
സഹാറന്&പൂര്& (ലക്ക്നൗ): ഉത്തര് പ്രദേശിലെ സഹാറന്പൂരില് 19കാരിയായ പ്രീതി ആത്മഹത്യ ചെയ്തത് പ്രണയം വിവാഹത്തിലെത്താതിരുന്നതിനെ തുടര്ന്നെന്നാണ് പൊലീസ് നിഗമനം. ബിഹാരിഗഡില് നിന്നുള്ള പ്രീതിയെ ബുധനാഴ്ച സഹാറന്പൂരിലെ ഒരു മാവിന് തോപ്പില് മരത്തില് തൂങ്ങിയ നിലയിലാണ് പ്രദേശവാസികള്കണ്ടെത്തിയത്.
ചൊവ്വാഴ്ച മുതൽ കാണാതായിരുന്ന പ്രീതിയെ കുടുംബം അന്വേഷിക്കുകയായിരുന്നു. കാണാതായ വിവരം പൊലീസിനെ അറിയിച്ചിരുന്ന കുടുംബം ബുധനാഴ്ചയാണ് അവളുടെ ആത്മഹത്യയെക്കുറിച്ചറിയുന്നത്. പ്രദേശവാസികള് ഒരു പെണ്കുട്ടിയെ തൂങ്ങിയ നിലയില് കണ്ടതായി പൊലീസിനെ അറിയിച്ചു. പിന്നീട് നടത്തിയ പരിശോധനയില് പെണ്കുട്ടി പ്രീതിയാണെന്ന് സ്ഥിരീകരിച്ചു.
പ്രീതി ഒരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കണമെന്ന ആവശ്യം യുവാവ് നിരസിച്ചതിനാണ് ആത്മഹത്യയിലേക്കുള്ള കാരണമെന്നുമാണ് പ്രാഥമിക അന്വേഷണത്തില് പൊലീസിന്റെ കണ്ടെത്തല്. ഇത് പെണ്കുട്ടിക്ക് വലിയ മാനസികപ്രശ്നങ്ങളുണ്ടാക്കിയിരുന്നുവെന്ന് പൊലീസ് പറയുന്നു. ഷാള്ഉപയോഗിച്ചാണ് ആത്മഹത്യ ചെയ്തത്.
മാവിന് തോപ്പ് രണ്ട് പേര് ചേർന്ന് പാട്ടത്തിനെടുത്തതായിരുന്നു. ഇവരെ പൊലീസ് ചോദ്യം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല് അന്വേഷണം പുരോഗമിക്കുകയാണ്. പ്രീതിയുടെ മൃതദേഹം പോസ്റ്റ്മോര്ട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു.
Be the first to comment