മുഹര്‍റം; ഇസ്ലാമിലെ പുതിയൊരു അധ്യായം

വീണ്ടും ഒരു പുതുവത്സരം കൂടി കടന്നു വരുകയാണ്. ജീവിതത്തിന്റെ ഒരു താള് മറിഞ്ഞ് കിടക്കുന്ന ഈ അവസരത്തില്‍ കേവലം ആശംസകള്‍ അറിയിക്കുന്നതിന് പകരം പൂര്‍ണ്ണമായും നാം ഒരു ആത്മവിചാരണ നടത്തേണ്ടതുണ്ട്. ഓരോ വിശ്വാസിയുടെയും കനപ്പെട്ട ഒരു വര്‍ഷമാണ് കടന്ന്‌പോയിരിക്കുന്നത് എന്ന് നാം ചിന്തിക്കേണ്ടതുണ്ട്. കഴിഞ്ഞ കാല ചെയ്തികളെ വിലയിരുത്തി വരും കാല ജീവിതത്തെ എങ്ങനെ മികവുറ്റതാക്കാം എന്നാലോചിക്കാന്‍ ഈ പുതുവര്‍ഷം ഒരു പ്രേരണയാവണം. മഹാനായ ഉമര്‍ (റ) ഇങ്ങനെ പറഞ്ഞതായി കാണാം : ‘നിങ്ങള്‍ വിചാരണ ചെയ്യപ്പെടും മുമ്പ് ( ദൈവ സന്നിധിയില്‍ ) സ്വയം വിചാരണക്ക് തയ്യാറാവുക. നിങ്ങളുടെ കര്‍മ്മങ്ങള്‍ തൂക്കി നോക്കും മുമ്പ് സ്വയം തൂക്കി നോക്കുക’ . ചെയ്ത തെറ്റ് മനസ്സിലാക്കാനും ഭാവിയില്‍ നല്ലത് മാത്രം ചെയ്യാനും വിശ്വാസികള്‍ സദാസദ്ധരാവണമെന്ന് ചുരുക്കം. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പ്രത്യേക കര്‍മ്മങ്ങള്‍ ഒന്നും ഇസ്ലാം നിര്‍ദ്ധേഷിക്കുന്നില്ല. പുതുവത്സരം ആഘോശമല്ല, അനുഷ്ഠാനമാണ്. ചില വിചാരപ്പെടലുകളും ഓര്‍മ്മ പുതുക്കലുമാണത്. ത്യാഗത്തിന്റെ ഹിജ്‌റയുടെ, തിന്മകള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളാണ് ഓരോ ഹിജ്‌റ വര്‍ഷപ്പിറവിയും നമുക്ക് നല്‍കേണ്ടത്. ചെയ്ത തിന്മകള്‍ക്ക് പൊറുക്കലിനെ തേടി നിഷ്‌കളങ്കമായ നന്മകള്‍ ചെയ്ത് നമുക്ക് റബ്ബിലേക്കടുക്കാം… നാഥന്‍ തുണക്കട്ടെ…ആമീന്‍

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*