ആദര്‍ശവും പുറത്തുമാത്രമേ ഉണ്ടാവുകയുള്ളൂ, ഉള്ളില്‍ ഉണ്ടാവില്ല (ജാഡകള്‍ മാത്രം) ഈ പറഞ്ഞ എല്ലാ കാര്യങ്ങളും വഹാബിസത്തോട് ഏറ്റവും യോജിച്ചതാണ്. പക്ഷെ, ഉള്ളില്‍ വഹാബിസവും പേറി ഊരുചുറ്റുന്ന തബ്ലീഗ് നേതാവിന് വഹാബിസത്തെ എങ്ങിനേയെങ്കിലും ഇതില്‍ നിന്ന് രക്ഷപ്പെടുത്തണം. അതിന് അദ്ദേഹം കണ്ടെത്തിയ കാരണങ്ങള്‍ വൈരുദ്ധ്യവും അതിലേറെ ഗുരുതരവുമാണ്.1. മേല്‍ പറയപ്പെട്ട പുത്തന്‍ പ്രസ്ഥാനങ്ങള്‍ നിശ്ചിത സ്ഥലകാലങ്ങളില്‍ ഉന്മൂലനം ചെയ്യപ്പെടുന്നവരാണ് എന്നാല്‍ വഹാബിസം അങ്ങനെയല്ല. അത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്ഇത് തബ്ലീഗ് നേതാവിന്‍റെ വിവരക്കേടാണ് വിളിച്ചോതുന്നത്. വഹാബിസം നിശ്ചിത സ്ഥലകാലത്തേക്ക് ബാധകമല്ല, അതുകൊണ്ട് മേല്‍ പറഞ്ഞ വിഭാഗത്തില്‍ പെടില്ല.
മേല്‍ പറഞ്ഞ വിഭാഗത്തില്‍ പെടണമെങ്കില്‍ നിശ്ചിത സ്ഥലകാല ബന്ധിതമായിരിക്കണമെന്ന് ഏതു പണ്ഡിതനാണ് പറഞ്ഞത്. അങ്ങനെയാണെങ്കില്‍ ലോകത്തെ ഏറ്റവും വലിയ പിഴച്ച കക്ഷിയായ ശിയാക്കള്‍ പിഴച്ചവരല്ലെന്ന് പറയേണ്ടിവരും. വഹാബിസത്തെ പേറി നടക്കുന്നവര്‍ ഒരുപക്ഷെ ശിയാക്കളേയും വെള്ളപൂശാന്‍ മടിച്ചു കൊള്ളണമെന്നില്ല. കാരണം ഇവരുടെയെല്ലാം പൊതുശത്രുവാണല്ലോ സുന്നത്ത് ജമാഅത്ത്.2. അതിന്‍റെ വക്താക്കള്‍ വധിക്കപ്പെടുംഈ നിബന്ധന ആരു പറഞ്ഞു? അങ്ങനെയാണെങ്കില്‍ മുഅ്തസിലത്തുകള്‍ ഉള്‍പ്പെടുന്ന വലിയൊരു വിഭാഗം പുത്തന്‍ വാദികള്‍ പിഴച്ചവരല്ലാതാകും. കാരണം അവയുടെ നേതാക്കളൊന്നും തന്നെ വധിക്കപ്പെട്ടവരല്ല.3. ഇതെല്ലാം പിഴച്ചവരാണെന്ന് പണ്ഡിതډാര്‍ ഏകോപിച്ചിട്ടുണ്ട്.പ്രസ്തുത സംഘങ്ങള്‍ പിഴച്ചവരാണെന്ന് അവരുടെ ശേഷം വന്ന പണ്ഡിതډാര്‍ പറഞ്ഞതുപോലെ വഹാബിസത്തിന്‍റെ ശേഷം വന്ന പണ്ഡിതډാര്‍ മേല്‍ കക്ഷികളെ പോലെ വഹാബിസവും പിഴച്ചതാണെന്ന് പറഞ്ഞിട്ടുണ്ട്. (ഉദ്ധരണികള്‍ ശേഷം വരുന്നതാണ്)4. വഹാബിസം നശിക്കാതെ തുടരുന്നു.വഹാബിസത്തിന്‍റെ ആശയങ്ങള്‍ നാള്‍ക്കുനാള്‍ നശിച്ചുകൊണ്ടിരിക്കുന്നത് കേരളത്തില്‍ ജീവിക്കുന്ന ഇവര്‍ക്ക് ഇനിയും മനസ്സിലായിട്ടില്ലേ? തബ് ലീഗുകാരന്‍ എന്തിനാണ് ഇത്ര സാഹസപ്പെട്ട് സത്യം മറച്ചുവെക്കുന്നത്? അക്രമണങ്ങള്‍അതിരൂക്ഷമായ കലാപങ്ങളായിരുന്നു വഹാബികള്‍ അഴിച്ച് വിട്ടത് രക്തദാഹികളും ആക്രമകാരികളുമായിരുന്നു വഹാബികള്‍. കലാപകാരികളായ ഖവാരിജുകളെ പോലും കവച്ചുവെക്കുന്ന രൂപത്തിലായിരുന്നു വഹാബികളുടെ ക്രൂരതകള്‍. ഭരണകൂടത്തിന്‍റെ എല്ലാവിധ സഹായവും അവര്‍ക്ക് ലഭിച്ചു. ഭരണാധികാരി ഉസ്മാനുബ്നു മുഅമ്മറിന്‍റെ സംരക്ഷണത്തില്‍ പല തിരുശേഷിപ്പികളേയും അദ്ദേഹം (ഇബ്നു അബ്ദില്‍ വഹാബ്) നശിപ്പിച്ചു. ഉസ്മാനുബ്നു മുഅമ്മറിന്‍റെ പിതൃസഹോദരി ജൗഹറയെയാണ് അയാള്‍ വിവാഹം ചെയ്തത്. തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാധിണ്‍കാരിയുടെ പിന്തുണ കിട്ടാനിത് ഏറെ സഹായകരമായി. വലിയ സംഹാര താണ്ഡവത്തിന്‍റെ തുടക്കമായിരുന്നു അത്. സ്വഹാബിയും രണ്ടാം ഖലീഫ ഉമര്‍ ബ്നു ഖത്താബിന്‍റെ സഹോദരനുമായിരുന്ന സൈദുബ്നുല്‍ ഖത്താബി(റ)ന്‍റെ ഖബര്‍ അദ്ദേഹം പൊളിച്ച് മാറ്റി.
യമാമ യുദ്ധത്തില്‍ കള്ള പ്രവാചകനായ മുസൈലിമത്തുല്‍ കദ്ദാബുമായി ഏറ്റ് മുട്ടി ശഹീദായ മഹാനാണ് സൈദുബ്നുല്‍ ഖത്താബ്(റ). അദ്ദേഹത്തിന്‍റെ ഖബറിന്‍റെ മുകളില്‍ കുബ്ബയുമുണ്ടായിരുന്നു. പിന്നീട് കര്‍ബലയിലേക്ക് നീങ്ങിയ നജ്ദി ഹുസൈന്‍(റ)ണ്‍വിന്‍റെ ഖബറിന്‍റെ മുകളില്‍ കെട്ടിപ്പൊക്കിയ ഖുബ്ബകള്‍ തകര്‍ക്കുകയും മഖ്ബറകളിലും പുറത്തുമുണ്ടായിരുന്ന വിവധ വസ്തുക്കള്‍ -ആയുധങ്ങള്‍, സ്വര്‍ണ്ണം, വെള്ളി, മരതകം, മാണിക്യം, എന്ന് മാത്രമല്ല ഖുര്‍ആനിന്‍റെ അമൂല്യ പ്രതികള്‍ -തുടങ്ങി കിട്ടാവുന്നതൊക്കെ കൊള്ളയടിച്ചു. ആയിരക്കണക്കിന് നിരപരാധികളെ കൊന്നെടുക്കി- മഖ്ബറകള്‍ തകര്‍ക്കലായിരുന്നു വഹാബികളുടെ പ്രധാന ഹോബി. പരിശുദ്ധ ഹറമുകള്‍ക്ക് ചുറ്റുമുള്ള ജന്നത്തുല്‍ ബഖീഅ, ജന്നത്തുല്‍ മുഅല്ല പോലും വഹാബി ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടില്ല. ഖദീജത്തുല്‍ ഖുബ്റാ (റ) വിന്‍റെ അടക്കം നിരവധി മഹത്തുക്കളുടെ ഖബറിന്‍റെ മുകളിലുണ്ടായിരുന്ന ഖുബ്ബകള്‍ തകര്‍ത്ത് തരിപ്പണമാക്കി. ഇരു ഹറമുകളിലെ നിരവധി ചരിത്ര സ്മാരകങ്ങളും വഹാബി ആക്രമണത്തില്‍ നാമവശേഷമായി മാറി.ഇതെല്ലാം അവര്‍ക്ക് ജിഹാദും പുണ്യവുമായിരുന്നു.വഹാബി ചരിത്ര പണ്ഡിതന്‍ പറയട്ടെ:”ശൈഖ് മുഹമ്മദ് ഇബ്നു അബ്ദില്‍ വഹാബ്,തന്‍റെ ആദര്‍ശവും തന്‍റെയും അനുയായികളുടെയും ജീവനും സ്വത്തും നാടും സംരക്ഷിക്കാനായി ജിഹാദ് ചെയ്യാന്‍ ആഹ്വാനം നല്‍ണ്‍കി. 27 വര്‍ഷം നീണ്ടുനിന്ന പോരാട്ടത്തിനിടണ്‍യില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടു”(ഇസ്ലാമിന്‍റെ ചരിത്ര പാതയിലൂടെ പേജ് 895).ഇബ്നു അബ്ദുല്‍ വഹാബിന്‍റെ ആക്രമണത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടി. അദ്ദേഹത്തിന്‍റെ ആശയങ്ങളോട് യോജിണ്‍ക്കുന്നവര്‍ പോലും അദ്ദേഹത്തിന്‍റെ ആക്രമങ്ങളോടും പ്രകോപന രീതിയോടും എതിരായിരുന്നു.
പ്രെഫ: മുഹമ്മദ് കുട്ടശ്ശേരി തന്നെ പറയുന്നു:”ജനങ്ങള്‍ പുണ്യസ്ഥലങ്ങളായി ഗണിച്ചു ആദരങ്ങള്‍ അര്‍പ്പിക്കുന്ന സ്ഥലങ്ങളുടെ നേരെയെല്ലാം അവരുടെ കൈകള്‍ നീണ്ടു. ഖദീജ(റ)യുടെ ഖുബ്ബ, നബി(സ)ജനിച്ച സ്ഥലത്തെ ഖുബ്ബ, സഹാബി വര്യന്മാരുടെ പേരില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ ആദരം അര്‍പ്പിക്കുന്ന സ്മാരകങ്ങള്‍ എല്ലാം തട്ടിനിരപ്പാക്കിയ സുഊദികള്‍ റസൂലിന്‍റെ വിശുദ്ധ ദേഹം മറവ് ചെയ്യപ്പെട്ട സ്ഥലത്തുള്ള ആഭരണങ്ങളും നിക്ഷേപങ്ങളുമെല്ലാം എടുത്ത് കൊണ്ട് പോവുകയും ചെയ്തു. ഈ നടപടികള്‍ ജനങ്ങളില്‍ കടുത്ത അമര്‍ഷവും സങ്കടങ്ങളും ഇളക്കിവിടുക സ്വാഭാവികണ്‍മായിരുന്നു. ചരിത്രാവശിഷ്ടങ്ങളും കലാ സ്മാരകങ്ങളും നശിപ്പിച്ചു എന്ന് പരിതപിക്കുന്നവരുമുണ്ടായിരുന്നു. ഇബ്നു അബ്ദില്‍ വഹാബിന്‍റെ ആശയ ഗതികളോട് യോജിക്കുന്നണ്‍വരിലും ഇവ പ്രായോഗവത്കരിക്കുന്നതിന് സ്വീകരിച്ച ഇത്രയും കര്‍കശവും പ്രകോപനപരവുമായ രീതിയെ വിമര്‍ശിക്കുന്നവരുണ്ട്”(ഇസ്ലാമിന്‍റെ ചരിത്ര പാതയിലൂടെ പേജ് 900).ഇതൊക്കെ ആയിരുന്നു മുഹമ്മദ് ബ്നു അബ്ദില്‍ വഹാബിന്‍റെ സേവനങ്ങള്‍. സമുദായത്തിന്‍റെ ഉദ്ധാരണമോ ബുദ്ധിപരമായ പുരോഗനമോ നജ്ദിയുടെ അജണ്ടയില്‍ ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല പുതിയ കണ്ട് പിടുത്തങ്ങള്‍ നജ്ദിക്ക് ബിദ്അത്ത് ആയിരുന്നു. നജ്ദിയുടെ ആശയങ്ങള്‍ ഏറ്റെടുത്ത് അദ്ദേഹത്തെ ഏറെ സഹായിച്ചിരുന്ന സഊദി ഗവണ്‍മെന്‍റ് പോലും അദ്ദേഹത്തിണ്‍ന്‍റെ പിന്തിരിപ്പന്‍ നയം കൊണ്ട് വളരെ പ്രയാസപ്പെട്ടു. കാരണം ഒരു രാജ്യത്ത് വളരെ ആവശ്യമായ ടെലഗ്രാഫും മോട്ടോര്‍ വാഹനങ്ങളും വിമാനങ്ങളും തുടങ്ങി എല്ലാ ആത്യാധുനിക സംവിദാനങ്ങളും അദ്ദേഹത്തിനു ബിദ്അത്ത് ആയിരുന്നു. ജനങ്ങളുടെ ബുദ്ധിപരമായ പുരോഗതിക്കുണ്‍തകുന്ന പ്രവര്‍ത്തനങ്ങളൊന്നും ഇബ്നു അബ്ദില്‍ വഹാബിന്‍റെ പരിഷ്കരണ സംരംഭത്തിലുണ്ടായിരുന്നില്ല. ചരിത്രകാരനായ അഹ്മദ് അമീന്‍ എഴുതുന്നു:”ആധുനിക നാഗരികതയുടെ പ്രശ്നങ്ങളെയോ ആവശ്യങ്ങളെയോ അവര്‍ ശ്രദ്ധിച്ചില്ല. അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിച്ച മുസ്ലിം നാടുകള്‍ ഇസ്ലാമിക രാജ്യങ്ങള്‍ തന്നെയല്ലെന്ന് അവര്‍ വിശ്വസിച്ചു. അവ ജിഹാദ് നടത്തപ്പെടേണ്ട നാടുകളാണ്. അത് കൊണ്ട് ഇന്നത്തെ സുഊദി ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നപ്പോള്‍ ഈ പരിതസ്ഥിതിയെയാണ് നേരിടേണ്ടി വന്നണ്‍ത്. രണ്ട് ശക്തികളെയാണ് അവര്‍ക്ക് തങ്ങളുടെ മുമ്പില്‍ നേരിടേണ്ടി വന്നത്. ഒന്ന് ഇബ്നു അബ്ദുല്‍ വഹാബിന്‍റെ അദ്ധ്യാപനങ്ങളില്‍ മുറുകെ പിടിച്ചു എല്ലാ പുതിയതിന്‍റെ നേരെയും കടുംപിടുത്തം കാണിക്കുന്നവര്‍.
ടെലഗ്രാഫും കമ്പിയില്ലാ കമ്പിയും മോട്ടോര്‍ വാഹനങ്ങളും വണ്ടികളുമെണ്‍ല്ലാം മതം തൃപ്തിപ്പെടാത്ത ‘ബിദ്അത്തുകള്‍'(പുത്തന്‍ നടപടികള്‍) ആണെന്നു നജ്ദിലെ മതത്തിന്‍റെ ആളുകള്‍ വിശ്വസിക്കുകയായിരുന്നു. അതെ അവസരം മറ്റൊരു ശക്തി ആധുനിക നാഗരികതയുടെ മാര്‍ഗങ്ങളെല്ലാം സ്വീകരിക്കുണ്‍ന്നതിന് നിര്‍ബന്ധിക്കുകയായിരുന്നു. അതിനാല്‍ ഇന്നത്തെ സുഊദി ഭരണകൂടം ഇത് രണ്ടിനെയും സമന്വയിപ്പിക്കുന്ന പ്രായാസകരമായ ഒരു മദ്ധ്യമാര്‍ഗ്ഗം സ്വീകരിക്കുകയായിരുന്നു. മത വിദ്യാഭ്യാസത്തോടപ്പം അവര്‍ ആധുനിക വിദ്യാഭ്യാസവും പ്രചരിപ്പിച്ചു. വിമാനങ്ങള്‍ക്കും, മോട്ടോര്‍ വാഹനങ്ങള്‍ക്കും, കമ്പിയില്ലാക്കമ്പിക്കും തങ്ങളുടെ നാട്ടില്‍ പ്രവേശനം നല്‍കി. നജ്ദിലെ പണ്ഡിതന്മാരെയും കാലഘട്ടത്തിന്‍റെ ആവശ്യങ്ങളെയും തമ്മില്‍ കൂട്ടിയോജിപ്പിക്കുക അത്യന്തം ദുഷ്ക്കരമായിരുന്നു”(ഇസ്ലാമിന്‍റെ ചരിത്ര പാതയിലൂടെ പേജ് 901)സഊദി ഗവണ്‍മെന്‍റ് നജ്ദിയുടെ ഈ പിന്തിരിപ്പന്‍ നയങ്ങള്‍ക്കെതിരില്‍ നിലപാട് സ്വീകരിച്ചില്ലായിരുന്നെങ്കില്‍ ലോക മുസ്ലിമീങ്ങളുടെ വിശ്വിഷ്യ സഊദിയുടെ അവസ്ഥ എന്താകുമായിരുന്നു? ഹജ്ജിനോ ഉംറക്കോ പോകാന്‍ വിമാനം ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഉപയോഗിക്കല്‍ ബിദ്അത്ത്?! ഫോണ്‍ വിളിക്കല്‍ ബിദ്അത്ത് ?! ഭൗതിക വിദ്യാഭ്യാസങ്ങള്‍ ബിദ്അത്ത്?! എല്ലാം ബിദ്അത്ത്?! കാലം മാറി വഹാബികള്‍ ഏറെ മാറി ഇപ്പോള്‍ എല്ലാം സുന്നത്ത്.പണ്ഡിതാഭിപ്രായംഇമാം അഹമ്മദ്ബ്നു മുഹമ്മദ് സാവി(റ) :- സൂറത്തുല്‍ ഫാത്തിറിലെ 8ാം സൂക്തം(എന്നാല്‍ തന്‍റെ ദുഷ്പ്രവൃത്തികള്‍ അലംകൃതമായി തോന്നിക്കപ്പെടുകയും, അങ്ങനെ അത് നല്ലതായി കാണുകയും ചെയ്തവന്‍റെ കാര്യമോ? അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ വഴി പിഴപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നതാണ്. അതിനാല്‍ അവരെപറ്റിയുള്ള കൊടും ഖേദം നിമിത്തം നിന്‍റെ പ്രാണന്‍ പോകാതിരിക്കട്ടെ. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി അറിവുള്ളവരാകുന്നു.)ഈ ആയത്ത് വിശദീകരിച്ചു കൊണ്ട് പറയുന്നു: ഈ ആയത്ത് അവതരിച്ചത് ഖുര്‍ആനും സുന്നത്തും ദുര്‍വ്യാഖ്യാനം ചെയ്യുന്ന ഖവാരിജുകളിലാണന്ന് അഭിപ്രായമുണ്ട് . അവര്‍ മുസ്ലിംകളുടെ രക്തംചിന്തുന്നതും സമ്പത്ത് കൊള്ളയടിക്കുണ്‍ന്നതും ഹലാലാക്കുന്നവരാണ്. ഇതേ പ്രവണത ഹിജാസിലുണ്‍ള്ള ഇവരോട് സാദൃശ്യമുള്ള ഒരു സംഘത്തിലും കാണാവുന്നണ്‍താണ്. വഹാബികള്‍ എന്ന് പറയപ്പെടുന്നവരാണവര്‍. സത്യത്തിലാണെന്ന് അവര്‍(വഹാബികള്‍) ധരിക്കും. അറിയുക അവര്‍ കള്ളന്മാരാണ്. അവരുടെ മേല്‍ ശൈത്വാന്‍ ആധിപത്യം സൃഷ്ടിച്ചിരിക്കുന്നു.അല്ലാഹുവിന്‍റെ ദിക്റിനെ അവര്‍ വിസ്മരിച്ച് കളഞ്ഞിരിക്കുന്നു. അവര്‍ പിശാചിന്‍റെ കൂട്ടരാണ്. അറിയുക പിശാചിന്‍റെ കൂട്ടര്‍ പരാചിതരാണ്. ഇവര്‍ നിശ്ശേഷം നശിക്കുവാന്‍ അല്ലാഹുവിനോട് നാം യാചിക്കണ്‍ണം(തഫ്സീറു സ്സാവി).
മക്കയിലുള്ള മുഫ്തി ശൈഖ് അഹ്മദ് സൈനിദഹലാണ്‍നി(റ) പറയുന്നു: മുഹമ്മദ്ബ്നു അബ്ദുല്‍ വഹാബ് തന്‍റെ ആദ്യകാല പഠനം മദീനയിലായിരുന്നു . അദ്ദേഹത്തിന്‍റെ പിതാവ് അറിവുള്ള ഒരു മഹത് വ്യക്തിയാണ്. അദ്ദേഹത്തിന്‍റെ സഹോദരന്‍ ശൈഖ് സുലൈമാന്‍ അതുപോലെ പണ്ഡിത ശ്രേഷ്ഠനായിരുന്നു. തന്‍റെ പിതാവും ജേഷ്ഠനും ഉസ്താദുമാണ്‍രും അവനില്‍ വന്നിട്ടുള്ള ആദര്‍ശവ്യതിയാനത്തെക്കുറിച്ചും ദുര്‍നടപടികളെക്കുറിച്ചും കാലെക്കൂട്ടി ലക്ഷണം പറയുമായിണ്‍രുന്നു. അദ്ദേഹത്തിന്‍റെ വാക്കുകളിലും പ്രവര്‍ത്തികളിലും അധിക മസ്അലകളിലുമുള്ള തര്‍ക്കങ്ങളെല്ലാം അവര്‍ മനസ്സിലാക്കിയിരുന്നു. അവനെ തൊട്ട് ജനങ്ങളോട് മുന്നറിയിപ്പും അവനെ കരുതിയിരിക്കാന്‍ അവരോട് ഉണര്‍ത്തുകയും ചെയ്തിരുന്നു. അവരുടെ ലക്ഷണം പറയല്‍ സത്യമായിപ്പുലര്‍ന്നു. അവന്‍റെ പുത്തന്‍ വാദവും ആദര്‍ശ വ്യതിയാനത്തിനെയും മത പണ്ഡിതډാര്‍ എതിര്‍ത്തു. അറിവില്ലാണ്‍ത്തണ്‍വര്‍ പിഴച്ച് പോവുകയും ചെയ്ത പുത്തന്‍വാദണ്‍ങ്ങളും പിഴച്ച വിശ്വാസങ്ങളും അവന്‍ നിര്‍മിച്ചുണ്ടാക്കി. അവന്‍റെ ദുഷ്ചിന്ത കൊണ്ട് വിഢികള്‍ ജനങ്ങള്‍ പിഴച്ചുപോണ്‍യി. സത്യവിശ്യാസികളെ കാഫിറാക്കുന്നതിലേക്ക് അവനെ എത്തിച്ചു. നബി(സ)തങ്ങളുടെ ഖബര്‍ സിയാറത്തും നബിയെയും മറ്റു അമ്പിയാ സ്വാലിഹീ ഔലിയാക്കന്മാരോണ്‍ടുള്ള തവസ്സുലും ശിര്‍ക്കാണെന്നും അവന്‍ വാദിച്ചു. തബറ്റുക്കിന് വേണ്ടി ഖബര്‍ സിയാറത്ത് ചെയ്യലും നബി(സ)തങ്ങളേയും മറ്റു അമ്പിയാ സ്വാലിഹീ ഔലിയാക്കډാരെക്കൊണ്ടുള്ള തവസ്സുല്‍ ചെയ്ത് വിളിക്കലും ശിര്‍ക്കാണെന്ന് അവന്‍ വാദിച്ചു. ഈ മരുന്ന് നിനക്ക് ഉപകരിച്ചു എന്നത് പോലോത്ത മജാസിയ്യായ പ്രയോഗത്തെണ്‍യും അവന്‍ ശിര്‍ക്കാണെന്ന് വാദിച്ചു. തവസ്സുല്‍ ചെയ്യുമ്പോള്‍ ‘ഈ മഹാന്‍, ഇന്ന വലിയ്യ്’ എന്ന പ്രയോഗം ശിര്‍ക്കാണെന്നും അവന്‍ ആരോപിച്ചു. അവന്‍റെ ഉദ്ദേശത്തിനു ഒരു തുമ്പും ഇല്ലാത്ത ചില തെളിവുകളെ അവന്‍ കൊണ്ടു വന്നു. അടിസ്ഥാന രഹിതമായ ചില ഭംഗി വാക്കുകളുടെ പ്രയോഗങ്ങള്‍ ഉദ്ധരിച്ചു. ഈ വിഷയത്തില്‍ ഒരുപാട് ചെറു ഗ്രന്ഥങ്ങള്‍ രചിച്ച ഏക ദൈവ വിശ്വാസികളായ ഭൂരിപക്ഷത്തെ അവന്‍ ബഹുദൈവാരാണ്‍ധരാക്കി(ഫുതൂഹതുല്‍ ഇസ്ലാമിയ്യ).വീണ്ടും സൈനിദഹലാനി(റ) പറയുന്നു: മുഹമ്മദ്ബ്നു അബ്ദുല്‍ വഹാബ് ദര്‍അത്ത് പള്ളിയില്‍ ഖുതുബ ഓതിക്കൊണ്ടിരിക്കെ ഇങ്ങനെ പറയുമായിരുന്നു: ആരെങ്കിണ്‍ലും നബി(സ)യെക്കൊണ്ട് തവസ്സുല്‍ ചെയ്താല്‍ അവന്‍ കാഫിറായി ഇദ്ദേഹത്തിന്‍റെ പണ്ഡിത ശ്രേഷ്ഠനായ സഹോദരന്‍ സുലൈമാനുബ്നു അബ്ദുല്‍ വഹാബ് ഇതിനെ ശക്തമായി നിരോധിക്കുമായിരുന്നു. അദ്ദേഹത്തോട് അവന്‍റെ പുത്തന്‍ വാദത്തില്‍ പിന്തുടരാന്‍ പറയുമ്പോഴെല്ലാം അദ്ദേഹം നിരാകരിക്കുമായിരുന്നു. ഒരു ദിവസം അദ്ദേഹം സഹോദരനായ മുഹമ്മദ്ബ്നു അബ്ദുല്‍ വഹാബിനോട് ചോദിച്ചു: ഇസ്ലാം കാര്യം എത്രയാണ്? അഞ്ച് എന്നവന്‍ പറഞ്ഞു. എന്നാല്‍ നീ അതിനെ ആറാക്കിയിട്ടുണ്ട്, ആറാമത്തത് നിന്നെ പിന്തുടരാത്തവര്‍ മുസ്ലിമല്ല എന്നതാണെന്ന് സഹോദരന്‍ പറഞ്ഞു. അത് നിന്‍റെ അടുക്കല്‍ ഇസ്ലാമിന്‍റെ ആറാം കാര്യമാണ്(അദുററു സുന്നീയ്യ ഫീ റദ്ദി അലല്‍ വഹാബിയ്യ).
ഈജിപ്ഷ്യന്‍ വഹാബിസംമുഹമ്മദ് ബ്നു അബ്ദുല്‍ വഹാബ് നജ്ദില്‍ ആരംഭിച്ച വഹാബിസം തന്‍റെ ആക്രമണ രീതി കൊണ്ട് സഊദിയില്‍ വ്യാപിച്ചു. പിന്നീട് സഊദി ഗവണ്‍മെന്‍റിന്‍റെ സഹായത്തോടെ ലോകത്തിന്‍റെ എല്ലാഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ എല്ലാവിധ ശ്രമവും അദ്ദേഹം നടത്തി. ഹജ്ജിന് പോയ ഹാജിമാരെ പോലും അതിന് വേണ്ടി ദുരുപയോഗം ചെയ്തു.”എന്നാല്‍ ഇബ്നുസഊദ്(ക്രി. 1765) അബ്ദുല്‍ വഹാണ്‍ബിന്‍റെ ആശയങ്ങള്‍ സ്വീകരിച്ചതോടെ സഊദി അറേബ്യ ഇവയുടെ ഒരു പ്രസരണകേന്ദ്രമായി മാറി. ഹജ്ജിന് വരുന്നവരെല്ലാം തിരിച്ചുപോകുമ്പോള്‍ ഈ ആശയവും കൂടെ വഹിച്ചുകൊണ്ടു പോകുമായിരുന്നു. അങ്ങനെ മക്ക ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഇസ്വ്ലാഹി ആദര്‍ശം ജ്വലിപ്പിച്ചു കൊണ്ടിരുന്നു”(നവോധാന പ്രസ്ഥാനം വഴിയും പോരാട്ടവും. പേജ്:15)എന്നാല്‍ സഊദിയില്‍ വഹാബിസം പ്രചരിച്ചു രണ്ടുനൂറ്റാണ്ടിന് ശേഷമാണ് കേരളത്തില്‍ വഹാബിസം എത്തിച്ചേര്‍ന്നത്. സഊദി അറേബ്യയിലെ വഹാബിസമല്ല കേരളത്തില്‍ പ്രചരിക്കപ്പെട്ടത്. ഈജിപ്തിലെ ജമാലുദ്ദീന്‍ അഫ്ഗാനി, ശിഷ്യന്‍ മുഹമ്മദ് അബ്ദു, അദ്ദേഹത്തിന്‍റെ ശിഷ്യന്‍ റശീദു രിദാ എന്നിവരുടെ വഹാബിസമാണ് കേരളത്തില്‍ പ്രചരിക്കപ്പെട്ടത്.1921കളില്‍ കേരളത്തില്‍ ആരംഭിച്ച വഹാബി പ്രസ്ഥാനമായ മുസ്ലിം ഐക്യസംഘത്തിന്‍റെ കാലം മുതല്‍ കേരളത്തിലെ വഹാബി പ്രസ്ഥാനത്തെ സ്വാധീനിച്ചിരുന്ന അറേബ്യന്‍ സ്രോതസ്സ് ഈജിപ്തായതിനാല്‍ ജമാലുദ്ധീന്‍ അഫ്ഗാനി, ശൈഖ് മുഹമ്മദ് അബ്ദു, റശീദ് രിദാ തുടങ്ങിയവരെ വളെരെ ആദരപൂര്‍വ്വമാണ് വഹാബി നേതാക്കള്‍ പരിചയപ്പെടുത്തിയത്.കേരളത്തില്‍ വഹാബിസം പ്രചരിക്കാന്‍ പ്രചോദനമായത് തന്നെ ഈ ത്രിമൂര്‍ത്തികളുടെ ഗ്രന്ഥങ്ങളാണ്. വക്കം മൗലവി പ്രസിദ്ധീകരിച്ച പത്രത്തിന് “ദീപിക” എന്നും കെ എന്‍ എം മുഖപത്രത്തിന് “അല്‍ മനാര്‍” എന്നും പേരു നല്‍കാന്‍ കാരണം ഈജിപ്ഷ്യന്‍ വഹാബി നായകനായ റശീദ് രിദായുടെ “അല്‍ മനാറി”നോടുള്ള വിധേയത്വമായിരുന്നു. വഹാബി പ്രചോദനത്തിന്‍റെ നായകനായ മുഹമ്മദ് ബ്നു അബ്ദുല്‍ വഹാബിന്‍റെ ഗ്രന്ഥങ്ങളെക്കാള്‍ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് പാഠ്യവിശയമായി തിരഞ്ഞെടുത്തത് ഇവരുടെ ഗ്രന്ഥങ്ങളായിരുന്നു. ഈജിപ്ഷ്യന്‍ വഹാബി നായകډാരെ ഇവര്‍ പരിചയപ്പെടുത്തുന്നത് കാണുക. “ഈജിപ്ഷ്യന്‍ നവോത്ഥാനത്തിന്‍റെ സാരഥികളായിരുന്ന ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, സയ്യിദ് റശീദ് രിദാ തുടങ്ങിയവര്‍ക്ക് കേരളത്തിലെ മുജാഹിദുകള്‍ നല്‍കിയ ആദരവ്, അവരുടെ ആശയാദര്‍ശങ്ങള്‍ ഇവിടത്തെ മുജാഹിദുകളെ സ്വാധീനിച്ചതിന്‍റെ വ്യക്തമായ തെളിവാണ്. അവരുടെ ഗ്രന്ഥങ്ങളും കൃതികളും നാം നമ്മുടെ പാഠ്യപദ്ധ്യതിയില്‍ ഉള്‍പ്പെടുത്തുകയും നമ്മുടെ അറബിക്കോളേജുകളില്‍ പഠിപ്പിക്കുകയും ചെയ്തു. മുഹമ്മദ് അബ്ദുവിന്‍റെ ‘രിസാലത്തു തൗഹീദ്’ അവയിലൊന്നാണ്. അല്ലാഹുവിന്‍റെ ചില സിഫത്തുകളെ വ്യാഖാനിക്കാമെന്ന് വിധി എഴുതിയ പ്രസ്തുത കൃതിയെ കുറിച്ച് എന്‍ വി ഇബ്റാഹീം മാസ്റ്റര്‍(റ) എഴുതുന്നത് കാണൂക.”അദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ‘രിസാലത്തു തൗഹീദ്’ . ഈ പുസ്തകം ദൈവത്തിന്‍റെ ഏകത്വം, മതത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍ , പ്രവാചകത്വം, ഖുര്‍ആന്‍, ഇസ്‌ലാം മതം എന്നിങ്ങനെ വിവിധ അധ്യായങ്ങളില്‍ വളരെ ശാസ്ത്രീയമായി മതത്തെ വിവരിക്കുന്നു.” (അല്‍മനാര്‍ 1993 ഒക്ടോബര്‍)ഗള്‍ഫ് സലഫികള്‍ ഏറ്റവും വിമര്‍ശിക്കുന്ന കൃതികളിലൊന്നായ ഈ ഗ്രന്ഥമായിരുന്നു നമ്മുടെ അറബിക്കോളേജുകളില്‍ തൗഹീദ് പഠിപ്പിക്കാനായി ഉപയോഗിച്ചിരുന്നത്. ഇതിനെത്തന്നെയാണ് അല്‍മനാറില്‍ നല്ല കൃതിയായി പരിചയപ്പെടുത്തിയതും.തൗഹീദ് പഠനത്തില്‍ ഗള്‍ഫ് സലഫികള്‍ അവലംബിക്കുന്ന ,ശൈഖ് മുഹമ്മദ് ബ്നു അബ്ദുല്‍ വഹാബിന്‍റെ ‘കിതാബുത്തൗഹീദ് ‘ നാം ഒരിക്കല്‍ പോലും നമ്മുടെ സിലബസ്സില്‍ അതുവരെയും ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് കൂടി ഓര്‍ക്കുക.രിസാലത്തു തൗഹീദിനു പുറമെ വഹ്യു മുഹമ്മദി, മനാഹിലുല്‍ ഇര്‍ഫാന്‍ ,മുഹാളിറാത്തുന്‍ ഫീ താരീഖില്‍ ഇസ്‌ലാമി, തഫ്സീറുല്‍ മനാര്‍,തഫ്സീറുല്‍ മറാഗി തുടങ്ങിയ ഈജിപ്തിലെ ഇസ്‌ലാഹി പണ്ഡിതരുടെ ഗ്രന്ഥങ്ങളാണ് നാം പാഠ്യപദ്ധതിയായി സ്വീകരിച്ചത്. കേരളക്കരയില്‍ ഇസ്‌ലാഹി സന്ദേശം പ്രചരിപ്പിക്കാനായി തന്‍റെ ജീവിതം സമര്‍പ്പിച്ച എ അലവി മൗലവി(റ) തഫ്സീറുല്‍ മനാറിനെ മുക്തഖണ്‌ഠം പ്രശംസിക്കുകയും തന്‍റെ ശിഷ്യഗണങ്ങളോട് തഫ്‌സീറുല്‍ മനാര്‍ വായിച്ച് പഠിക്കാന്‍ ഉപദേശിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇസ്‌ലാമിന്‍റെ മൗലികാദര്‍ശമായ തൗഹീദിന് നാം നല്‍കി വരുന്ന വ്യാഖ്യാന വിശദീകരണങ്ങളില്‍ പോലും ശൈഖ് മുഹമ്മദ് അബ്ദുവിനോടും അദ്ദേഹത്തിന്‍റെ ശിഷ്യന്‍ സയ്യിദ് റശീദ് രിദായോടും നാം കടപ്പെട്ടിരിക്കുന്നു. മുന്‍ഗാമികളായ പണ്ഡിതര്‍ ഇബാദത്തിന് നല്‍കിയ നിര്‍വചനങ്ങളെ ഗ്രഹിക്കാന്‍ നമുക്ക് പ്രകാശമേകിയത് തഫ്സീറുല്‍ മനാറായിരുന്നു. ഈജിപ്തിലെ ഇസ്‌ലാഹി സംരംഭങ്ങളോട് മുസ്‌ലിം ഐക്യ സംഘത്തിന്‍റെ കാലം മുതല്‍ നമുക്ക് ബന്ധമുള്ളതെന്ന് നമുക്ക് വ്യക്തമാക്കുന്നു.ചുരുക്കി പറഞ്ഞാല്‍ മുസ്‌ലിം ഐക്യസംഘത്തിന്‍റെ കാലം മുതല്‍ കേരളത്തെ സ്വാധീനിച്ച നവീകരണചിന്ത ഈജിപ്തിനോടും അവിടുത്തെ ഇസ്‌ലാഹി സംരംഭങ്ങളോടും കടപ്പെട്ടിരിക്കുന്നു. അതിനാലാണ് ജമാലുദ്ദീന്‍ അഫ്ഗാനിയെമുജദ്ദിദായും ശൈഖ് മുഹമ്മദ് അബ്ദുവിനെയും സയ്യിദ് റശീദ് രിദയെയും നവാത്ഥാന നായകډാരായും ചിത്രീകരിക്കുവാന്‍ ഇസ്‌ലാഹി നേതാക്കളും പ്രസിദ്ധീകരണങ്ങളും തയ്യാറായത്. ഇതിന്‍റെ ഫലമായി കേരളത്തിലെയും ഈജിപ്തിലെയും ഇസ്‌ലാഹീ പ്രസ്ഥാനങ്ങള്‍ തമ്മില്‍ ഒട്ടേറെ സാമ്യതകളുണ്ടായി. മുസ്‌ലിം ഐക്യം, അധിനിവേശ ശക്തികള്‍ക്കെതിരെയുള്ള സ്വാതന്ത്ര സമരം, അന്ധവിശ്വാസങ്ങള്‍ക്കും അശാസ്ത്രീയ ചിന്താഗതികള്‍ക്കുമെതിരെയുള്ള പോരാട്ടം, വനിതകളുടെ സമുദ്ധാരണം, വിദ്യാഭ്യാസ പ്രചരണം തുടങ്ങിയവ രണ്ടിടത്തെയും നവോത്ഥാന പ്രസ്ഥാനത്തിന്‍റെ അജണ്ടയില്‍ കാണാവുന്നതാണ്.”(ഗള്‍ഫ് സലഫികളും കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനവും)ജമാലുദ്ധീന്‍ അഫ്ഗാനി ജമാലുദ്ധീന്‍ അഫ്ഗാനിയെ ഈജിപ്ഷ്യന്‍ പണ്ഡിതനായിട്ടാണ് സലഫികള്‍ പരിചയപ്പെടുത്തുന്നത്. നവോത്ഥാനത്തിന്‍റെ വക്താവായും മുജദ്ധിദായും അവര്‍തന്നെ അദ്ദേഹത്തെ കുറിച്ച് എഴുതുന്നത് കാണുക.”പ്രമുഖ പണ്ഡിതനും ചരിത്രകാരനുമായ എന്‍ വി ഇബ്റാഹീം മാസ്റ്റര്‍(റ) അരീക്കോട്, നവോത്ഥാനത്തിന്‍റെ വിധാതാവായ ജമാലുദ്ദീന്‍ അഫ്ഗാനിയെ കുറിച്ച് എഴുതുന്നത് നോക്കുക.”മുസ്ലികളുടെ മതപരവും, സാമൂഹ്യവും, രാഷ്ട്രീയവുമായ സംസ്കരണമായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. അദ്ദേഹം മാതൃകയായി സ്വീകരിച്ചത് ഖുലഫാഉര്‍റാഷിദീന്‍റെ കാലഘട്ടത്തിലെ മുസ്ലിംകളുടെ വിശ്വാസവും, ആചാരവും ആയിരുന്നു. അദ്ദേഹത്തിന്‍റെ മാസിക മുസ്ലിംകളില്‍ പുതിയ ഉണര്‍വ്വും ധൈര്യവും നല്‍കി അവര്‍ ഇസ്ലാമികമായി സംഘടിക്കാന്‍ തുടങ്ങി.ഇത് ഇംഗ്ലീഷുകാര്‍ക്ക് എതിരാണെന്ന് മനസ്സിലാക്കി അവര്‍ ഇത് നിരോധിച്ചു. പക്ഷേ ഈ മാസിക സൃഷ്ടിച്ച തരംഗം ശക്തമായിരുന്നു. ലോകത്തൊട്ടാകെ മുസ്ലികള്‍ ഉണര്‍ന്നു.” (അല്‍ മനാര്‍ 1993 ഒക്ടോബര്‍,പേജ് 21). കെ എന്‍ എമ്മിന്‍റെ ആദ്യക്കാല പ്രസിദ്ധീകരണങ്ങളില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന “തഖ്ലീദ് ഒരു പഠനം” എന്ന തലക്കെട്ടോടെയാണ് ജമാലുദ്ദീന്‍ അഫ്ഗാനിയെ പരിചയപ്പെടുത്തുന്നത്.” കേരളത്തില്‍ ഇസ്‌ലാഹീ പ്രവര്‍ത്തനം അല്‍പ്പം ചരിത്രം-കുറെ യഥാര്‍ത്ഥ്യങ്ങളും” എന്ന അല്‍മനാറിന്‍റെ മുഖപ്രസംഗത്തില്‍ ഇപ്രകാരം കാണാം.”മതനവീകരണവുമായി ബന്ധപ്പെട്ട ഈ സംരംഭം കേരളത്തില്‍ മാത്രം പരിമിതമായ യാദൃശ്ചിക സംഭവമായിരുന്നില്ല. മുഹമ്മദ്ബ്നു അബ്ദുല്‍ വഹാബ് (1703-1791) ശാഹ്‌വലിയുല്ലാഹി ദ്ദഹ്‌ലവി (1703-1762)ജമാലുദ്ദീന്‍ അഫ്ഗാനി(1838-1897)തുടങ്ങിയ മുജദ്‌ദികുള്‍,സയ്യിദ് റശീദ് രിദാ, സയ്യിദ് അഹമദ് ശഹീദ് ബറേല്‍വി, ഡോ.മുഹമ്മദ് ഇഖ്ബാല്‍ തുടങ്ങിയ മഹാരഥډാരിലൂടെ മുസ്ലിം ലോകത്ത് കൈമാറിപോന്ന പരിഷ്കരണ പ്രവര്‍ത്തനധാരയുടെ പ്രതിബിംബനം തന്നെയായിരുന്നു കേരളത്തിലും പ്രോജ്ജ്വലിച്ചു തുടങ്ങിയത്.(അല്‍മനാര്‍ മുഖപ്രസംഗം 1987 ജനുവരി) ഹിജ്റ 1254(കിസ്താബ്ദം 1838)ല്‍ അഫ്ഗാനിസ്ഥാനിലെ കാബൂള്‍ പ്രവിശ്യയിലെ കൊനാറിസിന് സമീപം അസ്അദാബാദില്‍ ജനനം.പൂര്‍ണ്ണ നാമം അസ്സയ്യിദ് മുഹമ്മദു ബ്നു സഫ്തര്‍. പിതാവ് പരമ്പരാഗത ഹനഫീ മദ്ഹബുകാരനായിരുന്നു.സ്വദേശത്ത് തന്നെയായിരുന്നു പ്രാഥമിക പഠനം. 1285 ല്‍ ഇന്ത്യയില്‍ ഉപരിപഠനം നടത്തി. 1287 തുര്‍ക്കിയില്‍ ഉസ്മാനിയ്യ ഖിലാഫത്തിനെതിരെ രാഷ്ട്രീയ നീക്കം ആരംഭിച്ചു. 1878 ല്‍ സ്ക്രോട്ടിഷില്‍ ഫ്രിമൈസണ്‍സില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. അവിടെ നിന്നും ഫ്രഞ്ചില്‍ മെസോണിസത്തിന്‍റെ പ്രവര്‍ത്തകനായി അവിടെ മുന്നൂറോളം യുവാക്കളെ ചേര്‍ത്ത് പാന്‍ഇസ്ലാമിസത്തിന്‍റെ മറവില്‍ നിലവിലുള്ള പൊതു മുസ്ലിം രാഷ്ട്രത്തിനെതിരെ ലിബറല്‍ പ്രവര്‍ത്തനവും മത നവീകരണത്തിന്‍റെ പുത്തന്‍ ആശയങ്ങളും ആവിഷ്കരിച്ചു. ഫ്രഞ്ച് ഓറിയന്‍റലുമായി ബന്ധപ്പെട്ട് അതിനു കീഴില്‍ ഒരു ലോഡ്ജ് സ്ഥാപിച്ചു. ഇസ് ലാമിക പാരമ്പര്യത്തിനെതിരെ പുതുവിപ്ലവത്തിന്‍റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് അതിനിടെ ഖുവൈദി ഇസമാഈല്‍ ഭാഷയെ വധിക്കാന്‍ പ്രിയ ശിഷ്യന്‍ മുഹമ്മദ് അബ്ദുവിനെ ഏര്‍പ്പാട് ചെയ്തു. 1789 സെപ്റ്റംബറില്‍ ഈജിപ്തില്‍ നിന്നും ബഹിഷ്കൃതനായി. പിന്നീട് പാരിസിലെത്തി തന്‍റെ അരുമ ശിഷ്യന്‍ മുഹമ്മദ് അബ്ദുമായി കൂടിച്ചേര്‍ന്നു. അല്‍ ഉര്‍വ്വത്തുല്‍ വുസ്ഖ എന്ന പേരില്‍ ഒരു രഹസ്യ ഇസ്ലാംസംഘവും അതേ പേരില്‍ ഒരു അറബിപത്രവും ആരംഭിച്ചു, തന്‍റെ വികല പരിഷ്കാരങ്ങളും പുതിയ രാഷ്ട്രീയ അജണ്ടകളും അതിലൂടെ പുറത്ത് വന്നു തുടങ്ങി. അത് അവിടങ്ങളില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. 1301 ജമാദുല്‍അവ്വല്‍ 15(1884 മാര്‍ച്ച് 13)പ്രസ്തുത പത്രത്തിന്‍റെ പ്രഥമ ലക്കം പ്രസിദ്ധകരിക്കപ്പെട്ടു. 1301 ദുല്‍ഖഅദ 26 (1884 ഒക്ടോബര്‍ 16) നിരോധിച്ചു. 1885ല്‍ മുഹമ്മദ് അബ്ദുവിന് പാരിസ് വിടാന്‍ നിര്‍ബന്ധിതനായി. ബൈറൂത്തിലേക്ക് നാട്കടന്നു. 1902 മാര്‍ച്ച് 9ന് താടിയെല്ലിന് ക്യാന്‍സര്‍ ബാധിച്ച് മൃതിയടഞ്ഞു. നിശാല്‍താഷ് ശ്മാശത്തില്‍ സംസ്കരിച്ചു. 1944 ഡിസംബറില്‍ അവിടെ നിന്നും ഭൗതിക അവശിഷ്ടങ്ങള്‍ അഫ്ഗാനിലേക്ക് കൊണ്ട് പോയി. കാമ്പൂളിന്‍റെ പ്രാന്തപ്രദേശമായ അലിയാബാദില്‍ സംസ്കരിച്ചു. അതിന് മുകളില്‍ സ്മാരകം പണിതു. പണ്ഡിതാഭിപ്രായംമക്കയിലെ ഗ്രാന്‍റ് മുഫ്തിയായിരുന്ന വിശ്വവിഖ്യാത പണ്ഡിതന്‍ ശൈഖ് യൂസുഫുന്നബ്ഹാനി പറയുന്നു:- “മുജ്തഹിദ് ആണെന്ന് സ്വയം വാദിച്ചു സമൂഹത്തില്‍ അജ്ഞത വളര്‍ത്തുന്ന അജ്ഞതډാരില്‍ പ്രഥമന്‍. രാജാവുമായുള്ള ബന്ധത്തിന്‍റെ പേരില്‍ പല നാശങ്ങളും വിതക്കാന്‍ അദ്ദേഹം ഉദ്ദേശിച്ചു. മരുഭൂമിക്ക് മഫാസ് (വിജയസ്ഥാനം)എന്ന് പ്രയോഗിക്കുന്നത് പോലെ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നികൃഷ്ടമായതോടപ്പം തന്നെ ദീനിന്‍റെ അഴക് എന്നര്‍ത്ഥമുള്ള ജമാലുദ്ധീന്‍ എന്ന അപരനാമം സ്വയം സീകരിച്ചു. നമ്മുടെ കാലത്ത് മത വിധികള്‍ എളുപ്പമായത് ഈ വലിയ പരിഷ്കാരി മുഖേനയാണെന്നും മുന്‍ഗാമികളുടെ മദ്ഹബുകള്‍ അക്കാലത്തേക്ക് മാത്രം യോജിച്ചതാണെന്നും ഈ നേതാവ് ബഹു ജനതക്ക് നിര്‍മ്മിച്ചു കൊടുക്കുന്ന മത വിധികളാണ് ആധുനിക കാലത്ത് യോജിച്ചതെന്നും അവര്‍ പ്രഖ്യാപിച്ചു. തന്‍ മൂലം തന്‍റെ അനുയായികളില്‍ ഓരോരുത്തരും മുജ്തഹിദുകളായി പരിണമിച്ചു. മുഹമ്മദ് അബ്ദുവും മറ്റും അദ്ദേഹവുമായി ബന്ധപ്പെട്ട് അവര്‍ തന്‍റെ രഹസ്യ പദ്ധതികള്‍ വെളിപ്പെടുത്തി. അദ്ദേഹത്തിന്‍റെ ജല്‍പനങ്ങള്‍ അനുസരിച്ച് ഇസ് ലാം മതം കന്യകയായി മടങ്ങാന്‍ വേണ്ടി സര്‍വ്വ മദ്ഹബുകളും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ അവര്‍ക്കദ്ദേഹം രഹസ്യ നിര്‍ദ്ദേശം നല്‍കി. ഇങ്ങനെ അദ്ദേഹത്തിന്‍റെ ആജ്ഞ അനുസരിച്ച് നീങ്ങുന്ന ഒരു ഉറ്റ സുഹൃത്തായി മുഹമ്മദ് അബ്ദുവിനെ ലഭിച്ചു. അതിന് വേണ്ടി ഇസ് ലാമിന് നേരെ അദ്ദേഹം സൈനിക ശക്തി ഉപയോഗിക്കുകയും ചെയ്തു. ഒന്നിന് പിന്നാലെ ഒന്നായി സൈനിക വ്യൂഹത്തെ അയച്ചു സകലനാടുകളിലും അദ്ദേഹം ഇസ് ലാമിന് നേരെ കയ്യേറ്റം നടത്തി. അദ്ദേഹം ഒരു താഴ്ന്ന പ്രദേശത്തെയും ഉയര്‍ന്ന പ്രദേശത്തെയും അദ്ദേഹം വെറുതെ വിട്ടില്ല”(അറഅ്യു സഗീര്‍ ഭാഗം-2, പേ: 19-20).മുന്‍കാല ഇസ്ലാമിക ഗ്രന്ഥത്തില്‍ നിന്നും മദ്ഹബിന്‍റെ ഇമാമുകളില്‍ നിന്നും ലോക മുസ്ലിംകളെ അടര്‍ത്തുന്നതിന് വേണ്ടി ആധുനിക അറബി സാഹിത്യത്തെ ദുരുപയോഗപ്പെടുത്തി. തുര്‍ക്കിയില്‍ ശൈഖുല്‍ ഇസ്ലാം ഹസന്‍ഫഹമി, അഫന്തി (റ)ഈജിപ്തില്‍ ശൈഖ് നബ്ഹാനി, ശൈഖ് യൂസഫ് അദ്ദജ്വി എന്നിവരെ പോലെയുള്ളവര്‍ അദ്ദേഹത്തിനെതിരെ രംഗത്ത് വന്നു. ഇസ്ലാമിക ആധാര ശിലയായ നുബുവ്വത്തിന്‍റെ അടിസ്ഥാന സ്രോതസ്സായ വഹ്യിനെയും മനുഷ്യന്‍റെ യുക്തിയെ പോലെ സമാനവല്‍ക്കരിച്ചു. കേരള നദ്വത്തുല്‍ മുജാഹിദ് പ്രസിദ്ധീകരണങ്ങള്‍ തന്നെ തുറന്ന് എഴുതുന്നത് കാണാം. “നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്‍റെ(ജമാലുദ്ദീന്‍) ആശയങ്ങളില്‍ ചിലത് അത്യന്തം തീവ്രമായിരുന്നു. ഒരു ഉദാഹരണം മനുഷ്യ ബുദ്ധിയും അതിന്‍റെ യുക്തി നിര്‍ദ്ധാരണങ്ങളും ദൈവിക വെളിപ്പാടുകള്‍ക്ക് തുല്യമാണെന്ന് അദ്ദേഹം കരുതി.”കൂടാതെ മദ്ധ്യപൂര്‍വ്വ ദേശങ്ങളില്‍ മാസോണിസ്റ്റ് പ്രസ്ഥാനവുമായി അദ്ദേഹം സ്ഥാപിച്ച ബന്ധം അദ്ദേഹത്തിന്‍റെ ഉദ്ദേശ്യശുദ്ധിയിലും സംശയം ജനിപ്പിച്ചു”(ബിലാല്‍ ഫിലിപ്സ്: ഫിഖ്ഹ് പരിണാമം. കെ.എന്‍.എം പ്രസിദ്ധീകരണം).സിയോണിസ്റ്റ് മാസോണിസ്റ്റ് ചാരന്‍ഇസ്ലാമിക സംസ്കൃതിയും ആദര്‍ശത്തിന്‍റെ അടിത്തറയും ഇളക്കിയാലല്ലാതെ മുസ്ലിം സമൂഹത്തിനെയും ഇസ് ലാമിക സാമ്രാജത്വത്തെയും തകര്‍ക്കാന്‍ കഴിയില്ലെന്ന് തിരച്ചറിഞ്ഞ ഇസ് ലാമിക ദൈഷണിക ആക്രമത്തിലൂടെ ഇസ് ലാമിനെ വികൃതമാക്കാന്‍ 1717ല്‍ ജൂതനായ ഗ്രാന്‍റ് മാസ്റ്ററിന്‍റെ തലയിലുദിച്ച മസോണിസത്തിന്‍റെ പാരിസിലെ വക്താവായിരുന്നു അഫ്ഗാനി.മുഹമ്മദ് അബ്ദുക്രി.1845 ല്‍ ഈജിപ്തിലെ ബുഹൈറ ജില്ലയിലെ നസ്റ് മഹല്ലില്‍ ജനനം.11-07-1905 ല്‍ മരണം. 1878 ല്‍ ജമാലുദ്ദീന്‍ അഫ്ഗാനിയുമായി സന്ധിച്ചു.അദ്ദേഹവുമായി കൂടിച്ചേര്‍ന്ന് പാന്‍ഇസ്ലാമിസവും ഹി.1031 ല്‍ ക്രിസ്തു വര്‍ഷം 1884 ല്‍ അല്‍ ഉര്‍വത്തുല്‍ വുസ്ഖാ എന്ന പേരില്‍ അറബി പത്രവും പ്രസിദ്ധീകരിച്ചു. ഇസ്ലാമിക പാരമ്പര്യത്തെയും സൂഫിസണ്‍ത്തെയും വിമര്‍ശിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ മതനവീകരണ പ്രവര്‍ത്തനം.1885 ല്‍ പാരീസില്‍ നിന്നും ബൈറൂത്തിലേക്ക് നാട്വിട്ടു.അവിടെ തന്‍റെ വികല വികൃത വീക്ഷണം ഇസ്ലാമിന്‍റെ പേരില്‍ പ്രചരിപ്പിച്ച്കൊണ്ടിരുന്നു. 1885 ല്‍ തന്നെ വഹാബിസത്തിന്‍റെ പുനര്‍ നിര്‍മ്മിതിക്കും വ്യാപനത്തിനും വേണ്ടി രിസാലത്തു തൗഹീദ് എന്ന ക്ഷുദ്ര കൃതി പ്രസിദ്ധീകരിച്ചു.പ്രസ്തുത കൃതിയില്‍ ഇസ്ലാമിന്‍റെ മൂല്യ ഘടകമായ വഹ്യിനെ സാമാന്യ വല്‍ക്കരിച്ച് പ്രവാചകത്വത്തെ ഇടിച്ച് താഴ്ത്തി. എല്ലാം തന്‍റെ യുക്തിയുടെ മൂശയിലിട്ട് വെട്ടിച്ചുരുക്കി അളന്നു തൂക്കി ആധുനിക പാശ്ചാത്യ ചിന്തയോട് താരതമ്യപ്പെടുത്താന്‍ ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളെ അവമതിക്കുകയും ഹദീസ് നിഷേധത്തില്‍ ഓറിയന്‍റലിസ്റ്റുകള്‍ക്ക് പോലും വഴികാട്ടിയും മോഡേണിസ്റ്റുണ്‍കള്‍ണ്‍ക്ക് ഇസ്ലാമിക വിമര്‍ശനങ്ങള്‍ക്ക് റോള്‍ മോഡലുമായി വര്‍ത്തിച്ചു. ഇസ്ലാമിന്‍റെ ബദ്ധവൈരികളായ സിയോണിസ്റ്റുകണ്‍ള്‍ക്കും അവരുടെ ആശയ പ്രചാരണത്തിന്‍റെ ഭൗതിക മുഖമായ മാസോണിസത്തിന്നും തന്‍റെ ഗുരു അഫ്ഗാനിയുടെ സഹപ്രവണ്‍ര്‍ത്തണ്‍കനായും ശേഷം അദ്ദേഹത്തിന്‍റെ പിന്തുടര്‍ച്ചക്കാരനായും പ്രവര്‍ത്തിച്ചു.”മുജാഹിദ് മാസിക മുഹമ്മദ് അബ്ദുവിനെ തുറന്ന് കാണിക്കുന്നു. ഓറിയന്‍റലിസ്റ്റുകളുടെയും മോഡേണിസ്റ്റുകളുണ്‍ടെയും ചുവട് പിടിച്ച് അവരുടെ പിഴച്ച വാദങ്ങളുമായി അറബ് ലോകത്ത് ചിലര്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. ആധുനിക ഹദീസ് നിഷേധത്തിന്‍റെ വേരുകള്‍ തേടുന്നവര്‍ ചെന്നെത്തുന്ന ചിലനാമങ്ങളാണവ.അത്തരം ധാരാളം നാമങ്ങളില്‍ നിന്ന് രണ്ട് നാമങ്ങള്‍ മാത്രം ഇവിടെ പരിചയപ്പെടുത്താം.”ആധുനിക ഹദീസ് നിഷേധത്തിന്‍റെ അടി വേരുകള്‍ പരതുന്ന ഒരാള്‍ തഖ്ലീദിന്നെതിരെ പടപൊരുതിയ തൗഹീദിന്‍റെ ഒരു മുന്നണി പോരാളിയായിരുന്ന മുഹമ്മദ് അബ്ദുവിലാണെന്നത് ഒരു പക്ഷെ, വിരോധാഭാസമായി തോന്നിയേക്കാം. “”ഹദീസിനെ സ്വീകരിക്കുന്ന വിഷയത്തില്‍ സലഫിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്നും തികച്ചും വ്യതിചലിക്കുകയാണുണ്ടായത്. എത്രത്തോളമെന്നാല്‍ ഹദീസ് നിഷേധത്തിന്‍റെ വക്താക്കള്‍ ഹദീസിനെ വിമര്‍ശിക്കാന്‍ മുഹമ്മദ് അബ്ദുവിന്‍റെ വാക്കുകളായിരുന്നു തെളിവായി ഉദ്ദരിച്ചിരുന്നത്”(ഇസ്ലാഹ് മാസിക 2007 മെയ്).പ്രമുഖ ആഗോള പണ്ഡിതന്‍ യൂസുഫുന്നബ്ഹാനി തന്‍റെ ‘അല്‍ റഅ്യു സ്സഗീറില്‍’ വിവരിക്കുന്നു : ക്രിസ്ത്യന്‍ സ്ത്രീകളുമായി അയാള്‍ കൂട്ട്കൂടുന്നു. മറയില്ലാതിരുന്നിട്ടും അതൊരു തെറ്റാണെന്നയാള്‍ക്ക് അഭിപ്രായമില്ല. ക്രിസ്ത്യാനികള്‍ ഭക്ഷിക്കുന്നതെല്ലാം ഭക്ഷിക്കുകയും മദ്യപിക്കുകയും ചെയ്യുന്നു. കള്ളിനോട് പേരില്‍ വ്യത്യാസമുണ്ടെങ്കില്‍ ഏത് ലഹരിയും അനുവദനീയമാണെന്ന് ഫത്വ നല്‍കി. ശ്വാസം മുട്ടിച്ച് കൊന്നത് തിന്നുകയും തെറ്റ്ചെയ്തെന്ന് ആളുകള്‍ പറയാതിരിക്കാന്‍ അത് ഹലാലാണെന്ന് ഫത്വ നല്‍കുകയും ചെയ്തു. പലിശയും ക്രിസ്ത്യന്‍ ഹാറ്റിനെയും അയാള്‍ ഹലാലാക്കിയതിനെ ചില പണ്ഡിതന്‍മാര്‍ മതവിരുദ്ധമായാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ലണ്ടനും പാരീസും പലവട്ടം സന്ദര്‍ശിച്ചെങ്കിലും മക്കയോ മദീനയോ ഒരുവട്ടം പോലും സന്ദര്‍ശിച്ചിട്ടില്ല.ഒരു ദിവസം ലോകമാന്യത്തിന് വേണ്ടി നിസ്കരിച്ചാല്‍ പിന്നീടയാള്‍ ഒരുമാസം നിസ്കരിക്കാതിരിക്കുന്നതും കാണാം.ഒരു ദിവസം ഞാന്‍ ലബ്നാനില്‍ വെച്ച് പ്രഭാതം മുതല്‍ സന്ധ്യവരെ അയാളോട് സഹവസിച്ചുഅയാളുടെ അടുത്ത് വെച്ച് ഞാന്‍ ളുഹ്റും അസ്വറും നിസ്കരിച്ചു. അയാള്‍ നിസ്കരിച്ചില്ല. അദ്ദേഹം ആരോഗ്യവാനായിരുന്നു.യാതൊരു തടസ്സവും ഉണ്ടായിരുന്നില്ല. ഇത് പോലെ ഞാന്‍ ഈജിപ്തിലായിണ്‍രുന്നപ്പോള്‍ അയാളുടെ ഗുരുവായിരുന്ന അഫ്ഗാനിയോട് സന്ധ്യവരെ സഹവസിച്ചു. അയാള്‍ മഗ്രിബ് നിസ്കരിക്കുന്നത് കണ്ടില്ല.അതു കാരണം ആ ചീത്ത ശൈഖിനോട് ഞാന്‍ എന്നെന്നേക്കുമായി ബന്ധം മുറിച്ചു(അല്‍ റാഇയതു സ്സുഗ്റാ).റശീദ് റിളാ1865-ല്‍ ലബ്നാനിലെ ഖല്‍മൂനില്‍ ജനനം. ആധുനിക മുജാഹിദ് പ്രസ്ഥാനത്തിന്‍റെ ആശയ സ്രോതസ്സ് റശീദ് റിളയില്‍ കേന്ദ്രീകൃതമാണ്. ഇത് അവരുടെ കൃതികളില്‍ തന്നെ പറയുന്നു:മുഹമ്മദ് അബ്ദുവിന്‍റെ ഏറ്റവും അടുത്ത ശിഷ്യനായ റശീദ് റിളയാണ് ഇരുപതാം ശതകത്തില്‍ ഇസ്ലാഹീ ആശയങ്ങള്‍ പ്രചരിപ്പിച്ച ഏറ്റവും പ്രഗത്ഭന്‍ (ഇസ്ലാഹീ ചരിത്രത്തിണ്‍നൊരാമുഖം, പേ:17)”ഈജിപ്തിലെ മജല്ലതുല്‍ മനാറില്‍ ശൈഖ് റശീദ് റിളാ എഴുതിയ ലേഖനങ്ങളാണ് കെ എം മൗലവി സാഹിബിന് ‘രിസാലത്തുന്‍ ഫില്‍ ബന്‍ക്’ എഴുതാന്‍ പ്രചോദനം നല്‍കിയത്.”(കെ എം മൗലവി സാഹിബ്, പേ:186, കെ മുഹമ്മദ് അബ്ദുല്‍ കരീം)ലോക മുസ്ലിംകളെ ഇസ്ലാമിക വൃത്തത്തില്‍ നിന്ന് പുറം തള്ളി ശിര്‍ക്കിന്‍റെ ഹോള്‍സെയില്‍ വ്യാപാരികളായി കേരളീയ വഹാബിസത്തെ പാകപ്പെടുത്തി എടുത്ത അവരുടെ മാനിഫെസ്റ്റോ റശീദുരിളയുടെ തഫ്സീറുല്‍ മനാറാണ്. മുസ്ലിം സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച തൗഹീദിന്‍റെ ദുര്‍വ്യാഖ്യാനമായി “മറഞ്ഞവഴിക്ക് ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയുന്നവന്‍” എന്ന വിചിത്ര ആശയത്തിണ്‍ന്‍റെ ഉപജ്ഞാതാവ് റശീദുരിളയത്രെ. അദ്ദേഹത്തിന്‍റെ അല്‍മനാറിലൂടെ ചീറ്റിയ വിഷലിഖിതങ്ങളാണ് ശാന്തസുന്ദരമായി പാരമ്പര്യ കൈവരികളിലൂടെ ശാന്തമായി ഒഴുകിയ ഇസ്ലാമിക സംസ്കൃതിയെ കേരളത്തില്‍ സംഘര്‍ഷ ഭരിതവും അശാന്തമന്ത്രങ്ങളുടെ തുരങ്കങ്ങളുമാക്കിയത്.അബദ്ധജഡില വാദങ്ങള്‍1. ഇബാദത്തിന്‍റെ മാനദണ്ഡം മറഞ്ഞ വഴിക്കുള്ള ഉപകാരവും ഉപദ്രവവുമാണെന്ന വിചിത്ര വാദം2. ജിന്നുകള്‍ രോഗാണുക്കള്‍ (തഫ്സീറുല്‍ മനാര്‍ 3/96)3. മനുഷ്യനെ ഉപദ്രവിക്കാന്‍ പിശാചിന് കഴിയില്ല (തഫ്സീറുല്‍ മനാര്‍ 141)4. സിഹ്റ് ഫലിക്കില്ല (തഫ്സീറുല്‍ മനാര്‍ 7/311)5. ഹദീസ് നിഷേധം (അല്‍ മനാര്‍ 3/39)ചുരുക്കത്തില്‍ കേരള വഹാബികളുടെ ആശയ സ്രോതസ്സായ ത്രിമൂര്‍ത്തികളുടെ വിശ്വാസവും ആശയങ്ങളും വികലമാണെന്ന് നാം മനസ്സിലാക്കി. വൈകിയാണെങ്കിലും കേരളീയ വഹാബി പ്രസിദ്ധീകരണങ്ങള്‍ തന്നെ ഈജിപ്ഷ്യന്‍ നായകരുടെ ജൂത ഭാണ്ഡവും വിഷലിപ്ത ആശയങ്ങളും ഏറ്റു പറഞ്ഞു കുമ്പസരിക്കാന്‍ തുടങ്ങിയട്ടുണ്ട്.ഗള്‍ഫ് വഹാബികള്‍ ഈജിപ്ഷ്യന്‍ വഹാബിസത്തെയും അതിന്‍റെ നായകډാരേയും അംഗീകരിക്കുന്നില്ലെന്നും വഹാബിസത്തിന്‍റെ സ്ഥാപകനായ ജമാലുദ്ധീന്‍ അഫ്ഗാനിയെ ഒരു മുസ്ലിം പണ്ഡിതനായിട്ട് പോലും കാണുന്നില്ലെന്ന് മാത്രമല്ല പാശ്ചാത്യന്‍ ഏജന്‍റായിട്ടാണ് അദ്ദേഹത്തെ അവര്‍ പരിചയപ്പെടുത്തുന്നതെന്നും അവര്‍ തന്നെ തുറന്ന് സമ്മതിച്ചു.മുഹമ്മദലി സുല്ലമി എഴുതുന്നു: “ജമാലുദ്ദീന്‍ അഫ്ഗാനിയെ മുഹമ്മദ് ബ്നു അബ്ദുല്‍ വഹാബിനെ പോലുള്ള ഒരുമുജദ്ദിദായുള്ള ഈ ചിത്രീകരണം ശ്രദ്ധേയമാണ്. എന്നാല്‍ ജമാലുദ്ദീന്‍ അഫ്ഗാനിയെ വാഴ്ത്തുന്ന ഒരു ‘സലഫി’യെ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കണ്ടെത്താന്‍ പ്രയാസമാണ്. അവിടുത്തെ സലഫികളും ഇഖ്വാനികളുമെല്ലാം അദ്ദേഹത്തെ പാശ്ചാത്യരുടെ ഏജന്‍റായാണ് ചിത്രീകരിക്കുന്നത്. പാശ്ചാത്യന്‍ സംസകാരത്തെ മുസ്ലിം ലോകത്തേക്ക് ഇറക്കുമതി ചെയ്തത് അദ്ദേഹമാണന്ന് അവര്‍ പറയുന്നു”(ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും).കേരള വഹാബികള്‍ ഗ്രൂപ്പുകളായി പിളരുന്നത് വരെ ഈജിപ്ഷ്യന്‍ വഹാബിസമായിരുന്നു സ്വീകരിച്ചിരുന്നത്. ഈജിപ്ഷ്യന്‍ വഹാബിസവും ഗള്‍ഫ് വഹാബിസവും വിശ്വാസപരമായും കര്‍മ്മപരമായും വലിയ അനന്തരമുണ്ട്.തൗഹീദ് വിഭജനംഒരു വിശ്വാസിയുടെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന പരമായ വിശ്വാസമാണല്ലോ തൗഹീദിലുള്ള വിശ്വാസം. കാലങ്ങള്‍ എത്ര മാറിയാലും തൗഹീദിന്ന് ഒരു മാറ്റവും ഉണ്ടാകാന്‍ പാടില്ലല്ലോ ? അല്ലാഹുവല്ലതെ ആരാധിക്കപ്പെടാന്‍ ഒന്നുമില്ലെന്ന് ഉറച്ച് വിശ്വസിക്കുന്ന ലോക മുസ് ലിംകളെ മുശ്രികുകളും കാഫിറുകളുമാക്കി ചിത്രീകരിക്കാന്‍ കേരള വഹാബികള്‍ ആദ്യകാലത്ത് കണ്ടെത്തിയ ഒന്നാണ് തൗഹീദ് റുബൂബിയ്യത്ത് തൗഹീദ് ഉലൂഹിയ്യത്ത് എന്ന തൗഹീദ് വിഭജനം. ഇതില്‍ തൗഹീദ് റുബൂബിയ്യത്ത് മക്കാ മുശ് രിക്കുകള്‍ക്കുണ്ടായിരുന്നുവെന്നും തൗഹീദ് ഉലൂഹിയ്യത്തിനെ അവര്‍ നിഷേധിച്ചിരുന്നുവെന്നും അതുപോലെയാണ് കേരളത്തിലെ സുന്നികളെന്നുമായിരുന്നു അവരുടെവാദത്തിന്‍റെ കാതലായ വശം. കേരളത്തിലെ ഏത് മുജാഹിദ് കുട്ടികളോട്ചോദിച്ചാലും തൗഹീദ് രണ്ടാണെന്ന മറുപടിയാണവര്‍ക്കുണ്ടായിരുന്നത്. 2001 ആയപ്പോഴേക്കും മുജാഹിദ് തൗഹീദ് വികസിച്ചു. നമ്മള്‍ഇതുവരെ പഠിപ്പിച്ച തൗഹീദ് പൂര്‍ണ്ണമല്ല, പൂര്‍ണ്ണമാകണമെങ്കില്‍ ഒന്നുകൂടി ചേര്‍ക്കണമെന്ന അവസ്ഥയിലെത്തി. 2001ല്‍ ഇതിനായി യോഗം കൂടി തൗഹീദ് മൂന്നെണ്ണമായി അവര്‍ പ്രഖ്യാപിച്ചു. അവര്‍തന്നെ പറയുന്നു : “തൗഹീദിന്‍റെ ഒരു പ്രധാന ഇനമായി ഗള്‍ഫിലെ സലഫി പണ്ഡിതര്‍ എണ്ണിപറയാറുള്ള ഒന്നാണ് നാമ വിശേഷണങ്ങളിലുള്ള അല്ലാഹുവിന്‍റെ ഏകത്വം. കേരളത്തിലെ ഇസ്ലാഹീ പ്രസ്ഥാനം ഇക്കാലംവരെയും ഈ വിഷയം അതിന്‍റെ രൂപത്തില്‍ പ്രവര്‍ത്തകരെയോ പ്രചാരകരെയോ പഠിപ്പിച്ചിട്ടില്ല. അതിന്‍റെ ചരിത്രത്തില്‍ ഇദംപ്രഥമമായി ഈ വിഷയം പാഠശാലകളില്‍ പഠിപ്പിക്കേണ്ട കാര്യമാണെന്ന് പോലും മനസ്സിലാക്കിയത് ഇയ്യിടെ മാത്രമാണ്. 2001 ജൂണ്‍ 4ന് പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ ചേര്‍ന്ന കേരള ജംഇയ്യത്തുല്‍ ഉലമ നിര്‍വ്വാഹക സമിതി യോഗ തീരുമാനങ്ങളില്‍ മൂന്നാം തീരുമാനത്തിലെ ഒരു ഭാഗം ഇപ്രകാരമാണ്. തൗഹീദിന്ന് ഉലൂഹിയ്യത്ത്, റുബീബിയ്യത്ത് അല്‍അസ്മാഅ് വസ്സിഫാത്ത് എന്നിങ്ങനെയുള്ള വിഭജനം ഈ യോഗം ശരിവെക്കുകയും അതു മതപാഠ ശാലകളില്‍ പഠിപ്പിക്കേണ്ടതാണെന്ന് തീരുമാനിക്കുകയു ചെയ്തു.” (ജംഇയ്യത്തുല്‍ ഉലമ തീരുമാനങ്ങള്‍ പേജ്11)1921 മുതല്‍ 2001 വരെ വഹാബിസത്തിന് വേണ്ടി പ്രവര്‍ത്തിച്ച് മരണപ്പെട്ട് പോയ സാധാരണക്കാരുടെയും പണ്ഡിതډാരുടെ പോലും തൗഹീദ് പൂര്‍ണ്ണമല്ല!! പാവങ്ങള്‍.ഇസ്ലാമിന്‍റെ അടിസ്ഥാനമായ തൗഹീദ് പോലും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ സാധിക്കാതെ മരണമടയുന്നു. ഇനി 2020 ആകുമ്പോഴേക്ക് തൗഹീദ് ഇനിയും വിഭജിക്കപ്പെട്ടാല്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മുജാഹിദുകളും കുടുങ്ങും- തൗഹീദ് മൂന്നില്‍ തന്നെ നില്‍ക്കണമെന്നില്ല എന്ത് കൊണ്ട് ഇനിയും വിഭജിച്ച് കൂടാ ? എന്ന് ചില ആളുകള്‍ ഇപ്പോള്‍ തന്നെ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. “മൂന്ന് തന്നെ ഭാഗിക്കണമെന്ന് പറയുന്നവര്‍ എന്ത്കൊണ്ട് നാലായി ഭാഗിക്കുന്നില്ല, അസ്മാഅ്നെ വേറെയും സ്വിഫാത്തിനെ വേറെയും ആയിക്കൊണ്ട്. നേര്‍ച്ചയിലും സത്യം ചെയ്യുന്നതിലും തൗഹീദ് ഉണ്ട്, ഇവര്‍ എന്ത്കൊണ്ട് ആറായി വിഭജിക്കുന്നില്ല? “(മുജാഹിദുകള്‍ക്ക് ആദര്‍ശവ്യതിയാനമോ? പേജ് :33)യഥാര്‍ത്ഥത്തില്‍ കേരള വഹാബികള്‍ 2001 വരെ തൗഹീദ് രണ്ടാണന്ന് പറയാന്‍ കാരണം ഈജിപ്ഷ്യന്‍ വഹാബിസത്തിന്‍റെ സ്വാധീനമായിരുന്നു. അസ്മാഉവ സ്സ്വിഫാത്തിലെ വിവാദത്തെ കുറിച്ച് മുജാഹിദ് പ്രസ്ഥാനം ഇത്രകാലവും പരിഗണിക്കാതിരിക്കാനുള്ള കാരണം ശൈഖ് മുഹമ്മദ് ബ്നു അബ്ദു വിനെപ്പോലുള്ള ഈജിപ്തിലെ ധിഷണാശാലികള്‍ ചെലുത്തിയ സ്വാധീനമാണ്.നമ്മുടെ അറബിക് കോളജുകളില്‍ ദീര്‍ഘകാലം പഠിപ്പിച്ചിരുന്ന ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുവിന്‍റെ രിസാലതു തൗഹീദ് എന്ന കൃതി മൊത്തത്തില്‍ തന്നെ ഗള്‍ഫ് സലഫികളുടെ വീക്ഷണത്തിന് എതിരാണ്(ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും).ജിന്നും ജിന്ന്ബാധയുംജിന്ന് ഉണ്ടെന്നും അവക്ക് മനുഷ്യനെ ശാരീരികമായി ഉപദ്രവിക്കാനും ബാധയേല്‍പ്പിക്കാനും സാധിക്കുമെന്നും ഇസ്ലാം പഠിപ്പിക്കുന്നു. ഇത്തരം ഘട്ടത്തില്‍ ജിന്നിന്‍റെ ബാധയില്‍നിന്നും പീഡനത്തില്‍നിന്നും ഖുര്‍ആന്‍ പാരായണം ചെയ്തും ദിക്റുകള്‍ ചൊല്ലിയും മറ്റു മാര്‍ഗ്ഗങ്ങളിലൂടെയും രക്ഷപ്പെടാന്‍ സാധിക്കുമെന്ന് പണ്ഡിതډാര്‍ വ്യക്തമാക്കുന്നു. വഹാബീ പ്രസ്ഥാനത്തിന്‍റെ ആശയ സ്രോതസ്സായ ഇബ്നു തൈമിയ്യ പോലും ജിന്ന് ബാധയേറ്റ വ്യക്തിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ക്ഷീണിച്ചപ്പോള്‍ ശിഷ്യന്‍ ഇബ്നു ഖയ്യിമിനെ അടിക്കാന്‍ ഏല്‍പ്പിക്കുകയും ചെയ്ത സംഭവം ഇബ്നു ഖയ്യിം തന്‍റെ സാദുല്‍ മആദില്‍ രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇതൊന്നും കേരള വഹാബികള്‍ക്ക് അടുത്ത കാലം വരെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. മാത്രമല്ല,ജിന്നും ജിന്ന് ബാധയുമെല്ലാം അവര്‍ക്ക് അന്ധവിശ്വാസങ്ങളായിരുന്നു. ഖുര്‍ആന്‍ പാരായണം ചെയ്ത് പോലും ചികിത്സിക്കാന്‍ അവര്‍അനുവദിച്ചിരുന്നില്ല. കാരണം അവര്‍ ഈജിപ്ഷ്യന്‍ വഹാബിസത്തിന്‍റെ മുഖല്ലിദുകളായിരുന്നു. അവര്‍തന്നെ എഴുതുന്നത് കാണുക:”ഇത്തരം ജിന്നുകളുമായി ചില പണ്ഡിതډാര്‍ക്കും തങ്ങډാര്‍ക്കുമൊക്കെ സംഭാഷണം നടത്താനും സംവദിക്കാനും സാധിക്കുമെന്നാണ് അവര്‍ വാദിക്കുന്നത്. മാത്രമല്ല, വിദഗ്ധരായ ചിലര്‍ക്ക് ജിന്നുകളെ ഇറക്കാനും കഴിയും. അതിന് വേണ്ടി ബാധയേറ്റവനെ ശകാരിക്കുക, മര്‍ദ്ദിക്കുക മുതലായ ചികിത്സാ മുറകളും അവര്‍ക്കറിയാം. ഖുര്‍ആന്‍ പാരായണം ചെയ്തും ദിക്റുകള്‍ ചൊല്ലിയുമെല്ലാം ജിന്നകളില്‍ നിന്ന് മനുഷ്യരെ മോചിപ്പിക്കുന്നവരുമുണ്ട്.കേരളത്തിലെ മുജാഹിദുകളും ജമാഅത്തുകാരും പൊതുവെ ഇതെല്ലാം അന്ധവിശ്വാസങ്ങളായി കണക്കാക്കുന്നു. ഇതെല്ലാം ‘ഹിസ്റ്റീരിയ’എന്ന പേരില്‍ അറിയപ്പെണ്‍ടുന്ന മാനസിക വിഭ്രാന്തികളായാണ് പുരോഗമന പ്രസ്ഥാനങ്ങള്‍ വിലയിരുത്തുന്നത്. അതിനാല്‍ ബാധയുള്ളവരെ മര്‍ദ്ദിച്ചോ, ഖുര്‍ആന്‍പാരായണം നടത്തിയോ മറ്റോ അവരുടെ ബാധയകറ്റാന്‍ വേണ്ടി ഉല്‍പതിഷ്ണുക്കള്‍ ആരെയും സമീപിക്കാറില്ല. പകരം അത്തരം രോഗികളെ മാനസിക വിദഗ്ധരെ സമീപിച്ച് ചികിത്സിക്കാനാണ് ശ്രമിക്കാറുള്ളത്. സയ്യിദ് ജമാലുദ്ദീന്‍ അഫ്ഗാനി, ശൈഖ് മുഹമ്മദ് അബ്ദു, സയ്യിദ് റശീദ് റിളാ തുടങ്ങിയവരുടെ ആദര്‍ശമാണ് ഈ രംഗത്തും മുജാഹിദുകളെ നയിക്കുന്നത് (ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും).ജിന്ന് മനുഷ്യരെ കീഴടക്കുകയും ബാധക്ക് വിധേയമാക്കുകയും ചെയ്യുമെന്ന വാദത്തെ റശീദ് റിള ദജ്ജാലിന്‍റെ വാദമായാണ് പരിചയപ്പെടുത്തുന്നത്.അദ്ദേഹം പറയുന്നത് കാണുക:”മനുഷ്യര്‍ക്ക് ജിന്ന് ബാധയും പിശാച് ബാധയുമൊക്കെ ഉണ്ടാകുമെന്ന ചില ദജ്ജാലുകളുടെ വാദം വ്യാജമാണ്. അത് മനുഷ്യ പിശാചുക്കളുടെ കുതന്ത്രം മാത്രമാണ്. മനുഷ്യര്‍ക്ക് ഉപകാരവും ഉപദ്രവവും ചെയ്യാന്‍ അവര്‍ക്ക് കഴിയുമെന്ന വാദവും തഥൈവ”(തഫ്സീറുല്‍ മനാര്‍).ചില ഹദീസുകളില്‍ വന്ന ജിന്ന് പ്രയോഗങ്ങളെ ആലങ്കാരികമായി വ്യാഖ്യാനിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ വാദംഒരു ഉദാഹരണം കാണുക: “ആധുനിക കാലത്ത് മൈക്രോസകോപ്പിലൂടെ കണ്ടത്തിയിട്ടുള്ള അണുക്കള്‍ ഒരുതരം നിഗൂഢ ജീവികള്‍ (ജിന്നുകള്‍) ആണ്. പ്ലേഗ് രോഗം ജിന്നുകണ്‍ളുടെ ആഗാധമാണെന്ന ഹദീസിന്‍റെ വിശദീകരണണ്‍ത്തില്‍ നാമത് പ്രസ്താവിച്ചിണ്‍ട്ടുണ്ട്. ശാസ്ത്രീയമായി തെളിയിക്കപ്പടുണ്‍കയും ഡോക്ടര്‍മാര്‍ അംഗീകരിക്കുകയും ചെയ്ത ശാസ്ത്രസത്യങ്ങളെ ഏതെങ്കിലും നിവേദനങ്ങളെ ന്യായീകരിക്കാനായി തള്ളിക്കളയേണ്ട ആവശ്യം മുസ്ലിംകണ്‍ള്‍ക്കില്ല. ശാസ്ത്ര സത്യങ്ങള്‍ക്ക് വിരുദ്ധണ്‍മാകാത്ത ഒരു ഖുര്‍ആന്‍ അല്ലാഹു നമുക്ക് നല്‍കി. അതിനാല്‍ അല്ലാഹുവെ നമുക്ക് സ്തുതിക്കാം(തഫ്സീറുല്‍ മനാര്‍ 3-96)ചുരുക്കത്തില്‍ ഈജിപ്ത്യന്‍ വഹാബിസമനുസരിച്ച് ജിന്നും ജിന്ന് ബാധയുമൊക്കെ ദജ്ജാലിന്‍റെ വാദങ്ങളാണ്. എന്നാല്‍ ഗള്‍ഫ് വഹാബികള്‍ തികച്ചും ഇവര്‍ക്കെതിരാണ്. (സിറിയക്കാരനായിരുന്ന ത്വന്‍താവി ഈജിപ്ഷ്യന്‍ നായകരായ മുഹമ്മദ് അബ്ദു, റശീദ് റിളാ തുടങ്ങിയവരുടെ ചിന്താഗതി വെച്ച് പുലര്‍ത്തിയിരുന്നത് കൊണ്ട് ജിന്ന് ബാധയെ അദ്ദേഹം അംഗീകരിച്ചിരുന്നില്ല)ശൈഖ് അലീ ത്വന്‍താവിയെ ഖണ്ഡിച്ച് കൊണ്ട് ശൈഖ് ബ്നു ബാസ് ഒരു മതവിധി പുറപ്പെടുവിച്ചു. അത് അന്ന് തന്നെ സഊദി പത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. കൂടാതെ ദാറുല്‍ ഇഫ്താ അത് ഒരു ലഘു കൃതിയാണ്‍യും മറ്റു ഗ്രന്ഥങ്ങളുടെ കൂടെയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗള്‍ഫ് സലഫികള്‍ക്ക് ജിന്ന് ബാധയോടുള്ള സമീപനം വ്യക്തമാണ്‍ക്കുവാന്‍ വേണ്ടി ആകൃതിയില്‍ പ്രധാനപ്പെട്ട ചില ഭാഘങ്ങള്‍ ഇവിടെ ഉദ്ദരിക്കട്ടെ: “റിയാദില്‍ താമസിക്കുന്ന ഒരു മുസ്ലിം സ്ത്രീയെ ബാധിച്ചിരുന്ന ജിന്ന് എന്‍റെ അടുക്കല്‍ വന്ന് ഇസ്ലാം സ്വീകരിച്ച വാര്‍ത്ത കഴിഞ്ഞ ശഅ്ബാനില്‍ (1407)ഒട്ടേറെ ദിന പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. റിയാദിലെ അബ്ദുല്ലാഹിണ്‍ബ്നു മുശ്രിഫ് അല്‍ അംലിയുടെ മുമ്പിലാണ് ബുദ്ധമത വിശ്വാസിയായ ജിന്നുമായി യുവതി ആദ്യം പോയത്. അവിടെ വച്ച് തന്നെ അയാള്‍ ഇസ്ലാം സ്വീകരിച്ചു. ഞാനും കൂടി സാക്ഷിയാവാനാണ് എന്‍റെ അടുക്കല്‍ കൊണ്ട് വന്നത്. സ്ത്രീയുടെ ശരീരത്തില്‍ പ്രവേശിച്ച ജിന്നിനോട് അവളില്‍ പ്രവേശിക്കാനുണ്ടായ കാരണങ്ങള്‍ ഞാന്‍ ആരാഞ്ഞു. ജിന്ന് മറുപടി നല്‍കിയത് സ്ത്രീയുടെ നാവിലൂടെയായിരുന്നു. പക്ഷെ, സ്വരം പുരുഷന്‍റെതായിരുന്നു. സ്ത്രീയുമായി ഞാന്‍ സംസാരിച്ചപ്പോള്‍ സ്ത്രീയുടെ ഒരു സഹോദരനും സഹോദരിയും എന്‍റെ സമീപത്തുണ്ടായിരുന്നു. കൂടാതെ അബ്ദുല്ല അല്‍ അംരിയും മറ്റു ചില പണ്ഡിതരും ഇതിന് സാക്ഷികളായയി. പിന്നീട് വളരെ വ്യക്തമായ സ്വരത്തില്‍ ജിന്ന് ഇസ്ലാം മതാസ്ലേശണം പ്രഖ്യാപിക്കുയും എന്‍റെ നിര്‍ദ്ദേശ പ്രകാരം സ്ത്രീയെ വിട്ട് പോവുകയും ചെയ്തു. (ഈളാഹുല്‍ ഹഖ് ഫീ ദുഖൂലില്‍ ജിന്നി ഫില്‍ ഇന്‍സി-ജിന്നു ബാധയുടെ യാഥാര്‍ഥ്യം, പേജ് 67 )തുടര്‍ന്ന് ശൈഖ് ഇബ്നു ബാസ് അലി ത്വന്‍താവിക്ക് മറുപടി പറയുന്നത് കാണുക: “അല്ലാഹുവിന്‍റെ ഗ്രന്ഥവും നബിചര്യയും പണ്ഡിതരുടെ ഇജ്മാഉും ജിന്നു ബാധയെ അംഗീകരിക്കുന്നു. എന്നിട്ടെങ്ങനെയാണ് ഒരു പണ്ഡിതനായി അറിയപ്പെടുന്നവന്‍ അത് നിഷേധിക്കുന്നത്. അതും ഒരു തെളിവുമില്ലാതെ, അഹ്ലുസ്സുന്നത്ത് വിരോധികളായ ബിദഈകളെയാണ് അദ്ദേഹം വാസ്തവത്തില്‍ അനുകരിക്കുണ്‍ന്നത്. (ഈളാഹുല്‍ ഹഖ് ഫീ ദുഖൂലില്‍ ജിന്നി ഫില്‍ ഇന്‍സി – ജിന്നു ബാധയുടെ യാഥാര്‍ഥ്യം, പേജ് 14) ജിന്ന് ബാധയകറ്റാന്‍ പലരീതിയും സ്വീകരിക്കാമെന്ന് ഗള്‍ഫിലെ സലഫികളുടെ വാദം.”ചോദ്യം: ജിന്നുബാധയകറ്റാന്‍ വടി, ചങ്ങല, വൈദ്യുതി തുടങ്ങിയവ ഉപയോഗിക്കു ന്നതിനെക്കുറിച്ച് എന്ത് പറയുന്നു?ഉത്തരം: അടിക്കുന്ന സമ്പ്രദായം നബി(സ)തങ്ങള്‍ അംഗീകരിച്ചതാണ്. എന്നാല്‍ അടിക്കുന്നതില്‍ പരിശീലനം നേടിയവര്‍ മാത്രമേ അടിക്കാവൂ.അല്ലാത്തപക്ഷം ജനങ്ങള്‍ക്ക് ഉപദ്രവമുണ്ടായേക്കും.അടിക്കുവാന്‍ പരിശീലനം നേടാത്തവര്‍ തങ്ങളുടെ ചികിത്സ ഖുര്‍ആന്‍ പാരായണത്തിലും അനുവദനീയമായ മന്ത്രങ്ങളിലും പരിമിതപ്പെടുത്തേണ്ടതാണ്. അത് ആര്‍ക്കും ചെയ്യാവുന്നതാണ്. ഫലത്തില്‍ വ്യത്യാസമുണ്‍ണ്ടെണ്‍ങ്കിണ്‍ലും ശരി(അല്‍ ഫുര്‍ഖാന്‍, ലക്കം-108, പേജ്: 23).സിഹ്റ്സിഹ്റിന്‍റെ വിഷയത്തിലും കേരളീയ വഹാബികളും ഗള്‍ഫ് വഹാബികളും വലിയ അന്തരമുണ്ട്. അതിന്‍റെയും കാരണം ഗള്‍ഫ് വഹാബിസവും ഈജിപ്ഷ്യന്‍ വഹാബിസവും തമ്മിലുള്ള ഏറ്റുമുട്ടലുകളാണെന്ന് വഹാബി സാഹിത്യം തന്നെ വെളിപ്പെടുത്തുന്നു. ഈജിപ്ത്തിലെ നവോത്ഥാന നായകനായ ശൈഖ് മുഹമ്മദ് അബ്ദുവിനെ പോലുള്ളവര്‍ സിഹ്റ് ഒരു തട്ടിപ്പും വഞ്ചനയും മാത്രമാണെന്നും അത് കൊണ്ട് ഒരാളെയും ഉപദ്രവിക്കാന്‍ സാധ്യമല്ലെന്നും അഭിപ്രായപ്പെട്ടു. കേരളത്തിലെ ഇസ്ലാഹീ പ്രസ്ഥാനത്തിലെ പണ്ഡിതന്‍മാരിലും ഈ അഭിപ്രായക്കാര്‍ ധാരാളമുണ്ട്.സാധാരണക്കാരായ മുജാഹിദുകള്‍ സിഹ്റിനെ ഒട്ടുംതന്നെ ഭയപ്പെടാത്തവരാണ്. തങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങളും രോഗങ്ങളുമുണ്ടാകുമ്പോള്‍ അത് സിഹ്റാണെന്ന് വിശ്വസിക്കുന്നവരെ സമസ്തക്കാര്‍ക്കിടയില്‍ കുറച്ചൊക്കെ കാണാവുന്നതാണ്. അതിനുള്ള ചികിത്സക്കായി അവര്‍ മുല്ലമാരെയും മുസ് ലിയാക്കډാരെയും തങ്ങന്‍മാരെയുമെല്ലാം സമീപിക്കാറുണ്ട്. എന്നാല്‍ മുജാഹിദ് പ്രവര്‍ത്തകര്‍ ഇതില്‍ നിന്ന് വളരെ ഭിന്നമാണ്. തങ്ങളുടെ രോഗങ്ങണ്‍ള്‍, സാമ്പത്തിക നഷ്ടങ്ങള്‍ , കുടുംബ പ്രശ്നങ്ങള്‍, മാനസിക പ്രയാസങ്ങള്‍ തുടങ്ങിയവ ആരെങ്കിലും സിഹ്റ് ചെയ്തത് മൂലമാണെന്ന് മുജാഹിദുകള്‍ വിശ്വസിക്കാണ്‍റില്ല. അതിന്‍റെ പേരിലുള്ള തര്‍ക്ക വിതര്‍ക്കങ്ങളും കലഹങ്ങളും മുജാഹിദ് മഹല്ലുകള്‍ക്ക് അന്യമാണ്. ജിന്ന് ബാധ, സിഹ്റ് ബാധ തുടങ്ങിയവയെക്കുറിച്ചുള്ള ആശങ്കകളില്‍ നിന്ന് ഞങ്ങളെ മോചിപ്പിച്ചത് ഇസ്ലാഹി പ്രസ്ഥാനമാണെന്ന് മുജാഹിദുകള്‍ ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നു. തല്‍ഫലമായി സിഹ്റ് ചികിത്സയും ജിന്നുബാധക്കുള്ള പ്രതിവിധിയും തേടിക്കൊണ്ട് ആരെയും സമീപിക്കാറില്ല. അവയെല്ലാം മുജാഹിദ് മഹല്ലുകളില്‍ വിറ്റഴിക്കാന്‍ കഴിയാത്ത ഉല്‍പന്നങ്ങളായി തീര്‍ന്നിരിക്കുന്നു.എന്നാല്‍ ഗള്‍ഫിലെ സ്ഥിതി ഇതല്ല. സിഹ്റ് പലതരം കഷ്ടപ്പാടുകള്‍ക്കും രോഗങ്ങള്‍ക്കും എന്തിനധികം മരണത്തിനു തന്നെയും കാരണമായ്ത്തീരാമെന്ന് അവര്‍ വിശ്വസിക്കുന്നു. അവര്‍ സിഹ്റിനെക്കുറിച്ച് എപ്പോഴും ഭയചികിതരാണ്. അതിനാല്‍ സിഹ്റ് ചികിത്സയും സിഹ്റിനെ നശിപ്പിക്കലുമെല്ലാം അവിടെ ധാരാളമുണ്ട്. അത്തരം ചികിത്സ നടത്തുന്ന പണ്ഡിതരെണ്‍പ്പോലും അവിടെ കണ്ടെത്താന്‍ പ്രയാസണ്‍മില്ല. സിഹ്റ് ബാധക്ക് ജല ചികിത്സഖുര്‍ആന്‍ പാരായണം, പ്രാര്‍ത്ഥനകള്‍, ദിക്റുകള്‍ തുടങ്ങിയവ സിഹ്റ് ബാധയില്‍ നിന്ന് രക്ഷപ്പെടാനുള്ള ചികിത്സകളില്‍ പെടുമെന്നതില്‍ ഗള്‍ഫ് സലഫികള്‍ക്ക് സംശയമില്ല. ഖുര്‍ആന്‍ വെള്ള്ത്തില്‍ മന്ത്രിച്ചൂതിക്കൊണ്ടുള്ള ചികിത്സയും അവര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അതിലൊരു രൂപം ശൈഖ് ഇബ്നു ബാസ് വിശദീകരിക്കുന്നത് കാണുക : “ഇലന്തമരത്തിന്‍റെ ഏഴ് പച്ചിലകള്‍ എടുത്ത് കല്ലുകൊണ്ട് ചതച്ചരക്കുക, കുളിക്കാന്‍ ആവശ്യമായത്ര വെള്ളത്തില്‍ അത് കലര്‍ത്തുക.ആയത്തുല്‍ കുര്‍സ്ി, സൂറത്തുല്‍ ഫലഖ്, സൂറത്തുന്നാസ് എന്നിവയും സൂറത്തുല്‍ അഅ്റാഫിലെ 117-119 വരെയുള്ള വചനങ്ങളും സൂറത്ത് യൂനുസിലെ 79-82 വരെയുള്ള വചനങ്ങളും സൂറത്തു ത്വാഹായിലെ 65-69 വരെയുള്ള വചനങ്ങളും ആവെള്ളത്തില്‍ പാരായണം ചെയ്യുക. അനന്തരം അതില്‍ നിന്ന് മൂന്ന് കപ്പ് കുടിപ്പിക്കുക, അവശേഷിക്കുന്നത് കൊണ്ട് കുളിക്കുകയും ചെയ്യുക. എന്നാല്‍ രോഗ ശാന്തി ലഭിക്കുന്നതാണ്. ആവശ്യമാണെന്ന് തോന്നുകയാണെങ്കില്‍ ഇപ്രകാരം രണ്ടോ അതില്‍ കൂടുതലോ രോഗം മാറുന്നത് വരെ ആവര്‍ത്തിക്കാവുന്നതാണ്. ഇതെല്ലാം അനുഭവത്തിലൂടെ തെളിഞ്ഞതാണ്. നാം ഈ രൂപത്തില്‍ ചികിത്സ നടത്തിയവര്‍ക്ക് അത് പ്രയോജന പ്രദമായിട്ടുണ്ട്. സിഹ്റ് മൂലം ഭാര്യയുമായി രമിക്കാന്‍ കഴിയാത്തവര്‍ക്ക് ഇത് ഉത്തമമാണ്. (ഇബ്നു ബാസിന്‍റെ ജിന്ന് സിഹ്റ് ജോത്സ്യം എന്ന കൃതി പരിശോധിക്കുക.)മഹ്ദിയുടെ ആഗമനംഇമാം മഹ്ദിയുടെ ആഗമനം ലോക മുസ്ലിംകള്‍ അനിഷേധ്യമാംവിധം അംഗീകരിക്കുന്ന കാര്യമാണ്. മുസ്ലിംകളുടെ പല വിശ്വാസങ്ങളെയും ശിയാക്കളുടെ വിശ്വാസമായി ചിത്രീകരിച്ച കേരള വഹാബികള്‍ മഹ്ദിയുടെ ആഗമനത്തെയും ആ ഗണത്തില്‍ ഉള്‍പ്പെടുത്തി ശക്തമായി എതിര്‍ക്കുകയായിരുന്നു. “സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും അതിന്‍റെ വിവിധ ചേരികളും മഹ്ദി ഇമാമിന്‍റെ വരവിനെകുറിച്ച് സുവിശേഷമറിയിക്കുന്നവരും അത് പ്രതീക്ഷിക്കുന്നവരുമാണ്. എന്നാല്‍ മുജാഹിദുകള്‍, ജമാഅത്തുകാര്‍ മുതലായവര്‍ മഹ്ദിയുടെ ആഗമനത്തെ അംഗീകരിക്കുന്നില്ല. മുജാഹിദ് പ്രസ്ഥാനം പ്രസിദ്ധീകരിച്ച കൃതികളിലോ പാഠ പുസ്തകങ്ങലിലോ മഹ്ദിയുടെ ആഗമനത്തിലുള്ള വിശ്വാസം പഠിപ്പിക്കുന്നില്ല. മഹ്ദി വിശ്വാസത്തെ പലപ്പോഴും മുജാഹിദുകള്‍ വിമര്‍ശിക്കാറുമുണ്ട്.സയ്യിദ് റശീദു റിളാ, ശൈഖ് മുഹമ്മദ് അബ്ദു തുടങ്ങിയവരുടെ പാന്ഥാവിലാണ് മുജാഹിദ് പ്രസ്ഥാനം ഈ വിഷയത്തിലും ചുവടുറപ്പിച്ചിട്ടുള്ളത്.സയ്യിദ് റശീദു റിളായുടെ വിഖ്യാതമായ ഖുര്‍ആന്‍ വിശദീകരണമാണല്ലോ തഫ്സീറുല്‍ മനാര്‍. അതിന്‍റെ 9ാം വാള്യം പേജ് 499 മുതല്‍ 504 വരെയുള്ള പേജുകളില്‍ മഹ്ദിയെ കുറിച്ച് ഉദ്ദരിക്കപ്പെട്ട എല്ലാ നിവേദനങ്ങളും ദുര്‍ബലങ്ങളും പരസ്പര വിരുദ്ധങ്ങളുമാണെന്ന് സയ്യിദ് റശീദ് റിളാ പറയുന്നു.അബ്ബാസികളും ശീഇകളും സൂഫികളുമെല്ലാം തങ്ങളുടെ നിക്ഷിപ്ത താലപര്യങ്ങള്‍ക്ക് വേണ്ടി മിനഞ്ഞെടുത്തതാണ് മഹ്ദി വാദമെന്നാണ് അദ്ദേഹം പ്രസ്താവിച്ചിട്ടുള്ളത്.ആ ചര്‍ച്ചയുടെ വിരാമം ഇപ്രകാരമാണ് : …മഹ്ദിയെ സംബന്ധിച്ചുള്ള നിവേദനങ്ങളെല്ലാം വ്യാജവും പരസ്പര വിരുദ്ദമാണെന്നതിന്നുള്ള ഉദാഹരണമാണിതെല്ലാം. സൂഫി ശിആ ഗ്രന്ഥങ്ങളിലുള്ളത് കൂടി വിലയിരുത്തിയാല്‍ അതൊരു മഹാത്ഭുതമായിത്തീരും.പക്ഷെ, അതിനൊരു സ്വതന്ത്രകൃതി തന്നെ വേണ്ടി വരും.(തഫ്സീറുല്‍ മനാര്‍9: 499,504)തഫ്സീറുല്‍ മനാറിന്‍റെ വീക്ഷണത്തെ സാധൂകരിച്ച്കൊണ്ട് ഇസ്ലാഹീ പ്രസ്ഥാനത്തിന്‍റെ മുഖപത്രം എഴുതുന്നത് കാണുക : “ഭരണത്തില്‍ എത്തിച്ചേരുവാന്‍ ശീയാക്കള്‍ പ്രത്യേകിച്ച് ഫാത്വിമികള്‍ ശക്തിയുക്തം പ്രയോഗിച്ച ഒരായുധമായിരുന്നു മഹ്ദീവാദം . അതായത്, പില്‍കാലത്ത് ഇസ്ലാമിക സമൂഹം താറുമാറാവുകയും, കുഴപ്പവും നാശവും അരാജകത്വവും കൂലം കുത്തി വാഴുകയും ചെയ്യും. അന്ന് നബി(സ)യുടെ പുത്രി ഫാത്വിമയുടെ സന്തതികളില്‍ പെട്ടതും നബി(സ) തിരുമേനിയുടെ പേരുള്ളതുമായ ഒരു സډാര്‍ഗ സിദ്ധന്‍(മഹ്ദി) വരും. അദ്ദേഹം ഇസ്ലാമിന്‍റെയും മുസ്ലിംകളുടെയും നായകത്വം ഏറ്റെടുത്ത് രക്ഷകനായി വാഴും എന്നിങ്ങനെയുള്ള വാദവും പ്രചരണവും. ശിഈകള്‍ ഈ ആദര്‍ശത്തിന് ഉപോല്‍ബലകമായി ഒട്ടതികം ഹദീസുകള്‍നബിതിരുമേനിയില്‍ നിന്നുള്ള യഥാര്‍ത്ഥ പ്രവചനമാണെന്ന നിലയില്‍ രിവായത്ത് ചെയ്യുകയും ചെയ്തിട്ടുണ്ട്.” (അല്‍ മനാര്‍ പുസ്തകം 41 ലക്കം2)അല്‍ മനാര്‍ വീണ്ടും എഴുതുന്നു: “അവസാന കാലം ഒരു മഹ്ദി വരും. അയാള്‍ ഇസ്ലാമിനെ പുന:സ്ഥാപിക്കും. നീതി നിഷ്ടവും ദൈവികവുമായ ഭരണം നടത്തും എന്നെല്ലാമുള്ള ഫാത്വിമികള്‍ പരത്തിയ ധാരണയെ പറ്റിയുള്ള അടിസ്ഥാന രേഖകള്‍ അതീവ ദുര്‍ബലമാണ്. (അല്‍ മനാര്‍ അതേ ലക്കം)എന്നാല്‍ ഗള്‍ഫ് വഹാബികളുടെ നിലപാട് ഇതിന് തികച്ചും വിരുദ്ധമാണ്. ഗള്‍ഫിലെ ഒരു പണ്ഡിതനോടുള്ള ചോദ്യത്തിന് അദ്ദേഹം പറയുന്ന മറുപടി ശ്രദ്ധിക്കുക.ചോദ്യം: മഹ്ദിയുടെ ആഗമനത്തെ കുറിച്ചുള്ള വിശ്വാസം ശരിയാണോ? അതിന് പ്രബലമായ ഹദീസുകളുടെ പിന്‍ബലമുുണ്ടോ?ഉത്തരം: മഹ്ദിയുടെ ആഗമന സംബന്ധമായി ധാരാളം ഹദീസികള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. വിവിധ പരമ്പരകളിലൂടെ വന്ന അവ ഖണ്ഡിതമായ തെളിവ് നല്‍കാന്‍ പര്യാപ്തമായ മുതവാതിറുകളുടെ പദവിയിലേക്ക് തത്വത്തില്‍ എത്തുമെന്ന് പല പണ്ഡിതരും പ്രസ്താവിച്ചിട്ടുണ്ട്. (കണക്കില്ലാത്തത്ര പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ട ഹദീസുകള്‍ക്കാണ് മുതവാതിറുകള്‍ എന്ന് പറയുന്നത്)(ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും,പേ.32-33)ഈ വിഷയത്തിലും കേരള വഹാബികള്‍ക്ക് അബദ്ധം വരാന്‍ കാരണം ഈജിപ്ഷ്യന്‍ വഹാബിസത്തോടുള്ള അന്ധമായ അനുകരണമാണ്. കെ.കെ സകരിയ്യ സ്വലാഹി പറയുന്നു:”എന്നാല്‍ അറബി സലഫികള്‍ മഹ്ദിയുടെ ആഗമനം സത്യമാണെന്ന് കരുതുന്നു. യഥാര്‍ത്ഥത്തില്‍ മഹ്ദിയുടെ ആഗമനത്തെക്കുറിച്ചുള്ള ഹദീസുകള്‍ മുഴുവനും വ്യാജമാണെന്ന റശീദ് റിദയുടെ സൂക്ഷ്മതയില്ലാത്ത അഭിപ്രായങ്ങളെ തെളിവു നോക്കാതെ പിന്തുടര്‍ന്നതാണ് ഇക്കാര്യത്തില്‍ കേരളത്തിലെ സലഫികള്‍ക്കുപറ്റിയ അബദ്ധം. ജമാഅത്തുകാര്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച ‘മഹ്ദി എന്ന മിഥ്യ’ എന്ന കൃതിയും നമ്മുടെ ആളുകളെ സ്വാധീനിച്ചു. എന്നാല്‍ മഹ്ദിയുടെ ആഗമനത്തെണ്‍ക്കുറിച്ചുള്ള ഹദീസുകള്‍ പ്രബലവും സ്വീകര്യാവുമാണെന്ന് ലോക പ്രശസ്ത മുഹദ്ദിസായ നാസ്വിറുദ്ദീന്‍ അല്‍ബാനിയും ഗള്‍ഫിലെ ‘ദാറുല്‍ ഇഫ്താ’ഉം വ്യക്തമാക്കിയിട്ടുണ്ട്. ‘തെളിവുകളുടെ ബലാബലം നിര്‍ണയിക്കുന്നതിലുള്ള ഭിന്നത’യാണ് ഇവിടെ സംഭവിച്ചത്. അതിനാല്‍ ഇത് ‘മസ്അലയിലുള്ള വ്യത്യാസം’ മാത്രമണ്. ഹദീസുകളുടെ ബലാബലം നിര്‍ണ്ണയിക്കുന്നതിലുണ്ടാകുന്ന ഭിന്നതകള്‍ ആശയവ്യതിയാനമായി സലഫീ പ്രസ്ഥാനം കണക്കാകുന്നിണ്‍ല്ല(ഗള്‍ഫ് സലഫികളും കേരളത്തിലെ ഇസ്വ്ലാഹി പ്രസ്ഥാനവും”(വിമര്‍ശനങ്ങള്‍ക്ക് മറുപടി, പേജ്:92,93).കേരളീയ ഇസ്ലാമിക പരിസരത്തെ മതനവീകരണത്തിന്‍റെ പേരു പറഞ്ഞ് ശിഥിലീകരിപ്പിച്ച വഹാബികള്‍, ഇന്നു നേരിടുന്ന ആശയ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ വെമ്പല്‍ കൊള്ളുകയാണ്. പക്ഷേ, കാര്യങ്ങള്‍ വിശദീകരിക്കുന്തോറും സങ്കീര്‍ണമാകുന്ന ദയനീയ കാഴ്ചയാണ് ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്. ഈജിപ്ഷ്യന്‍ സലഫിസവും സഊദി സലഫിസവും ആശയപരമായി ഇരുദ്രുവങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ രണ്ടിലും തലയിട്ട് സ്വന്തമായി നിലപാടെയുക്കാന്‍ കഴിയാത്തവരായി മാറിയ കാഴ്ചയാണ് കേരളീയ വഹാബികളിന്ന്. കേരളത്തിലെ മുജാഹിദ് വിഭാഗത്തെ ഇന്ന് വേര്‍തിരിച്ചറിയാത്ത വിധം ഛിന്നഭിന്നമായിരിക്കുന്നു. ഓദ്യോഗിക വിഭാഗത്തിനു പുറമെ കെ എന്‍ എം, ജിന്നുവാദികള്‍, ഇരവേറ്റി വിഭാഗം, മങ്കട വിഭാഗം തുടങ്ങി ചെറുതും വലുതുമായി മുജാഹിദുകള്‍ ഭിന്നിക്കുക തന്നെയാണ്. പരസ്പരം ശിര്‍ക്കാരോപിച്ചും വ്യക്തിഹത്യ നടത്തിയും ഇസ്ലാമിന്‍റെ തനിമക്ക് കളങ്കം വരുത്തുന്ന ഇത്തരം സലഫിസ്റ്റ് ചിന്താഗതിക്കാരെ പൊതു സമൂഹത്തില്‍ തുറന്നുകാട്ടാന്‍ നമുക്ക് കഴിയണം. അതൊരു വലിയ ദൗത്യമാണ്.
Be the first to comment