Ahlissunna Online Logo
P: 091 9539 444 420 E: bahjathrac@gmail.com
Font Issue

ആസാറുകള്‍‌

തിരു ശേഷിപ്പുകള്‍ക്ക് ഒരു പ്രധാന്യവും ഇല്ലന്നും കാലപ്പഴക്കം കാരണം തിരുശേഷിപ്പുകള്‍ നഷ്ടപ്പെട്ടു പോകുമെന്നുമുള്ള  വാദഗതികള്‍ അര്‍ത്ഥശുന്യമാണ്.  തിരുശേഷിപ്പുകളില്‍ നിന്ന് വല്ലതും ലഭിക്കുന്നതും അതിന്‍റെ സംരക്ഷകരാകാന്‍ സൗഭാഗ്യം ലഭിക്കുന്നതും ഈ ലോകവും അതിലെ സര്‍വസ്വവും ലഭിക്കുന്നതിലും മഹാത്തരമയിട്ടാണ് സ്വഹാബികള് കരുതിയിരുന്നത്.  ആ തിരുമേനിയുടെ ഉമിനീരിന് തിക്കും തിരക്കും കൂട്ടി ദേഹത്തും മുഖത്തും പുരട്ടിയവര്‍ ….. അവിടെത്തെ പുണ്യപൂമേനിയില്‍ നിന്ന് വിട്ട് പിരിഞ്ഞ ശഅറ്, നഖങ്ങളെ തന്റെ കഫന്‍ വസ്തങ്ങളില്‍ വെക്കാന്‍ വസിയത്ത് ചെയ്തവര്‍ ….. രോഗം വരുമ്പോള്‍ അവകളെ മുക്കിയ വെള്ളം കൊണ്ട് ശിഫനേടിയവര്‍ ……. തിരുനബിയുടെ വിയര്‍പ്പ് തുള്ളികളെ കസ്തൂരിയായി ഉപയോഗിച്ചവര്‍ …….  അതെ  ആ തിരുശേഷിപ്പുകളെ  കാണുന്നതില്‍ നിന്നും  ബര്‍കത്തെടുക്കുന്നതില്‍ നിന്നും എങ്ങനെ  ഒരു വിശ്വാസിക്ക് മാറി നില്ക്കാന്‍  കഴിയും…

 

തിരുശേഷിപ്പുകളുടെ പ്രധാന്യത്തെ കുറിച്ച് വിശുദ്ദ ഖുര്‍ആനും ഹദീസ്‌ ഗ്രന്ഥങ്ങളും ചരിത്ര ഗ്രന്ഥങ്ങളും നമുക്ക്   പറഞ്ഞുതരുന്നുണ്ട്. മുസ്‌ലിം ലോകം ഏകോപിതമായി അംഗീകരിക്കുന്ന സ്വഹീഹുല്‍ ബുഖാരിയിലേയും സ്വഹീഹ് മുസ്‌ലിമിലേയും ഇത്തരം ഹദീസുകളെ തള്ളിക്കളഞ്ഞുകൊണ്ട് യുക്തികൊണ്ട് മാത്രം ഇസ്‌ലാം ദീനിനെ വ്യാഖ്യാനിക്കാനൊരുങ്ങുന്നവര്‍ വിശുദ്ധ ഖുര്‍‌ആനിലെ അല്‍‌ബഖറ സൂറത്തിലെ ഈ ആയത്തിനെകുറിച്ച് എന്ത്  പറയുന്നു.  “അവരുടെ പ്രവാചകന്‍ അവരോട് പറഞ്ഞു. നിശ്ചയം അല്ലാഹു അദ്ദേഹത്തെ രാജാവാക്കിയതിനുള്ള അടയാളം: നിങ്ങള്‍ക്ക് ഒരു പെട്ടി വരലാണ്. ആ പെട്ടിയില്‍ നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള സമാധാനം ഉണ്ട്. കൂടാതെ മൂസാ നബി (അ) യുടെയും ഹാറൂണ്‍ നബിയുടെയും (അ) തിരുശേഷിപ്പുകളുണ്ട്. മലക്കുകളാണ് ആ പെട്ടി വഹിക്കുക. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ക്കത് ഒരു വലിയ അടയാളമാണ്“ (അല്‍ ബഖറ 248)