Ahlissunna Online Logo
P: 091 9539 444 420 E: bahjathrac@gmail.com
Font Issue

മലക്കുകള്‍-ജിന്നുകള്‍

ജിന്ന്‌
എനിക്ക്‌ വേണ്ടി ആരാധിക്കാനല്ലാതെ മനുഷ്യ ജിന്ന്‌ വര്‍ഗത്തെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.( ). മനുഷ്യനെ പോലെ അള്ളാഹുവിനെ ആരാധിച്ച്‌ ഈ പ്രപഞ്ചത്തില്‍ ജീവിക്കുന്ന മറ്റൊരു ജീവിയാണ്‌ ജിന്ന്‌ വര്‍ഗം.ദൃശ്യ ലോകത്താണ്‌ മനുഷ്യരുടെ വാസമെങ്കില്‍ അദൃശ്യ ലോകമാണ്‌ ജിന്നിന്റെ വിഹാര കേന്ദ്രം.മനുഷ്യ സൃഷ്ടിക്ക്‌ ഗോചരമല്ലാത്തതിനാല്‍ പല പുത്തന്‍ പ്രസ്ഥാനക്കാരും ഇതിനെ അന്ധമായി നിശേധിക്കുന്നതായി കാണാം. യഥാര്‍ത്തത്തില്‍ അമേരിക്ക കാണാത്തവര്‍ അതിനെ നിശിതമായി വിമര്‍ശിക്കുന്നത്‌ പോലെ വ്യര്‍ത്ഥപൂര്‍ണമാണിത്‌.

മനുഷ്യന്‌ കാണാന്‍ കഴിയാത്ത എത്രയോ ജീവജാലകങ്ങള്‍ ഈ പ്രപഞ്ചത്തിലുണ്ട്‌. സൂക്ഷ ദര്‍ശിനികളിലൂടെ ശാസ്‌ത്രം അവയെ പുറത്ത്‌ കൊണ്ട്‌ വരുമ്പോള്‍ നാം അത്‌ വിശ്വസിക്കാന്‍ നിര്‍ബന്ദിതരാകുന്നു. എന്നാല്‍ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഗൈബിയ്യായ (അദൃശ്യമായ) വിശ്വാസം അനിവാര്യമാണ്‌. പരലോകം, മരണാനന്തര ജീവിതം, സ്വര്‍ക്ഷം, നരഗം,എന്നത്‌ പോലെ വിശ്വാസിക്കേണ്ടവയാണ്‌ ആത്മാവ്‌, മലക്കുകള്‍, ജിന്നുകള്‍ എന്നിവയൊക്കെ. കാരണം വിശുദ്ധ ഖുര്‍ആനും തിരു വചനങ്ങളും വ്യക്തമായി പ്രതിപാദിക്കുന്ന വിഷയമാണിത്‌.


മനുഷ്യരില്‍ നല്ല വിാഗം ചീത്ത വിഭാഗം എന്ന പോലെ ജിന്ന്‌ വിഭാഗത്തിലും സല്‍വൃത്തരും ദുര്‍വൃത്തരും ഉണ്ട്‌.ദുര്‍ നടപ്പുകാര്‍ അല്ലാഹുവുനെ ആരാധിക്കുകയോ അവനെ അനുസരിക്കുകയോ ഇല്ല. അവരാണ്‌ ജിന്ന്‌ വിഭാഗത്തിലുള്ള ശൈത്വാന്‍ എന്ന വിഭാഗം. ഇബ്‌്‌ലീസ്‌ അവരുടെ ആദി പിതാവും.മനുഷ്യ വര്‍ഗത്തെ പിഴപ്പിച്ച്‌ നരകത്തിലേക്ക്‌ റിക്രൂട്ട്‌ ചെയ്യലാണ്‌ അവന്റെ പ്രധാന ജോലി.മനുഷ്യനെ ദുര്‍മാര്‍ഗത്തിലേക്ക്‌ വഴി നടത്തുന്ന ഇബ്‌്‌ലീസിനെ കുറിച്ച്‌ ഖുര്‍ആനിലൂടെ അല്ലാഹു മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌. ആദം സന്തതികളെ നിങ്ങളുടെ മാതാ പിതാക്കളെ ആ തേട്ടത്തില്‍ നിന്നും പുറത്താക്കിയത്‌ പോലെ ഇബ്‌്‌ലീസ്‌ നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ

അവര്‍ ഇരുവരുടെയും ഗോപ്യ സ്ഥാനങ്ങള്‍ അവര്‍ക്ക്‌ കാണിച്ച്‌ കൊടുക്കുവാനായി അവരന്‍ അവരില്‍ നിന്നും അവരുടെ വസ്‌്‌ത്രം എടുത്തു നീക്കുകയായിരുന്നു. തീര്‍ച്ചയായും അവനും അവന്റെ വര്‍ഗക്കാരും നിങ്ങളെ കണ്ട്‌ കൊണ്ടിരിക്കും. നിങ്ങള്‍ക്ക്‌ അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക്‌ പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു. (അഅ്‌റാഫ്‌ 37).
പിശാചുക്കള്‍ക്ക്‌ അവര്‍ക്കനുസരിച്ചുള്ള കഴിവുകള്‍ അല്ലാഹു നല്‍കിയിട്ടുണ്ട്‌. പക്ഷേ മനുഷ്യനെ അപേക്ഷിച്ച്‌ അത്‌ അഭൗതിക കഴിവികളായിരിക്കാം. മനുഷ്യരെക്കാള്‍ സഞ്ചാര വേഗതയിലും ഗ്രാഹ്യ ശക്തിയിലും അദൃശ്യമാവുക രൂപ മാറ്റം പ്രാപിക്കുക എന്നിങ്ങനെ അവരുടെ പൃകൃതി പരമായ കഴിവുകള്‍ അവര്‍ക്കുണ്ട്‌. ഈ കഴിവും അറിവും മൂലമുള്ള അനുഭവ ജ്ഞാനങ്ങള്‍ അവര്‍ തങ്ങളുമായി ബന്ധമുള്ള മനുഷ്യര്‍ക്ക്‌ പകര്‍ന്നു നല്‍കുന്നു. ജോത്സ്യന്മാരും മാരണ വിദ്യക്കാരുമൊക്കെ പ്രധാനമായും അവലംഭക്കുന്നത്‌ ഈയൊരു കഴിവിനെയാണ്‌. പിശാചുക്കളും ജിന്നുകളും ആകാശ ലോകത്ത്‌ പോവുകയും അവിടെ വെച്ച്‌ മലക്കുകള്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ കട്ടു കേള്‍ക്കുകയും അവ ജോത്സ്യര്‍ക്ക്‌ എത്തിച്ച്‌ കൊടുക്കുന്നതുമായ സംഭവങ്ങള്‍ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്‌. ധിക്കാരികളായ എല്ലാ പിശാചുക്കളില്‍ നിന്നും അതിനെ(ആകാശത്തെ) നാം സംരക്ഷിക്കുകയും ചെയ്‌തിരിക്കുന്നു. (അതിനാല്‍ )സമുന്നത സമൂഹത്തിലേക്ക്‌ അവര്‍ ചെവി കൊടുക്കുകയില്ല.നാനാ ഭാഗങ്ങളില്‍ നുന്നും അവര്‍ എറിയപ്പെടുന്നതാണ്‌. അവരെ തുരുത്തി വിടാന്‍. അവര്‍ക്ക്‌ നിരന്തരമായി ശിക്ഷയുണ്ട്‌. പക്ഷെ ആരെങ്കിലും ഒരു റാഞ്ചിയെടുക്കല്‍ റാഞ്ചിയെടുത്താല്‍ തുളച്ചു ചെല്ലുന്ന തീജ്വാല അവരെ പിന്തുടരും.(സൂറത്തു സ്വാഫത്ത്‌ 6 -10)

മനുഷ്യനെക്കാള്‍ മുമ്പെ സൃഷ്‌ടിക്കപ്പെട്ടവരാണ്‌ ജിന്നുകള്‍. അവര്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിച്ചു. തത്‌ഫലമായി അവരെ നശിപ്പിക്കാന്‍ അല്ലാഹു കല്‍പ്പിച്ചു.അത്‌ കൊണ്ടാണ്‌ മലക്കുകള്‍ അല്ലാഹുവിനോട്‌ ചോദിച്ചത്‌.ഭൂമിയില്‍ കുഴപ്പങ്ങളും രക്തച്ചൊരിച്ചിലും ഉണ്ടാക്കുന്ന ഒരു വര്‍ഗത്തെ നീ സൃഷ്‌ടിക്കുകയാണോ.(അല്‍ബഖറ) ഈയൊരു ചോദ്യം മലക്കുകളുടെ ജീവിത ശൈലിയുടെ അനുഭവ സാക്ഷ്യം കൊണ്ടായിരിക്കണം.ജിന്നുകളുടെ സൃഷ്‌ടിപ്പിനെ കുറിച്ച്‌ വിശുദ്ധ ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്‌.തീര്‍ച്ചയായും പാകപ്പെടുത്തപ്പെട്ട കളി മണ്ണില്‍ നിന്നും ചിലപ്പുണ്ടാക്കുന്ന മണ്ണില്‍ നിന്നും മനുഷ്യരെ നാം സൃഷ്‌ടിച്ചു ജിന്നിനെയും അത്യുഷ്‌ണമുള്ള അഗ്നിയാല്‍ നാം മുമ്പെ അതിനെ എന്ന്‌ അല്ലാഹു വ്യക്തമാക്കുകയും ചെയ്യുന്നു.എങ്കിലും കാല ദൈര്‍ഘ്യത്തില്‍ ചില അഭിപ്രായ വിത്യാസങ്ങള്‍ കാണാം.നാല്‍പത്‌ വര്‍ഷമാണെന്നും രണ്ടായിരം വര്‍ഷമാണെന്നുമൊക്കെ അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്‌. ആയിരും വര്‍ഷമാണെന്നതാണ്‌ കൂടിതല്‍ പരിഗണനീയം.

ഇങ്ങനെയൊക്കെയാണെങ്കിലും ജിന്നിനെ അംഗീകരിക്കാത്തവരാണ്‌ മുജാഹിദ്‌ വിഭാഗം പോലുള്ള പുത്തന്‍ പ്രസ്ഥാനക്കാര്‍. മനുഷ്യ കഴിവിന്‌ അധീതമായ കാര്യങ്ങള്‍ അല്ലാഹുവിനോട്‌ മാത്രമേ സഹായാഭ്യാര്‍ത്ഥന പാടുള്ളൂ എന്ന നില പാടായിരുന്നു മുജാഹിദ്‌ വാഭാഗം അതിന്റെ സ്ഥാപക കാലം മുതല്‍ ഉയര്‍ത്തിപ്പിടിച്ചത്‌. മനുഷ്യ കഴിവിന്‌ അപ്പുറത്തുള്ള കാര്യങ്ങള്‍ ചോദിക്കുന്നതാണ്‌ പ്രാര്‍ത്ഥനയെന്നും ആ പ്രാര്‍ത്ഥന അല്ലാഹുവിനോട്‌ മാത്രമേ നടത്താവൂ എന്നും മറ്റേതെങ്കിലും വ്യക്തികളോടോ ശക്തികളോടോ ആ രീതിയില്‍ സഹായാഭ്യാര്‍ത്ഥന നടത്തുന്നത്‌ ഇസ്‌്‌ലാമില്‍ നിന്നും പുറത്ത്‌ പോകുന്ന ശിര്‍ക്ക്‌ ആണെന്നുമാണ്‌ എട്ടു പതിറ്റാണ്ടിലേറെ കാലം മുജാഹിദ്‌ വിഭാഗത്തിന്റെ ആശയത്തിന്റെ കാതല്‍. പ്രയാസ ഘട്ടങ്ങളില്‍ പുണ്യാത്മാക്കളോട്‌ ആവലാതി പറയുകയും അവരോട്‌ സഹായാഭ്യാര്‍ത്ഥന നടത്തുകയും ചെയ്യുന്ന പാരമ്പര്യ മുസ്‌്‌ലിംകളെ ഇസ്‌്‌ലാമില്‍ നിന്നും പുറത്താക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണിത്‌.

അക്കാലയളവില്‍ ഇമാമുരായ അബൂ ഹനീഫ(റ)വും ശാഫിഈ (റ) നവവി(റ) എന്നിവരൊക്കെ ഇതിന്റെ പ്രയോക്താക്കളാണെന്ന്‌ പ്രമാണമുദ്ധരിച്ച്‌ ബോധ്യപ്പെടുത്തിയപ്പോഴെക്കെ ശിര്‍ക്ക്‌ ആര്‌ ചെയ്‌താലും ശിര്‍ക്ക്‌ തന്നെ എന്ന വാദമായിരുന്നു അവര്‍ക്ക്‌.താങ്കള്‍ ശിര്‍ക്ക ചെയ്‌താലും താങ്കളുടെ അമലുകള്‍ പൊളിഞ്ഞു പോകുമെന്ന്‌ നബിയോട്‌ ഖുര്‍ആന്‍ പറഞ്ഞത്‌ തെറ്റായി ഉദ്ധരിക്കുകയായിരുന്നു അവര്‍.
2007 ല്‍ എത്തിയപ്പോള്‍ പഴയ നിലപാടുകളില്‍ മാറ്റം വന്നു.ജിന്നുകളോട്‌ സഹായാഭ്യാര്‍ത്ഥന നടത്തുന്നത്‌ ശിര്‍ക്കല്ലെന്ന്‌ സ്ഥാപിച്ച്‌ കൊണ്ട്‌ അവരിലെ ഒരു വിഭാഗം രംഗ പ്രവേശനം ചെയ്‌തു. വിജന പ്രദേശത്ത്‌ എത്തിപ്പെട്ട ഒരാള്‍ യാ ഇബാദള്ളാ അഈനൂനീ (അല്ലാഹുവിന്റെ അടിമകളെ എന്നെ സഹായിക്കേണമെ) എന്ന്‌ വിളച്ച്‌ പ്രാര്‍ത്ഥിച്ചാല്‍ ജിന്നുകളും മലക്കുകളും അവരെ സഹായിക്കുമെന്ന ഹദീസ്‌ അവരതിന്‌ തെളിവായി ഉദ്ധരിച്ചു.ഇത്‌ മനുഷ്യ കഴിവിന്നതീതമല്ലെ എന്ന ചോദ്യത്തിന്‌ അവര്‍ ചെരിപ്പിനൊപ്പിച്ച്‌ കാല്‍ മുറിക്കാന്‍ തുടങ്ങി. മനുഷ്യ കഴിവിന്ന്‌ അതീതമായി കാര്യങ്ങല്‍ ചോദിക്കുന്നതാണ്‌ പ്രാര്‍ത്ഥന എന്ന പഴയ നിലപാട്‌ മാറ്റി. സൃഷ്ടികളുടെ കഴിവിന്‌ അപ്പുറത്തുള്ള കാര്യങ്ങള്‍ ചോദിക്കുന്നതാണ്‌ പ്രാര്‍ത്ഥന എന്നാക്കി.


ചുരുക്കത്തില്‍ ജിന്ന്‌ എന്ന ഒന്നില്ല എന്ന വാദത്തിന്‌ വേണ്ടി ഖുര്‍ആനില്‍ വന്ന ജിന്ന്‌ എന്ന പദങ്ങള്‍ക്കൊക്കെ അവര്‍ പരിഭാഷ പറഞ്ഞിരുന്നത്‌ പുഴുക്കളും കൊതുകുകളും മറ്റുമായിരുന്നു. അവസാനം സത്യം അംഗീകരിക്കേണ്ടി വന്നു.ജിന്ന്‌ ഉണ്ടെന്ന്‌ മാത്രമല്ല അവര്‍ സഹായിക്കുമെന്നും അവരോട്‌ സഹായം ചോദിക്കാമെന്നും വാതിലടക്കുമ്പോഴും വെള്ളമൊഴിക്കുമ്പോഴുമൊക്കെ ജിന്ന്‌ അതില്‍പെടാന്‍ സാധ്യതയുള്ളത്‌ കൊണ്ട്‌ സൂക്ഷിക്കണമെന്ന്‌ പറയുന്ന സ്ഥിതിയാണിപ്പോള്‍.