മെഡിക്കല്‍ കോളജിലെ അപകടം; മരണങ്ങളില്‍ വിദഗ്ദ അന്വേഷണം നടക്കുമെന്ന് ആരോഗ്യ മന്ത്രി

കോഴിക്കോട്: മെഡിക്കല്കോളജ് അത്യാഹിത വിഭാഗത്തില് പുക ഉയര്ന്ന സംഭവത്തില്സമഗ്രാന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്. അപകട സമയത്തെ മരണങ്ങളില് പ്രത്യേക മെഡിക്കല് സംഘം അന്വേഷണം നടത്തും. സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയ രോഗികളുടെ ചികിത്സയില്ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
മരണം സംബന്ധിച്ച അന്വേഷണ സംഘത്തില് വിവിധ വകുപ്പുകളിലെ ഡോക്ടര്മാരെ ഉള്പ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്മോര്ട്ടം വഴി തന്നെ കാരണം കണ്ടെത്തും. അപകടം ഉണ്ടാകുമ്പോള് 151 രോഗികള്ഉണ്ടായിരുന്നു. 114 പേര്; ഇപ്പോഴും എംസിഎച്ചി (MCH) ല് ഉണ്ട്. 37 പേരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടേതുള്പ്പെടെ വിവരങ്ങള് പരിശോധിക്കാന് ഡോക്ടര്മാരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. ചികിത്സയില് ആശങ്കയുണ്ടെങ്കില് ഹെല്പ് ലൈനില് ബന്ധപ്പെടാമെന്നും മന്ത്രി വ്യക്തമാക്കി.
പുകയ്ക്ക് കാരണം ഷോര്ട്ട് സര്ക്യൂട്ടോ ബാറ്ററിക്കുള്ളിലെ പ്രശ്നങ്ങളോ ആകാമെന്നാണ് പിഡബ്ല്യൂഡി ഇലക്ട്രിക്കല് വിഭാഗത്തിന്റെ പ്രാഥമിക റിപ്പോര്ട്ട്. പൊലിസ് ഫോറന്സിക് പരിശോധനയും നടക്കുന്നുണ്ട്.
2026 ഒക്ടോബര്വരെ വാറന്റി ഉള്ള എംആര്ഐ യുപിഎസ് യൂണിറ്റാണ് അപകടത്തില്പ്പെട്ടത്. 6 മാസം മുമ്പ് വരെ യൂണിറ്റില് മെയിന്റനന്സ് നടത്തിയിട്ടുണ്ട്. ബ്ലോക്കിലെ വയറിങ് ഉള്പ്പെടെ പരിശോധിച്ച് വരികയാണ്.
മൂന്ന് ദിവത്തിനുള്ളില് കാഷ്വാലിറ്റി ബ്ലോക്ക് പ്രവര്ത്തനക്ഷമമാവും. ഇന്നുതന്നെ വൈദ്യതി പുനസ്ഥാപിക്കുമെന്നും, നാളെ രാവിലെയോടെ പഴയ കാഷ്വലിറ്റി ബ്ലോക്ക് പ്രവര്ത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.

About Ahlussunna Online 1459 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*