Ahlissunna Online Logo
P: 091 9539 444 420 E: bahjathrac@gmail.com
Font Issue

തവസ്സുല്‍

prayers-at-mosque

തവസ്സുല്‍

പരിശുദ്ധ ഇസ്‌ലാമിനെ തകര്‍ക്കാന്‍ വേണ്ടി ഇറങ്ങിത്തിരിച്ച പുത്തന്‍വാദികള്‍ പരിശുദ്ധ ഖുര്‍ആന്‍ കൊണ്ടും തിരു സുന്നത്ത്‌ കൊണ്ടും മുന്‍ഗാമികളായ മഹത്തുക്കളുടെ ചര്യ കൊണ്ടും സ്ഥിരപ്പെട്ട പല കാര്യങ്ങളെയും തള്ളിപ്പറഞ്ഞത്‌ പോലെ തവസ്സുലിനെയും കണ്ണടച്ചാക്ഷേപിച്ചതായി നമുക്ക്‌ കാണാന്‍ കഴിയുന്നതാണ്‌.ഇവിടെ തവസ്സുല്‍ എന്താണെന്നും ഇസ്‌ലാമിക പ്രമാണങ്ങളുടെ പിമ്പലവും മഹത്തുക്കളുടെ പാരമ്പര്യവും അതിനുണ്ടോ എന്ന്‌ അന്യേഷിക്കല്‍ അനിവാര്യമാണ്‌.

 

തവസ്സുല്‍ പരിശുദ്ധ ഖുര്‍ആനില്‍

يا أيها الين امنوا اتفوا الله وابتغوا  اليه الوسيلة وجاهدوا في سبيله لعلكم تفلحون

വിശ്വസിച്ചവരെ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും അവങ്കലിലേക്ക്‌ അടുപ്പിക്കുന്ന മാര്‍ഗം അന്യേഷിക്കുകയും അവന്റെ മാര്‍ഗത്തില്‍ പോരാടുകയും ചെയ്യുക.നിങ്ങള്‍ വിജയികളാകാന്‍ വേണ്ടി.

أولئك الذين يدعون يبتغون إلى ربهم الوسيلة أيهم أفرب ويرجون رحمته ويخافون عذابه إن عذاب ربك كان محذورا

അവര്‍ പ്രാര്‍ഥിക്കുന്നവരാകട്ടെ അവരില്‍ നിന്ന്‌ അല്ലാഹുവിലേക്ക ഏറ്റവും അടുത്തവര്‍ പോലും തങ്ങളുടെ നാഥനിലേക്ക്‌ കൂടുതല്‍ അടുക്കുവാനുള്ള മാര്‍ഗം അന്യേഷിക്കുന്നവരാണ്‌.അവന്റെ കാരുണ്യത്തെ അവര്‍ ആഗ്രഹിക്കുകയും അവന്റെ ശിക്ഷയെ ഭയപ്പെടുകയും ചെയ്യുന്നു.

ولو أنهم إذ ظلموا أنفسهم جاؤوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما (نساء)64

സ്വന്തത്തോട്‌ അക്രമം ചെയ്‌തപ്പോള്‍ അവര്‍ അങ്ങയുടെ അരികിലേക്ക്‌ വരികയും എന്നിട്ട്‌ അവര്‍ അല്ലാഹുവിനോട്‌ പൊറുക്കലിനെ തേടുകയും അവര്‍ക്ക്‌ വേണ്ടി പ്രവാചകരും പൊറുക്കലിനെ തേടുകയും ചെയ്‌തിരുന്നെങ്കില്‍ തങ്ങളുടെ തൗബ സ്വീകരിക്കുന്നവനും മഹാകാരുണികനുമായി അല്ലാഹുവിനെ അവര്‍ കാണുമായിരുന്നു.

 

തവസ്സുലിനെ കുറിച്ച്‌ പ്രത്യക്ഷമായി വിശദീകരിക്കുന്ന ഖുര്‍ആനിക സൂക്തങ്ങളാണ്‌ മേല്‍ ഉദ്ധരിച്ചത്‌. ശഫാഅത്തിനെയും ഇസ്‌തിഗാസയെയും കുറിച്ചുള്ള സൂക്തങ്ങളും വിരളമല്ല. പ്രസ്‌തുത ആയത്തുകള്‍ക്ക്‌ മഹത്തിക്കളായ ഖുര്‍ആന്‍ വ്യാഖ്യതാക്കള്‍ നല്‍കുന്ന വിവരണങ്ങള്‍ കൂടി നമുക്ക്‌ ചര്‍ച്ച ചെയ്യാം.

الوسيلة ما يقر به اليه مطلقا ومن جملة ذلك محبة انبياء الله واوليائه والصدقات وزيارة احباب الله وكثرة الدعاء وصلة الرحم وكثرة الذكر وغير ذلك (الصاوي)1/265

അല്ലാഹുവിലെക്ക്‌ അടുപ്പിക്കുന്ന കാര്യങ്ങള്‍ എന്നാണ്‌ വസീല കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ . അല്ലാഹുവിന്റെ നബിമാര്‍ ഔലിയാഅ്‌ എന്നിവരെ സ്‌നേഹിക്കല്‍ സ്വദഖകള്‍ അല്ലാഹുവിന്റെ ഇഷ്‌ടദാസന്മാരെ സിയാറത്ത്‌ ചെയ്യല്‍ ദുആഅ#്‌ അധികരിപ്പിക്കല്‍ കുടുംബ ബന്ധം ചേര്‍ക്കല്‍ ദിക്‌റ്‌ അധികരിപ്പിക്കല്‍ പോലോത്തവ അതില്‍ പ്പെട്ടതാണ്‌. (സ്വാവി 1 265)

الوسيلة هي التى يتوسل بها الى تحصيل المقصود (ابن كثير 55/2

ഉദ്ദേശ്യ സഫലീകരണമുണ്ടാകുന്നതിലേക്ക് ഏതൊക്കെ മാധ്യമമാകുന്നുവോ അവയ്ക്ക് വസീല എന്ന് പറയുന്നു.

നീ അറിയുക വസ്സീല തേടി കണ്ടെത്താനും അത് അത്യവിശ്യവുമാണെ്ന്ന് ഊ ആയത്ത് വ്യക്തമാക്കുന്നു. കാരണം വസീല കൊണ്ടല്ലാതെ അല്ലാഹുവിലേക്ക് എത്തിച്ചേരാന് സാധ്യമല്ല. ഹഖീഖത്തിന്റെ പണ്ഡിതന്മാരും ത്വരീഖത്തിന്റെ ശൈഖുമാരുമാണ് വസീലകള് (റൂഹുല് ബയാന് 2 /388)

മേലുദ്ധരിക്കപ്പെട്ട ഒന്നാമത്തെ സൂക്തത്തെ കുറിച്ചുള്ള പരാമര്ശങ്ങളാണിവിടെ കൊടുത്തിട്ടുള്ളത്. എല്ലാ തഫ്സീറുകളിലും ഇതു പോലെത്തന്നെയാണ് വസീലത്തിനെ വ്യഖ്യാനിച്ചിട്ടുള്ളത്.

 

തവസ്സുലിന്റെ ഇനങ്ങള്‍

1- ജനിക്കുന്നതിന്റെ മുന്പ് ഉയര്ന്ന പദവിയുള്ളവരെ കൊണട് തവസ്സുല് ചെയ്യല്

ഗതകാല അന്പിയാഇന്റെ ജീവ ചരിത്രങ്ങളില് ധാരാളം സംഭങ്ങള് ഈ രൂപത്തില് കാണാമെങ്കിലും സ്വഹീഹായി വന്ന ഹദീസുകളില് ചിരത് മാത്രം നമുക്ക് പരിശോധിക്കാം.

നബി (സ്വ) പറഞ്ഞതായി ഉമര് (റ) പറയുന്നു. ആദം നബി (അ) (വിലക്കപ്പെട്ട ഖനി ഭുജിച്ച് അല്ലാഹു മനുഷ്യ വര്ഗ സൃഷ്ടിപ്പിന് മുന് കൂട്ടി തീരുമാനിച്ചതനുസരിച്ച്) ഖത്വീഅത്ത് ചെയ്തപ്പോള് പറഞ്ഞു. എന്റെ നാഥാ മുഹമമദ് നബി (സ്വ) യുടെ ഹഖ് കൊണ്ട് എനിക്ക് പൊറുത്തു തരേണമേ..അപ്പോള് അല്ലാഹു ചോദിച്ചു. ഒാ ആദം മുഹമ്മദിനെ താങ്കള് ക്ക് എങ്ങനെയാണറിയുക. ഞാന് ഇത് വരെ അവിടുത്തെ സൃഷ്ടിച്ചിട്ടില്ലല്ലോ. ആദം നബി (അ) പ്രതിവചിച്ചതിങ്ങനെ എന്റെ നാഥാ നീ എന്നെ സൃഷ്ടിക്കുകയും നിന്റെ റൂഹ് എന്നില്  ഊതുകയും ചെയ്തപ്പോള് ഞാന് തല ഉയര്ത്തി നോക്കി.അപ്പോള് അര്ശിന്റെ തൂണുകളില് ലാഇലാഹ് ഇല്ലല്ലാ മുഹമ്മദു റസൂലുല്ലാഹ് എന്ന് എഴുതിയതായി ഞാന് കണ്ടു. സൃഷ്ടികളില് നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരെ അല്ലാതെ നിന്റെ പേരിനോട് കൂടെ നീ ചേര്ക്കുകയില്ലെന്ന് ഞാന് മനസ്സിലാക്കി. അപ്പോള്  അല്ലാഹു മറുപടി പറഞ്ഞു. ഒാ ആദം താങ്കള് സത്യം പറഞ്ഞു.അവിടുന്നാണ് സൃഷ്ടികളി്ല എനിക്കേറ്റവും ഇഷ്ടപ്പെട്ടത്.അവിടുത്തെ ഹഖ് കൊണ്ട് താങ്കള് എന്നോട് ദുആ ചെയതാല് ഞാന് താങ്കള് ക്ക് പൊറുത്തു തരും. മുഹമ്മദ് (സ്വ) ഇല്ലായിരുന്നുവെങ്കില് താങ്കളെ ഞാന് സൃഷ്ടിക്കുമായിരുന്നില്ല.

 

ഈ ഹദീസില് നബി (സ്വ)യുടെ ഹഖ് കൊണ്ട് ദുആ ചെയ്യുവാന് അല്ലാഹു ആദം നബി (അ) നോട് കല്പ്പിക്കുകയാണുണ്ടായത്. അറബി ഉസ്വൂല് പ്രകാരം കല്പന ക്റിയ ചുരുങ്ങിയത് അനുവദനീയമായതിന്റെ മേലെങ്കിലും  സൂചിപ്പിക്കണം. ഏതൊരു ഹലാലായ കാര്യവും സുന്നത്താക്കി മാറ്റാന് അവന്റെ നിയ്യത്തും വിശ്വാസവും നന്നാക്കിയാല് മതിയ്ലല്ലോ.

 

അതേ പോലെ നൂഹ് നബി (അ) ഇബ് റാഹീം നബി (അ) പോലെയുള്ള മറ്റു നബിമാരും തവസ്സുല് ചെയ്തതായി മുഫസ്സിറുകള് രേഖപ്പെടുത്തുന്നുണട്. തവസ്സുല്, ഇസ്തിആനത്ത്, തഷഫുഅ്, തവജ്ജുഹ്, തജവ്വുഹ്, എന്നീ പദങ്ങള് കൊണടുള്ള ദുആകളൊക്കെ തവസ്സുലിന്റ അതെ അര്ത്ഥാശയമുള്ളവയാണ്. ഇവിടെ നാം അല്ലാഹു അല്ലാത്തവരോട് ചോദിക്കുന്നില്ല. അവനോടല്ലാതെ നാം ദുഅഉം ചെയ്യുന്നില്ല. മറിച്ച് അല്ലാഹുവിന്റെ മഹ്ബൂബിനെ പറയലും തഅ് ളീം ചെയ്യലും ഉത്തരം ലഭിക്കുന്നതിന് ഏറ്റവും വലിയ കാരണമാണെന്ന് നബി (സ്വ)യെ തൊട്ട് വന്ന ധാരാളം ഹദീസുകള് നമുക്ക് കാണാന് കഴിയും.

 

അപ്പോള് നബിമാര് , ഔലിയാഅ് , സ്വാലിഹീങ്ങള്, തുടങ്ങിയവരെ കൊണട്  തവസ്സുല് ചെയ്യുന്നത് നമ്മുടെ ഉദ്ദേശ്യ സഫലീകരണത്തിന് അവര് കാരണങ്ങളും മാധ്യമങ്ങളുമായത് കൊണ്ടാണ്. യഥാര്ത്ഥത്തില് അല്ലാഹുവാണ് എല്ലാം നിറവേറ്റി തരുന്നവന്. എല്ലാ കാര്യങ്ങളും അങ്ങനെ തന്നെയാണല്ലോ. കത്തി കൊണട് പഴം മുറിക്കുകയാണെങ്കില് കത്തിയല്ലല്ലോ യഥാര്ത്ഥത്തില് മുറിക്കുന്നത്. മുറിക്കുന്നവന് അല്ലാഹുവാണ്. കത്തി ഒരു കാരണവും. കത്തിയാണ് യഥാര്ത്തത്തില് മുറിവ് ഉണടാക്കുന്നതെങ്കില് ഇബ്റാഹീം (അ) മകന്റെ കഴുത്തില് കത്തി ഉപയോഗിച്ച് ശക്തിയായി അമര്ത്തിയപ്പോള് മുറിയേണട്തായിരുന്നു. പക്ഷെ അങ്ങനെ സംഭവിച്ചില്ല.

 

2  ജീവിത കാലത്ത് ഉയര്ന്ന പദവിയുള്ളവരെ കൊണട് തവസ്സുല് ചെയ്യല്

 

ജീവിത കാലത്ത് ഉയര്ന്ന പദവിയുളളവരെ കൊണട് തവസ്സുല് ചെയ്യല് സ്വഹാബത്തും മറ്റു സ്വാലിഹീങ്ങളും ചെയ്തിരുന്നതാണ്. അല്ലാഹുവിന്റെ അടുക്കല് ആദരിക്കപ്പെടുന്നവര് ശുപാര്ശ  സ്വീകരിക്കപ്പെടുന്നവരും അവരെ കൊണ്ട് തവ്സ്സുല് ചെയ്യല് സമുദായം മുഴുവന് ഏകോപിച്ച (ഇജ്മാഅ്) കാര്യവും ഖുര്ആനും സിഹാഉസ്സിത്തയും പ്റഖ്യാപിച്ചതും സലഫുസ്സ്വാലിഹീങങളായ പണ്ഡിതന്മാര് ഉറപ്പിച്ചതും ചെയതിരുന്നതുമായി കാര്യമാണ്.

 

സ്വഹാബികളുടെയും താബിഉകളുടെയും സദസ്സില് വെച്ച് അബ്ബാസ് (റ) നെ നിങ്ങള് അല്ലാഹുവിലേക്കുളള വസ്വീലയാക്കികൊള്ളുക എന്ന് ഉമര്(റ) പറഞ്ഞതായി കാണാന് സാധിക്കും.

 

അനസ് (റ) പറയുന്നു. അലി (റ)ന്റെ മാതാവ് ഫാത്വിമ ബിന് ത് അസദ് (റ) വഫാത്തായപ്പോള് പുണ്യ നബി (സ്വ) അവിടത്തേക്ക് വരികയും ഖബ്റിന്റെ അടുത്ത് നിന്ന് അവിടുത്തെ കരം കൊണട് ഖബ്റ് കുഴിച്ച് മണ്ണ് വാരിക്കളയുകയും ആ ഖബ്റില് നബി(സ്വ)  കിടക്കുകയും പ്രാര്ത്ഥിക്കുകയും ചെയ്തു.   ജീവിപ്പിക്കുയും മരിപ്പിക്കുകയും മരിക്കാതെ എന്നെന്നും ജീവിക്കുന്നവനുമായി അല്ലാഹുവെ അസദിന്റെ മകള് ഫാത്വിമക്ക് നിന്റെ നബിയുടെയും എന്റെ മുന്പുളള മുഴുവന് നബിമാരുടെ യും ഹഖ് കൊണ്ട്  പൊറുത്തു കൊടുക്കുകയും ഖബ്റില് ചോദ്യവേളയില് ഉത്തരം പറയാന് കഴിവ് കൊടുക്കുകയും ഖബ്റ് വിശാലമാക്കുകയും ചെയ്യേണമേ. നിശ്ചയം നീ കരുണ ചെയ്യുന്നവരില് ഏറ്റവും വലിയ കാരുണ്യവാനാണ്.

 

3 മുഴുവന് മുഅ്മിനീങ്ങളെ കൊണടും തവസ്സുല് ചെയ്യാം.

നബി (സ്വ) പറഞ്ഞു. നിസ്കാരത്തിന് വേണടി വീട്ടില് നിന്ന് പുറപ്പെടുന്പോള് ഇങ്ങനെ ദുആ ചെയ്യട്ടെ.. നിന്നോട് ചോദിച്ച മുഴുവന് മുഅ്മിനീങ്ങളുടെ ഹഖ് കൊണ്ടും എന്റെ ഈ നട്ത്തത്തിന്റ ഹഖ് കൊണ്ടും നിന്നോട് ഞാന് ചോദിക്കുന്നു. (അഹ്മദ്, മുസ്നദ്, ഇബ്നു മാജ. )

 

4 വഫാത്തിന് ശേഷം ഉയര്ന്ന പദവിയിലുള്ളവരെ കൊണട് തവസ്സുല് ചെയ്യല്

 

നബി (സ്വ)യുടെ തിരു സവിധത്തിലേക്ക് കാഴ്ച്ച ശക്തി നഷ്ട്പപെട്ട ഒരു സ്വഹാബി വരികയും കാഴ്ച്ച ശക്തി കിട്ടാന് തവസ്സുലിന്റ വാചകം പഠിപ്പിച്ച് കൊടുത്ത് ദുആ ചെയ്യാന് തിരുമേനി ആജ്ഞാപിച്ചതും  ഹദീസില് കാണാന് കഴിയും. (ത്വബ്റാനി ഫീ മുഅ്ജമില് കബീര് 30 /1- അസ്സഗീര് 306/1)

 

അതേ പോലെ രണ്ടാം ഖലീഫ ഉമര് (റ)ന്റെ കാലത്ത് ക്ഷാമവും വരള്ച്ചയും അനുഭവപ്പെടുന്പോള് നബി (സ്വ)യുെട പിതൃവ്യന് അബ്ബാസ് (റ) നെ കൊണ്ട് ഉമര് (റ) തവസ്സുല് ചെയ്ത സംഭവവും പ്രസിദ്ധമാണ്.

 

اللهم إنا كنا نتوسل إليك بنبينا فتسقينا وإنا نتوسل إليك بعم نبينا فاسقنا قال فيسقون(بخارى 1  /342

 

അല്ലാഹുവെ ഞങ്ങളുടെ നബി(സ്വ)യെ കൊണ്ട് നിന്നോട് ഞങ്ങള് തവസ്സുല് ചെയ്യുകയും ഞങ്ങള്ക്ക് നീ ക്ഷേമം നല്കുകയും ചെയ്തിരുന്നു. അതേ പോലെ നിന്റെ പ്രവാചകന്റെ പിതൃവ്യനായ അബ്ബാസ് (റ) നെ കൊണ്ട് ഞങ്ങളിതാ തവസ്സുല് ചെയ്യുന്നു. ഞങ്ങള്ക്ക് നീ ക്ഷേമത്തെ നല്കേണമെ..അങ്ങനെ അവര്ക്ക ക്ഷേമത്തെ നല്കുകയും ചെയ്തു.