
തൃശൂര്: അതിരപ്പിള്ളിയില് മനുഷ്യജീവനെടുത്ത് വീണ്ടും കാട്ടാന. വനവിഭവങ്ങള്= ശേഖരിക്കാന്==പോയ രണ്ട് ആദിവാസികളെ കാട്ടാന ചവിട്ടിക്കൊന്നു. വാഴച്ചാല് ശാസ്താപൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കാട്ടാന ആക്രമണത്തില് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രിയായിരുന്നു ആക്രമണം. അതിരിപ്പിള്ളി വഞ്ചിക്കടവില് വനവിഭവങ്ങള് ശേഖരിക്കാനായി ഇവര് കുടില് കെട്ടി താമസിക്കുകയായിരുന്നു. കുടിലിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണം ഉണ്ടായതോടെ ഇവര് ചിതറി ഓടുകയായിരുന്നുവെന്നും സമീപവാസികള് പറയുന്നു.ഗ്രാമവാസികള് നടത്തിയ തെരിച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങള് കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര് ഉള്പ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്.
രണ്ടു ദിവസത്തിനിടെ കാട്ടാന ആക്രമണത്തില് പ്രദേശത്ത് മൂന്നു ജീവനുകളാണ് പൊലിഞ്ഞത്. ഞായറാഴ്ച രാത്രി ആനയുടെ ആക്രമണത്തില്& ഇവിടെ ഒരു ആദിവാസി യുവാവ് മരിച്ചിരുന്നു. അടിച്ചില്തൊട്ടി മേഖലയിലെ തമ്പാന്റെ മകന് സെബാസ്റ്റ്യന് (20) ആണ് ഞായറാഴ്ച രാത്രി മരിച്ചത്. വനത്തില്നിന്നും സെബാസ്റ്റ്യനും കൂട്ടുകാരും തേന് ശേഖരിച്ച് മടങ്ങുകയായിരുന്നു. വീടിന് 100 മീറ്റര് മാത്രം അകലെ വെച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. നാട്ടുകാര് സംഘടിച്ച് ആനയെ തുരത്തി ശേഷം നടത്തിയ തെരച്ചിലില്സെബാസ്റ്റ്യന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് വിജയന് തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.
Be the first to comment