നാല് വര്‍ഷം മുമ്പ് ആരംഭിച്ച സിറിയന്‍ അഭ്യന്തര യുദ്ധം ഒരിടവേളക്ക് ശേഷംവീണ്ടുംലോക ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് .തുര്‍ക്കിയുടെകടല്‍തീരത്ത് മരിച്ച് കിടന്ന ഐലന്‍ കുര്‍ദിയിലൂടെ .അന്തമില്ലാതെ നീളുന്ന അഭയാര്‍ത്ഥിപ്രശ്നത്തിന്‍റെയുംകണ്ണില്ലാതെ പോകുന്ന മനുഷ്യത്വത്തന്‍റെയും നേര്‍സാക്ഷ്യമായി അയലാന്‍ കുര്‍ദിയെന്ന മൂന്നുവയസ്സുകാരന്‍. മനുഷ്യമനസ്സാക്ഷിയെഞെട്ടിച്ചുകൊണ്ട് തുര്‍ക്കിയെബോര്‍ഡംകടപ്പുറത്ത് ചലനമറ്റ് കിടന്നു.
തകര്‍ന്ന് മുങ്ങിയഅഭയാര്‍ത്ഥികളുടെബോട്ടിലുണ്ടായിരുന്ന അമ്മ രഹനയെയും സഹോദരന്‍ ഗാലിബിനെയുംവിഴുങ്ങിയസമുദ്രംകണ്ണില്‍ചോരയില്ലാത്ത ലോകത്തിന് കണ്ട് പഠിക്കാനെന്നോണംഅയലാന്‍റെശരീരംതീരപ്പുറത്തെത്തിച്ചു. യൂറോപ്പിലെ മുന്‍നിര പത്രമാധ്യമങ്ങളുടെയെല്ലാംഒന്നാം പേജില്‍തന്നെ ഇടം പിടിച്ച ചുവന്ന ടീഷര്‍ട്ടും നീല ട്രൗസറുമുട്ട് കമിഴ്ന്നു കിടന്ന അയലാന്‍റെചിത്രംലക്ഷകണക്കിന് ജനങ്ങളെകണ്ണീരണിയുച്ചുഎന്നതിലുപരിയായിട്ട് അഭയാര്‍ത്ഥി പ്രശ്ണത്തിന്‍റെരക്തസാക്ഷിത്വംലോകര്‍ക്ക് മുന്നില്‍തുറന്ന് വെക്കുകയായിരുന്നു.
പിന്തുണച്ചവരുംചേര്‍ന്ന അരക്ഷിതമാക്കിയരാജ്യത്തു നിന്ന് പലായനം ചെയ്യാന്‍ വിധിക്കപെട്ടവരുടെ പ്രതിനിധിയാണ് ഈജിപ്ത്യന്‍ കടലില്‍വീണ് മരിച്ച ഐലാനുംകുടുംബവും . മനുഷ്യാവാകശസംഘടനകളുംഐക്യരാഷ്ട്രസഭയുംചേര്‍ന്ന് ഇക്കൊല്ലംമാര്‍ച്ചില്‍ പുറത്ത് വിട്ട കണക്കനുസരിച്ച് പലായനം പോലും സാധ്യമാകാതെ നാലുകൊല്ലത്തിനിടയില്‍സിറയയില്‍മരിച്ചുവീണത് 212,20,000 പേരാണ് ,76 ലക്ഷം പേര്‍ സ്വന്തം നാടുംവീടും നഷ്ടപ്പെട്ട് സിറിയക്കുള്ളില്‍തന്നെ അഭയാര്‍ത്ഥികളായികഴിയുന്നു. ഇവര്‍ക്കൊപ്പംരാജ്യംവിട്ട് ഓടിപ്പോയവരേയുംചേര്‍ത്താല്‍ 1.1കോടി ജനം വരുംലോകത്തന്‍റെ കനിവുംകാത്ത് 1.12കോടിപ്പേര്‍ ആ രാജ്യത്ത് ഇപ്പോഴുമുണ്ടെന്നര്‍ത്ഥം . ഇവരില്‍ 56 ലക്ഷവുംകുട്ടികളാണ് .
യുദ്ധത്തിന്‍റെആദ്യരണ്ടുവര്‍ഷങ്ങളില്‍അയല്‍രാജ്യങ്ങളിലേക്കായിരുന്നുസിറിയക്കാര്‍ചേക്കേറിയിരുന്നത് .യുദ്ധം ഉടന്‍ അവസാനിക്കുമെന്നുംഅപ്പോള്‍സ്വന്തം നാട്ടിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയിലായിരുന്നുഇത് . ഇതേ പ്രതീക്ഷയിലായിരുന്നുഅവരെസ്വീകരിച്ച രാജ്യങ്ങളുംസഹായിച്ചത് . എന്നാല്‍ 4 വര്‍ഷം പിന്നിട്ടിട്ടും യുദ്ധം അവസാനിക്കുന്ന ലക്ഷണങ്ങള്‍കാണാത്ത അവസ്ഥാവിശേഷംവന്നപ്പോഴാണ് സഹായമെത്തിക്കാന്‍ യു.എന്നിന് കഴിയാതെവന്നതും ജീവന്‍പണയപ്പെടുത്തിയുംസമാധാനതീരത്തേക്ക് നൗക തുഴയാന്‍ അവരെ പ്രേരിപ്പിക്കുന്നത്
സൗദീഅറേബ്യ, ബഹറൈന്‍, കുവൈത്ത് , ഖത്തര്‍ , ഒമാന്‍ , യു.എ.ഇ പോലുള്ള സമ്പന്ന അയല്‍ രാഷ്ട്രങ്ങള്‍അഭയാര്‍ത്ഥികള്‍ക്ക് നേരെവാതിലടയ്ക്കുമ്പോള്‍ അറബികള്‍കളഞ്ഞ് കുളിക്കുന്നത് ഇന്നലെകളില്‍അവര്‍ക്ക് ലോകം നല്‍കിയ ഉന്നത സ്ഥാനങ്ങളാണ്.മക്കയില്‍ നിന്ന് അഭയാര്‍ത്ഥികളായി വന്ന പ്രവാചകനെയും അനുയായികളെയുംമദീന നിവാസികള്‍ഇരുകൈകളും നീട്ടിസ്വീകരിച്ചു. ചരിത്രത്തില്‍തുല്ല്യതയില്ലാത്ത സാഹോദര്യത്തിന്‍റെയുംസമര്‍പ്പണത്തിന്‍റെയും പ്രതീകമായിട്ടാണ് മദീന ഇന്നുംവായിക്കപ്പെടുന്നത്.
അഭയാര്‍ത്ഥികളായമുഹാജിറുകളുംസഹായികളായ അന്‍സ്വാറുകള്‍ക്കുമിടയില്‍ അനന്യമായൊരുസാഹോദര്യം പ്രവാചകന്‍ഊട്ടിയെടുത്തു. മക്കയില്‍ നിന്ന് വന്ന ഓരോകുടുംബത്തെയുംമദീനയിലെഓരോകുടുംബവുംഎറ്റെടുത്തു. തങ്ങളുടെതായ സമ്പത്തിലും കുടുംബത്തിലുംഅവരെസമാവകാശികളാക്കിമാറ്റി. അന്യഥാ അനാഥന്യ ബോധമില്ലാതെമക്കയില്‍നിന്ന് വന്ന അഭയാര്‍ത്ഥികള്‍വിശ്വാസതിന്‍റെകൂട്ടായ്മയിലൂടെമദീനയുടെ ഭാഗമായിമാറിയചരിത്രമാണ് അറേബ്യക്ക് പറയാനുള്ളത് .
യൂറോപ്പിലെഓരോഇടവകയുംഒരുഅഭയാര്‍ത്ഥികുടുംബത്തെ ദത്തെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പയും പ്രവാചകന്‍റെകാലത്ത് മുസ് ലിംങ്ങള്‍ക്ക് അഭയം നല്‍കിയഎത്യോപ്യയിലെക്രൈസ്തവരാജാവായ നേഗസിന്‍റെപൈതൃകമാണ് ഉയര്‍ത്തിപിടിച്ചത്.
ചരിത്രത്തില്‍മദീനക്കാര്‍ക്ക് അന്‍സ്വാറുകള്‍ എന്ന അതുല്യസ്ഥാനം ലഭിച്ചത് സാഹോദര്യബോധമുള്ളവിശാല മനസ്കതയാണെങ്കില്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറംഇന്ന് ലോകംതേടുന്നത് അറബ് രാഷ്ട്രങ്ങളില്‍ അന്‍സാറുകള്‍ പുനരാവര്‍ത്തിക്കപ്പെടണമെന്നാണ്. തങ്ങളുടെ സമ്പത്തും സമൃദ്ധിയും കൊണ്ട് അരക്ഷിത അനാഥബോധത്തില്‍കഴിയുന്ന സിറിയന്‍ സഹോദരന്‍റെ കണ്ണീരൊപ്പാന്‍ കഴിഞ്ഞാല്‍അത് വലിയൊരുമാറ്റത്തിന്‍റെതുടക്കമാവും. ലോകര്‍ക്ക് മാതൃകയാക്കാംവിധം ചരിത്രത്തിന്‍റെ പുനരാവര്‍ത്തനമാവും.
Be the first to comment