സഊദിയിൽ ഇഫ്താറുകൾ സംഘടിപ്പിക്കാൻ സർക്കാർ ഓൺലൈൻ പോർട്ടൽ

റിയാദ്:റമദാനിൽ ഹറമിൽ ഇഫ്‌താറുകൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നവർ സർക്കാർ ഓൺലൈൻ പോർട്ടൽ വഴി പെർമിറ്റിന് ഇപ്പോൾ അപേക്ഷിക്കാമെന്ന് വാർത്താ ഏജൻസിയായ എസ് പി എ ഞായറാഴ്‌ച റിപ്പോർട്ട് ചെയ്‌തു. മക്കയിലെ പള്ളിയിൽ ഇഫ്താർ സംഘടിപ്പിക്കാൻ ആളുകൾക്ക് പെർമിറ്റുകൾ അഭ്യർത്ഥിക്കാൻ കഴിയുന്ന ഇ-പോർട്ടൽ ജനറൽ അതോറിറ്റി ആരംഭിച്ചിട്ടുണ്ട്. ജനറൽ പ്രസിഡൻസിയുടെ വെബ്സൈറ്റ് […]

റമദാൻ മുന്നൊരുക്കം;കൂടുതൽ പഴം പച്ചക്കറി ഇറക...

ദുബൈ: റമദാൻ മാസത്തിനു മുന്നോടിയായി കൂടുതൽ പഴവും പച്ചക്കറികളും ഇറക്കുമതി ചെയ്യാൻ ദുബൈ. പതിവിനേക്കാൾ 25% അധികം പഴങ്ങളും പച്ചക്കറികളും വിപണിയിലെത്തുമെന്ന് ദുബൈ ചേംബർ ഓഫ് കൊമേഴ്സിന് കീഴിലുള്ള ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ സപ്ലൈയേഴ്സ് ഗ്രൂപ്പ് തലവൻ മുഹമ്മദ [...]

പള്ളി മുറ്റങ്ങളിൽ കിടക്കാൻ പാടില്ല;ഹജ്ജ്,ഉം...

മക്ക: ഹജ്ജ്, ഉംറ കർമ്മങ്ങൾ നിർവ്വഹിക്കാനെത്തുന്ന തീർഥാടകർക്ക് പുതിയ നിർദേശവുമായി ഹജ്ജ്, ഉംറ മന്ത്രാലയം. മക്കയിലേയും മദീനയിലേയും പള്ളികളുടെ മുറ്റങ്ങളിൽ കിടക്കാൻ പാടില്ലെന്നാണ് മന്ത്രാലയത്തിന്‍റെ പുതിയ നിർദേശം. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുക, [...]

ഇന്ധന ചാർജ് ഒഴിവാക്കി; ഇന്ത്യ – യുഎഇ ടിക്കറ...

ദുബൈ: പ്രവാസികൾക്ക് ആശ്വാസമായി ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തി ഇന്ത്യൻ ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസ്. ഇന്ധന ചാർജ് കുറയ്ക്കാനുള്ള തീരുമാനമാണ് ടിക്കറ്റ് നിരക്ക് കുറയാൻ കാരണമായത്. ഡൽഹി, മുംബൈ, കേരളത്തിന്റെ ചില ഭാഗങ്ങളിലേക്ക് നിലവിൽ ടിക്ക [...]

പുതുവർഷ സമ്മാനം; ഇന്ധന വില കുറച്ച് യുഎഇ

അബുദാബി: യുഎഇ ഇന്ധന വില കമ്മിറ്റി 2024 ജനുവരി മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ ജനുവരി 1 മുതൽ ബാധകമാണ്. 2023 ഡിസംബറിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇന്ധന വില നിരീക്ഷണ സമിതി ജനുവരിയിലെ പെട്രോൾ വില 13 മുതൽ 14 ഫിൽസും ഡീസൽ ലിറ്ററിന് […]

ഫലസ്തീനോട് ഐക്യദാർഢ്യം; ഷാർജയിൽ ഇത്തവണ പുതുവർഷാഘോഷത്തിനും വെടിക്കെട്ടിനും നിരോധനം

ഷാർജ: ഷാർജയിൽ ഈ പുതുവർഷ രാവിൽ പടക്കം പൊട്ടിക്കുകയോ ആഘോഷങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യില്ല. പുതുവർഷ രാവിൽ എമിറേറ്റിൽ നിരോധനാജ്ഞ ആയിരിക്കുമെന്ന് ഷാർജ പൊലിസ് അറിയിച്ചു. യുദ്ധത്തിൽ തകർന്ന ഫലസ്തീനിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളും വ്യക്തികളും ഈ സദുദ്ദേശത്തിൽ സഹകരിക്കണമെന്നും പൊലിസ് […]

വെക്കേഷൻ തിരക്കിലേക്ക് നീങ്ങി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം; യാത്രക്കാർ ഈ നിർദേശങ്ങൾ പാലിക്കുക

ദോഹ: പുതുവത്സര ക്രിസ്തുമസ് അവധിയോടനുബന്ധിച്ച് യാത്രക്കാരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് നിർദേശവുമായി ഹ​മ​ദ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം. യാത്രക്ക് വിമാന സമയത്തിന് മൂന്ന് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തണം. സെൽഫ് ചെക്ക് ഇൻ സർവീസ് പരമാവധി ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു. ശൈത്യകാലമായതിനാൽ രാജ്യത്തേക്ക് വരുന്നവരും പോകുന്നവരും വളരെയധികം […]

സഊദിയിൽ ഇനി മുതൽ പെയ്ഡ് പാർക്കിങ്ങുകളിൽ ആദ്യ 20 മിനിറ്റ് സൗജന്യം

ജിദ്ദ: സഊദിയിൽ ഇനി മുതൽ പെയ്ഡ് പാർക്കിങ്ങുകളിൽ ആദ്യത്തെ 20 മിനിറ്റ് സൗജന്യമായിരിക്കും. സൗജന്യമായി അനുവദിക്കുന്ന തരത്തിൽ ബന്ധപ്പെട്ട വ്യവസ്‌ഥകൾ മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രി മാജിദ് അൽഹുഖൈൽ അംഗീകരിച്ചു. പാർക്കിങ്ങുകളുമായി ബന്ധപ്പെട്ട നിയന്ത്രണ ചട്ടക്കൂടിന്റെ ഭാഗമായും വാണിജ്യ സ്‌ഥാപനങ്ങളിൽ എത്തുന്ന ഉപയോക്‌താക്കൾക്ക് പാർക്കിങ്ങുകൾ ലഭ്യമാക്കാനും പെയ്‌ഡ്‌ പാർക്കിങ് […]

ദീപവലി: ദുബൈയിലെ സ്‌കൂളുകൾക്ക് നാല് ദിവസത്തെ അവധി; ആഘോഷങ്ങൾ ഒഴിവാക്കി

ദുബൈ: ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് യുഎഇയിലെ വിവിധ ഇന്ത്യൻ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധികൾ ഉൾപ്പെടെ വെള്ളി മുതൽ തിങ്കൾ വരെയാണ് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യവുമായി യാതൊരു വിധ ആഘോഷങ്ങളും സ്‌കൂളുകളിൽ നടത്തില്ലെന്ന് വിവിധ സ്‌കൂൾ അധികൃതർ അറിയിച്ചു. ദുബൈ ജെംസ് […]

ദേശീയ പതാകയെ അവഹേളിക്കുന്നവർക്ക് ഒരു വർഷം വരെ തടവും പിഴയും; കർശന നിർദേശവുമായി സഊദി

റിയാദ്: ദേശീയ ദിനത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങളിൽ ദേശീയ പതാകയെ അവഹേളിക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. നിയമം ലംഘിച്ച് ദേശീയ പതാക അവഹേളിക്കുന്ന തരത്തിൽ ഉപയോഗിച്ചാൽ ഒരു വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ വ്യക്തമാക്കി. പതാക നിലത്തിടുന്നതും, നിന്ദിക്കുന്നതും അപമാനിക്കുന്നതും ദേശീയ പതാക നിയമപ്രകാരം […]