ബാനത്ത് സുആദ ഒരു സങ്കട ഹരജി

  പി. മുഹമ്മദ് റഹ്മാനി മഞ്ചേരി

ഹിജ്റ എട്ടാംവര്‍ഷം,മക്ക വിജയിച്ചു.പ്രവാചക തിരുമേനി(സ)തന്നെ പീഡിപ്പിച്ച,നാട്ടില്‍ നിന്നും ബഹിഷ്കരിച്ച,യുദ്ധം ചെയ്ത,സര്‍വോപരിമര്‍ദ്ദിച്ച ഖുറൈഷി ശത്രുക്കളെയൊന്നടങ്കം ജയിച്ചടക്കി വിജയശ്രീലാളിതനായിരിക്കുന്നു.ഉദ്ധ്വോകചനകമായ നിമിഷം.പ്രതിയോഗികളെ ഈ വിജയ ആഹ്ലാദ നിമിഷത്തില്‍ എന്തു ചെയ്യുമെന്നറിയാന്‍ എല്ലാദൃഷ്ടികളും നബിക്കുനേരെ ഉയര്‍ന്ന് നില്‍ക്കുന്നു.ഉല്‍കൃഷ്ട സ്വഭാവ ഗുണങ്ങളുടെ ആ വസന്തത്തില്‍ നിന്നും വമിച്ചത് ആശ്ചര്യമുണര്‍ത്തുന്ന സുഗന്ധമായിരുന്നു.കൊല്ലാന്‍ വിധിക്കപ്പെട്ടവര്‍ പോലും മാപ്പു ലഭിച്ചു സന്തോഷാധിക്യത്തോടെവീട്ടിലേക്ക് മടങ്ങി.പക്ഷേ മാപ്പ് ലഭിച്ചവരില്‍ പലര്‍ക്കുംമുസ്ലിമായ മറ്റൊരുത്തന്‍റെ/ ഒരുത്തിയുടെ അഭയമുണ്ടായിരുന്നു.

പ്രവാചക ശത്രുതയില്‍കേളികേട്ട കൊല്ലാന്‍വിധിക്കുമാര്‍ ആക്ഷേപവിധേയനായിരുന്നു കഅ്ബുബ്നു സുഹൈര്‍.അഭയത്തില്‍സഹായ ഹസ്തങ്ങള്‍ നീട്ടി ഏറെചുറ്റിക്കറങ്ങിയിട്ടുംആരും ഏറ്റെടുക്കാന്‍ തയ്യാറായില്ല.വധിക്കപ്പെടുമെന്നുറപ്പിച്ചവനെ സകലരുംകയ്യൊഴിഞ്ഞു.പ്രതീക്ഷയറ്റ കഅ്ബ്,ദൃഢനിശ്ചയക്കരുത്തില്‍കാരുണ്യക്കടലിനു മുമ്പില് വിതുമ്പുന്ന ആത്മാര്‍ത്ഥ ഹൃദയംതുറന്നു വെക്കാന്‍ തയ്യാറായി.പിന്നെ അവിടെ ഒരു അവര്‍ണനീയ രംഗമായിരുന്നു.

പ്രവാചക സവിധത്തിലേക്ക് ഉറച്ച കാല്‍വെപ്പുകളോടെ കയറിച്ചെന്ന കഅ്ബ്(റ) തന്‍റെ നിരപരാധിത്വവും അടക്കനാവാത്ത അഭിലാഷവുംഹൃദയഭാഷയില്‍ പ്രാസനിബിഢമായ വര്‍ണനകളിലൂടെ അവതരിച്ചവസാനിച്ചപ്പോള്‍ ശ്രോതാക്കളൊന്നടങ്കമാകര്‍ഷിച്ച മനോഹരമായൊരു കവിതാലപനത്തിലേറെ ആത്മാര്‍ത്ഥ,പ്രവാചകാനുരണത്തിന്‍റെവര്‍ണനകളായി പെയിതിറങ്ങിയ സങ്കടഹര്‍ജിയാണ് ബാനത് സുആദ.

പ്രാരംഭ ഘട്ടത്തിലെ കവിമനസ്സിന്‍റെ ഭാവനകളല്ല 35 വരികള്‍ കഴിയുന്നതേടെ ബാനത് സുആദ പാരായണം നടത്തുന്നവന്‍ അനുഭവിക്കുന്നത്.സുആദയില്‍ നിന്ന് തനിക്ക് അനുഭവപ്പെടുന്ന വെത്യസ്തങ്ങളായ രംഗങ്ങളെയാണ്ആദ്യഭാഗത്ത്  കവിവര്‍ണിക്കുന്നത്.തന്‍റെ അശക്തമായ ആശ്ചര്യകര ഭാവുകത്തേടെ അവതരിപ്പിക്കുന്ന കവി പിന്നെ സമര്‍പ്പണത്തിന്‍റെ പാരമ്യതയില്‍ എത്തിച്ചേരുന്നത് പ്രതീക്ഷയുടെതൂവല്‍സ്പര്‍ശനത്തിലാണ്.

കവി തന്‍റെ ഭാവുകത്വം അവസാനിപ്പിച്ചു പറഞ്ഞുതുടങ്ങുകയാണിവിടെയെന്നുംതുടര്‍ന്നുള്ള വരികള്‍ അര്‍ഥനയുടെസ്വരമുള്ളതാണെന്നും കാണാന്‍ കഴിയും.മുപ്പത്താറാം വരിമുതല്‍ ഇങ്ങനെ വായിക്കാം.

ഞാന്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന

കൂട്ടുകാര്‍ഒന്നൊഴിയാതെ പറഞ്ഞു

ഞങ്ങള്‍ക്കാവില്ല നിന്‍റെകാര്യത്തിനു തുനിയാന്‍

ഞങ്ങള്‍ക്കു വേറെ പണിയുണ്ട്.

ഞാന്‍ പറഞ്ഞു

എന്നെ വിട്ടേക്കുക, ഞാന്‍ നിങ്ങളെ

വില വയ്ക്കുന്നില്ല,ദൈവംവിധിച്ചതൊക്കെ

നടന്ന് കൊള്ളട്ടെ.

സുരക്ഷിതത്വം എത്ര ശക്തമാണെങ്കിലും

പെണ്ണിന്നു പിറന്നവരെല്ലാം ഒരുനാള്‍

ശവമഞ്ചത്തില്‍ കിടത്തപ്പെടുക തന്നെ ചെയ്യും.

ദൈവ ദൂതര്‍ എന്നെ

ഭീഷണിപ്പെടുത്തിയിരിക്കുന്നുവെന്ന് കേട്ടു

പക്ഷെ,

ദൈവദൂതരുടെ കയ്യില്‍

ഭീഷണി മാത്രമല്ല, മാപ്പുമുണ്ട്

നില്‍ക്കൂ!

ഉപദേശങ്ങളും മഹാവാക്യങ്ങളും

നിറഞ്ഞുള്ള ഖുര്‍ആന്‍ അങ്ങേക്ക്

നല്‍കിയവന്‍ തന്നെ

അങ്ങയുടെ മുമ്പില്‍ വഴിതുറക്കട്ടെ.

തുടര്‍ന്ന് കഅ്ബ് (റ),തന്നെ കുറിച്ചുള്ള ആക്ഷേപങ്ങളും ആരോപണങ്ങളും ഏറെയാണെങ്കിലും അങ്ങ് അതൊന്നും എടുക്കരുതേയെന്ന് നബി(സ)യോട് അപേക്ഷിക്കുന്നു.ബാനത് സുആദ പലപ്പോഴും ഉള്‍സാരംഉള്‍ക്കൊള്ളാതെ മാറ്റിനിര്‍ത്തിയിട്ടുണ്ടോയെന്ന് ആശങ്കിക്കേണ്ടതാണ്.

അറേബ്യയോട്കേരളത്തിന്‍റെ ബന്ധം ഊട്ടിയുറപ്പിക്കാന്‍ വേണ്ടി മാത്രം ബാനത് സുആദ കടന്നു വരുന്നത് നാമാരുംഓര്‍ത്തില്ല.ഇന്ത്യന്‍ നിര്‍മ്മിത വാളിനെ അറേബ്യക്ക് പരിചയമുണ്ടയിരുന്നുവെന്ന് കുറിക്കാന്‍ നാം ആലപിക്കാറുള്ള ഇന്ന റസൂല ലസൈഫുല്‍യുസതളാഉ ബിഹിമുഹന്നദുന്‍ മിന്‍ സുയൂഫില്ലാഹു മസ്ലൂലു.യെന്ന കവിത ബനാത് സുആദയിലെ അമ്പത്തിരണ്ടാമത്തെ വരിയാണ്.

ഈ വരി പ്രാവാചക(സ)യെകേള്‍പ്പിച്ചപ്പോള്‍ അവിടുത്തെ പുതപ്പ് ഊരിയെടുത്ത് കഅ്ബ്(റ) നെ പുതപ്പിച്ചു.ഇതിനെ വിലയിരുത്തി ബാനത് സുആദ്ന് ബുര്‍ദ (പുതപ്പ്) യെന്നാണ് പേര് പറയേണ്ടതെന്നുംഇമാം ബൂസൂരി (റ)യുടെ ബുര്‍ദക്ക് ബുര്‍ഉ ദ്ദാഅ് എന്നുമാണ് പറയേണ്ടതെന്നുംവിലയിരുത്തിയ പണ്ഡിതന്‍മാരുമുണ്ട്.

ഇവിടുന്നങ്ങോട്ടുള്ള  വരികള്‍ പ്രവാചകനില്‍ ലയിച്ച ഒരു അനുരാഗിയുടെകൂടെ നാം സഞ്ചരിക്കുന്ന പ്രതീതിയുണ്ട്.ബാനത് സുആദ കഅ്ബ്(റ)നു മാപ്പ് ലഭിക്കാന്‍ കാരണമായി.തുടര്‍ന്നുള്ള അദ്ധേഹത്തിന്‍റെ ജീവിതം പ്രവാചക സ്നേഹത്തിന്‍െ പ്രതീകമായിട്ടായിരുന്നു.പ്രവാചക അനുരാഗികളായ മഹത്തുക്കളോടപ്പം സ്വര്‍ഗലോത്തൊന്നിക്കാന്‍ നമുക്കും അല്ലാഹുതൗഫീഖ് നല്‍കട്ടെ.

 

About Ahlussunna Online 753 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*