Ahlissunna Online Logo
P: 091 9539 444 420 E: bahjathrac@gmail.com
Font Issue

കോട്ടുമല ഉസ്‌താദ്‌‌

+
പ്രമുഖ പണ്ഡിതനും സുന്നത്ത്‌ ജമാഅത്തിന്റെ അമരക്കാരനും, ഇല്‍മിനെ സ്‌നേഹിച്ച നിസ്വാര്‍ത്ഥനായ മുദരിസും ഫൈസിമാരുടെ ഗുരുവര്യനുമായ ശൈഖുനാ കോട്ടുമല ഉസ്‌താദ്‌ (ന.മ) ഹിജാറ 1337 ല്‍ (1918) മലപ്പുറം ജില്ലയിലെ കോഡൂര്‍ പഞ്ചായത്തിലെ പെരിങ്ങോട്ടു പുറത്ത്‌ ജനിച്ചു. തറയില്‍ മൂത്താലി ഹാജി മകന്‍ കുഞ്ഞാലു പിതാവും പഴയേടത്ത്‌ യൂസുഫ്‌ മുസ്ല്യാരുടെ മകള്‍ ഫാത്തിമ എന്നവര്‍ മാതാവുമാണ്‌. പ്രാഥമിക വിദ്യഭ്യാസം ജന്മനാട്ടില്‍ വെച്ച്‌ തന്നെയായിരുന്നു നേടിയത്‌. സ്ഥലം മുദരിസായിരുന്ന മോയിന്‍ മുസ്ല്യാരില്‍ നിന്ന്‌ അല്‍ഫിയ്യ വരെയുള്ള കിതാബുകള്‍ ഓതി. നാലാം ക്ലാസ്‌ വരെ ഭൗതിക വിദ്യാഭ്യായാസം കരസ്ഥമാക്കി.
സ്വദേശത്തെ പള്ളി ദിര്‍സില്‍ നിന്നുള്ള മത വിദ്യാഭ്യാസത്തിന്‌ ശേഷം പെരിന്തല്‍മണ്ണക്കടുത്ത്‌ കക്കൂത്ത്‌ ജുമുഅത്ത്‌ പള്ളിയില്‍ ദര്‍സ്‌ നടത്തിയിരുന്ന കാടേരി മുഹമ്മദ്‌ മുസ്ല്യാരുടെ ദര്‍സിലാണ്‌ പിന്നീട്‌ കോട്ടുമല ഉസ്‌താദ്‌ (ന.മ) പഠനം നടത്തിയത്‌. കാടേരിയുട ദര്‍സില്‍ മൂന്ന്‌ വര്‍ഷമാണ്‌ പഠിച്ചത്‌. കുറച്ചുകാലം കടൂപ്പുറം ദര്‍സിലും ശൈഖുനാ കിതാബോതിയിട്ടുണ്ട്‌. തുടര്‍ന്ന്‌ പരപ്പനങ്ങാടി പനയത്തില്‍ പള്ളിയില്‍ ദര്‍സ്‌ നടത്തിയിരുന്ന പ്രഗത്ഭ പണ്ഡിതനും സൂഫിവര്യനുമായ കോമു മുസ്ല്യാരുടെ ദര്‍സില്‍ ചേര്‍ന്നു. 


ശൈഖുനായുടെ പ്രധാന ഗുരുവായ കോമു മുസ്ലിയാരുടെ കീഴില്‍ ഏഴ്‌ വര്‍ഷമാണ്‌ മഹാനവര്‍കള്‍ പഠനം നടത്തിയത്‌. അവിടെ വെച്ചാണ്‌ കോട്ടുമല ഉസ്‌താദ്‌ (ന.മ) ഉയര്‍ന്ന കിതാബുകള്‍ ഓതിയത്‌. പനയത്തില്‍ പള്ളിദര്‍സില്‍ ധാരാളം വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. ശംസുല്‍ ഉലമ (ന.മ) യുടെ സഹോദരന്മാരായ ഉമര്‍ മുസ്ലിയാര്‍, ഉസ്‌മാന്‍ മുസ്ലിയാര്‍ (ന.മ) എന്നിവര്‍ അന്നവിടെ കോട്ടുമല ഉസ്‌താദിന്റെ ശരീക്കുമാരായി പഠിച്ച പ്രഗത്ഭ വിദ്യാര്‍ത്ഥികളാണ്‌. ദര്‍സില്‍ പഠിക്കുന്ന കാലത്ത്‌ തന്നെ ചെറിയ കിതാബുകള്‍ ദര്‍സ്‌ നടത്താറുണ്ടായിരുന്നു. വിദ്യാര്‍ത്ഥി ജീവിതകാലത്ത്‌ തന്‌ിനെ തുടങ്ങിയതാണ്‌ അദ്ദേഹത്തിന്റെ അദ്ധ്യാപനം.

പരപ്പനങ്ങാടിയിലെ ദര്‍സ്‌ പഠനത്തിന്‌ ശേഷം ശൈഖുനാ ഉപരി പഠനാര്‍ത്ഥം വെല്ലീര്‍ ബാഖിയാത്തില്‍ ചേര്‍ന്നു. ശേഖ്‌ ആദം ഹള്‌്‌റത്ത്‌, അബ്ദുറഹിം ഹള്‌്‌റത്ത്‌, അബ്ദുസ്സമദ്‌ ഹള്‌്‌റത്ത്‌ തുടങ്ങിയവരായിരുന്നു ബാഖിയാത്തിലെ ഉസ്‌താദുമാര്‍. ഒ.കെ സൈനുദ്ദീന്‍ കുട്ടി മുസ്ല്യാര്‍, എന്‍. അബ്ദുല്ല മുസ്ല്യാര്‍, വല്ലപ്പുഴ അബ്ദുല്ല മുസ്ല്യാര്‍ (ന.മ) തുടങ്ങിയവര്‍ അന്ന്‌ ബാഖിയാത്തില്‍ നിന്ന്‌ ശൈഖുനായുടെ സഹപാടികളാണ്‌ . 1943 ല്‍ ബാഖിയാത്തില്‍ നിന്നും ശൈഖുന ഉന്നത ബിരുദം കരസ്ഥമാക്കി. 

ബിരുദം നേടി നാട്ടിലെത്തിയ ശൈഖുന വൈജ്ഞാനിക രംഗത്തേക്ക്‌ തിരിഞ്ഞു. ഊരകം പഞ്ചായത്തിലെ കോട്ടുമല എന്ന സ്ഥലത്തായിരിന്നു ശൈഖുന ആദ്യമായി ദര്‍സ്‌ നടത്തിത്‌. ദീര്‍ഘകാലം കോട്ടുമലയില്‍ മുദരിസ്സായി സേവനം ചെയ്‌തത്‌ കൊണ്ടാണ്‌ കോട്ടുമല എന്ന പേരില്‍ വിശ്രുതനായത്‌. നാട്ടുകാരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ പുറമെ രണ്ട്‌ മൂന്ന്‌ വിദേശി വിദ്യാര്‍ത്ഥികളെ കൊണ്ട്‌ ആരംഭിച്ച ദര്‍സ്‌ പിന്നീട്‌ നാല്‌പത്തഞ്ചോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഉയര്‍ന്ന ദര്‍സായി മാറുകയുണ്ടായി. ഇങ്ങനെയുള്ള ദര്‍സ്‌ അക്കാലത്ത്‌ അപൂര്‍വ്വമായിരുന്നു. മര്‍ഹൂം ഇ കെ ഹസ്സന്‍ മുസ്‌ലിയാര്‍ മര്‍ഹൂം എം എം ബഷീര്‍ മുസ്ലിയാര്‍ തുടങ്ങിയ പ്രഗത്ഭ പണ്‌ഡിതന്മാര്‍ കോട്ടുമല ഉസ്‌താതിന്റെ ദര്‍സില്‍ പഠിച്ചവരാണ്‌.