സൂഫികളുടെ പ്രബോധന വഴി

ത്വാഹിര്‍ കെ. എസ്

ഭൗതിക ലോകത്ത് ആത്മനിയന്ത്രണത്തിന്‍റെ കടിഞ്ഞാണ്‍ ഓരോ വ്യക്തിയിലും നിക്ഷിപ്താമാണ്.നന്മയുടെ കവാടങ്ങളും തിډയുടെ ഇരുളകളകങ്ങളും ജീവിതത്തിന് സമ്മാനിക്കുന്നത് മനുഷ്യരാശിയുടെ പ്രവര്‍ത്തനങ്ങളും അവരവരുടെ ആഗ്രഹാഭിലാഷങ്ങളുമാണ്.ഹൃദയങ്ങളെ സംസകരിക്കലും അല്ലാഹു അല്ലാത്തവയില്‍ നിന്നും ചിന്തകളെ മാറ്റി പാര്‍പ്പിച്ച് എകാഗ്രമാക്കലും ലക്ഷീകരിക്കുന്ന ആധ്യത്മിക വിജ്ഞാന ശാഖയാണ് തസവുഫ്.ജീവിതത്തിന് വ്യക്തമായ രൂപരേഖാസമര്‍പ്പണമാണ് തസവൂഫിലൂടെ ലക്ഷ്യമാക്കുന്നത്.

ഭൗതികതയോടുള്ള സകല ആഭിമുഖ്യവും ഉപേക്ഷിച്ച് ആരാധനകള്‍ക്കായി ജീവിതം മാറ്റി വെച്ചവരായിരുന്നു സ്വഹാബികളും സലഫുസ്വാലിഹീങ്ങളും. രണ്ടാം നൂറ്റാണ്ടിലും ശേഷവുമായി ഭൗതികതയോടുള്ള ആഭിമുഖ്യം സാര്‍വത്രികമാവുകയും ജനങ്ങള്‍ ദുന്‍യാവിനോട് ഇഴകി ചേരുകയും ചെയ്തു.എന്നാല്‍ ചിലര്‍ ഭൗതിക നേട്ടങ്ങളെ ത്യജിച്ച് ആരാധനകളില്‍ ജീവിതത്തെ ധന്യമാക്കി. ഇവരെയാണ് പിന്നീട് സൂഫികള്‍ എന്ന നാമധേയത്തില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.

പുണ്യ പ്രവാചകന്‍റെ ജീവിത കാലയളവുകളില്‍ അറേബ്യ കേന്ദ്രീക്രീതമയിരുന്ന ഇസ്‌ലാമിന് അസൂയവഹമായ പ്രചാരണമാണ് വര്‍ത്തമാന കാലത്ത് കരസ്ഥമായിട്ടുള്ളത്. പരിശുദ്ധ ഇസ്ലാമിന്‍റെ ഇലാഹി സന്ദേശം ലോകത്തിലെ സകല ദിക്കുകളിലും ചെന്നെത്തിയിട്ടുണ്ട്.

മതപ്രബോധന ദൗത്യം ഏറ്റെടുത്ത് ലോകത്തുടനീളം സഞ്ചരിച്ച മഹോന്നതരായ സൂഫിയാക്കളിലൂടെയാണ് ഇസ്ലാം പ്രചുര പ്രചാരം നേടിയത്.വിശിഷ്ട വ്യക്തി പ്രഭാവത്തിനുടമകളായിരുന്ന ഇവരുടെ ജീവിതം സകലര്‍ക്ക് മുമ്പിലും തുറന്നവെച്ച അമൂല്യ പുസ്തകങ്ങളായിരുന്നു.ഇവരെ അടുത്തറിയും തോറും ആളുകള്‍ കൂടുതല്‍ കൂടുതല്‍ ഇസ്ലാമിലേക്ക് കടന്നു വരാന്‍ തുടങ്ങി.

അധികാര സംസ്ഥാപനത്തിനു ബല പ്രയോഗങ്ങളും ആയുധ പ്രകടനങ്ങലും ഉപകരിക്കുമെങ്കിലും നډയിലൂടെയും സദ് പ്രവര്‍ത്തനങ്ങളിലൂടെയും സഹകരോണുത്സുക്യ സമീപനങ്ങളിലുടെയും മാത്രമായിരിക്കും മാനസിക സ്വീകാര്യത ലഭ്യമാകുന്നത്.അറേബ്യയില്‍ ഉദയം ചെയ്ത ദീനുല്‍ ഇസ്ലാം ഇത്രയും ജനകീയമായത് നډയിലധിഷ്ഠിതമായ വിശുദ്ധ സംസകാരങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരത്തിന്‍റെ അന്തരഫലമായാണ്.

ആരെയു നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യേണ്ടതില്ല എന്നത് ഇസ്ലാമിന്‍റെ അടിസ്ഥാന സന്ദേശമാണ്.ഈ സന്ദേശം പരിപൂര്‍ണമായും ഉള്‍കൊണ്ടവരായിരുന്നു സൂഫികള്‍.കറ കളഞ്ഞ ജീവിതത്തിനുടമകളായിരുന്ന ഇവര്‍ വിശുദ്ധ ദീനി സംസകാരങ്ങളുടെ പ്രത്യക്ഷമായ കണ്ണാടിക്കൂട്ടങ്ങളാണ്.അധ്യാപന വിഥിയില്‍ അവരുടെ വാചാലതയെക്കാള്‍ വജ്രായുധമായി വര്‍ത്തിച്ചത് അവരുടെ ജീവിത രീതികളാണ്.

ദീനിന്‍റെ പ്രബോധന പതാകയുമേന്തി യാത്ര തിരിച്ച സ്വഹാബി വര്യന്‍മാരെല്ലാവരും പ്രചരണ ഉപകരണമായി സ്വജീവത്തെയാണ് പ്രതിഷ്ഠിച്ചത്.സലഫുസ്വാലീഹിങ്ങളും തബഉത്വാബിഈങ്ങളും ശേഷം സ്വാലിഹീങ്ങളായ പിന്‍തലമുറക്കാരും ഈ ദൗത്യം പരിപൂര്‍ണമായി എറ്റെടുക്കുകയുണ്ടായി.ഇസ്ലാം സാര്‍വലൗകികമായിത്തീര്‍ന്നു.

കാലങ്ങള്‍ക്കിപ്പുറം ഭൗതികതക്ക് അനന്തമായ വളര്‍ച്ചാ തലങ്ങള്‍ ലഭ്യമായി.അനുദിനം വളര്‍ന്നുകൊണ്ടിരുന്ന ഭൗതികതയില്‍ പൊതു ജനം അന്ധമായി വിശ്വാസമര്‍പ്പിച്ചു.ജീവിത നേട്ടങ്ങള്‍ക്ക് അപരനെ അന്യായമായി അപഹരിക്കാന്‍ മടി കാണിക്കാത്ത അവന്‍റെ മനഃസ്ഥിതി ലോകത്ത് അസമാധനത്തിനും അസഹിഷ്ണുതക്കും വിത്തുകള്‍ പാകി.

അസാംസ്കാരിക സാമൂഹിക ഘടനയിലെ അബദ്ധജഡിലമായ നിയമങ്ങളും ചില മതങ്ങളും രാഷ്ട്ടീയന്തരീക്ഷവും മനുഷ്യ മനസ്സുകള്‍ക്കിടയില്‍ മതില്‍ക്കെട്ടുകള്‍ തീര്‍ത്തു.ജന്മ നാട്ടിലൂടെ നിര്‍ഭയം,സ്വതന്ത്രനായി സഞ്ചരിക്കാനുള്ള മോഹം അധഃസ്ഥിത വര്‍ഗങ്ങളുടെ പാഴ്കിനാവ് മാത്രമായി മാറി.

ഭൗതിക നേട്ടങ്ങളില്‍ താല്‍പര്യം പ്രകടിപ്പിക്കാതെ ആരാധനകളും ആതുര സേവനങ്ങളും പരോപകാരവും ജീവിതാമാക്കിയ സൂഫികള്‍ സമൂഹത്തിന്‍റെ ആശ്രയ കേന്ദ്രവും അഭയ കേന്ദ്രവുമയി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

നീറുന്ന പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും മതത്തിന്‍റെ അതിര്‍വരമ്പുകളില്ലാതെ പരിഹാരം കണ്ടെത്തി നിര്‍ദ്ദേശിച്ചിരുന്ന അവരിലേക്ക് സമൂഹം ആകര്‍ഷണീയരായി. ഉത്കൃഷ്ട സ്വഭാവത്തിനുടമകളായിരുന്ന സൂഫികളുടെ വ്യക്തി പ്രഭാവം സാധാരണക്കാരില്‍ പരിവര്‍ത്തിനത്തിന്‍റെ വേരുകള്‍ പാകി.വരലും സ്വമേധയാ ഇസ്ലാമിലേക്കു കടന്നുവരികയും സൂഫികളുടെ തര്‍ബിയത്തില്‍ ഉന്നത വ്യക്തിത്വത്തിനുടമകളായിത്തീരുകയും ചെയ്തു.

ആദം നബി(അ)നോളം പഴക്കമുള്ളതാണ് തര്‍ബിയ്യത്തിന്‍റെ ചരിത്രം.അനിര്‍വചനീയ തര്‍ബിയത്തന്‍റെ ഉദാത്ത മാതൃകയാണ് തിരുനബി(സ). ശത്രുജനതയ്ക്കു പോലും ആ തിരു വ്യക്തി പ്രഭാവത്തിനു മുമ്പില്‍ നിശ്ചലമാവേണ്ടി വന്നിട്ടുണ്ട്.മക്കയിലുള്ള അവിശ്വാസികളെല്ലാം ഇസ്ലാം സ്വീകരിക്കുമെന്ന ഭയം മൂലം അവരുടെ നേതാക്കള്‍ പ്രവാചകനെ കാണുന്നതില്‍ നിന്നും പ്രവാചകരോട് സംസാരിക്കുന്നതില്‍ നിന്നും അവരെ വിലക്കിയെന്ന് ചരിത്രം പറഞ്ഞു തരുന്നുണ്ട്.

സൂഫിസത്തെ സജീവമാക്കിയ ഉന്നത വ്യക്തിത്വമായിരുന്നു ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ).ഹിജ്റ 400കളില്‍ വിശ്വാസികളില്‍ വന്നുപ്പെട്ട ചിന്താവൈകല്യങ്ങള്‍ കാരണം പരിപൂര്‍ണമായി ഇസ്ലാമിനെ അനുധാവനം ചെയ്തവര്‍ ഗണ്യമായി കുറഞ്ഞ് വന്നു.ഈ കാലയളവില്‍ ഇസ്ലാമിനെ സജീവമാക്കിയത് ശൈഖ് ജീലാനിയുടെ ജീവിതമായിരുന്നു.

ലോക ചരിത്രത്തില്‍ തസ്വവ്വുഫ് ചലനാത്മകമായി മാറിയത് ഹിജ്റ മൂന്നാം നൂറ്റാണ്ടു മുതലായിരുന്നു.ഇമാം നവവി(റ),ഇമാം ഗസ്സാലി(റ),അല്‍ ഖസസുബ്നു അബ്ദുസലാം(റ) തസ്വവ്വുഫിനു നല്‍കിയ സംഭാവനകള്‍ വളരെ വലുതായിരുന്നു.ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രബോധന മേഖലകളിലും ദീനീ ജ്ഞാനം ഇല്ലാതിരുന്ന ഹൃദയങ്ങളില്‍ ശക്തിയും ആധ്യാത്മികചിന്താധാരയും സമ്മാനിച്ചു.ഈ കാലത്ത് തസവ്വുഫ് ഒരു വൈജ്ഞാനിക ശാസ്ത്രമായി രൂപാന്തരപ്പെട്ടിരുന്നു.ഇമാം അബുല്‍ ഖാസിം ജുനൈദുല്‍ ബാഗ്ദാദി(റ) യിലൂടെ ഖുലൂതിയ്യായും നഖ്ശബന്ധിയായും സൂഫി ത്വരീഖത്തുകള്‍ വളര്‍ച്ച പ്രാപിച്ചു.പന്നീടാണ് ശൈഖ് ജീലാനി(റ) കടന്നു വരുന്നത്.

ഇല്‍മിന്‍റ ആഴങ്ങളിലേക്ക് കടന്നുചെന്ന ശൈഖ് ജീലാനി(റ) തന്‍റെ വാക്ചാതുരി കൊണ്ടും ആശയസമ്പന്നത കൊണ്ടും സേവന സംരഭങ്ങള്‍കൊണ്ടും ശ്രേദ്ധേയനായിത്തീര്‍ന്നു.ലോകത്തിന്‍റെ വിവധ ദിക്കുകളില്‍ നിന്ന് ഒട്ടനേകം ആളുകള്‍ ശൈഖ് ജീലാനി(റ)യുടെ ഇല്‍മിന്‍റെ സദസ്സിലേക്ക് കടന്നു വരാന്‍ തുടങ്ങി.ശൈഖ വര്‍കളുടെ ഒരു പ്രഭാഷണ സദസ്സില്‍ നിന്ന് തന്നെ അമ്പതിനായിരത്തിലധികം ആളുകള്‍ ഒരേ സമയം ഇസ്ലാം സ്വീകരിച്ചുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.

കേരളീയന്തരീക്ഷത്തില്‍ ഇസ്ലാമിക പ്രചാരണം പ്രാവര്‍ത്തികമാക്കുന്നതില്‍ സൂഫികള്‍ക്ക് മുഖ്യ പങ്കുണ്ട്.അറേബ്യയും കേരളവും പ്രവാചകന്‍റെ ജീവിതകാലത്തിനും എത്രയോ മുമ്പ് തന്നെ പരസ്പരം അടുത്തറിഞ്ഞവരായിരുന്നു.ഇസ്ലാമിന്‍റെ പ്രബോധന ദൗത്യവുമായി കടള്‍ക്കടന്നെത്തിയ മാലിക് ദീനാര്‍(റ)വിലും അനുയായികളിലും മുമ്പൊന്നും കാണാത്ത സ്വഭാവ മഹിമ കേരള ജനതയ്ക്ക് ദര്‍ശിക്കാന്‍ കഴിഞ്ഞു..

അതിനാല്‍ തന്നെ,പിടിച്ചടക്കലിനുള്ള യുദ്ധ പ്പുറപ്പാടുകളില്ലാതെ മാനസികമായി കേരള ജനത അവര്‍ക്ക് കീഴടങ്ങി.മത പ്രബോധനത്തിന് ഉതകുന്ന സുന്ദരാന്തരീക്ഷം സ്വന്തം നാട്ടില്‍ തന്നെ രൂപപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.

ജീവിതം കൊണ്ട് സൂകൃതങ്ങള്‍ സൃഷ്ടിച്ചെടുത്തവരായിരുന്നു സൂഫികള്‍.ലോക ചരിത്രം ഒട്ടനവധി സൂഫികള്‍ക്ക് ജډം നല്‍കിയിട്ടുണ്ട്.അതി തീക്ഷണമായ സാമൂഹികാന്തരീക്ഷത്തില്‍ സമാധാനത്തിന്‍റെയും നډയുടെയും തൂവര്‍സ്പര്‍ശമാണ് സൂഫികള്‍ സമര്‍പ്പിച്ചത്.നിരവധി ത്വരീഖത്തുകളിലൂടെ കാലങ്ങള്‍ക്കിപ്പുറം സൂഫികള്‍ സനിധ്യമറിയിക്കുന്നു.സുഹറവര്‍ദ്ധീയ,ഖാദിരിയ്യ,രിഫാഇയ്യ,യസമിയ്യ,ഖുബ്റവിയ്യ,ചിശ്തിയ്യ,ശാദിലീയ്യ,ബദവിയ്യ,മഖ്ലവിയ്യ,നഖ്ശബന്ദിയ്യ തുടങ്ങി പ്രശസ്ത ത്വരീഖത്തുകള്‍ ഹൃദയാന്തരങ്ങളില്‍ വിശ്വാസത്തെ അചഞ്ചലമാക്കുന്നു.

പുറം മോടികളും പ്രൗഡികളുമായിരുന്നില്ല അവരുടെ ജീവിതം.സ്നേഹവും കരുണയും ഭൗതിക നേട്ടങ്ങളിലെ താല്‍പര്യക്കുറവും പ്രകടമാക്കുന്ന വേറിട്ട ആധ്യത്മിക ജീവിതമായിരുന്ന നവകാല സാഹചര്യങ്ങളില്‍ പ്രകടന താല്‍പര്യങ്ങളിലെ വഞ്ചനകളുടെയും കാപട്യങ്ങളുടെയും അകമ്പടികള്‍ക്ക് അവസരമുണ്ട്.സൂഫിസത്തെ അക്ഷരാര്‍ത്ഥത്തില്‍ അനുധാവനം ചെയ്ത സമകാലിക പണ്ഡിതരില്‍ ലോകത്തിന്‍റെ സുന്ദര ഭാവിയുടെയും ജീവിത വിജയത്തിന്‍റെയും വാതായനങ്ങളും കണ്ടെത്താന്‍ കഴിയും

 

About Ahlussunna Online 1149 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*