കൊട്ടപ്പുറം സംവാദംപൈതൃക കരുത്തിന്‍റെ ഓര്‍മ

പി. മോയിന്‍ കുട്ടി/ കെ. സി അബ്ദുറഹ്മാന്‍ റഹ്മാനി

മത-രാഷ്ട്രീയ സാമുഹിക രംഗത്തെ നിറസാന്നിധ്യമാണ് ഉമറാക്കളിലെ കാരണവരായ കൊട്ടപ്പുറം മോയൂട്ടി മൗലവി.മൂന്നുപതിറ്റാണ്ടുകള്‍ക്കു മുമ്പ് നാടും നഗരവും ഉറ്റുനോക്കിയകൊട്ടപ്പുറം സംവാദാത്തിന്‍റെമുഖ്യസംഘാടകനും സുന്നി പക്ഷത്തിന്‍റെ കണ്‍വീനറുമായിരുന്നു അദ്ദേഹം.
നേതൃരംഗത്ത് തഴക്കവും പഴക്കവുമുള്ള മൗലവി സാഹിബ ്962 മുതല്‍ സ്വന്തം മഹല്ല് കമ്മിറ്റിയില്‍ ജനറല്‍സെക്രട്ടറിസ്ഥാനം വഹിക്കുന്നു.ഈരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട ഇദ്ദേഹംഇന്നും കര്‍മരംഗത്ത് നിരതരാണ്.

കൊടികുത്തിപറമ്പ് അന്‍സാറുല്‍ ഇസ്ലാം യതീംഖാനയുടെ മാനേജറുംചെയര്‍മാനുമായി പ്രവര്‍ത്തിക്കുന്നതോടൊപ്പം സമീപ പ്രദേശങ്ങളിലെ നിരവധി പള്ളികള്‍ക്കും നേതൃത്വം നല്‍കിവരുന്നു.1979 മുതല്‍ പുളിക്കല്‍ പഞ്ചായത്തിന്‍റെ പ്രസിഡന്‍റ് പദവി അലങ്കരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടു.പ്രസിഡന്‍റ് പദവി സംവരണ സീറ്റായ ഒരു തവണ മാത്രമേ ആ സ്ഥാനത്തുനിന്ന് മാറിനില്‍കേണ്ടിവന്നിട്ടുളളൂ. അന്ന് വൈസ് പ്രസിഡന്‍റ്,സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ പദവി വഹിച്ച് രംഗത്തുണ്ടായിരുന്നു മൗലവി സാഹിബ്.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തില്‍വിജയിച്ച് പ്രസിഡന്‍റായെങ്കിലും അനാരോഗ്യംകാരണംഇപ്പോള്‍ മാറിനില്‍ക്കുകയാണ്.കൊണ്ടോട്ടി മണ്ഡലംമുസ്ലിംലീഗ് പ്രസിഡന്‍റ്,മുസ്ലിംലീഗ് സംസ്ഥാന-ജില്ലാ കമ്മിറ്റി അംഗം തുടങ്ങി നിരവധി മേഖലകളിലായി രാഷ്ട്രിയ രംഗത്തും സജീവമാണ്.പൊതു രാഷ്ട്രിയ രംഗത്ത് പ്രവര്‍ത്തിക്കുമ്പോഴും സുന്നത്ത് ജമാഅത്തിനെ മുറുകെ പിടിച്ച് അതിനായി പ്രവര്‍ത്തിക്കുന്ന വേറിട്ടൊരുവ്യക്തിത്വമാണ് അദ്ദേഹത്തിന്‍റേത്. കേരളത്തില്‍ ഏറെതിരയിളക്കം സൃഷ്ടിച്ച കൊട്ടപ്പുറം സംവാദത്തിന്‍റെമുഖ്യസംഘാടകനാകാനും സുന്നി പക്ഷ കണ്‍വീനര്‍ സ്ഥാനം വഹിക്കാനും ഭാഗ്യം ലഭിച്ച,സംവാദത്തിന്‍റെചൂടുംചൂരും നേരിട്ടനുഭവിച്ച് അന്നത്തെ ഓരോ ചലനങ്ങളുംവ്യക്തമായി അറിയുന്ന മൗലവി സാഹിബിനെ നേരില്‍ കാണാനാണ് സ്നേഹിതന്‍ അലി കെ.എമ്മിനൊപ്പം ഞാന്‍ അദ്ദേഹത്തിന്‍റെ വീട്ടിലെത്തിയത്
വിഖ്യാദ സംവദത്തിന്‍റെ നേരനുഭവങ്ങള്‍ നേരിട്ടറിഞ്ഞ് പുതുതലമുറക്ക് കൈമാറുക എന്ന നല്ല മനസ്സുമായാണ് അവിടെ ചെന്നത്.

സലാം ചൊല്ലി കയറയ ഞങ്ങളെ ഉപചാരപൂര്‍വം തന്നെ സ്വീകരിച്ചിരുത്തി. കൊട്ടപ്പുറം സംവാദം മുപ്പതാണ്ട് പിന്നിടുകയാണല്ലോ. പുതുതലമുറയില്‍ സംവാദത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. സംവാദത്തിന്‍റെ യഥാര്‍ത്ഥ വസ്തുതകളെ കുറിച്ച് സുന്നി അഫ്ക്കാറിഞ്ഞ് ഒരു അഭിമുഖത്തിന്നു വേണ്ടി വന്നതാണെന്ന് പറഞ്ഞപ്പോള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഹൃദയത്തില്‍ നിറംപിടിച്ചു കിടക്കുന്ന ആ മൂന്ന് രാവുകളുടെ ഓര്‍മകളെ അയവിറക്കാന്‍ വളരെ സന്തോഷത്തോടെ തന്നെ അദ്ദേഹം തയ്യാറയി.

കാലം മൂന്ന് പതിറ്റാണ്ടിന്‍റെ നാളുകള്‍ മറിച്ചിട്ടുപ്പോഴേക്കും തന്‍റെ കറുത്ത മുടിനാരുകള്‍ വെള്ളി രേഖകളായി മാറിയെങ്കിലും ആരോഗ്യരേഗകള്‍ക്ക് വഴിമാറിക്കോടുത്തങ്കിലും ആവേശം ചോരാത്ത വാക്കുകളുടെ യാതൊരു ഗര്‍വും കാണിക്കാതെ തന്നെ അദ്ദേഹം പറഞ്ഞു തുടങ്ങി.
? സംവാദത്തിന്‍റെ പാശ്ചാതലം
കൊട്ടപ്പുറത്തെ മുജാഹിദുകള്‍ നാലു ദിവസത്തെ പ്രസംഗ പരമ്പര സംഘടിപ്പിച്ചിരുന്നു. അതില്‍ സുന്നി ആചാരങ്ങളെ വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്തു . അതിനു ശേഷം സുന്നികളും പിരുപാടി നടത്തി . അതില്‍ വച്ച് രണ്ടാ ദിവസം പ്രസംഗിച്ചിരുന്ന കല്ലൂര്‍ മുഹ് യിദ്ദീന്‍ കുട്ടി മുസ്ലിയാര്‍ അവരെ പരസ്യമായി വെല്ലുവിളി നടത്തി സംവാദത്തിന്ന് ഒരുക്കമാണെന്ന് അറിയിച്ചു. അന്നു തന്നെ ഇരു പക്ഷവും യോഗം ചേര്‍ന്ന് സംവാദം നടത്താന്‍ തീരുമാനിച്ചു.വ്യവസ്ഥ തയ്യാറക്കാന്‍ തിയ്യതിയും നിശ്ചയിച്ചു.

? വെല്ലുവിളി ഏറ്റെടുത്തത് മഹല്ല് സെക്രട്ടറി എന്ന നിലയിലാണോ?

അല്ല. സുന്നികളുടെ പരിപാടി സംഘടിപ്പിച്ചത് കൊട്ടപ്പുറം സുന്നി യുവജന സംഘം കമ്മറ്റിയായിരുന്നു. അന്നു ഞാന്‍ പ്രസിഡന്‍റും കൊട്ടപ്പുറം മുഴങ്ങല്ലൂരിലെ കെ.സ് വീരാന്‍ കുട്ടി മുസ്ലിയാര്‍ സെക്രട്ടറിയാമായിരുന്നു.
?സംവാദം കാര്യമായി ആദ്യം ആരയാണ് സമീപിച്ചത് ?

ആദ്യ ശംസുല്‍ ഉലമയെ ചെന്നു കണ്ടു . മഹാന്‍റെ നിര്‍ദേശപ്രകാരം മറ്റു പണ്ഡിതരുമായി കാര്യം സംസാരിച്ചു.
അണ്ടോണ മുഹ്യുദ്ദീന്‍ മുസ്ലിയാര്‍, കല്ലൂര്‍ മുഹ്യുദ്ദീന്‍ മുസ്ലിയാര്‍,കെ.കെ അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ തുടങ്ങിയ എട്ട് പണ്ഡിതന്‍മാര്‍ സുന്നി പക്ഷത്തും ഐദീദ് തങ്ങളടക്കുമുളള എട്ടുപേര്‍ മൂജാഹിദ് പക്ഷത്തു നിന്ന് കൊട്ടപ്പുറത്തെ ലീഗ് ഹൗസില്‍ ചേര്‍ന്ന് സംവാദത്തന്‍റെ വ്യവസ്ഥ തയ്യാറാക്കി . ഞാന്‍ സുന്നി പക്ഷത്തും പി.വി. കുഞ്ഞി കോയ മാസ്റ്റര്‍ മുജാഹിദ് പക്ഷത്തും കണ്‍വീനര്‍മാരായുള്ള സംയുക്ത കമ്മറ്റി നിലവില്‍ വന്നു

? പ്രാധാന വ്യവസ്ഥകള്‍?
1983 ഫെബ്രവരി ഒന്നു മുതല്‍ നാലു വരെ പരിപാടി നടത്തുക . രാത്രി എട്ട് മണിക്ക് ആരംഭിച്ച് നീണ്ട നാലു മണിക്കൂറില്‍ അര മണിക്കൂര്‍ ഒരു പക്ഷം വിഷയം അവതരിപ്പിക്കുക . പിന്നീട് ഒന്നര മണിക്കൂര്‍ വിഷയം അവതരിപ്പിച്ച് പിന്നടുള്ള ഒന്നര മണിക്കൂര്‍ ആര്‍ക്കും ചോദ്യത്തിനും മറുപടി പറയാനുള്ള അവസരമാണ് .
സംവാദത്തിനു തെളിവായി സ്വീകരിക്കുന്ന പ്രമാണമായി ഖുര്‍ആന്‍,ഹദീസ് , സ്ഥിരപ്പെട്ട ഇജ്മാഅ്, വ്യക്തമായ ഖിയാസ് എന്നിവയല്ലാം ആ യോഗത്തിലാണ് തീരുമാനമായത്. ഓരോ ദിവസവും ഇരുപക്ഷവും സീറ്റ് മാറിയിരിക്കാനും തീരുമാനിച്ചിരുന്നു . ഇരു വിഭാഗ കണ്‍വീനര്‍മാരും ചേര്‍ന്ന് മൈക്ക് പെര്‍മിഷന്‍ വാങ്ങാന്‍ നശ്ചയിച്ചിരുന്നങ്കിലും ഞാന്‍ ഒറ്റക്ക് തന്നയാണ് പെര്‍മിഷന്‍ എടുത്തത്.
അന്ന് കൊണ്ടോട്ടിയലെ സി.ഐ നമ്പ്യാര്‍ എന്നൊരാളായിരുന്നു. അയാളെ ഞാന്‍ ഒറ്റക്ക് ചെന്നുകണ്ടു. ‘ഞങ്ങളുടെ നാട്ടില്‍ ഒരു സംവാദം നടത്താന്‍ തീരുമാനിച്ചിരിക്കുന്നു അതിനാല്‍ നാല്‍ ദിവസത്തേക്ക് മൈക്ക് പെര്‍മിഷന്‍ അനുവദിച്ചു നല്‍കണം’ അയാള്‍ പറഞ്ഞു: ‘ ഞങ്ങള്‍ക്ക് പോലീസിന്‍റെ ആവിശ്യമില്ല. വളണ്ടിയര്‍മാര്‍ കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചുകൊള്ളും . ഞങ്ങള്‍ സ്വന്തമായി പരിപാടി നടത്തികെേള്ളാം’ ഇതു കേട്ട അദ്ദേഹം അപ്പോള്‍ തന്നെ അടുത്തുള്ള സബ് ഇന്‍സ്പെക്ടറോട് പറഞ്ഞു: ‘ പഞ്ചായത്ത് പ്രസിഡന്‍റ് എന്ന നിലക്ക് അയാള്‍ ചോദിച്ച പെര്‍മിഷന്‍ കൊടിത്തോളൂ. കാര്യങ്ങളൊക്കെ ്അയാള്‍ നടത്തികൊള്ളും’ അങ്ങനെയാണ്  പെര്‍മിഷന്‍ അനുവദിച്ചു കിട്ടിയത്.

? ഇരു പക്ഷവും ഒരെ സ്റ്റേജിലിരുന്നാണ് സംവാദം നടത്തിയെതെന്ന് കേള്‍ക്കുന്നു. കാരണം?
അത് മറുപക്ഷം തന്നെ ആവിശ്യപ്പെട്ടതാണ് . അവരുടെ സുരക്ഷിതത്വത്തില്‍ അവര്‍ക്ക് പേടിയായിരുന്നുതിനാല്‍ ഇരു കൂട്ടരും ഒരെ സ്റ്റേജിലിരിക്കാന്‍ തീരുമാനച്ചു.
ഞാനും അവരുടെ കണ്‍വീനറായ കുഞ്ഞിക്കോയ മാസ്റ്ററും മധ്യത്തില്‍. ഓരോ ഭാഗത്തും പത്തു പണ്ഡിതന്‍മാര്‍. അവര്‍ക്കുപിന്നില്‍ ഉമറാക്കളായ പതിനഞ്ച് പ്രധിനിതികളടക്കം ഇരുപക്ഷത്തുമായി അമ്പതു പേര്‍ സ്റ്റേജില്‍ തന്നെയുണ്ടായിരുന്നു
കൊട്ടപ്പുറം പഴയ ജുമാമാസ്ജിദിന്‍റെ മറുവശത്തുള്ള വിശാലമായ വയലില്‍ ആയിരുന്നു സംവാദത്തിന്‍റെ വേദിയൊരുക്കിയത്
?ശ്രോതാക്കള്‍ക്ക് എന്തല്ലാം സൗകര്യങ്ങളാണ് ഒരുക്കിയത് ?
ഇരുപ്പിടമായിട്ട് ഒന്നുമില്ല . പരന്നുകിടക്കുന്ന വഴലല്ലേ ചില കസേരകളൊക്കെ മുന്നിലിട്ടിരുന്നു . മൈക്കും സെറ്റുമൊക്കെ ഉണ്ടായിരുന്നു. വീഡിയോ സംവിദാനം ഉണ്ടായിരുന്നുല്ല . പിന്നെ സദസ്സ് നിയന്ത്രക്കാന്‍ ഇരുപക്ഷത്തും നിന്നും നൂര്‍ വളണ്ടിയര്‍മാര്‍ ഉണ്ടായിരുന്നു
? മറുപക്ഷത്ത് അണിനിരന്നത്?
ഏ.പി അബ്ധുല്‍ ഖാദിര്‍ മൗലവി, ഇദ്ദേഹമാണ് മൂന്ന് ദിവസവും സുന്നികള്‍ക്ക് മറുപടി നല്‍കിയിരുന്നത്. പിന്നെ ഐദീദ് തങ്ങള്‍, അബ്ദുല്‍ ഹമീദ്, അബ്ദുസ്സലാം സുല്ലമി എന്നിങ്ങനെ പത്തുപേര്‍ അവരുടെ ഭാഗത്തും ഉണ്ടായിരുന്നു.
? സംവാദത്തിന്‍റെ ആദ്യ വിഷയാവതരണം ആര്‍കായിരുന്നു?
നേരത്തെ തന്നെ, വിഷയം അവതരിപ്പിക്കേണ്ടവരെനറുക്കിട്ട് തീരുമാനിച്ചിരുന്നു. ഒന്നാം ദിവസം മുജാഹിദ് പക്ഷം, രണ്ടാം ദിവസം സുന്നി പക്ഷം, മൂന്നാം ദിവസം മുജാഹിദ് പക്ഷം. നാലാംദിനം സുന്നി പക്ഷം എന്നിങ്ങനെയായിരുന്നു. ഇതു പ്രകാരം മുജാഹിദ് പക്ഷത്തിലെ ഉമര്‍ സുല്ലമിയാണ് ആദ്യ വിഷയം അവതരിപ്പിച്ചത്. അദ്ദേഹം തന്നെയാണ് മറ്റു രണ്ട് ദിവസങ്ങളിലും അവരില്‍നിന്ന് വിഷയം അവതരിപ്പിക്കാനെത്തിയത്.
? സുന്നി പക്ഷത്തു നിന്ന് ആദ്യമായി ഉയര്‍ന്ന ചോദ്യം ഓര്‍ക്കുന്നോ?
അത് ശിര്‍ക്കിന്‍റെ നിര്‍വചനം എന്ത് എന്നായിരുന്നു. അതിനവര്‍ക്ക് പ്രാമാണികമായ മറുപടി പറയാമന്‍ കഴിഞ്ഞില്ല . അതിനു മറുപടി നല്‍കിയാല്‍ സുന്നികളുടെ രണ്ടാമത്തെ ചോദ്യത്തില്‍ വിഴും എന്നത് അവര്‍ക്കറിയാമായിരുന്നു.
ആദ്യമായി ശിര്‍ക്കിന്‍റെ നിര്‍വചനം ചോദിക്കണമെന്ന് ശംസുല്‍ ഉലമയും നിര്‍ദേശിച്ചിരുന്നു .സംവാദത്തിന്‍റെ മുമ്പ് കല്ലൂര്‍ ഉസ്താദും എ.പിയും അണ്ടോണയും ശംസുല്‍ ഉലമയുടെ ആശിര്‍വാദം വാങ്ങാന്‍ പോയിരുന്നു . അവിടന്ന് പറഞ്ഞു : ‘ നിങ്ങള്‍ ആദ്യമായി ശര്‍ക്കിന്‍റെ നിര്‍വചനം ചോദിക്കണം . ആ ചോദ്യം തന്നെയാണ് അവരെ വെട്ടിലാക്കുന്നതും
?പൊതുജനത്തിന്‍റെ കാഴച്ചപാടില്‍ ആദ്യദിനം ആര്‍ക്കായിരുന്നു വിജയം .

എന്താ നമുക്ക് തന്നെ .അവര്‍ക്ക് നമ്മുടെ ചോദ്യങ്ങള്‍ക്ക് മറുപടിപറയാന്‍ കഴിഞ്ഞിട്ടി്ല്ലല്ലോ.
?സുന്നികളിലെ വിഷയാവതരകര്‍ .

ഇസ്തിഗാസയുടെ പറ്റയുള്ള വഷയത്തില്‍ നാട്ടിക വി. മൂസ മുസ്ലിയാരും പിറ്റെ ദിവസം എ.പി മുഹമ്മദ് മുസ്ലിയാരുമായിരുന്നു . തവസ്സുലുനെ കുറിച്ചുള്ള ദിവസം അണ്ടോണ മുഹ് യുദ്ദീന്‍ മുസ്ലിയാരുമായിരുന്നു . നാലാം ദിവസം മുസ്തഫല്‍ ഫൈസിയാണ് വിഷയം അവതരിപ്പിക്കേണ്ടത്. പക്ഷേ മൂന്നാം ദിവസം അവസാന ഘട്ടമായപ്പോയെക്കും സദസ്സോക്കെ കലങ്ങി പരിപാടി അലങ്കോലപ്പെട്ട് നിര്‍ത്തിവെക്കേണ്ടി വന്നു.
? സദസ്സ് അലങ്കോല പെടാനുള്ള പ്രത്യേക കാരണം .

സുന്നികളുടെ ചോദ്യത്തിന്ന് വ്യക്തമായ മറുപടി പറയാന്‍ പറ്റിയില്ല . ഇതു സഹികെട്ട് ആളുകള്‍ ഇളകി മറഞ്ഞു . മുജാഹിദുകളല്‍നിന്ന് ചോദ്യം ചോദ്യച്ചിരുന്ന ചെറിയ മുണ്ടം അബ്ദുല്‍ ഹമീദ് മൗലവിയില്‍നിന്നുണ്ടായിരുന്ന ചില അബദ്ധവാക്കുകള്‍ ഇതിനു കാരണമായി.
? പ്രക്ഷുബ്ധമായ പതിനായിരങ്ങളെ എങ്ങനെ ആ സമയത്ത് നിയന്ത്രക്കാനായി ?
എല്ലാവരോടി മാറി നില്‍ക്കാന്‍ നിരന്തരം ആവിശ്യപ്പെട്ടിട്ടും ആളുകള്‍ മാറുഞ്ഞില്ല. സ്റ്റേജില്‍ കയറാന്‍ ശ്രമിക്കുകയാണ് . അപ്പോള്‍ പോലീസിനോട് ലാത്തി വീശാന്‍ ആവിശ്യപ്പെട്ടു . പോലീസ് ലാത്തി വീശിയപ്പോള്‍ കൂറെയാളുകള്‍ ഒഴിഞ്ഞുപോയി . അങ്ങനെയാണ് ഒരു നിയന്ത്രണത്തില്‍ കിട്ടിയത് .

? സംവാദത്തിന്‍റെ മുപ്പത് ആണ്ട് പൂര്‍ത്തിയായപ്പോള്‍ എ.പി.വിഭാഗമാണല്ലോ മുപ്പതാം വാര്‍ഷികം ആഘോഷിച്ചത്. അതിനെ പറ്റി?
അവര്‍ പുറത്തുനിന്ന് ആളുകളെ സംഘടിപ്പിച്ച് കമ്മറ്റിയുണ്ടാക്കി . സംവാദവിമായി ബന്ധപ്പെട്ട ആളുകളെ അവര്‍ ക്ഷണിച്ചിട്ടൊന്നുമില്ല .
? കൊട്ടപ്പുറം സംവാദം എന്ന് പറയുമ്പോള്‍ ഒരിക്കലും വിസ്മരിക്കാന്‍ പറ്റാത്ത നിങ്ങളെ വിവരം അറിയിച്ചതുമില്ലേ?
ആദ്യമുതല്‍ അവസാനം വരെ എന്നപോലെ ഞാന്‍ എപിയോടൊപ്പം ഉണ്ടായിരുന്നു . സംവാദം നടത്താന്‍ ചോദ്യച്ചത് , കൊട്ടോട്ടി എം.എല്‍. എ സീതി ഹാജി ക്യാന്‍സലാക്കുമെന്ന് പറഞ്ഞത്, ചാലിയത്ത് നിന്ന് കിത്താബുകള്‍ കൊണ്ടുവന്ന് മുതാലഅ ചെയ്യാന്‍ സഹായിച്ചത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കാരണം എന്നെ മറക്കാന്‍ പാടില്ലായിരുന്നു.
? സംവാദശേഷം വല്ലപ്പോഴും എ.പിയെ കണ്ടിരുന്നോ ?
അതെ കണ്ടിരുന്നു . രണ്ടു പള്ളി ഉദ്ഘാടന വേദിയില്‍ സംഗമിച്ചിട്ടുണ്ട് . അന്ന് കൊട്ടപ്പുറം സംവാദത്തിന്‍റെ മുഖ്യപ്രവര്‍ത്തകനെന്നും പറഞ്ഞ് സദസ്സിനെ പരിചയപ്പെടുത്തുകയും ചെയിതിരുന്നു .

? സമസ്തയുടെ വലിയൊരു ആദര്‍ശ സമ്മേളനം തന്നെ കൊട്ടപ്പുറത്ത് സംഘടിപ്പിക്കാന്‍ കാരണം?
സമസ്തയും കേരളാ നദ്വത്തുല്‍ മുജാഹിദും പരസ്പരം സമ്മതപത്രം വാങ്ങി നടത്തിയ സംവാത്തിന്‍റെ അവകാശം മറ്റോരു സംഘടന ഉന്നയിക്കുകയും പൊതുജനം പ്രത്യേകിച്ച് പുതുതലമുറ സംവാദത്തിന്‍റെ മുഴവന്‍ ക്രെഡിറ്റും ഒരാള്‍ക്കാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ കാരണമാവകയും ചെയ്ത പാശ്ചാതലത്തില്‍ സംവാദത്തിന്‍റെ യഥാര്‍ത്ഥ അവകാശം സമസ്തക്കാണ് എന്ന് ബോധ്യപ്പെടുത്താന്‍ സംവാദത്തിനു സാക്ഷികളായ നമ്മുടെ പണ്ഡിതരെ സംഘടിപ്പിച്ച് വലുയൊരു ആദര്‍ശ സമ്മേളനം സംഘടിപ്പിക്കേണ്ടിവന്നു.
? കൊട്ടപ്പുറത്തെ സമീപ പ്രദേശമായ പുളിക്കലുമാണല്ലോ കുറെ മുജാഹിദുകളുള്ളത്. അവര്‍ ഉണ്ടാവാന്‍ കാരണം?
1921 നു ശേഷം വന്നവരുടെ തുടര്‍ച്ചക്കാരാണ്. പുളിക്കല്‍ മഹല്‍ അവരുടെ കൈലാണല്ലോ ഉള്ളത്.
? കൊട്ടപ്പുറത്തെ മുജാഹിദ് പള്ളിക്ക് പഴക്കം
എനിക്ക് ഓര്‍മവച്ചത് മുതലേ ആ പള്ളിയുണ്ട് .
? മത- രാഷ്ട്രീയ രംഗത്ത് വളരെ കാലമായി പ്രവര്‍ത്തിക്കുന്ന നിങ്ങള്‍ പുതുതലമുറയിലെ നേതൃത്വത്തോട് എന്താണ് പറായാനുള്ളത്?
സുന്നത് ജമാഅത്തിനെ കൈവടാതെ തന്നെ ഇഖ്ലാസോടെ നേതൃത്വം നല്‍കാന്‍ ശ്രമിക്കുക എന്നതു തന്നെ.

About Ahlussunna Online 753 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*