Ahlissunna Online Logo
P: 091 9539 444 420 E: bahjathrac@gmail.com
Font Issue

നഹ്‌സ്‌

Daren_Mueller__Iowa_State_University__Bugwood_org

നഹ്‌സിനെ സംബദ്ധിച്ച്‌ രണ്ടു പ്രശ്‌നങ്ങളാണുള്ളത്‌. ഒന്ന്‌ ദിവസങ്ങളില്‍ നഹ്‌സും സഅദും ഇങ്ങനെ രണ്ടിനമുണ്ടോ. രണ്ടാമത്തേത്‌, നഹ്‌സുണ്ടെങ്കില്‍ അതില്‍ വിശ്വസിക്കാനും അംഗീകരിക്കാനും പറ്റുമോ..ഇവിടെ പ്രസ്‌തുത രണ്ട്‌ ഇനവും ഉണ്ടെന്ന ഹദീസുകളുടെ അടുസ്ഥാനത്തില്‍ നമുക്ക്‌ വ്യക്തമാകുന്നതാണ്‌. മാസം 17, 19, 21 എന്നീ തിയ്യതികളില്‍ കൊമ്പു വെക്കല്‍ സര്‍വ്വ രോഗത്തിനും ശമനമാണെന്ന്‌ റസൂല്‍ (സ്വ) പറഞ്ഞതായി അബൂദാവൂദ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്‌.
മറ്റൊരു ഹദീസ്‌ ചൊവ്വ ദിവസം രക്ത ദിനമാണ്‌. ആ ദിനത്തില്‍ ഒരു സമയമുണ്ട്‌. ആ സമയത്ത്‌ രക്തം നില്‍ക്കുകയില്ല. (അബുദാവൂദ്‌) ഇതനുസരിച്ച്‌ അബൂബകറത്ത്‌ ചൊവ്വാഴ്‌ച്ച കൊമ്പുവെക്കല്‍ നിരോധിച്ചിരുന്നു.
അബൂദാവൂദും ഇബ്‌നു അഹ്‌്‌മദും സുഹ്‌്‌ രിയെ തൊട്ട്‌ നിവേദനം ചെയ്‌ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം. ബുധനാഴ്‌ച്ചയോ ശനിയാഴ്‌ച്ചയോ ആരെങ്കിലും കൊമ്പു വെക്കുകയും തന്മൂലം അവന്‌ വെള്ളപ്പാണ്ട്‌ പിടിപെടുകയും ചെയ്‌താല്‍ അവന്‍ അവനെ തന്നെയല്ലാതെ ആക്ഷേപിക്കരുത്‌.(ശറഹു സ്സുന്ന12 യ151)

ചില പ്രത്യേക കാര്യങ്ങള്‍ക്ക്‌ പ്രത്യേക ദിവസങ്ങള്‍ തിരഞ്ഞെടുത്ത്‌ ചെയ്യുന്നതാണ്‌ നഹ്‌സ്‌. ഇതിന്‌ ഇസ്‌ലാമില്‍ വല്ല അടിസ്ഥാനവുമുണ്ടോ..ചില ദിവസങ്ങള്‍ക്ക്‌ മറ്റു ദിവസങ്ങളെക്കാള്‍ വല്ല സ്രേഷ്ടതയും ഇസ്‌ലാം വകവെച്ച്‌ നല്‍കുന്നുണ്ടോ.പ്രവാചക ജീവിതത്തില്‍ അതിന്‌ അനിയോജ്യമായ വല്ല സംഭവങ്ങളും ഉണ്ടായിരുന്നോ..
അല്‌പം ഹദീസുകള്‍ പരിശോധിക്കാം.. കഅ്‌ബ്‌ ബ്‌നു മാലിക്‌ (റ)ല്‍ നിന്നും നിവേധനം.നബി(സ്വ)തബൂക്ക്‌ യുദ്ധത്തിന്‌ പുറപ്പെട്ടത്‌ വ്യഴാഴ്‌ച്ച ദിവസമായിരുന്നു. വ്യഴാഴ്‌ച്ച യാത്ര ചെയ്യാനാണ്‌ നബി തങ്ങള്‍ ഇഷ്ടപ്പെട്ടത്‌. (ബുഖാരി, മുസ്‌ലിം)
അബൂ ഹുറൈറ(റ)ല്‍ നിന്നും നിവേദനം എല്ലാ മാസം പതിനേഴ്‌,പത്തൊമ്പത്‌, ഇരുപത്തിഒന്ന്‌ എന്നീ തിയ്യതികളില്‍ കൊമ്പു വെച്ചാല്‍ അത്‌ സര്‍വ്വ രോഗത്തിനും ശമനമാണ്‌. (അബൂദാവൂദ്‌)
ഇബ്‌നു അബ്ബാസില്‍ നിന്നും നിവേദനം എല്ലാ മാസം പതിനേഴ്‌,പത്തൊമ്പത്‌, ഇരുപത്തിഒന്ന്‌ എന്നീ തിയ്യതികളില്‍ നബി (സ്വ) കൊമ്പ്‌ വെക്കാന്‍ ഇഷ്ടപ്പെട്ടിരിന്നു. (ശറഹുസ്സുന്ന)
ഉദൃത പരിശുദ്ധ ഹദീസുകളില്‍ നിന്നും ചില ദിവസങ്ങള്‍ക്ക്‌ ചിലതിനെക്കാള്‍ സ്രേഷ്ടതയുണ്ടെന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. മാത്രമല്ല പ്രവാചകന്‍ പറയുന്നു. ശനിയാഴ്‌ച്ച വഞ്ചനയുടെ ദിവസവും ഞായര്‍ കെട്ടിട നിര്‍മാണം മരം നട്ടു പിടിപ്പിക്കല്‍ എന്നിവയുടെ ദിവസവും തിങ്കള്‍ യാത്ര,ജീവിത മാര്‍ഗാന്യേഷണ എന്നിവയുടെതും ചൊവ്വ സംഘര്‍ഷത്തിന്റെതും ബുധന്‍ ഇടപാടുകള്‍ക്ക്‌ പറ്റാത്തതും വ്യാഴം ആവശ്യം നേടിയെടുക്കാനും ഭരണാധികാരികളെ സമീപിക്കാനും വെള്ളി വിവാഹാന്യേഷണത്തിനും വിവാഹത്തിനുമുള്ള നാളുകളാണ്‌.(ഇക്‌ലീല്‌)
ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും അലി (റ) നല്ലതായി എണ്ണിയ ദിവസങ്ങള്‍ ഇങ്ങനെയാണ്‌. വേട്ടയാടാന്‍ ശനി തിങ്കള്‍, കൊമ്പു വെക്കാന്‍ ചൊവ്വ,മരുന്ന്‌ കുടിക്കാന്‍ ബുധന്‍, വിവാഹം ചെയ്യാന്‍ വെള്ളി, വ്യായാഴ്‌ച്ച പൊതുവെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നല്ലതാണ്‌. (ജവാഹിറുല്‍ അശ്‌ആര്‍)
നഹ്‌സുള്ള ദിവസങ്ങളെ പറ്റി നബി(സ്വ) പറയുന്നു. അബൂബകറത്‌ മകള്‍ കബ്‌ശ (റ)വില്‍ നിന്ന്‌ നിവേദനം.അവരുടെ പിതാവ്‌ (അബൂബകറത്‌)ചൊവ്വാഴ്‌ച്ച കൊമ്പു വെക്കാല്‍ അവിടത്തെ വീട്ടുകാരോട്‌ നിരോധിക്കുകയും അന്ന്‌ രക്ത ദിനമാണ്‌ ആ ദിവസത്തിലെ ഒരു സമയത്ത്‌ രക്തം നില്‍ക്കുകയില്ല എന്ന്‌ നബി(സ്വ) പറഞ്ഞിട്ടുണ്ടെന്ന്‌ അദ്ദേഹം പറയുകയുമുണ്ടായി.(അബൂദാവൂദ്‌)
ഇബ്‌നു അബ്ബാസ്‌(റ)ല്‍ നിന്നും നിവേദനം. എല്ലാ മാസത്തിലും അവസാനത്തെ ബുധന്‍ നഹ്‌സാണ്‌. ഈ ഹദീസ്‌ തുര്‍മദി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. (ജാമിഉസ്സഗീര്‍)

നഹ്‌സ്‌ നോക്കാമോ

നഹ്‌സ്‌ നോക്കുന്നതിന്‌ ധാരാളം തെളിവുകളുണ്ട്‌. ചില ദിവസങ്ങള്‍ക്ക്‌ മറ്റു ദിവസങ്ങളെക്കാള്‍ പ്രത്യേകതയുണ്ട്‌. ഇമാം അബൂദാവൂദും അഹ്‌്‌മദും സുഹ്‌രിയും റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ കാണാം. ബൂധന്‍ വ്യാഴം എന്നീ ദിവസങ്ങളില്‍ ഒരാള്‍ കൊമ്പ്‌ വെപ്പിക്കുകയും അത്‌ കാരണമായി അവന്‌ വെള്ളപ്പാണ്ട്‌ ബാധിക്കുകയും ചെയ്‌താല്‍ അവന്‍ അവനെ തന്നെയല്ലാതെ ആക്ഷേപിക്കരുത്‌.

എല്ലാ മാസത്തിലും അവസാന ബുധന് നഹ്സാണെന്ന് ഇബ്നു അബ്ബാസില് നിന്ന് തുര്മുദി രിവായത്ത് ചെയ്തതായി ജാമിഉസ്സഗീറില് പ്സ്താവിച്ചിട്ടുണ്ട്.

നബി (സ്വ) യാത്റ ചെയ്യാന് വ്യാഴായ്ച്ച ദിനം തെരഞ്ഞെടുത്തിരുന്നു. (അബുദാവൂദ്)

ഞാറാഴ്ച്ച വീട് നിര്മാണം തുടങ്ങാനുള്ള ദിവസമാണെന്ന് നബി(സ്വ) പറഞ്ഞതായി അബു യഅ്ല ഇബ്നു അബ്ബാസ് (റ) ല് നിന്നും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.