ന്യൂനപക്ഷ നിലവിളികള്‍ ഇനിയും നിലച്ചിട്ടില്ല

കെ.കെ. സിദ്ദീഖ് വേളം

ഒരുരാജ്യംഅവിടത്തെ പൗരന്മാരോട് തുല്യനീതിയോടെ പെരുമാറുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള ഏക അളവുകോല്‍ ആ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയിലേക്ക് കണ്ണോടിക്കലാണ്

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുതന്‍റെ   ഇന്ത്യയെകണ്ടെത്തല്‍  എന്ന പുസ്തകത്തിലൊരിടത്ത് കുറിച്ചിട്ട വരികളാണിത്. രാജ്യത്തെ ന്യൂനപക്ഷ അവകാശ ധ്വംസനങ്ങളും ന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള സവര്‍ണ ഭരണകൂട അതിക്രമങ്ങളും പൂര്‍വോപരി ശക്തി പ്രാപിച്ച സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ പ്രത്യൂത നെഹ്റുവിയന്‍ വീക്ഷണഗതിക്ക്വലിയ പ്രസക്തിയാണുള്ളത്

നൂറ്റാണ്ടുകളോളം നീണ്ട് നിന്ന ബ്രിട്ടിഷ് കൊളോണിയല്‍ വാഴ്ചയില്‍ നിന്നും ഇന്ത്യാമഹാരാജ്യം സ്വാതന്ത്ര്യം പ്രാപിച്ചിട്ട് ഇന്നത്തേക്ക് 69 വര്‍ഷം തികയുംമ്പേഴും ഭരണകൂടത്തില്‍ നിന്നും തങ്ങള്‍ക്കുലഭിക്കേണ്ട അര്‍ഹതപ്പെട്ട അവകാശങ്ങള്‍ വകവച്ചുകിട്ടാതെ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇന്നും ഒരു പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹമായി കഴിഞ്ഞു കൂടുകയാണ്. രാജ്യന ന്മക്കായി ഒട്ടേറെ സംഭാവനകളര്‍പ്പിക്കുകയും രാജ്യത്തെ കൊളോണിയല്‍ വാഴ്ചക്കെതിരേ ധീരമായി പോരടുന്നതില്‍ നേതൃപരമയ പങ്കുവഹിക്കുകയും ചെയ്ത മുസ്ലിങ്ങളുടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരഘടന പ്രത്യേകമായി നിഷ്കര്‍ശിക്കുന്ന അവകാശങ്ങള്‍ പോലും നാളിതുവരെ ഇന്ത്യയില്‍ കടന്നുവന്ന ഒരു ഭരണകൂടവും  വകവച്ചുനല്‍കാന്‍ തയ്യാറായിട്ടില്ല എന്ന യാഥാര്‍ത്ഥ്യം.

സ്വാതന്തരം മുതല്‍ വ്യത്യസ്ത കാലങ്ങളിലായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യയുടെ ഇന്ദ്രപ്രസ്ഥത്തിലുരുന്ന് ഭരണചക്രം കറക്കിയെങ്കിലും കാലങ്ങളായി ഇന്ത്യന്‍ രാഷ്ട്രയത്തില്‍ നിലനില്‍ക്കുന്ന സവരണ ഭരണകുട  അവി ശുദ്ധ കൂട്ടുകെട്ടുകളുടെചുവപ്പുനാടയില്‍കുടങ്ങി ന്യൂനപക്ഷ വിഭാഗങ്ങളുടെ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ അന്യാധീനപ്പെട്ടുപോവുകയാണ് പതിവ്. ആ പതിവ് പല്ലവിഇപ്പോഴുംതുടര്‍ന്നുകോണ്ടിരിക്കുന്നു. ഫലത്തില്‍ഇന്ത്യയിലെ കറിവേപ്പില രാഷ്ട്രേീയത്തിന്‍റെ  കളിപ്പാവകള്‍ മാത്രമായിന്ന് ന്യൂനപക്ഷ സമൂഹംമാറിയിട്ടുണ്ട്. തെരഞ്ഞെടുപ്പ്കാലത്ത് ന്യൂനപക്ഷ പ്രീണനത്തിനെത്തുന്ന രാഷ്ട്രിയ പാര്‍ട്ടികള്‍ ഇലക്ഷന്‍ കഴിഞ്ഞാല്‍ അവരെ (ന്യൂനപക്ഷ വിഭാഗങ്ങളെ) തിരിഞ്ഞു നോക്കുകപോലുമില്ല.

അതുകൊണ്ടു തന്നെ ന്യൂനപക്ഷ വോട്ട് ബാങ്ക് ഉപയോഗപ്പെടുത്തി എന്നും അധികാരക്കസേരയില്‍സ്ഥിര പ്രതിഷ്ഠ നേടാറുള്ള ഇന്ത്യയിലെ മുന്നാക്ക സമുദായങ്ങള്‍ പരിധിയില്‍ കവിഞ്ഞ ഭരണകൂടം അനുകൂല്യങ്ങള്‍കൈപറ്റി രാജ്യത്ത് സസുഖം വാഴുമ്പോഴും രാജ്യത്തെ ദുര്‍ന്ധം വമിക്കുന്ന ഗല്ലികളിലും കോളനികളികളിലും ആര്‍ക്കുവേണ്ടിയോ ജീവിതം തള്ളിനീക്കേണ്ട പരിതാപകരമായ അവസ്ഥയാണിന്ന് ഇന്ത്യന്‍ ന്യനപക്ഷ സമൂഹത്തിനുള്ളത്.റിക്ഷയുന്തിയുംമറ്റും ജീവിതത്തിന്‍റെ രണ്ടറ്റംമുട്ടിക്കാന്‍ പാടുപെടുന്ന ഇവര്‍ക്ക് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ഏതൊരു പൗരന്‍റെയും മൗലികാവകാശങ്ങളില്‍പെട്ട ഭക്ഷണത്തിനും വെള്ളത്തിനുമുള്ള അവകാശവും 14 വയസ്സ് വരെയുള്ള വിദ്യഭ്യാസ അവകാശവുംകാര്യക്ഷമതയോടെ ലഭ്യമാക്കന്‍ പോലും ഇവിടത്തെ ഭരണകൂട ഏജന്‍സികള്‍ ഇന്നു തയ്യാറാവുന്നില്ല.

അര്‍ഹതപ്പെട്ട ഭരണകൂട അവകാശ നിഷേധങ്ങളുടെ പേരില്‍ ഏറ്റവുംകൂടുതല്‍ ദുരിതം പേറുന്നത് രാജ്യത്തെ പ്രബല ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിങ്ങളാണ്. 2005ല്‍ ഒന്നാംയു.പി.എസര്‍ക്കാര്‍ ഇന്ത്യന്‍ മുസ്ലിങ്ങളുടെ അവസ്ഥയെകുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രാജീന്ദര്‍ സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഈ വസ്തുതയെ ശരിവയ്ക്കുന്നുണ്ട്.രാജ്യത്തെ പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളെക്കാള്‍ ശോചനീയമാണ് മുസ്ലിങ്ങളുടെ അവസ്ഥയെന്ന് വസ്തുതകളുടെ വെളിച്ചത്തില്‍ തുറന്നുപറയുന്ന പ്രസ്തുത കമ്മീഷന്‍ റിപ്പോര്‍ട്ട് വിശിഷ്യാ ഉത്തരേന്ത്യന്‍ മുസ്ലിങ്ങള്‍ അധികപേരും ദരിദ്രരും ബി.പി.എല്‍കാര്‍ഡ് പോലുമില്ലാത്തവരുമാണെന്ന് പറഞ്ഞുവയ്ക്കുകകൂടിചെയ്യുന്നുണ്ട്.കൂടാതെ ഉത്തര്‍ പ്രദേശിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മൊദാബാദിലെക്ക് സര്‍വേയുമായി ബന്ദപ്പെട്ട് യാത്രനടത്തേണ്ടി വന്ന രാജിന്ദ്രര്‍ സച്ചാറിന്ന് ദുര്‍ഘട സാഹജര്യത്തില്‍ കൈഞ്ഞുകൂടുന്ന ഒരു പറ്റം  അക്ഷരകുക്ഷികളായ മുസ്ലിങ്ങളെയാണ് അഭിമുഖീകരിക്കേ

ണ്ടി വന്നതെന്ന് തന്‍റെ റിപ്പേര്‍ട്ടിലൊരിടത്ത് അദ്ദേഹം കുറിച്ചുവെച്ചതായും കാണാം . ന്യൂനപക്ഷ അവകാശ ധ്വംസനങ്ങളുടെ പ്രതിഫനമൊന്നോണം രാജ്യത്തെ മുസ്ലിംങ്ങള്‍  എത്രമാത്രം  തഷ്ടതകളനുഭവിക്കുന്നുണ്ടെന്നതിനുള്ള വ്യക്തമായ ചിത്രമണിതുനല്‍കുന്നത് .

ന്യൂനപക്ഷാവകാശങ്ങളെ വകച്ചുകൊടുക്കുന്നതില്‍ അമാന്തകാണിക്കാറുള്ള ഇന്ത്യയിലെ ഭരണകൂടങ്ങള്‍ ന്യൂനപക്ഷ അവകാശ പോരാട്ടങ്ങളെ അവകാശമായും കായികമായും അമര്‍ച്ചചെയ്യുന്നതില്‍  എക്കാലത്തും അത്യുത്സാഹം കാണിച്ചതായി കാണന്‍ സാധിക്കും . സ്വാതന്ത്ര്യലബ്ധി മിതല്‍ക്കുള്ള ഇത്തരത്തിലുള്ള ന്യൂനപക്ഷ വിരുദ്ധ  പോരാട്ടങ്ങള്‍ ഇന്നും അഭംഗുരം തുടര്‍ന്നുകൊണ്ടിരിക്കുന്ന ദുരന്തകാഴ്ച്ചകളാണ് ദിനേനയുള്ള പത്രമാധ്യമങ്ങലൂടെ നാം കണ്ടുകൊണ്ടിരിക്കുന്നത് .

മുസ്ലിങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ രാജ്യത്ത് നടക്കുന്ന ഒറ്റപ്പെട്ട ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സംശയത്തിന്‍റെ തെളിവുപിടിച്ച് ഭീകരവാധികളും തീവ്രവാദികളുമായി ചിത്രകരിക്കുന്ന പ്രവണത മുമ്പെങ്ങുമില്ലാത്ത രീതിയില്‍ വര്‍ധിച്ചിട്ടുണ്ട് .രാജ്യത്തെ സര്‍വണാധിപത്യമുള്ള ഭരണകൂട ഏജന്‍സികളും മുസ്ലിം വിരുദ്ധത തലക്കുപിടിച്ച ഒരുപറ്റം തല്‍പരിക്ഷികളുമാണ് ഇതിനു പിന്നചന്‍റ  പ്രവര്‍ത്തുച്ചുകൊണ്ടിരിക്കുന്നത് . ഭീകരതയാണോ അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് മുസ്ലിങ്ങളാണെന്ന് പ്രക്യാപിക്കുന്ന പ്രവണതയാണിന്ന്  മുസ്ലിമാണെങ്കില്‍ അവന്‍ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനാണെന്ന മുന്‍ ഐ.ബി, ഓഫിസറായി ബി.രാമന്‍റെ  വാക്കുകള്‍ നമുക്ക് ഇതിനോട് ചേര്‍ത്തവീയിക്കാം.

വാസ്തവത്തില്‍ ബി. രാമന്‍റെ വാക്കുകളെ അന്വത്ഥമാക്കുന്ന പ്രവര്‍ത്തനങ്ങളാണന്ന് രാജ്യത്തിന്‍റെ ഏതന്‍ങ്കിലും ഭാഗങ്ങളില്‍ വല്ല് ആക്രമണ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ വസ്തുതകളെ ചികഞ്ഞനന്വേഷികാതെ അവര്‍ ഇന്ത്യന്‍ മുജാഹിദീന്‍ പോലുള്ള ഭീകര സംഘടനകളുടെ വാക്താക്കളാണെന്നും കണ്ണടച്ചുപറയുന്ന നിയമപാലകുരും അതിനെ ശരിവെക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ പടച്ചുവിടുന്ന മാധ്യമ സ്ഥാപകനങ്ങളുമാണ് രാജ്യത്തെ രാഷ്ട്രീയ സ്ഥിതിഗതികളുടെ ഗതി നിര്‍ണ്ണയിച്ചുകൊണ്ടരിക്കുന്നത് .

ഇന്ത്യന്‍ മനസ്സാക്ഷിയെ നെട്ടിച്ച് മാലേഗാവ്,അജ്മീര്‍, സംത്സോത, എക്സപ്രസ് സ്ഫോടനങ്ങളിലൂടെ പ്രത്യുത പ്രവണതകളെ നാം തിരിച്ചറിഞ്ഞതുമാണ് . ഒരുപറ്റം ഹിന്ദു തീവ്രവാദികള്‍ തടത്തിയ പ്രസ്തുത സ്ഫോടനങ്ങള്‍ കാരണമായി ബലിയാടാകേണ്ടിവന്നത് കേവലം സംശയത്തിന്‍റെ പേരില്‍ പിടിക്കപെട്ട മുസ്ലിം ചെറുപ്പകാരായിരുന്നു . ഇങ്ങനെ പിടക്കപ്പെട്ട നിരപരാധികളില്‍ പലരും വിചാരായി  ഇന്ത്യയിലെ വെത്യസ്ത ജയിലുകളില്‍ ഇന്നും അഴിയെണ്ണിക്കൊണ്ടരിക്കുകയാണ് . ഏതോരു തടവുപ്പുള്ളിയെയും രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിചാരണതടവുകാരനാക്കി തടങ്കലില്‍ വെക്കാന്‍ പാടില്ല എന്ന നിയമ വ്യവസ്ഥ നിലനില്‍ക്കെ  അത്തരം നിയമങ്ങളെ നിരന്തരം കാറ്റില്‍ പറത്തുന്ന ഭരണകൂടത്തിനെതിരെ ഒരക്ഷരം പോലും ഉരിയിടാന്‍ രാജ്യത്തെ പരമോന്നത നീതിപീഠം പോലും തയ്യാറാവുന്നില്ല.

ചരിത്രാപരിവല്‍ക്കരണമാണ് ന്യൂനപക്ഷ സമൂഹം ഇന്ന് നേരിട്ടുകൊണ്ടരിക്കുന്ന മറ്റൊരു പ്രധാന വെല്ലുവിളി , രാഷ്ട്ര രക്ഷക്ക് വേണ്ടി വൈദേശിക ശക്തികള്‍ക്കെതിരെ തീ തുപ്പുന്ന പോരാട്ടം കാഴിചവെച്ച ദലിദ് മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍ രാജ്യദ്രോഹികളും മതഭ്രാന്തന്‍മാരുമായി ചരിത്രത്തില്‍ മുദ്രക്കുത്തപ്പെടുമ്പോള്‍ മറുവഷത്ത് ബ്രീട്ടീഷുകാരുടെ പാതസേവകരായിരുന്നവര്‍ വലിയ രാജ്യ സ്നേഹികളും സ്വാതന്ത്യസമര സേനാനികളുമായി ചിത്രകരിക്കപ്പെടുന്ന ചരിത്രവക്രീകരണങ്ങള്‍ക്കാണിന്ന് രാജ്യം സാക്ഷിവഹിച്ചുകൊണ്ടിരിക്കുന്നത്

മുസ്ലിങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ രാഷ്ട്രരക്ഷയ്ക്കുവേണ്ടി ചെയ്തുവെച്ച് നിസ്തുല്യ സേവനങ്ങളെ പല ചരിത്രകാരന്മാരും അവഗണിച്ചുകളഞ്ഞിട്ടുണ്ടെന്നത് നിക്ഷപക്ഷവിഭാഗങ്ങളെ  ചെറിയ തോതിലെങ്കിലും പ്രതിപാദിക്കപ്പെട്ട റൊമീ ലാ ഥാപ്പര്‍ , ബിബന്‍ ചന്ദ്ര പോലുള്ള നെഹ്റുവിയന്‍ ചരിത്രകാരന്‍മാരുടെ ഗ്രന്ഥങ്ങളു നാമാവശേഷമാണെന്നാണ് രാജ്യത്തെ പുതിയ ഫാഷിസ്റ്റ്  ഭരണകൂടം നിരന്തരം വിളിച്ചുകൂവുന്നത് .

ഇന്ത്യന്‍ ചരിത്ര ഗവേഷണങ്ങള്‍ക്ക്  മുഖ്യ കാര്‍മുകത്വം വഹിക്കുന്ന ഇന്ത്യന്‍ ചരിത്രം ഗവേഷണ കൗണ്‍സിലില്‍ തങ്ങളക്ക് അനുകൂലമായ വ്യക്തികളെ തിരികിക്കയിറ്റിയും എതിര്‍ക്കുന്നവരെ പുറത്താക്കിയും സുബ്രഹ്മണ്യം സ്വാമിയുടെ നേത്രത്വത്തില്‍ പൊറാട്ടുനാടകം കളിക്കുന്ന ഫാഷിസ്റ്റ്  ഭരണകൂടം ഇന്ത്യന്‍ ചരിത്രത്തെ കാവിവതക്കരിക്കാനജല്പ തത്രപ്പാടിലാണിപ്പോള്‍ ,ഇതിനിടയില്‍ ഇന്ത്യന്‍ ന്യൂനപക്ഷ സമൂഹം നാളിതുവരെ രാജ്യത്തിനും സമര്‍പ്പിച്ച നിസ്വാര്‍ത്ഥ സേവനങ്ങള്‍ പരികണക്കപ്പെടാതെ പോകുന്നത് എന്നത് ഖേദകരം തന്നെ.

രാജ്യത്ത് ഒട്ടേറെ ന്യൂനപക്ഷവിഭാഗങ്ങള്‍  ഉണ്ടെങ്കിലും ഏറ്റവും കൂടതല്‍ ഭരണകൂടം അടിച്ചമര്‍ത്തലുകള്‍ക്ക് വിധയരായിട്ടുള്ളത് മുസ്ലിങ്ങളും  ദളിതരുമാണ് . ഇതില്‍തന്നെ സമകാലിക ഇന്ത്യന്‍ സാമൂഹിക  സാഹിചര്യത്തില്‍ ദളിദര്‍ക്കു നേരയുള്ള അതിക്രമണങ്ങള്‍ ഗണ്യമാംവിധം വര്‍ധിപ്പിച്ചിട്ടുണ്ട് .ജാട്ടുകളെ പോലുള്ള സവര്‍ണരായ ബ്രാഹ്മണീയ വിഭാഗങ്ങള്‍ ജീതിയുടെ പേരുപറിഞ്ഞുകൊണ്ട് ഭരകൂടം ഒത്താശയത്തോടെ ദളിതര്‍ക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ് .ഇതിനു നേതൃത്വം വഹിക്കുന്ന സദാചാര ജാട്ടു പഞ്ചായത്തുകളെ നിലക്കുനിര്‍ത്താന്‍ ബന്ധപ്പെട്ട അധികാരികളോ നിയമപാലകരോ തയ്യാറാകുന്നില്ല. രാജ്യത്ത് നിരന്തര പ്രശ്നങ്ങളുണ്ടാക്കുന്ന ഇത്തര സവര്‍ണ ഗ്രൂപ്പുകളെ സഹായിക്കുന്ന സമീപനമാണ് അവരുടെഭാഗത്തുനിന്നുണ്ടാകുന്നത് .ഇത് ദളിതര്‍ക്ക് നേരെയുള്ള സവര്‍ണാക്രമണങ്ങള്‍ വര്‍ധക്കാന്‍ പ്രധാന് ഹേതുവായിത്തീരുകയും ചെയ്തിട്ടുണ്ട് .

ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ നൂറോളം ദളിതര്‍ അവിടത്തെ ജാട്ടുകളുടെ അതിക്രമം സഹിക്കാവയ്യാതെ ജന്ദര്‍മന്ദറില്‍ വന്നു സമത്വമതമായ ഇസ്ലാം സ്വീകരിച്ചത് ഈ അടുത്തകാലത്തായിരുന്നു . അതുപോലെ നിസാര പ്രശ്നത്തിന്‍റെ പേരില്‍ നിരപരാധകളായി രണ്ടു ദളിത് കുഞ്ഞുങ്ങളെ സവര്‍ണ കാപാലികള്‍ ഒരു ദയാദാക്ഷിണ്യമില്ലാതെ ചുട്ടെരിച്ചത്  അല്‍പ്പമെങ്കിലും മനുഷ്യത്വമുള്ള ഒരു ഇന്ത്യക്കാരനും മിറന്നിട്ടുണ്ടാവില്ല. സവര്‍ണ മേലാധികാരികളുടെ അധിക്ഷേപത്തിനിരയായ ആത്മഹതി ചെയ്യെണ്ടി വന്ന ഹൈദരാബാദ് യൂനവേഴ്സിറ്റി വിദ്യാര്‍ത്ഥി രോഹിത് വെമുലയും ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ ശബ്ദിച്ചതിന്‍റെ പേരില്‍ രാഷ്ട്രിയ പകപോക്കലിനും വിധയനാകേണ്ടിവന്ന ഡല്‍ഹി ജെ.എന്‍.യു വിദ്യാര്‍ത്ഥി കനയ്യയുമാണ് സവര്‍ണ  ഭരണകൂട കൂട്ടുകളുടെ ഏറ്റവും ഒടിവിലത്തെ ഇരകള്‍.

മോഡി ഭരണത്തിനു ശേഷം ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ 19 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നാഷണല്‍ ക്രൈം

റെക്കോഡ് ബ്യൂറോയുടെ പുതിയ കണക്കു പ്രകാരം കഴിഞ്ഞ രണ്ടു വര്‍ഷത്തിനുളളില്‍ 13000

അക്രമണ സംഭവങ്ങളാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്നിട്ടുളളത്. 47.064 ദളിതര്‍ വ്യത്യസ്ഥമായ സംഭവങ്ങളിലൂടെ അക്രമത്തിനിരയാവുകയും ചെയ്തിട്ടുണ്ട്. 2014 മുതല്‍ ഇന്ത്യയിലെ സാമൂഹിക അന്തരീക്ഷം കറുത്തുവെന്നും 800 ലധികം വര്‍ഗീയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ആക്ട് നൗം എന്ന ഏജന്‍സി നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലും പ്രതിപാദിക്കുന്നുണ്ട്. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന രാജ്യത്തെ കോണ്‍ഗ്രസ് ആധിപത്യത്തെ മലര്‍ത്തിയടിച്ച് ഏറെ കൊട്ടിഘേഷത്തോടെ തെരെഞ്ഞെടുക്കപ്പെട്ട മോഡി ഭരണകൂടത്തിനു കീഴിലും ന്യൂനപക്ഷങ്ങള്‍ക്ക് നില്‍ക്കപ്പൊറുതിയില്ലാതായിട്ടുണ്ട്.

ഒരു ഭാഗത്തെ രാജ്യത്തെ ഉന്നത ഉദ്യേഗ തലങ്ങളില്‍ നിന്നും ന്യൂനപക്ഷ പ്രാതിനിധ്യം വെട്ടിക്കുറക്കാന്‍ കൊണ്ടുപിടച്ച ശ്രമങ്ങള്‍ നടത്തികൊണ്ടിരക്കുന്ന സ്വജനപക്ഷ ഫാഷിസ്റ്റ് ഭരണകൂടം മറ്റൊരു ഭഗത്തിലൂടെ ന്യൂനഭക്ഷ വിഭാഗങ്ങളെ എന്നെന്നേക്കുമായി നാമവിശേഷമാക്കാനുള്ള അടവുകള്‍ ഓരോന്നായി പയറ്റികൊണ്ടിരിക്കുകയാണ് . മുസ്ലിങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ എന്നെന്നേക്കുമായി നാമവിശേഷമാക്കാനുള്ള ന്യൂനപക്ഷ വിഭാഗങ്ങളോട് നിരന്തരം ഇന്ത്യ  വിട്ടുപോകാന്‍ പറയുന്നതിന്‍റെ സാംഗത്യം ഈ ഒരു ആശയത്തെ തന്നെയാണ് ദ്യോതിപ്പിക്കുന്നത് . ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വരുംകാലത്ത് ഭരണകൂടം ഭീകരതകള്‍ ഏറ്റുവാങ്ങിയവരുമെന്ന  വ്യക്തമായ സൂചനകളാണ് മേല്‍ പ്രസ്താവിത വസ്തുകള്‍ നല്‍കുന്നത്.    ഇന്ത്യയിലെ മുസ്ലിങ്ങളടക്കമുള്ള ന്യൂനപക്ഷ വുഭാഗങ്ങളുടെ യഥാര്‍ത്ഥ ശത്രക്കള്‍ അശേഷം സാമൂഹിക പ്രതിബദ്ധത ഇല്ലാത്ത അവരുടെ നേതാക്കളും മനസാക്ഷിയോട് ലവലേഷം കൂറു കാണിക്കാത്ത രാഷ്ട്രിയ നേതൃത്വവുമാണെന്ന ഇതിനോട് ചേര്‍ത്ത് വാഴിച്ചാല്‍ ഇതുവരെ ന്യൂനപക്ഷാവകാങ്ങളുടെ കടക്കല്‍ കത്തിവെച്ചാല്‍ ആരൊക്കെയാണെന്ന ചിത്രവും വ്യക്തമാവും.

ഒരു രാഷ്ട്രത്തിന്‍റെ അവിഭാജ്യ ഘടകമാണ് അവിടത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍. അവരെ വേണ്ട വിധം പരിഗണിക്കാതെ സുസ്ഥിര വികസനവും സമാധാനവും കാംക്ഷിക്കുന്ന ഒരു ഭരണകൂടത്തിനും മുന്നോട്ടു പോകാനാവില്ല. ഇതിനെതിരായി ഭരണ ചക്രം കറക്കിയ ഭരണകൂടങ്ങളെല്ലാം രാഷ്ട്രീയ അസ്ഥിരതയുടെ കൈപ്പുനീര്‍ കുടിക്കേണ്ടി വന്ന ദുഃ സ്ഥിതിക്ക് ചരിത്രം സാക്ഷിയാണ്. രാഷ്ട്രത്തിലെ എല്ലാ വിഭാഗ ജനങ്ങളെയും തുല്ല്യ നീതിയോടെ സമീപിക്കാന്‍ ഭരണ രഥം തെളിക്കുന്ന ഭരണാധികാരികള്‍ക്കു സാധിക്കണം. പ്രത്യേഗിച്ച് രാഷ്ട്രത്തിലെ ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങളും ആനുകൂല്യങ്ങളും വകവെച്ചു കൊടുക്കാന്‍ അവര്‍ ബദ്ധ ശ്രദ്ധരാവുകയും വേണം.

സ്വാതന്ത്ര്യനാനന്തര ഭാരതത്തിലെ മദിരാശി ഗവര്‍ണറായിരുന്ന സര്‍, ആര്‍ച്ച് ബാല്‍ഡിന്‍റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്.അദ്ദേഹം പറഞ്ഞു:”ഒരു രാജ്യത്ത് ന്യൂനപക്ഷമായി ജീവിക്കുക എന്നത് അപരാധമല്ല. ആ വിഭാഗത്തോട് മാന്യമായും ദയാവായ്പോടെയും പെരുമാറിയാല്‍ രാജ്യത്തിനു കനത്ത സംഭാവന അവരില്‍നിന്നു തന്നെ പ്രതീക്ഷിക്കാവുന്നതേയുളളൂ. ഇനി,ന്യൂനപക്ഷങ്ങളോട് നീതി രഹിതമായ പെരുമാറിയാലോ? രാജ്യത്തിനു തന്നെ തലവേദന സൃഷ്ടിക്കുന്ന പ്രശ്നങ്ങളുടെ ഉറവിടമായി മാറുമെന്നതിന് യൂറോപ്പിന്‍റെ അനുഭവം സാക്ഷിയാണ്”

About Ahlussunna Online 753 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*