Ahlissunna Online Logo
P: 091 9539 444 420 E: bahjathrac@gmail.com
Font Issue

ഉമ്മഹാത്തുല്‍ മുഅ്‌മിനീന്‍‌


ഖുര്‍ആന്‍ പറയുന്നു. നബിയെ തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ മുമ്പ്‌ പ്രവാചകന്മാരെ നാം അയച്ചിട്ടുണ്ട്‌. അവര്‍ക്ക്‌ ഭാര്യമാരെയും സന്താനങ്ങളെയും നല്‍കിയിട്ടുണ്ട്‌. (ആശയം സൂറ അര്‍അദ്‌ 38)

വിവാഹം പ്രവാചകന്മാരുടെ ചര്യയാണ്‌. ഒന്നു കൊണ്ട്‌ മതിയാക്കിയവര്‍ അതിലുണ്ട്‌. ഇബ്‌റാഹീം യഅഖൂബ്‌ ദാവൂദ്‌ സുലൈമാന്‍ (അ) എന്നീ പ്രവാചകന്മാരെ പോലെ ഒന്നിലധികം വിവാഹം കഴിച്ചവരുമുണ്ട്‌. പ്രവാചകന്‍ ഈസാ (അ) ഇപ്പോഴും ജീവിച്ചിരിക്കുകയാണ്‌. ലോകവസാനത്തോടടുത്ത്‌ അവര്‍ ഭൂമിയിലേക്കിറങ്ങി വന്ന്‌ തിരു നബി (സ്വ) യുടെ ശരീഅത്തനുസരിച്ച്‌ ജീവിക്കുകയും വിവാഹിതനാവുകയും അവിടത്തേക്ക്‌ സന്താനങ്ങളുണ്ടാവുകയും ചെയ്യുമെന്ന്‌ ഹദീസ്‌ ഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നു.

തിരു നബി (സ്വ) അല്ലാഹുന്റെ നബിയും റസൂലുമാണ്‌. വാക്കു കൊണ്ടും പ്രവര്‍ത്തനം കൊണ്ടും സമ്മദം കൊണ്ടും അല്ലാഹുവിന്റെ ശരീഅത്ത്‌ നടപ്പാക്കാന്‍ നിയുക്തരായവരാണവര്‍ . അതു കൊണ്ട്‌ തന്നെ അവിടത്തെ തീനും കുടിയും ഉറക്കുവും ഉണര്‍ച്ചയും വിവാഹവുമെല്ലാം ശരീഅത്താണ്‌. അല്ലാഹുവിന്റെ കല്‍പനയനുസരിച്ചാണ്‌ നബി തങ്ങള്‍ എല്ലാ കല്യാണവും കഴിച്ചത്‌ . ഒരിക്കല്‍ പറയുകയുണ്ടായി. അല്ലാഹുവിന്റെ അടുക്കല്‍ നിന്നും ദിവ്യ സന്ദേശവുമായി ജിബ്‌ രീല്‍ (അ) വന്നിട്ടല്ലാതെ ഞാന്‍ വിവാഹം കഴിക്കുകയോ എന്റെ സന്താനങ്ങളെ വിവാഹം ചെയ്യിക്കുകയോ ഉണ്ടായിട്ടില്ല. തിരു നബി (സ്വ) വിവാഹത്തിലും സന്താനങ്ങളിലും താല്‍പര്യമുള്ളവരായിരുന്നു. എങ്കിലും എന്റെ പുഷ്‌കലമായ ജീവിത സമയത്ത്‌ ഏക പത്‌നി വ്രതമാചരിക്കുകയായിരുന്നു പ്രവാചകന്‍ .

വിശ്വാസികളുടെ ഉമ്മമാര്‍

തുരുനബി (സ്വ) വിവിധ സന്ദര്‍ഭങ്ങളിലും സാഹചര്യങ്ങളിലുമായി പതിമൂന്ന്‌ വിവാഹം ചെയ്‌തിട്ടുണ്ട്‌. അവരില്‍ രണ്ട്‌ പേരോട്‌ വീടുകൂടുകയോ സമ്പര്‍ക്കമുണ്ടാകുകയോ ചെയ്‌തിട്ടില്ല. വെള്ളപ്പാണ്ട്‌ രോഗവും സ്വഭാവ ദൂഷ്യവുമായിരുന്നു കാരണം. നബി (സ്വ) സമ്പര്‍ക്കം പുലര്‍ത്തിയ ഭാര്യമാര്‍ പതിനൊന്ന പേരാണ്‌. രണ്ടു പേര്‍ നബിയുടെ ജീവത കാലത്ത തന്നെ വഫാത്തായി.. ഖുവൈലിദിന്റെ മകള്‍ ഖദീജയും ഖുസൈമത്തിന്റെ മകള്‍ സൈനബുയുമായിരുന്നു. അത്‌. ബാക്കിണുള്ള ഒമ്പത്‌ പേര്‍ ജീവിച്ചിരിക്കെയാണ്‌ തിരു ശ്രേഷ്‌ടര്‍ വഫാത്താകുന്നത്‌.
തുരു നബി(സ്വ)യുടെ ദാരിദ്രത്തിലും കഷ്‌ടതകളിലും നബി(സ്വ)യെയും അല്ലാഹുവിനെയും തെരെഞ്ഞെടുത്തവരാണീ മഹിളാ രത്‌നങ്ങള്‍ അത്‌ കൊണ്ട്‌ തന്നെ അല്ലാഹു അവരെയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ഖുര്‍ആന്‍ പറയുന്നു. ഇവര്‍ക്ക്‌ ശേഷം അങ്ങേക്ക്‌ സ്‌ത്രീകള്‍ അനുവദനീയമല്ല. ഇവരെ മാറ്റം വരുത്തുന്നതും(അല്‍ അസ്‌ഹാബ്‌ 52) പ്രവാചക പത്‌നിമാരുടെ നബി തെരഞ്ഞെടുപ്പിനുള്ള പ്രതിഫലവും നന്ദിയുമായിരുന്നു അത്‌.
നബി(സ്വ)യെ കഷ്‌ടപ്പെടുത്താനോ അവിടുത്തെ കാലശേഷം ഭാര്യമാരെ വിവാഹം ചെയ്യാനോ നിങ്ങള്‍ക്കവകാശമില്ല. തീര്‍ച്ചയായും അത്‌ അല്ലാഹുവിന്റെ സമക്ഷത്തില്‍ ഗൗരവമേറിയ കാര്യമാണ്‌ (അല്‍ അസ്‌ഹാബ്‌ 53)