Ahlissunna Online Logo
P: 091 9539 444 420 E: bahjathrac@gmail.com
Font Issue

മുഅ്‌ജിസത്ത്‌

സ്രഷ്ടാവിന്റെ നിയമസംഹിതകളെയും വിശ്വാസ ധാരകളെയും മാനവ സമക്ഷം പരിപ്രേക്ഷണം ചെയ്യാന്‍ വേണ്ടി നിയോഗിക്കപ്പെട്ട പ്രവാചകന്മാര്‍ക്ക്‌ അല്ലാഹു നല്‍കിയ പ്രത്രേക അമാനുഷിക കഴിവുകളാണ്‌ മുഅ്‌ജിസത്ത്‌.ഓരോ പ്രവാചകന്മാരുടെയും പ്രവാചകത്വം സ്ഥിരപ്പെടലിന്റെ ആദ്യപ്പടി കൂടിയാണിത്‌.പ്രവാചകത്വ വാദം വിശദീകരിക്കുക എന്നതിനു പുറമെ വിശ്വാസികളുടെ വിശ്വാസ ദൃണ്ഡതക്കും സത്യനിശേധികള്‍ക്കൊരു ദൃഷ്ടാന്തമായിട്ടുമാണ്‌ അല്ലാഹു ഈ ദിവ്യത്വം പ്രവാചകന്മാര്‍ക്ക്‌ നല്‍കിയിരിക്കുന്നത്‌.

യഥാര്‍ത്ഥത്തില്‍ പ്രവാചക വാദത്തോടൊപ്പം നിഷേധികള്‍ക്ക്‌ മുമ്പില്‍ അല്ലാഹുവിന്റെ അനുവാദ പ്രകാരം പ്രവാചകന്മാര്‍ പ്രകടിപ്പിക്കുന്ന അമാനുഷിക സിദ്ധികളാണ്‌ മുഅ്‌ജിസത്ത്‌.(ശറഫുല്‍ അഖാഇദ !6) എന്നത്‌ കൊണ്ട്‌്‌ വിവക്ഷിക്കുന്നത്‌.പ്രവാചകന്മാരാല്‍ സുവിശേഷമാക്കപ്പെട്ടതും അത്യന്തം അത്ഭുതപ്പെടുത്തുന്നതുമായ പ്രക്രിയയാണിത്‌. സൃഷ്ടികളിലെ ബാഹ്യവും ആന്തരികവുമായ എല്ലാ കാര്യങ്ങളും ഈയൊരു ദിവ്യത്തത്തിലൂടെ പ്രവാചകന്മാര്‍ക്ക്‌ മുമ്പില്‍ വെളിപ്പെടുന്നുണ്ട്‌.കൂടാതെ ഇസ്‌്‌ലാമിക പ്രബോധന കാലഘട്ടങ്ങളില്‍ ആവശ്യാനുസരണം അമാനുഷിക പ്രകടനങ്ങള്‍ പ്രകടിപ്പിക്കാനും ഇതിലൂടെ പ്രവാചകന്മാര്‍ക്ക്‌ സാധിക്കുന്നു.എന്നാല്‍ ഇതെല്ലാം അല്ലാഹുവിന്റെ കഴിവ്‌ അനുസരിച്ചാണെന്ന്‌ മാത്രം.

ഖുര്‍ആന്‍ പറയുന്നു.നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള ദൃഷ്ടാന്തവുമായാണ്‌ നിങ്ങളെ ഞാന്‍ സമീപിക്കുന്നത്‌.(ആലു ഇംറാന്‍ 49) അപ്പോള്‍ ഓരോ പ്രവാചകന്മാരും തങ്ങളുടെ പ്രബോധന വേളകളില്‍ അല്ലാഹുവിന്റെ സഹായത്താല്‍ മുഅ്‌ജിസത്ത്‌ എന്ന ദിവ്യത്വം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന്‌ ഉദൃത വചനത്തില്‍ നിന്നും സുതരാം വ്യക്തമാണ്‌.

അല്ലാഹുവിന്റെ സഹായം കൊണ്ടാണെങ്കിലും പ്രവാചകന്മാര്‍ക്ക്‌ ഇഷ്ടാനുസരണം പ്രയാഗവത്‌കരിക്കാമെന്നത്‌ മുഅ്‌ജിസത്തിന്റെ പ്രത്രേകതയായിട്ടാണ്‌ ഇസ്‌്‌ലാമിക പ്രമാണങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഇമാം ഗസ്സാലി (റ)ന്റെ വാക്കുകള്‍ ശ്രദ്ധിക്കുക.അല്ലാഹുവിന്റെ ദാത്ത്‌(സത്ത) സിഫാത്ത്‌ (വിശേഷണം) മലക്കുകള്‍, പരലോകം എന്നിവയുമായി ബന്ധപ്പെട്ട്‌ കാര്യങ്ങളുടെ യാഥാര്‍ത്ഥമറിയുന്നവരാണ്‌ പ്രവാചകന്മാര്‍.മറ്റുള്ളവര്‍ അറിയുന്ന പോലെയല്ല . അസാധാരണ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിവേകുന്ന ഒരു വിശേഷണം തന്നെ അവരില്‍ കുടി കൊള്ളുന്നുണ്ട്‌. സാധാരണ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ഉദ്ദേശവും ഇഷ്ടവും അനുസരിച്ച്‌ ചെയ്യാനുള്ള ഒരു സിദ്ധി നമ്മില്‍ കുടി കൊള്ളുന്നത്‌ പ്രകാരം അത്‌ കഴിവ്‌ തന്നെയാണ്‌. പക്ഷെ ഈ കഴിവും കഴിവിന്റെ ഫലവുമെല്ലാം അല്ലാഹുവിന്റെ പ്രവര്‍ത്തനങ്ങളില്‍ പെട്ടതാണ്‌.മലക്കുകളെ കാണാന്‍ കഴിയുന്ന സിദ്ധിയും പ്രവാചകന്മാര്‍ക്കുണ്ട്‌.കണ്ണുള്ളവനെയും അന്ധനെയും വേര്‍തിരിക്കുന്ന പോലെയാണിത്‌.(ഇഹ്‌ യാ ഉലൂമുദ്ധീന്‍ 4 /206)