ഒരിടവേളക്ക് ശേഷം വീണ്ടും കുരിതക്കളമാകാനൊരുങ്ങി സിറിയ. തീവ്രവാദികളായ കുര്‍ദുകളെ ലക്ഷ്യമാക്കി തുര്‍ക്കികളുടെ സായുധ സൈന്യം വടക്കന്‍ സിറിയയിലെ മന്‍ബിജിലേക്ക് നീങ്ങിയതോടെ രക്തച്ചൊരിച്ചില്‍ ഭയന്ന് ഇതുവരെ ഏകദേശം 2,75,000 പേര്‍ പാലായനം ചെയ്തതായി കുര്‍ദ് ഭരണകൂടം അറി യിച്ചിരിക്കുന്നു. അമേരിക്കന്‍ സൈന്യത്തിന്‍റെ അപ്രതീക്ഷമായ സിറിയയിലെ പിന്‍മാറ്റം മുതലെടുത്താണ് തുര്‍ക്കി ആക്രമണത്തിന് തയ്യാറായിരിക്കുന്നത്. യുദ്ധങ്ങളും, രക്ത രൂക്ഷിത കലാപങ്ങളും വിട്ടുമാറാത്ത ശകുനങ്ങളായി പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഉരുണ്ടു കൂടന്നതിനെതിരെ ലോക മനസ്സാക്ഷി ഉണരേണ്ട സമയം എപ്പോഴേ അതിക്രമിച്ചിരിക്കുന്നു. യുദ്ധങ്ങളില്‍ ബലിയാടാകുന്ന എണ്ണമറ്റ നിരപരാധികളായ പൗരډാരുടെ ജീവന് പുല്ലുവില കല്‍പിക്കാതെയാണ് സാമ്രാജ്യത്യ ശക്തികളുടെ തണലില്‍ അറബ് സമൂഹം തമ്മിലടിച്ചുകൊണ്ടിരിക്കുന്നത്. ഉസ്മാനിയ്യ ഖിലാഫത്തിനെ അനേകം കുതന്ത്രങ്ങള്‍ മെനഞ്ഞ് കൊണ്ട് നിലം പരിശാക്കിയ ബ്രിട്ടന്‍റെ പാത പിന്തുടര്‍ന്ന് കൊണ്ട് അമേരിക്കയും, റഷ്യയും ഖിലാഫത്തിന്‍റെ അവശിഷ്ടങ്ങളെയും ഉടച്ചുകൊണ്ടിരിക്കുകയാണ്. പശ്ചിമേഷ്യയുടെ നിലക്കാത്ത പുകച്ചുരളുകളില്‍ പെട്ട് സഹിക്കവെയ്യാതെ അനേകം നിരപരാധികള്‍ നാടും വീടും ഉപേക്ഷിച്ച് അന്യദേശങ്ങളിലേക്ക് അഭയാര്‍ത്ഥികളായി പ്രവഹിക്കുന്ന പരമ്പര അനുസ്യൂതം തുടരുമ്പോഴും ഫലവത്തായ അനുരജ്ഞന ശ്രമങ്ങളോ, സാമ്രാജ്യങ്ങള്‍ക്ക് അടിയറവ് പറയാതിരിക്കലോ സംഭവിക്കുന്നില്ല എന്നതാണ് ഏറെ ഖേദകരം. പശ്ചിമേഷ്യയിലെ നിലക്കാത്ത യുദ്ധങ്ങളില്‍ ലാഭം കൊയ്യുന്നത് അന്യരാണെന്നും നഷ്ടം നമുക്ക് മാത്രമാണെന്നും അറബ് സമൂഹം എന്ന് മനസ്സിലാക്കുന്നുവോ അന്ന് മുതലേ അറേബ്യയില്‍ സമാധനാന്തരീക്ഷം പ്രതീക്ഷിക്കേണ്ടതുള്ളൂ. സിറിയയിലെ കുര്‍ദുകളും യമനിലെ ഹൂദികളും മുസ്ലീം നാമധാരികളായ ഐ.എസ് തീവ്രവാദികളും, പലപ്പോഴും ലോക യുദ്ധത്തിന് വരേ കോപ്പുകൂട്ടുന്ന ഇറാനും സത്യം മനസ്സിലാക്കി പരസ്പര സ്നേഹത്തോടും സമാധാനത്തോടും ജീവിക്കുന്ന കാലം നമ്മുടെയൊക്കെ സ്വപ്നങ്ങളാണ്. പ്രസ്തുത സ്വപ്ന സാക്ഷാല്‍ക്കാരത്തിനു വര്‍ത്തമാന അറേബ്യന്‍ ഭരണാധികാരികള്‍ക്കും രാഷ്ട്ര നയതന്ത്രജ്ഞര്‍ക്കും സാധ്യമാകട്ടേ എന്നു നമുക്ക് മനസ്സുരുകി പ്രാര്‍ത്ഥിക്കാം. അതിലൂടെ ആഗതമാകാനിരിക്കുന്ന സിറിയയിലെ രക്തരൂക്ഷിത കലാപങ്ങള്‍ക്ക് ജന ഹൃദയങ്ങളില്‍ ഉണങ്ങാ മുറിവുകള്‍ സൃഷ്ടിക്കുമെന്നതിനാല്‍ തങ്ങളുടെ പടനീക്കങ്ങളില്‍ നിന്ന് തുര്‍ക്കി പിന്‍മാറിയിട്ടില്ല എങ്കില്‍ തരിശ്ശീലക്ക് പിന്നിലിരുന്ന് പലരും ഊറിച്ചിരിക്കുമെന്നതില്‍ സംശയം വേണ്ട.
About Ahlussunna Online
1304 Articles
Ahlussunna Online
A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.
Be the first to comment