പിന്നോക്കക്കാരുടെ അവകാശം ഹനിക്കാത്തതാവട്ടെ സംവരണം

എഡിറ്റോറിയല്‍

ഭരണഘടന 103- ാം ഭേതഗതിയുടെ പശ്ചാത്തലത്തിൽ മുസ്ലിംകൾ ഉൾപ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങൾക്കു ലഭിക്കേണ്ട സംവരണം അട്ടിമറിക്കും വിധം കേരളസർക്കാർ കൈക്കൊണ്ട സമീപനം തിരുത്തപ്പെടേണ്ടതു തന്നെയാണ്. അർഹതപ്പെട്ടവരെ തഴയുകയും അനർഹരെ മാനിക്കുകയും ചെയ്യുന്ന സാമുദായിക സംവരണം ജാതി, മത ഭേതമന്യേ സർവ്വർക്കും ആപത്തും അസ്വീകാര്യവുമാണ്. എന്നാൽ, സംവരണ സമുദായ കൂട്ടായ്മ തകർക്കാൻ മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള ശ്രമമാണ് ചിലർ കൈകൊള്ളുന്നത്.പുതിയ വിഷയങ്ങളിറക്കി ധ്രുവീകരണം വരുത്താൻ ശ്രമിക്കുന്ന അത്തരക്കാർ കള്ളക്കളികൾ ന്യായീകരിക്കാനാവാതെ പൊതുസമൂഹത്തിൻ്റെ ചർച്ച വഴിതിരിച്ചുവിടുകയാണ്.

മുന്നോക്കക്കാർക്ക് സംവരണം നൽകാനുള്ള നിയമം കേന്ദ്രസർക്കാർ കൊണ്ടുവന്നതിനു പിന്നാലെ ധൃതിപിടിച്ച് സംസ്ഥാനത്തും അത് നിയമമാക്കിമാറ്റിയ ഇടതു സർക്കാർ വെട്ടിലായിരിക്കുകയാണ്. സാമ്പത്തിക സംവരണം വഴി പിന്നോക്കക്കാർക്കു നഷ്ടമായ18525 തസ്തികകൾ ഇനിയും നികത്തിയിട്ടു പോലുമില്ല.

കോടതിയിൽ കേസ് നിലനിൽക്കുന്നുവെന്നത് ശ്രദ്ധേയമാണ്.ഭരണഘടനയുടെ 15(4) ൽ സാമൂഹികവും വിദ്യാഭ്യാസ പരവുമായി പിന്നോക്കം നിൽക്കുന്നവർക്കാണ് സംവരണം എന്ന് വ്യക്തമാക്കിയിരിക്കെ സാമ്പത്തിക സംവരണത്തിനായി നടത്തിയ ഭേതഗതിയെക്കുറിച്ച് നീതിപീഠത്തിന് പറയാനുള്ളത് എന്തെന്ന് നമുക്ക്‌ കാത്തിരിക്കാം.

About Ahlussunna Online 1149 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*