വരൂ വിജയത്തിന്‍റെ പടവുകള്‍ കയറാം….

സാലിം.വി.എം മുണ്ടകുറ്റി

“തീര്‍ച്ചയായും പരിശുദ്ധി നേടിയവര്‍ വിജയിച്ചിരിക്കുന്നു”ڈ(87:14).ജീവിതത്തില്‍ വിജയം കൈവരിക്കണമെന്നാഗ്രഹമില്ലാത്ത വ്യക്തികള്‍ ഉണ്ടാകുമോ.പക്ഷേ ഒരു സത്യമുണ്ട്.ജീവിതത്തില്‍ വിജയം നേടുന്നവര്‍ കുറവാണ്.അതിനു കാരണം തേടി അലയുകയാണ് മനുഷ്യരോരോരുത്തരും.വിജയത്തിന്‍റെ പടവുകള്‍ കയറാന്‍ നമ്മെ സഹായിക്കുന്ന ഒരുപാട് ഘടകങ്ങള്‍ ഈ പ്രപഞ്ചത്തില്‍ സൃഷ്ടാവ് ഒരുക്കി വെച്ചിട്ടുണ്ട്.അഭിലാഷങ്ങള്‍ക്ക് സാഫല്യം ഉണ്ടാകണമെങ്കില്‍ മനുഷ്യന്‍റെ ബോധ മണ്ഡലത്തെ വികസിപ്പിക്കുകയും വിജയത്തിലേക്കുള്ള പാത കണ്ടുപിടിച്ച് അതിലൂടെ ചലിക്കുകയും വേണം.ഈ പാതയില്‍ കൂര്‍ത്ത മുള്ളുകളും കല്ലുകളും നമ്മെ തടയാനായി പ്രത്യക്ഷപ്പെട്ടേക്കാം….

ജീവിത വിജയത്തിന്‍റെ സത്ത മനസ്സിലേക്ക് ഇറക്കി വെക്കുന്നതിലൂടെ മാത്രമേ വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ.പരിശുദ്ധ റസൂല്‍(സ) പഠിപ്പിച്ചത് പോലെ ജനങ്ങളില്‍ ഏറ്റവും കൂടുതല്‍ പരാജിതരാകുന്നത് ഒഴിവുസമയവും ആരോഗ്യവും ദുര്‍വിനിയോഗിക്കുന്നവരാണ്.കാരണം ഒരു മനുഷ്യന്‍റെ വിജയത്തിന്ന് നിമിത്തമാകുന്നത് ഈ രണ്ട് ഘടകങ്ങളാണ്.അതിനാല്‍ ജീവിത വിജയം എവിടെയാണ് ഒളിഞ്ഞിരിക്കുന്നത് എന്ന് നാം കണ്ടുപിടിക്കണം.മേല്‍ പറഞ്ഞ രണ്ട് ഘടകങ്ങളും ദുര്‍വിനിയോഗം ചെയ്തവരൊക്കെ ജീവിത വിജയത്തിന്‍റെ ബ്ളൂ പ്രിന്‍റ് കണ്ടെത്തണം.

നിരാശഭരിതമായ ജീവിതമെന്ന് ആവലാതി പറയുന്നവരാണ് മനുഷ്യരില്‍ അധികവും.മനോ വിഷാദം മനസ്സില്‍ നിന്ന് എടുത്ത് കളയല്‍ മേല്‍ പറഞ്ഞ മനോഭാവം ഇല്ലാതാക്കാന്‍ അനിവാര്യമാണ്.കാരണം മനോവിഷാദം എന്നത് അവസരം കിട്ടുമ്പോഴൊക്കെ മനസ്സിനുള്ളില്‍ കുടിയേറിപ്പാര്‍ത്ത് ഒരു നീരാളിയെപ്പോലെ നമ്മെ ഇഞ്ചിഞ്ചായ് നശിപ്പിക്കുന്ന ഒരദൃശ്യ ശക്തിയാണ്.

നല്ല ചിന്തകളും,നല്ല പ്രവര്‍ത്തനങ്ങളും,നല്ല വാക്കുകളുമൊക്കെയാണ് ഒരു മനുഷ്യനെ സല്‍സ്വഭാവിയാക്കുന്നത്.നല്ല സ്വഭാവവും,ഉദ്ദേശ ശുദ്ധിയും കൂടിക്കലര്‍ന്നുള്ള ജീവിതത്തില്‍ മനോവിഷാദം എന്നും പടിക്ക് പുറത്തായിരിക്കും.ജീവിത വിജയം ആഗ്രഹിക്കുന്നവര്‍ റസൂലിന്‍റെ തിരുവചനം എന്നും സ്മരണയില്‍ കൊണ്ടു നടക്കട്ടെ. റസൂല്‍ (സ)പറഞ്ഞു.ڈ”അന്ത്യ ദിനത്തില്‍ നിങ്ങളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ് എന്‍റെ ഏറ്റവും അടുത്തിരിക്കുക.അവര്‍ നിങ്ങളില്‍ ഏറ്റവും ഉല്‍കൃഷ്ട സ്വഭാവമുള്ളവരാണ്”.
വിജയിക്ക് ഉണ്ടാവേണ്ട ഒരുപാട് സവിശേഷതകളുണ്ട്. എന്നാലും പ്രധാനമായവ ശ്രദ്ധിച്ച് മുന്നേറുന്നതിലൂടെ ബാക്കിയുള്ള കാര്യങ്ങള്‍ കൂടെ നമുക്ക് സ്വായത്തമാക്കാന്‍ സാധിക്കും.അശജ് ബിന്‍ ഖൈസിനോട് റസൂല്‍ (സ) അരുളി:ڈ”അല്ലാഹുവും അവന്‍റെ ദൂതനും ഇഷ്ടപ്പെടുന്ന രണ്ട് ഗുണങ്ങള്‍ നിങ്ങളിലുണ്ട്.രാത്രി നമസ്കാരമോ പകല്‍ വ്രതമോ അല്ല അത്”.ڈഅശജ് സന്തോഷത്തോടെ ചോദിച്ചു എന്താണ് റസൂലെ? അവിടുന്ന് പ്രതിവതിച്ചു:ڈ “പക്വതയും അവധാനതയുമാണത്”.
ജീവിതം മുഴുവനും പുണ്യം നിറയണം.തിരുനബിയോട് പുണ്യമെന്താണെന്ന് ചോദിച്ചപ്പോള്‍ അത് സല്‍സ്വഭാവമാണെന്നായിരുന്നു മറുപടി.അത്തരത്തില്‍ സമൂഹത്തില്‍ മുന്നേറുന്ന ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരുപാട് വിമര്‍ശനങ്ങളും അഭിപ്രായങ്ങളും കേള്‍ക്കേണ്ടി വരാം.കാരണം ഇവകള്‍ക്കൊന്നും ഒരു പഞ്ഞവുമില്ലാത്ത ലോകത്താണ് നാം ജീവിക്കുന്നത്.എന്നാല്‍ സൃഷ്ടിപരമായ വിമര്‍ശനങ്ങളും അനുയോജ്യമായ അഭിപ്രായങ്ങളും സ്വീകരിക്കുന്നതില്‍ തെറ്റില്ല.എന്നാല്‍ എല്ലാവരുടെയും വാക്കുകള്‍ക്കനുസരിച്ച് നാം സഞ്ചരിക്കുമ്പോള്‍ നമുക്ക് വിജയത്തിന്‍റെ പടവുകള്‍ കടക്കുക എന്നത് പ്രയാസമാകും.
ജീവിതത്തില്‍ വ്യത്യസ്ഥമായ ഒരു രീതിയാണ് നാം സ്വീകരിക്കേണ്ടത്.വിജയികള്‍ പൊതുവേ വ്യത്യസ്ഥമായി ഒന്നും ചെയ്യാറില്ല.എന്നാല്‍ ചെയ്യുന്നതിലൊക്കെ ഒരു വ്യത്യസ്ഥത നമുക്ക് കാണാന്‍ സാധിക്കും.സംസാരത്തിലും പ്രവര്‍ത്തിയിലും മറ്റുള്ളവരുടെ മനസ്സിന്ന് വേദന ഉളവാക്കുന്ന ഒന്നും കടന്നു കൂടാന്‍ ഇട കൊടുക്കരുത്.മാത്രമല്ല അത്തരം സന്ദര്‍ഭങ്ങളില്‍ നിന്നും മാറി നില്‍ക്കലാണ് നമുക്ക് ഏറ്റവും ഉത്തമം.മനസ്സിനെ ആവരണം ചെയ്യുന്ന രോഗങ്ങളില്‍ നിന്നും നാം മുക്തമാവണം.കോപവും പകയും അസൂയയും മനശാസ്ത്രലോകത്തിന്ന് ഇന്നും ഉത്തരം കിട്ടാത്ത മൂന്ന് മാനസിക രോഗങ്ങളാണ്.എന്നാല്‍ ഈ രോഗങ്ങള്‍ മനുഷ്യന്‍റെ വിജയത്തിലേക്കുള്ള യാത്ര ദുഷ്കരമാക്കും. കോപവും പകയും അസൂയയും തകര്‍ത്ത ഒരുപാട് ജീവനുകള്‍ നമുക്ക് ചുറ്റുമുണ്ട്.
അഹങ്കാരവും പ്രകടനപരതയും ഒരു തരത്തില്‍ മനുഷ്യന്‍റെ വിജയത്തെ തടയുന്ന ഘടകമാണ്.അത്തരം കാര്യങ്ങളില്‍ നിന്നും മുക്തമാവാന്‍ ദൈവീക സ്മരണ എന്ന സ്വഭാവത്തിന് നമ്മെ സഹായിക്കാനാകും.മാത്രമല്ല വിജയിയുടെ ഭാഷ മൗനമാണ്.അവന്‍റെ നോട്ടം വിനയമാണ്.അത് നാം നമ്മിലെ സ്വഭാവമായി സ്വീകരിക്കേണ്ടതുണ്ട്.
വിജയത്തിന്‍റെ പടവുകള്‍ കയറാന്‍ ഒരു മനുഷ്യന്‍ ആദ്യമായി് ശ്രദ്ധിക്കേണ്ടത് അവന്‍റെ ശരീരത്തിലെ അവയവങ്ങളുടെ നിയന്ത്രണത്തെയാണ്. റസൂല്‍ (സ)പറയുന്നു.ڈ”ഓരോ ദിവസവും പ്രഭാതമായാല്‍ അവയവങ്ങള്‍ നാവിനെ കുറ്റപ്പെടുത്തിക്കൊണ്ട് ഇങ്ങനെ പറയും,ഞങ്ങളുടെ നിലനില്‍പ് നിന്നെ ആശ്രയിച്ചാണ്.നീ നേരെ ആയാല്‍ ഞങ്ങളും രക്ഷപ്പെടും നീ വളഞ്ഞാല്‍ ഞങ്ങളും വളയും”.ڈഅങ്ങിനെ നډകള്‍ കണ്ടും,കൊണ്ടും ജീവിതം മുന്നോട്ട് നീക്കിയാല്‍ മാത്രമേ വിജയം കൈവരിക്കാനാവൂ..പതറാതെ ഇടറാതെ ആത്മധൈര്യത്തോടെ പ്രാര്‍ത്ഥനയോടെ ദൈവ ഭയത്തോടെ പ്രതീക്ഷകളോടെ നല്ലൊരു ദിനത്തിന് ആരംഭം കുറിക്കൂ.വിജയം നിങ്ങളെ തേടിവരും.

About Ahlussunna Online 1159 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*