Ahlissunna Online Logo
P: 091 9539 444 420 E: bahjathrac@gmail.com
Font Issue

അഹ്‌‌ലുബൈത്ത്‌‌

 


ഒരാളുടെ കുടുംബത്തിന്‌ അഹ്‌ല്‌ എന്ന പദമാണ്‌ അറബി ഭാഷയിലുള്ളത്‌. ഒരു വ്യക്തിയുടെ അഹ്‌ലെന്നാല്‍ അയാളുടെ ഭാര്യയെന്നും ഒരു വീടിന്റെ അഹ്‌ലെന്നാല്‍ ആ വീട്ടിലെ താമസക്കാരെന്നും ഉപയോഗിച്ച്‌ വരുന്നു.ഒരാളുടെ അനുയായികള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അയാളുടെ അഹ്‌ലെന്നു പറയാം.അഹ്‌്‌ലിന്റെ ഉച്ചാരണത്തില്‍ ലഘൂകരണം വരുത്തി ആല്‍ എന്നും ഉപയോഗിക്കാറുണ്ട്‌.പക്ഷെ ഈ ശബ്ദം അഹ്‌ലുപോലെ എല്ലാവിധ കുടുംബംങ്ങള്‍ക്കും പറയപെടുയ്യില്ല. ബഹുമാനിയായ വ്യക്തിയുടെ ബഹുമാന്യരായ കുടുംബത്തിന്‌ മാത്രമെ ആല്‍ എന്ന്‌ ഉപയോഗമൂള്ളൂ.ഇങ്ങനെയാണ്‌ നബി കുടുംബം എന്ന അര്‍ത്ഥത്തില്‍ ആലുന്നബി എന്ന്‌ ഉപയോഗിക്കുന്നത്‌.

 


നബിയുടെ ആല്‍ എന്ന്‌ ഉപയോഗിക്കുമ്പോള്‍ നബിയുടെ കുടുംബക്കാര്‍ ബന്ധുക്കള്‍
എന്നാണര്‍ത്ഥമെന്നു വ്യക്തം.ആരൊക്കെയാണ്‌ നബി കുടുംബത്തില്‍പ്പെടുക എന്ന നമുക്ക്‌ ചര്‍ച്ച ചെയ്യാം.യുദ്ധങ്ങളില്‍ നിന്നും ലഭിക്കുന്ന ഗനീമത്ത്‌ സ്വത്തുക്കളില്‍ നിന്നും മറ്റും നബി കുടുംബത്തിന്‌ നല്‍കണമെന്ന്‌ അല്ലാഹു നിര്‍ദേശിച്ച വിഹിതം നബി (സ്വ) തങ്ങള്‍ നല്‍കിയതും നബി(സ്വ)യുടെ രണ്ടാം പിതാമഹന്‍ ഹാശിമിന്റെയും അദ്ദേഹത്തിന്റെ മാതാവും പിതാവുമൊത്ത സഹോദരന്‍ മുത്വലിബിന്റെയും പുത്രന്മാര്‍ക്കായിരുന്നു .

 


മുത്വലിബിനെ പോലെ ഹാശിമിന്റെ മാതാവും പിതാവുമൊത്ത മറ്റൊരു സഹോദരനാണ്‌ അബ്ദുഷംസ്‌.പിതാവൊത്ത സഹോദരനാണ്‌ നൗഫല്‍.ഇവിടെ ഹാശിം നബി(സ്വ)യുടെ രണ്ടാമത്തെ പിതാമഹനാണ്‌.മുത്വലിബും നൗഫലും അബ്ദുശംസും ഹാശിമിന്റെ സഹോദരന്മാരാണ്‌.ഹാശിമിന്റെ മക്കള്‍ക്കു പുറമെ നബി(സ്വ) മുത്വലിബിന്റെ മക്കള്‍ക്കും നബി കുടുംബത്തിന്റെ വിഹിതം നല്‍കിയപ്പോള്‍ ഇവരും നബിയോട്‌ വിഹിതം ചോദിച്ചു. തത്സമയം നബി തങ്ങള്‍ അവിടത്തെ രണ്ടു കയ്യിലും വരലുകള്‍ കോര്‍ത്ത്‌ പിടിച്ച്‌ കൊണ്ട്‌ ഞങ്ങളും മുത്വലിബിന്റെ മക്കളും ഒന്നാണെന്ന്‌ പറഞ്ഞു.അബ്ദുശംസിന്റെയും നൗഫലിന്റെയും മക്കളുടെ ആവശ്യം നിരസിക്കുകയാണ്‌ ചെയ്‌തത്‌.(ബുഖാരി).ഇതുമായി ബന്ധപ്പെട്ട നിരവധി ഹദീസുകള്‍ ബുഖാരിയില്‍ കാണാം.

 


നബി കുടുംബത്തെ പറ്റി അഹ്‌ ലുബൈത്ത്‌ എന്നും അഹ്‌്‌ലുബൈത്തി എന്നും അഹ്‌്‌ലുബൈത്തുന്നുബുവ്വ എന്നുമെല്ലാം പല ഹദീസുകളിലും വന്നുട്ടുണ്ട്‌.ഇത്‌ കൊണ്ട്‌ ഉദ്ദേശ്യത്തില്‍ അഭിപ്രായാന്തരങ്ങളുണ്ട്‌.ആലുന്നബി എന്നും അഹ്‌്‌ലുല്‍ബൈത്ത്‌ എന്നും ഒരെ ഉദ്ദേശ്രത്തിലാണ്‌ പറയുന്നത്‌.ഹദീസുകളില്‍ നിന്ന്‌ ഇക്കാര്യം ബോധ്യപ്പെടും.എന്നാല്‍ നബി (സ്വ)തങ്ങള്‍ ഫത്വിമ (റ) അലി (റ) ഹസന്‍(റ) ഹുസൈന്‍(റ) എന്നിവരെ ചേര്‍ത്തിയിരുത്തി കൊണ്ട്‌ ഇവരാണ്‌്‌ എന്റെ അഹ്‌്‌ലുബൈത്ത്‌ എന്ന്‌ പ്രസ്ഥാവിച്ചതായി ചില ഹദീസുകളിലുണ്ട്‌.തുര്‍മദി, ഹാകിം, ബൈഹഖി,അഹ്‌്‌മദ്‌ തുടങ്ങിയ ധാരാളം ഇമാമുകള്‍ ഈ ഹദീസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.ഇത്തരം ഹദീസുകള്‍ അടിസ്ഥാനമാക്കി അഹ്‌്‌്‌ലുബൈത്തെന്നാല്‍ നബിയും പ്രസ്‌തുത നാല്‌ പേരും അവരുടെ മക്കളും മാത്രമെ ഉള്‍പ്പെടുകയുള്ളൂവെന്ന്‌ ഒരു പക്ഷം പറയുന്നു.

 


ധാരാളം ഹദീസുകള്‍ ഫാത്വിമ(റ) അലി(റ) ഹസന്‍(റ) ഹുസൈന്‍(റ) ഇവരുടെ മഹത്വം അറിയിക്കുന്നുണ്ട്‌.അഹ്‌്‌ലുല്‍ കിസാഅ്‌ എന്നും അഹ്‌്‌ലുല്‍ അബാഅ (കരിമ്പടത്തിനകത്താക്കപ്പെട്ടവര്‍) എന്നിങ്ങനെ വിശേഷിപ്പിച്ച്‌്‌ കൊണ്ട്‌്‌ പ്രത്യേക പദവി നല്‍കപ്പെടുന്നു.അതിനും പുറമെ ഫാത്വിമ അലി ദമ്പതികളില്‍ നിന്നും പിറന്ന മക്കളെല്ലാം അവരില്‍ ആണ്‍ പെണ്‍ വിത്യാസമില്ലാതെ നബിയുടെ മക്കള്‍ എന്ന പദവിയിലുള്ളവരാണ്‌.
നബി കുടുംബത്തില്‍ നിന്നും ഏറ്റവും ഉയര്‍ന്ന സ്ഥാനത്തുള്ളവരാണ്‌ നബി (സ്വ)യുടെ മക്കള്‍, അത്‌ പോലെ അബ്ദുല്‍ മുത്വലിബിന്റെ മക്കളും.അപ്രകാരം ബനൂ ഹാശിമും നബി കുടുംബത്തില്‍ നിന്ന്‌ ബനൂ മുത്വലിബിനെക്കാള്‍ സ്ഥാനമുള്ളവരാണ്‌.(തുഹ്‌്‌ഫ 7 137)

 


അപ്പോള്‍ നബി കുടുംബമെന്നത്‌ നബിയുെട മുകളിലുള്ള മൂന്നാം തലമുറയില്‍ നിന്നാരംഭിക്കുന്ന വിശാലമായ കുടുംബമാണ്‌ ബനൂ ഹാശിം,ബനൂ മുത്വലിബ്‌. അവരില്‍ നിന്ന്‌ ബനൂ ഹാശിം അവരെക്കാള്‍ സ്ഥാനമുള്ളവരാണ്‌ ബനൂഹാശിമില്‍നിന്ന്‌ സ്ഥാനമുള്ളവരാണ്‌ ബനൂ അബ്ദുല്‍ മുത്വലിബ്‌. അവരെക്കാള്‍ ഉയര്‍ന്ന സ്ഥാനമുള്ളവരാണ്‌ നബിയുടെ സന്താനങ്ങള്‍. ഫാത്വിമ(റ)യുടെ പുത്രിമാരും പുത്രന്മാരും.അവരില്‍ നിന്ന്‌ തന്നെ വിശിഷ്ടരാണ്‌ ഫാത്വിമയുടെ പുത്രന്മാരായ ഹസന്‍(റ) ഹുസൈന്‍(റ) എന്നിവരും അവരുടെ പുത്രന്മാരും പുത്രിമാരും.ഇവരാണ്‌ പില്‍കാലത്ത്‌ ശരീഫുകള്‍,അശ്‌്‌റാഫ ്‌ എന്നിങ്ങനെ വിശേഷിക്കപ്പെടുന്നവര്‍. മുന്‍കാലങ്ങളില്‍ നബി കുടുംബ്‌്‌ത്തില്‍പ്പെട്ട എല്ലാവരെയും ശരീഫ്‌ എന്ന്‌ വിശേഷിപ്പിക്കപ്പെട്ടിരുന്നെങ്കിലും മിസ്‌റിലെ ഫാത്വിമീ ഭരണകൂടത്തിന്റെ കര്‍ശനമായ നിയന്ത്രണം മൂലം ഈ വിശേഷണം ഹസന്‍,ഹുസൈന്‍ (റ) എന്നിവരുടെ മക്കളില്‍ മാത്രം പരിമിതപ്പെടുകയാണുണ്ടായത്‌.

 


ഹസന്‍ ഹുസൈന്‍ എന്നിവരെ നബി തങ്ങള്‍ ഇബ്‌നായ എന്റെ രണ്ട്‌ പുത്രന്മാര്‍ എന്ന്‌ വിശേഷിപ്പിച്ചത്‌ കൊണ്ടും ഫാത്വിമയുടെ രണ്ട്‌ പുത്രന്മാരുടെ രക്ഷാ കര്‍ത്താവും അസ്വബയും ഞാനാകുന്നുവെന്ന്‌ പ്രസ്‌താവിച്ചത്‌ കൊണ്ടും അവര്‍ക്കും മക്കള്‍ക്കും നബി(സ്വ)യിലേക്ക്‌ തറവാട്‌ ചേര്‍ക്കപ്പെടുക,അനന്തരവകാശം ലഭിക്കുക എന്നിങ്ങനെയുള്ള പ്രത്യേകതയുണ്ട്‌.ഇത്‌ ഫാത്വിമ ബീവിയില്‍ നിന്നുള്ള അവരുടെ രണ്ട്‌ സഹോദരിമാര്‍ക്കു പോലുമില്ലാത്തതാണ്‌.
ചുരുക്കത്തില്‍ ഹസന്‍ ഹുസൈന്‍ എന്നിവരും അവരുടെ മക്കളും അന്ത്യ നാള്‍ വരെയുള്ള പുത്രന്മാരുടെ മക്കളുമാണ്‌ നബി കുടുംബത്തില്‍ ഏറ്റവും സ്രേഷ്ടരും നുബുവ്വത്തിന്റെ പ്രകാശം കൂടുതല്‍ ശോഭയോടെ വഹിക്കുന്ന അതിവിശിഷ്ടര്‍.എന്നാല്‍ ആലുന്നബിയ്യ്‌, അഹ്‌്‌ലുബൈത്ത്‌ എന്നീ പദവികള്‍ ഇവരില്‍ പരിമിതമല്ല.അതില്‍ കൂടുതല്‍ ഗോത്രങ്ങളും വംശങ്ങളും ഉള്‍കൊള്ളും .ഹാശിമിന്റെയും മുത്വലിബിന്റെയും സന്താന പരമ്പരകളില്‍ വരുന്ന സത്യവിശ്വാസികളെയെല്ലാം ഉള്‍കൊള്ളുന്ന വ്യാപകസ്ഥാപനമാണിത്‌.നമ്മുടെ നാടുകളില്‍ സാധാരണ തങ്ങള്‍ എന്ന്‌ വിളിക്കപ്പെടുന്നത്‌ നബി കുടുംബത്തില്‍ അതി വിശിഷ്ടരായ ഹസന്‍ ഹുസൈന്‍ (റ) എന്നിവരുടെ പരമ്പരയില്‍ വരുന്ന നബി തങ്ങളുടെ മക്കളെയാണ്‌.