Ahlissunna Online Logo
P: 091 9539 444 420 E: bahjathrac@gmail.com
Font Issue

ഇസ്‌റാഅ്‌മിഅ്‌റാജ്

ഇസ്‌റാഅ്‌ മിഅ്‌റാജ്‌
അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌ നബി (സ്വ)യുടെ പ്രധാനപ്പെട്ട ഒരു മുഅ്‌ജിസത്താണ്‌ ഇസ്‌റാഅ്‌്‌,മിഅ്‌റാജ്‌.പക്ഷെ ചില അവാന്തര വിഭാാഗങ്ങള്‍ ഇതിനെ കേവല സ്വപ്‌നമെന്ന്‌ വിളിച്ച്‌ നബി(സ്വ)യുടെ അമാനുഷികതയെ സങ്കുചിതത്തിലേക്ക്‌ നയിക്കുന്നുണ്ട്‌.
ഇസ്‌്‌റാഅ്‌ വിശുദ്ധ ഖുര്‍ആന്റെ നസ്സ്‌ കൊണ്ട്‌ സ്ഥിരപ്പെട്ടതാണ്‌.(സൂറത്തു ഇസ്‌്‌റാഅ്‌)
മിഅ്‌റാജിനെ നിശേധിക്കല്‍ കൊണ്ട്‌ കുഫ്‌്‌്‌റ്‌ കടന്ന്‌ വരും. നബി (സ്വ) സ്വശരീരം കൊണ്ട്‌ ഉണര്‍ച്ചയില്‍ മിഅ്‌റാജ്‌ നടത്തി എന്നത്‌ നിഷേധിക്കുന്നത്‌ ബിദ്‌അത്തിന്റെ ഭാാഗമാണ്‌.
ബുറാഖ്‌
ഹറമില്‍ നിന്ന്‌ അഖ്‌സയിലേക്ക്‌ നബി(സ്വ) രാപ്രയാണം നടത്തിയത്‌ ബുറാഖിലായിരുന്നു. ഇത്‌ കോവര്‍ കഴുതയുടെ വലിപ്പമില്ലാത്തതും സാധാരണ കഴുതയെക്കാള്‍ വലിപ്പമുള്ളതുമായ കറുപ്പ്‌ കലര്‍ന്ന വെള്ള നിറമുള്ള ഒരു മൃഗമാണ്‌. മിന്നല്‍ വേഗതയുള്ളത്‌ കൊണ്ടാണ്‌ ബര്‍ഖ്‌ എന്ന ധാതുവില്‍ നിന്ന്‌ പിടിച്ച ബുറാഖ്‌ എന്ന പേര്‌ നല്‍കിയത്‌. കണ്ണെത്തും ദൂരത്തേക്ക്‌ കാലുകള്‍ പായിക്കാന്‍ അതിന്‍ കഴിയും. ഇതിന്റെ തുടയില്‍ രണ്ട്‌ ചിറകുകളുണ്ടെന്നും കാണാം.
അതിന്റെ ശരീരം മനുഷ്യ ശരീരം പോലെയും വാല്‍ ഒട്ടകത്തിന്റെതും വാസന കുതിരയുടെതും കാലുകള്‍ ഒട്ടകത്തിന്റതും കുളമ്പുകള്‍ പശുവിന്റെയും മാറിടം മാണിക്യം പോലെയും മുതുക്‌ വെളുത്ത മുത്തു പോലെയുമാണ്‌.(സീറത്തു ഹലബിയ്യ.1/ 402)
മസ്‌ജിദ്‌ അഖ്‌സ വരെയാണ്‌ ഇസ്‌റാഅ്‌ നടന്നത്‌. അവിടെയെത്തിയ ശേഷം ജിബിരീല്‍ (അ) ബുറാഖിനെ സാധാരണ ഗതിയില്‍ അമ്പിയാക്കള്‍ ബന്ധിക്കാറുള്ള ഹല്‍ഖയില്‍ ബുറാഖിനെ കെട്ടാന്‍ നബി(സ്വ)യോട്‌ ആവശ്യപ്പെട്ടു. ശേഷം അമ്പിയാക്കള്‍ക്ക ഇമാമായി റസൂല്‍(സ്വ) രണ്ട്‌ റക്‌അത്ത്‌ നിസ്‌കരിച്ചു. കഴിഞ്ഞ്‌ പോയ എല്ലാ അമ്പിയാക്കളും അവിടെയുണ്ടായിരുന്നു.
ഏത്‌ നിസ്‌കാരമാണെന്ന വിഷയത്തില്‍ അഭാിപ്രായാന്തരമുണ്ട്‌. ഫര്‍ളോ സുന്നത്തോ എന്നറിഞ്ഞിട്ടില്ല. റസൂലിനോട്‌ കല്‍പ്പിച്ചു. അത്‌ ചെയ്‌തു.മസ്‌ജിദുല്‍ അഖ്‌സയില്‍ അമ്പിയാക്കളും മലക്കുകളും തഹിയ്യത്തായി നിസ്‌കിരച്ചു.(സ്വാവി 2 / 313)
എന്താണ്‌ മിഅ്‌റാജ്‌
മിഅ്‌റാജ്‌ എന്നത്‌ ഒരു ഏണി പോലുള്ള ഒന്നാണ്‌. അതിലൂടെയാണ്‌ നബി(സ്വ) ഏഴാകാശവും അതിനപ്പുറവും കടന്ന്‌ ചെന്നത്‌. അല്‍ അന്‍വാറുല്‍ ബഹിയ്യയില്‍ മിഅ്‌റാജിനെ വിവരിക്കുന്നത്‌ കാണുക. അത്‌ ഏണി പോലെ ഒന്നാണ്‌. അതിന്‌ പത്ത്‌ ചവിട്ടു പടികളുണ്ട്‌. ചില പടികള്‍ സ്വര്‍ണം വെള്ളി എന്നിവ കൊണ്ട്‌ നിര്‍മിച്ചതാണ്‌. താഴ്‌ഭാഗത്തും മുഗള്‍ ഭാഗത്തും ചുവന്ന മാണിക്യവും വെളുത്ത മാണിക്യവും കൊണ്ടുള്ളതാണ്‌. സ്വര്‍ഗീയ മുത്തുകള്‍ കൊണ്ട്‌ പ്രസ്‌തുത മിഅ്‌റാജ്‌ മോഡി പിടിപ്പിച്ചിരിക്കുന്നു. താഴെ ചവിട്ടി ബൈത്തുല്‍ മുഖദ്ദസിലെ പാറയിലും ഏറ്റവും മുകളിലത്തേത്‌ അര്‍ശിലുമാണ്‌. (ത്‌ഹുല്‍ മുല്‍ഹിം)

“ ഒന്നാം ആകാശത്തി യാത്രക്കിടയില്‍ പല സംഭവങ്ങളും മുഹമ്മദ്‌ നബി(സ)
ക്ക്‌ കാണാനിടയായതായി പ്രബലമായഹദീസുകളില്‍ വന്നിട്ടു.്‌. ഏതാനും
സംഭവങ്ങള്‍ ഇവിടെ കുറിക്കുന്നു!!!
നബി(സ) യാത്ര ചെയ്യവെ ഒരു കൂട്ടം ജനങ്ങളെ ദര്‍ശിക്കാനിടയായി. അവര്‍
കൃഷി ഇറക്കുന്ന അതേ ദിവസം തന്നെ അതിന്റെ വിളവെടുപ്പും നടത്തുന്നു.
വിളവെടുപ്പ്‌ കഴിയുമ്പോള്‍ കൃഷി പഴയപടി തന്നെ രൂപാന്തരപ്പെടുന്നു.
ഇവര്‍ ആരാണെന്ന്‌ പ്രവാചകന്‍(സ)ജിബിരീലി(അ)നോട്‌ ചോദിച്ചു. ജിബ്‌രീ
ല്‍ പറ ഞ്ഞു അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്‌തവരാണവര്‍!!!!
ദുനിയാവില്‍ സ്വന്തം പരിശുദ്ധ ദീനിനുവേ.ി സമര്‍പ്പിച്ചതിനുള്ള പ്രതിഫല
മാണിത്‌.
വീ.ും യാത്ര തുടര്‍ന്നു ഒരുകൂട്ടംആളുകളെ കാണുന്നു. അവരുടെ തല
പാറക്കല്ലു കൊ.്‌ ഇടിച്ചു ചതക്കുകയാണ്‌. ഒരോ പ്രാവശ്യം ചതക്കുമ്പോഴും
അവരുടെ തലപഴയപടിതന്നെ രൂപാന്തരപ്പെടുന്നു!!!!!!!
ഈ ഭയാനകമായ സംഭവം ക.പ്പോള്‍ പ്രവാചകന്‍(സ) ജിബ്‌രീല്‍(അ)നോട്‌
ചോദിച്ചു, ഇവര്‍ ആരാണ്‌ ജിബ്‌ രീലേ!!!?
റഹ്‌മാനായ അല്ലാഹു അവരോട്‌ കല്‍പിക്കപ്പെട്ട ഫര്‍ള്‌ നിസ്‌കാരം പോലും
നിസ്‌കരിക്കാത്ത തലക്കനം ബാധിച്ചവരാണവര്‍!!!!
പ്രവാചകന്റെ യാത്ര തുടര്‍ന്നു. ശേഷം മറ്റൊരു വിഭാഗത്തെ കാണാനിടയാ
യി.അവരുടെ സ്ഥിതി വളരെ കഷ്ടമായിരുന്നു. അവര്‍ കന്ന്‌കാലികളെപ്പോ
ലെ നരകത്തിലെ ചൂടുകട്ടകളും, കല്ലുകളും മ്ലേഛമായ വൃക്ഷവുമാണ്‌ ഭക്ഷി
ക്കുന്നത്‌!!!!!
ഈ അവസ്ഥ ക.പ്രവാചകന്‍(സ) ജിബിരീലിനോട്‌ ചോദിച്ചു ആരാണിവര്‍!!?
ജിബ്‌രില്‍ (അ) പ്രതിവചിച്ചു!! പ്രവാചകരേ,,
ദുനിയാവില്‍ വളരെയേറെ സമ്പാദിച്ചുകൂട്ടിയിട്ട്‌ അവരോട്‌ പടച്ചവന്‍ കല്‍പി
ച്ച ആ ധനത്തിന്റെ സക്കാത്ത്‌ കൊടുക്കാത്തവരാണവര്‍!!!!!!!
വീ.ും യാത്ര തുടര്‍ന്നു. ഒരു കൂട്ടം ആളുകളെ കാണാന്‍ കഴിഞ്ഞു.
അവര്‍ ദുഷിച്ച ചീഞ്ഞുനാറിയ മാംസം ഭക്ഷിക്കുകയാണ്‌. വേവിച്ച രുചികര
മായ ഭക്ഷണം അവരുടെ മുമ്പിലു.്‌.
ഇവരെക്ക.പ്രവാചകന്‍ (സ) വളരെ ആശ്ചര്യനായിക്കൊ.്‌ ജിബിരിലിനോട്‌
അവരെക്കുറിച്ചു അന്വേഷിച്ചു ഇവര്‍ ആരാണ്‌ ജിബ്‌രീലേ ? ജിബ്‌രീല്‍(അ) ന
ബിക്ക്‌ പറഞ്ഞ്‌ കൊടുക്കുന്നു.
അങ്ങയുടെ സമുദായത്തില്‍ പെട്ടവരാണിവര്‍, ഇവര്‍ക്ക്‌ അല്ലാഹു അനുവ
ദനീയമാക്കിക്കൊടുത്ത സ്വന്തം പത്‌നിമാര്‍ ഉള്ളതോടുകൂടി അന്യസ്‌ത്രീക
ളും, അന്യപുരുഷന്മാരുമായി ഹറമായ വ്യഭിചാരത്തിലായി രാത്രി ചിലവഴിച്ച
സ്‌ത്രീ പുരുഷന്മാരാണവര്‍!!!!!
�പിന്നീട്‌ ഒട്ടകത്തിന്റേത്‌ പോലുള്ള ചു.ുകളുള്ളവരെ ഞാന്‍ ക.ു!!!!!!!!!!!
അവരുടെ കൈകളില്‍ ശിലാതുല്യമായ തീക്കട്ടകള്‍ ഉ.ായിരുന്നു!!!!! അവ
രത്‌ സ്വന്തം വായകളിലേക്കെറിയുന്നു!!! അവരുടെ മലദ്വാരത്തിലൂടെ അത്‌
പുറത്ത്‌ വരുന്നു!!!!! അപ്പോള്‍ ഞാന്‍ ചോദിച്ചു “ അല്ലയോ ജിബ്‌രീല്‍, ആരാ
ണിവര്‍!!!!!!? ജിബ്‌രീല്‍(അ) പറഞ്ഞു.
അനാഥമുതല്‍ അക്രമമായിഭക്ഷിച്ചവരാണവര്‍!!!
പിന്നെ വലിയ വയറുകളോടു കൂടിയ ചിലരെ ക.ു!!!!
ഇതിനു മുമ്പ്‌ അത്തരക്കാരെ ഞാന്‍ ക.ിട്ടില്ല. ഫറോവാ വംശത്തിന്റെവഴി
യില്‍പോലും!!!!!
നരകത്തിന്റെ ദൃശ്യമാത്രയില്‍ ഭ്രാന്തു പിടിച്ച ഒട്ടകങ്ങളെപ്പോലെ വിറളിപിടി
ച്ചോടുന്നവര്‍!!!!!! ആ കുടവയറന്മാരെ കിടന്നേടത്തു നിന്നു അനങ്ങാന്‍ വിടാ
തെ ചവിട്ടിക്കൊ.ിരുന്നു!!!! ഞാന്‍ ചോദിച്ചു!!!!!! അല്ലയോ ജിബ്‌രീല്‍
ആരാണിവര്‍ ?
പലിശ മുതല്‍ തിന്നുന്നവരാണിവര്‍!!!!! ജിബ്‌രീല്‍ മറുപടി പറഞ്ഞു!!!
അതിനു ശേഷം ഒരു വിഭാഗം സ്‌ത്രീകളെയാണ്‌ ഞാന്‍ക.ത്‌.
അവര്‍ സ്വന്തം സ്‌തനങ്ങളില്‍ കെട്ടിത്തൂക്കപ്പെട്ടിരിന്നു. വീ.ും ഞാന്‍ ചോദി
ച്ചു “ അല്ലയോ ജിബ്‌രീലേ, ആരാണിവര്‍!!!!?
സ്വന്തം ഭര്‍ത്താക്കളില്‍ നിന്നല്ലാതെ ജനിച്ച മക്കളെ, അവരുടെ പേരില്‍ ആ
രോപിച്ചവരാണവര്‍ ‘ അനന്തരം ജിബ്‌രീല്‍ എന്നെയും കൂട്ടി മനോഹരിയായ
ഒരു കന്യകയെ ക.പ്പോള്‍ “ നീ ആരുടേതാണ്‌ � ? എന്ന്‌ ഞാന്‍ ചോദിച്ചു!!
ഞാന്‍ സൈദ്‌ ബിനുഹരിസയുടേതാണ്‌.` അവള്‍ മൊഴിഞ്ഞു!!!
ഈ സന്തോ ഷവാര്‍ത്ത റസൂല്‍(സ) സൈദ്‌ ബിനു ഹാരിസയെ അറിയിക്കു
കയു.ായി.
ഇങ്ങനെ ഒട്ടേറെ സംഭവങ്ങള്‍ക്ക്‌ ശേഷം ഒടുവില്‍ ദീപ്രമായ കോവണിയിലൂ
ടെ ഭൂതലത്തിലേക്ക്‌ അവരോഹണം ചെയ്‌ത ശേഷം ബുറാഖിന്റെ കെട്ടഴിച്ചു
ചിറകുകളുള്ള ആ പടക്കുതിരയുടെ പുറത്ത്‌ കയറി മുഹമ്മദ്‌ നബി(സ) മക്ക
യിലേക്ക്‌ തിരിച്ചു. അവലംബം : (മുഹമ്മദ്‌ നബി(സ))