അബുല്‍ അലി കോമു മുസ്ലിയാര്‍;  വിജ്ഞാനവുമായി അലിഞ്ഞുചേര്‍ന്ന സൂഫി

സവാദ് ചേലേമ്പ്ര

 

  വലിയുല്ലാഹികോമുമുസ്ലിയാര്‍തീര്‍ച്ചയായും അടമകളില്‍ നിന്ന്അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ ഉലമാക്കളാണ് എന്ന ഖുര്‍ആനിക വചനത്തിനു ജീവിതംകൊണ്ട് ഉദാഹരണംകാണിച്ച വലിയ മഹാനായിരുന്നു. 1889 ല്‍ മുരിങ്ങേക്കല്‍ മൂസ മൊല്ലയുടെയും പാത്തുമ്മക്കുട്ടിയുടെയും മകനായി മലപ്പുറം കാളമ്പാടിക്കടുത്ത് പെരിങ്ങോട്ടുപുലം  എന്ന കൊച്ചുഗ്രാമത്തില്‍ ജനിച്ചു. പ്രാഥമിക വിദ്യഭ്യാസം നാട്ടില്‍ നിന്നും അഭ്യസിച്ച മഹാന്‍ പിന്നീട്ദര്‍സ പഠനത്തിലേക്ക് തിരിഞ്ഞു. ഇല്‍മ് അന്വേഷിച്ചുളള ആ യാത്ര കൊല്ലോളി അബ്ദുല്‍ഖാദിര്‍മുസ് ലിയാര്‍ എന്ന മഹാ പണ്ഡിതന്‍റെ മുമ്പിലാണ് ഉസ്താദിന് കൊണ്ടെത്തിച്ചത്. വജ്ഞാനത്തിന്‍ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറിയ മഹാനവര്‍കള്‍ അറിവിന്‍റെ മധുരം നുണയാന്‍ ആവോളം അധ്വാനിച്ചുകൊണ്ടിരുന്നു. പട്ടിണിയും പരിവട്ടവും നാടുവാഴുന്ന അക്കാലത്തുംഎല്ലാവിധ കഷ്ടതയും നഷ്ടങ്ങളുംമറികടന്ന്വിജ്ഞാനത്തോപ്പുകള്‍ തോടിയുള്ള തന്‍റെയാത്ര മഹാന്‍ തുടര്‍ന്നു.

ദര്‍സ് പഠനത്തിനു ശേഷം ഉപരി പഠനം വിജ്ഞാന തേരോട്ടങ്ങളുടെതിരുമുറ്റംവെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തില്‍ നിന്നായിരുന്നു. അവിടെ നിന്നും ബാഖവി ബിരുദം കരസ്ഥമാക്കി പുറത്തിറങ്ങിയശൈഖുന പിന്നീടുള്ള തന്‍റെ ജീവിതത്തിന്‍റെ ഒരേ നിമിഷങ്ങളും അധ്യാപനത്തിലും പ്രബോധന പ്രവര്‍ത്തനങ്ങളിലുംമുഴുകി. 24 വര്‍ഷം പരപ്പനങ്ങാടി പനയത്തെ പള്ളിയില്‍വളരെ പ്രശസ്തമായ നിലയില്‍ ദര്‍സ് നടത്തുകയുണ്ടായി. അതിനിട.്ക്ക് വിജ്ഞാനലോകത്തെ അത്ഭുതങ്ങളെന്ന് ലോകം സാക്ഷിനിന്ന അനവധി മഹാപണ്ഡിതപ്രതിഭാശാലികള്‍ മഹാനിലേക്ക് വിജ്ഞാന ദാഹംതീര്‍ക്കാനെത്തി. ശൈഖുനാ ശംസുല്‍ ഉലമ, കോട്ടുമല ഉസ്താദ്, കെവി ഉസ്താദ്, കൂട്ടിലങ്ങാടി ബാപ്പു മുസ് ലിയാര്‍ (ന.മ) തുടങ്ങിയ മഹാന്‍മാര്‍ അവരില്‍ പ്രധാനികളാണ്.

  1920 കളുടെകലങ്ങി മറിയുന്ന ഘട്ടം.അഹ്ലുസ്സുന്നത്തിവല്‍ജമാഅത്തിന്‍റെവടവൃക്ഷം തഴച്ചു വളര്‍ന്ന് നില്‍ക്കുന്ന കേരളീയ മുസ്ലിം മനസ്സുകളില്‍ ബിദ്അത്തിന്‍റെവിത്തിറക്കാന്‍ ഇരുട്ടിന്‍റെ ശക്തികള്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. നാടു മുഴുവന്‍ പുത്തനാശയത്തിലേക്ക് പതുക്കെ പതുക്കെ നീങ്ങുന്ന കാഴ്ച കണ്ട് പണ്ഡിതന്‍ മാര്‍ഞെട്ടിത്തരിച്ചു.

ഇനിയുംകാത്തിരുന്നാല്‍സുന്നത്ത് ജംാഅത്തിന്‍റെ അടിവേരിളകുമെന്ന് മനസ്സിലാക്കിയ ഉലമാക്കള്‍ പ്രതിരോധം തീര്‍ക്കാന്‍ തന്നെ തീരുമാനിച്ചു. നിരവധി ചര്‍ച്ചകള്‍ക്കുംകൂടിയാലോചനകള്‍ക്കുംശേഷം ആ ചരത്ര പ്രഖ്യാപനത്തിനു മലയാളക്കര സാക്ഷിയായി.മഹാനായ സയ്യിദ് വരക്കല്‍ മുല്ലക്കോയ തങ്ങളുടെ നേതൃത്വത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്ന മഹദ്പ്രസ്ഥാനത്തിനു പണ്ഡിതന്‍മാര്‍ ശില പാകുമ്പോള്‍ അതിനുവേണ്ടി അരങ്ങിലും അണിയറയിലും അക്ഷീണം പ്രയത്നിച്ച മഹാന്‍മാരില്‍ പ്രധാനിയായിരുന്നു ശൈഖുന. 1926 മുതല്‍ മെമ്പറായ മഹാനവര്‍കള്‍ സമസ്ത രജിസ്റ്റര്‍ ചെയ്യുമ്പോള്‍ 35ാമത്തെ അംഗമായിരുന്നു. 1928 ല്‍ ശൈഖുന പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുകയുണ്ടായി

.ജീവിതം മുഴുവന്‍ അല്ലാഹുവിനു വേണ്ടി സമര്‍പ്പിച്ച് ഒരുസൂഫിയായി നടന്നുനീങ്ങിയ മഹാനില്‍ നിന്നും അനവധി കറാമത്തുകള്‍ വെളിപ്പെട്ടിട്ടുണ്ടെങ്കിലും പലതുംരേഖപ്പെടുത്തപ്പെടാത്തതിനാല്‍ അവ ഇന്നും ലഭ്യമല്ല. എന്നിരുന്നാലും പഴമക്കാര്‍ പറഞ്ഞുതന്ന ഒരു സംഭവമുണ്ട്. നാട്ടിലാകെ വസൂരി എന്ന മഹാമാരി പടര്‍ന്നു പിടിക്കുന്ന കാലം. ഉസ്താദിന്‍റെ നാടായ കാളമ്പാടിയിലും ഈ മഹാ രോഗം കാട്ടുതീ പോലെ പടര്‍ന്നുപിടിക്കുന്നു. ഒടുവില്‍ പ്രതിസന്ധി ഘട്ടങ്ങളില്‍എന്നുംതാങ്ങും തണലുമായി നിന്ന കോമുമുസ് ലിയാരുടെ സന്നിധിയില്‍ ജനങ്ങള്‍ സങ്കടം പറച്ചിലുമായിഎത്തി. കാര്യത്തിന്‍റെകിടപ്പ് മനസ്സിലാക്കിയശൈഖുന ഉടനെ ഒരു പോത്തിനെ അറുക്കാന്‍ കല്‍പിച്ചു.

ശേഷം ആ മാംസത്തില്‍ മഹാനവര്‍കള്‍ മന്ത്രിച്ചു. എന്നിട്ട് നാട്ടിലുള്ള മുഴുവന്‍ പേര്‍ക്കും എത്തിച്ചു കൊടുക്കാന്‍ പറഞ്ഞു.അതോടുകൂടിമല പോലെ വന്ന കോളറ എന്ന മഹാരോഗം മഞ്ഞു പോലെ ഉരുകിപ്പോയത് പഴമക്കാര്‍അത്ഭുതത്തോടെഓര്‍ക്കുന്നു. തന്‍റെ ദര്‍സിലേക്ക് ഓതാന്‍ വരുന്ന മുതഅല്ലിമുകളെകുറിച്ച് ഒറ്റനോട്ടത്തില്‍ തന്നെ എല്ലാം മനസ്സിലാക്കാന്‍ അപാരകഴിവായിരുന്നു കോമുമുസ്ലിയാര്‍ക്ക്. അതിനാല്‍ തന്നെ പനയത്തില്‍ദര്‍സും അവിടുത്തെ മുദര്‍രിസും  നാടെങ്ങും ആദരിക്കപ്പെടുന്നവരായിമാറി.

ഇസ്ലാമിക പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ധീര കാല്‍വെയ്പുകളുമായിമുന്നോട്ടു പോയ മഹാനവര്‍കള്‍ തന്‍റെ നാട്ടില്‍ ഒരുജുമുഅത്ത് പള്ളി നിര്‍മിച്ചതാണ് കാളമ്പാടി ജുമുഅത്ത് പള്ളി.മുരിങ്ങേക്കല്‍ അബൂബക്കര്‍ എന്ന പോക്കുട്ടിയുടെ മകള്‍ ഖദീജയാണ്ശൈഖുനായുടെ സഹധര്‍മിണി. എട്ടു മക്കളുണ്ടായിരുന്നെങ്കിലും നാലുപേര്‍ ചെറുപ്പത്തില്‍ തന്നെ മരണമടഞ്ഞിരുന്നു. ഒരു മകനും മൂന്നു പെണ്‍മക്കളുമാണുണ്ടായിരുന്നത്. അവരില്‍ ഒരാളെയാണ്ശൈഖുന കോട്ടുമല ഉസ്താദ്വിവാഹം കഴിച്ചത്.

 ശൈഖുനാ കോട്ടുമല ഉസ്താദ് മഹാനവര്‍കളുടെ ദര്‍സില്‍ പഠിക്കുന്ന കാലത്തു മകളെ പോക്കറുവിനെ കൊണ്ട്(കോമുമുസ് ലിയാര്‍കോട്ടുമല ഉസ്താദിനെ സ്നേഹത്തോടെ അങ്ങനെയാണ്വിളിച്ചിരുന്നത്)വിവാഹം കഴിപ്പിക്കണമെന്ന് പറയാറുണ്ടായിരുന്നു. എന്നാല്‍ ദര്‍സ് പഠനം കഴിഞ്ഞിട്ട് മതിയെന്ന കോട്ടുമല ഉസ്താദിന്‍റെ അഭിപ്രായം മഹാനവര്‍കള്‍ സമ്മതിച്ചു. പക്ഷേ,അന്നു ഞാന്‍ ജീവിച്ചിരിക്കില്ല എന്ന സൂചനയും മഹാനവര്‍കള്‍ നല്‍കുകയുണ്ടായി.

മഹാനവര്‍കള്‍ വഫാത്താകുന്നതിന്‍റെ  തലേന്ന് രാത്രി തന്‍റെ കിതാബുകള്‍ സൂക്ഷിച്ചിരുന്ന അലമാരയുടെ ചാവികോട്ടുമല ഉസ്താദിന് നല്‍കുന്നതായിസ്വപ്നദര്‍ശനമുണ്ടായി. മാത്രമല്ല, എല്ലാവര്‍ഷവും റമളാന് ദര്‍സ് പൂട്ടുമ്പോള്‍ അലമാരയുടെ ചാവി ബന്ധപ്പെട്ടവരെ ഏല്‍പിക്കല്‍ പതിവില്ലായിരുന്നു. പക്ഷേ, മഹാനവര്‍കള്‍ മരണപ്പെടുന്നതിന്‍റെതൊട്ടുമുമ്പുള്ള റമളാനില്‍ അലമാരയുടെ ചാവി അവര്‍ക്ക് നിര്‍ബന്ധപൂര്‍വ്വം നല്‍കുകയുണ്ടായി. തന്നെയുമല്ല. ആ റമളാനില്‍ അവിടെവെച്ച് വഅള് പറയുമ്പോഴും ശൈഖുനാ പടച്ചവനിലേക്കുള്ള തന്‍റെതിരിച്ചുനടത്തത്തിന്‍റെ സമയമാണെന്നു സൂചിപ്പിച്ചു. എല്ലാം മുന്‍കൂട്ടി അറിഞ്ഞതു പേലെ റബ്ബിന്‍റെവിളിയാളം മഹാനെ തേടിയെത്തി. നൂറുകണക്കിന് ശിഷ്യഗണങ്ങള്‍ക്ക് വിജ്ഞാനമധുരം നല്‍കിയ ആ അധരങ്ങള്‍ അവസാന വാചകവും ഉരുവിട്ടു, ലാഇലാഹ ഇല്ലല്ലാഹ്! വിജ്ഞാന സമുദ്രത്തിന്‍റെ ആഴങ്ങളില്‍ നിന്നും ഇല്‍മിന്‍ മുത്ത് രത്നങ്ങള്‍ കോരിയെടുത്ത ആ കണ്ണുകള്‍ മെല്ലെഅടഞ്ഞു.

വഫാത്താകുമ്പോള്‍ 55 വയസ്സ് മാത്രമായിരുന്നു മഹാനവര്‍കളുടെ പ്രായം. കുട്ടിക്കാലം ഒഴിച്ചുനിര്‍ത്തിയാല്‍ പിന്നീടുള്ള ദര്‍സ് പഠനവും അധ്യാപക കാലഘട്ടവും ജീവിതം മുഴുവന്‍ വിജ്ഞാനവുമായി അലിഞ്ഞുചേരാന്‍ ഇതുപോലെ ഭാഗ്യം സിദ്ധിച്ചവര്‍ ചരിത്രത്തില്‍ അപൂര്‍വമത്രെ.

ഒരുതികഞ്ഞ സൂഫീവര്യന്‍, നൂറുകണക്കിന് ശിഷ്യഗണങ്ങളുടെസ്നേഹനിധിയായ ഗുരുവര്യന്‍, ആശ്രയമില്ലാത്തവര്‍ക്ക് ആശ് കേന്ദ്രം, പരപ്പനങ്ങാടിക്കാരുടെഎല്ലാമെല്ലാമായ ഉസ്താദ്. 1944 ദുല്‍ഖഅ്ദ് ഏഴിന് നാഥന്‍റെവിളിക്കുത്തരം നല്‍കി മണ്ണിലേക്ക് മടങ്ങുമ്പേള്‍ ഒരു മഹാജീവിതത്തിനു തിരശ്ശീല വീഴുകയായിരുന്നു. ഇന്നും നീറുന്ന പ്രശ്നങ്ങളുമായി എത്തുന്നവര്‍ക്ക് ആശാകേന്ദ്രമായി കാളമ്പാടി ജുമുഅത്ത് പള്ളി മഖാമില്‍ മഹാനവര്‍കള്‍ അന്ത്യവിശ്രമം കോള്ളുന്നു.നാഥന്‍ മഹാനവര്‍കളെസ്വര്‍ഗത്തില്‍ കണ്ടുമുട്ടാന്‍ നമുക്ക് തൗഫീഖ് നല്‍കട്ടെ.

About Ahlussunna Online 1304 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*