
അല്ലാഹു പ്രത്യേകമായിതെരഞ്ഞെടുത്ത ദാസന്മാര്‍ക്കു നല്‍കുന്ന വലിയ അനുഗ്രഹമാണ്ഹിദായത്ത്. ഇതിന്‍റെവെള്ളിവെളിച്ചം ഇന്നും ആയിരക്കണക്കിനാളുകള്‍ക്കുഅനവരതം അവന്‍ നല്‍കിക്കൊണ്ടിരിക്കുന്നു. ഇപ്രകാരം ജഗന്നിയന്താവിന്‍റെ ആ അനുഗ്രഹീത സൗഭാഗ്യം ലഭിച്ച തരുണിയാണ് മേഴ്സ് ബക്ക് എന്ന നൂര്‍.
അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍താമസിക്കുന്ന റോമന്‍ കത്തോലിക് ക്രിസ്ത്യന്‍ കുടുംബത്തില്‍ പെട്ട മേഴിസി ബക്കിന്‍റെ ഇസ്ലാമാശ്ലേഷണം ധിരതയടെയുംസത്യസാക്ഷത്തോയുള്ള അടങഹാത്ത അധിനിവേശത്തിന്‍റെതുമാണ്. ഭൗതിക ജീവ സഞ്ചാരത്തിന്‍റെ പരക്കം പാച്ചിലില്‍ എവിടെ നിന്നോ തന്നെ തേടിയെത്തിയഹിദായത്തിന്‍റെവെളിച്ചത്തെ ശിരസ്സാവഹിക്കാന്‍ അവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിരുന്നില്ല . കൂടാതെ, താന്‍ ഇസ്ലാം മതംസ്വീകരിച്ചാല്‍ തന്‍റെ ക്രിസ്ത്യാനികളായ മാതാപിതാക്കളില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും ഉണ്ടായേക്കാവുന്ന അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളെക്കുറിച്ചും അവള്‍ക്ക് അറിയേണ്ടതില്ലായിരുന്നു. സത്യം ഇസ്ലാമാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ അവര്‍ ഇസ്ലാംസ്വീകരിക്കുകയാണുണ്ടായത്.
മുസ്ലിം മിറര്‍ഡോട്ടകോമിനു വേണ്ടി യൂറോപ്പിെലെ പുതുമുസ്ലിങ്ങളുടെ ജീവിതാനുഭവങ്ങള്‍ ശേഖരിക്കാന്‍ അവരുമായിഇന്‍റര്‍വ്യൂ നടത്തിക്കൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിലെ യുവ എഴുത്തുകാരനായ ഈമാന്‍ അലി, മേഴ്സി ബക്കുമായി നടത്തിയ സംഭാഷമത്തിന്‍റെ പ്രസക്ത ഭാഗങ്ങളാണ്ചുവടെകൊടുത്തിരിക്കുന്നത്. മേഴ്സി ഇസ്ലാംസ്വീകിക്കാനുണ്ടായ രസകരമായ അനുഭവങ്ങളും പൊതുസമൂഹത്തില്‍ അമേരിക്കന്‍ മുസ്ലിങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന വെല്ലുവിളികളുമാണ് ഇത് അടയാളപ്പെടുത്തുന്നത്.
ചോദ്യം;എങ്ങിനെയാണ് നിങ്ങള്‍ക്ക് ഇസ്ലാമിനോട്താല്‍പര്യം ഉണ്ടായത്.അല്ലെങ്കില്‍ എന്താണ്..നിങ്ങളെ ഇസ്ലാമിലേക്ക് ആകര്‍ഷിച്ചത്.
മേഴ്സി.ഞാന്‍ 6 വേ ഗ്രേഡില്‍ പഠിക്കുമ്പേഴാണ് എനിക്ക് ഇസ്ലാമിനോടുള്ള താല്‍പര്യം ജനിക്കുന്നത്.ഇതിനു പ്രധാന കാരണം എന്‍റെമുസ്ലിമായ ഒരുകൂട്ടുകാരി തന്നെയായിരുന്നു. അന്ന് ക്രിസ്ത്യാനിറ്റിയുടെ ഭാഗമായി ഞാന്‍ ചെയ്തിരുന്ന ദിനേനയുളള പ്രാര്‍ത്ഥനകളെക്കാള്‍കൂടുതല്‍ മനസംതൃപ്തി നലകുന്നതാണ് ഇസ്ലാമിലെ അഞ്ചുനേരമുള്ള നിസ്കാരമെന്ന് എനിക്ക അവരുടെ ജീവിതത്തില്‍ നിന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. പക്ഷേ, എനിക്ക ്അന്നു മുതല്‍ ഇസ്ലാമിനോട് ഉണ്ടായിരുന്ന താല്‍പര്യം പൂവണിഞ്ഞത് ഈയടുത്ത കാലത്തു മാത്രമാണ്.
ഒരുമുസ്ലിം സഹോദരി വരച്ച ചിത്രമാണ് എന്നെ ഇസ്ലാമിനെ കുറിച്ച് പഠിക്കുന്നതിലേക്കെത്തിച്ചത്.ഒരുമുസ്ലിം പെണ്‍കുട്ടി കന്യകയായ ഒരു പെണ്‍കുട്ടിയോടൊപ്പം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന രംഗമായിരുന്നു ചിത്രത്തില്‍ അവര്‍ വരച്ചിരുന്നത്. ആ ചിത്രത്തിനു താഴെ ഒരുമുസ്ലിംവെബ്സൈറ്റിന്‍റെ നാമവുമുണ്ടായിരുന്നു.അങ്ങനെ പ്രസ്തുത വെബ്സൈറ്റ് സന്ദര്‍ശിച്ച എനിക്ക് വെബ് ലിങ്ക് കിട്ടുകയുംചെയ്തു.അതുവഴി ഇസ്ലാ മിനെ കുറിച്ച് മനസ്സിലാക്കാന്‍ ഒരുപാട് സാധിച്ചു.
?നിങ്ങള്‍ ഇസ്ലാംസ്വീകരിക്കുന്നതിലേക്കെത്തിച്ച സാഹചര്യം എന്തായിരുന്നു?
മേഴ്സി:ഞാന്‍ പഠിച്ചറിഞ്ഞ ഇസ്ലാമും ദിനേന ചര്‍ച്ചുകളിലെ പ്രസംഗ പീഠത്തില്‍ നിന്നും കേട്ടിരുന്ന വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതായിരുന്നു.ഇസ്ലാമോഫോബിയ നിറഞ്ഞ ദേഷ്യത്തോടയുള്ള പ്രസംഗമായിരുന്നു ചര്‍ച്ചുകളില്‍ നിന്നും സാധാരണ കേട്ടിരുന്നത്.ഇത് എന്നെ ഇസ്ലാം സ്വീകരിക്കാനുള്ള തീരുമാനത്തിലേക്കിച്ചു.
ചോദ്യം:ഇസ്ലാംസ്വീകരിച്ചതിനെ കുറിച്ച് ഭര്‍ത്താവിന്‍റെ പ്രതികരണം എന്തായിരുന്നു ?
മേഴ്സി:അദ്ധേഹം സ്വയം ഇസ്ലാംസ്വീകരിച്ചിട്ടില്ലെങ്കിലും എന്നെ പൂര്‍ണ്ണമായുംസപ്പോട്ട് ചെയ്യുന്നുണ്ട്.എന്‍റെവിശ്വാസ പ്രമാണങ്ങളോട്തുല്യമായ വീക്ഷണങ്ങള്‍ അദ്ധേഹം പലപ്പോയുംഎന്നോട് പങ്ക് വെക്കാറുണ്ട്.എനിക്ക് ഇസ്ലാംസന്തോഷകരമായിത്തോന്നിയിട്ടുണ്ടെങ്കില്‍ഞാനത് പിന്തുടരണമെന്നാണ് അദ്ധേഹത്തിന്‍റെതാല്‍പര്യം
ചോദ്യം:സമൂഹത്തില്‍ നിന്നുംജോലിസ്ഥലത്തു നിന്നും എന്തൊക്കെ വെല്ലുവിളികളാണ് നിങ്ങളിന്ന് അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നത് ?
മതേതര രീതിയിലുള്ള സ്ഥാപനത്തിലാണ് ഞാന്‍ ജോലി ചെയ്യുന്നത്.അതുകൊണ്ടു തന്നെ എന്നെ ഹിജാബ് ധരിക്കാന്‍ ഔദ്യോഗികമായി അനുവദിക്കപ്പെടുന്നില്ല.പക്ഷെ,ഞാന്‍ ധരിക്കാന്‍ മാനേജരോട് അനുവാദംചോദിച്ചാല്‍ അദ്ധേഹമത് നിരസിക്കില്ലെന്ന കാര്യം ഞാന്‍ പലപ്പോഴുംചിന്തിക്കാറുണ്ട്.ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന സാല്‍വാര്‍ കമീസ് ഞാന്‍ ധരിക്കുമ്പോള്‍ എന്‍റെ പിതാവ് കളിയാക്കാറുണ്ട്.അത്പോലെ ഞാന്‍ ഹിജാബ് ധരിക്കുമ്പോള്‍ല അത് അന്തസ്സിന് യോജിച്ചതല്ലെന്നും അദ്ധേഹം പറയും.
Be the first to comment