Ahlissunna Online Logo
P: 091 9539 444 420 E: bahjathrac@gmail.com
Font Issue

ഇസ്‌തിഗാസ‌

+

ഇസ്‌തിഗാസ മുസ്‌ലിം ലോകത്ത്‌ നിരാക്ഷേപം നടന്ന്‌ വരുന്ന പുണ്യ കര്‍മ്മമാണ്‌. അതിനെ ബഹൂ ദൈവ വത്‌കരിക്കാനായി വിശുദ്ധ ഖുര്‍ആനും തുരു സുന്നത്തും ദുര്‍വ്യാഖ്യാനം ചെയ്‌ത്‌ സാധാരണക്കാരെ ആശയക്കുഴപ്പത്തിലാക്കാന്‍ നവീന വാദികള്‍ കാലങ്ങളായി ശ്രമിച്ച്‌ കൊണ്ടിരിക്കുകയാണ്‌.അതിന്റെ പ്രാമാണികത എന്തൊക്കെയെന്ന്‌ നമുക്ക്‌ വിലയിരുത്താം.

 

ഇടതേടി പ്രാര്‍ത്ഥിക്കുന്നത്‌ തവസ്സുലായത്‌ പ്രകാരം അല്ലാഹു നല്‍കുന്ന കഴിവുകള്‍ കൊണ്ട്‌ മഹാത്മാക്കള്‍ സഹായിക്കുമെന്ന വിശ്വാസത്തോടെ അവരോട്‌ ചോദിക്കുന്നതിന്‌ ഇസ്‌തിഗാസ എന്ന്‌ പറയന്നു.ഇസ്‌തിഗാസയുലുള്ള ചോദ്യം മഹന്മാരോടാണെങ്കിലും അല്ലാഹുവില്‍ നിന്ന്‌ തന്നെയാണ്‌ സഹായം ലഭ്യമാകുന്നത്‌. എല്ലാം സൃഷ്‌ടിക്കുകകയും സംവിധാനിക്കുകയും ചെയ്യുന്നത്‌ അല്ലാഹു തന്നെയാണ്‌. മഹാത്മാക്കള്‍ ഇതിലുള്ള കാരണക്കാരാണ്‌. ഇസ്‌തിഗാസ നടത്തുന്നവരുടെ വിശ്വാസവും ഇത്‌ തന്നെയാണല്ലോ.

 

മുസ്‌ലിം ലോകത്ത നൂറ്റാണ്ടുകളോളം നില നിന്ന ഈ കര്‍മ്മം അനുവദനീയവും പുണ്യകരവുമാണ്‌. എന്നാല്‍ ഇസ്‌ലാമിക പ്രമാണങ്ങളിലും മത പാരമ്പര്യത്തെ കുറടച്ച്‌ വിവരവുമില്ലാത്ത ചിലര്‍ രംഗത്ത്‌ വരികയും മത വിരുദ്ധ ആശയങ്ങള്‍ ജനങ്ങളുടെ മനസ്സുകളിലെക്ക്‌ സന്നിവേശിപ്പിക്കാന്‍ ശ്രമിച്ചതിന്റെയും ഭാഗമാണ്‌ ഇസ്‌തിഗാം ശിര്‍ക്കും കുഫ്‌റുമാണെന്ന വാദം.

 

14 നൂറ്റാണ്ട്‌ കാലം മുസ്‌ലിം ലോകത്ത്‌ സജീവമായി നിലനിന്ന ഈ പുണ്യ കര്‍മ്മങ്ങളെ തിരസ്‌കരിക്കാനും കുഴിച്ചു മൂടാനും അവ ചെയ്യുന്നവരെ മുശിരിക്കും കാഫിറുമാക്കി മുദ്രകുത്താനുമുള്ള ശ്രമമാണ്‌ ഈ ബിദ്‌അത്തുകാര്‍ നടത്തി കൊണ്ടിരിക്കുന്നത്‌. ഈ ശ്രമം വിശുദ്ധ ഖുര്‍ആനും തിരു സുന്നത്തിനും മറ്റ്‌ പ്രമാണങ്ങള്‍ക്കും വിരുദ്ധവും ഇസ്‌ലാമിക പാരമ്പര്യത്തെ തള്ളിക്കളയുന്നവയുമാണ്‌.

 

8ാം നൂറ്റാണ്ടില്‍ അന്തരിച്ച ഇബ്‌നു തൈമിയ രംഗത്ത്‌ വരുന്നത്‌ വരെ ഒരു പണ്‌ഡിതനും ഇസ്‌തിഗാസ ശിര്‍ക്കാണെന്ന്‌ പറഞ്ഞിട്ടില്ല. ഈ വസ്‌തുത ഇമാം സുബുക്കി രേഖപ്പെടുത്തിയതിങ്ങനെയാണ്‌. ഇബ്‌നു തൈമിയ വരുന്നത്‌ വരെ ഇസ്‌ലാമിനെ കുറിച്ച്‌ അറിവുള്ളവരാരും ഇതിനെ എതിര്‍ക്കുകയോ ചെയ്‌തിട്ടില്ല.(ശിഫഉസ്സീഖാം293) ശാഫീ മദ്‌ഹബിലെ പ്രമുഖ പണ്‌ഡിതന്‍ ഇബ്‌നു ഹജര്‍ അല്‍ മുനള്ളം എന്ന്‌ കിതാബില്‍ ഈ ആശയം ഉദ്ധരിച്ചിട്ടുണ്ട്‌.

 

ഹാഫിള്‌ ഇബ്‌നു ഹജറുല്‍ അസ്‌ഖലാനി (റ)പറഞ്ഞത്‌ . നബി(സ്വ)യോട്‌ സഹായം ചോദിക്കാന്‍ പാടില്ലെന്ന്‌ പറഞ്ഞ കാരണത്താല്‍ ചില പണ്‌ഡിതന്മാര്‍ ഇബിനു തൈമിയ്യയെ മത വിരോധിയെന്ന്‌ പറഞ്ഞിട്ടുണ്ട്‌. (അദുറൂന്‍ കാമിന 1 155) ഇസ്‌തിഗാസയെ കുറിച്ചുള്ള പ്രമാണങ്ങള്‍ ഒന്ന്‌ വിലയിരുത്താം.

ARABIC

(നിശ്ചയം അവര്‍ അവരുടെ ശരീരങ്ങളെ പാപങ്ങള്‍ കൊണ്ട്‌) അക്രമിക്കുകയും അങ്ങയുടെ അരികില്‍ വരികയും അല്ലാഹുവിനോട്‌ പാപ മോചനം തേടുകയും പ്രവാചകര്‍ അവര്‍ക്ക്‌ വേണ്ടി പൊറുക്കലിനെ ചെയ്‌താല്‍ തീര്‍ച്ചയായും അല്ലാഹുവിനെ അധികമായി പാപം പൊറുക്കുന്നവനായി അവര്‍ എത്തിക്കന്നതാണ്‌ .