Ahlissunna Online Logo
P: 091 9539 444 420 E: bahjathrac@gmail.com
Font Issue

ലേഖനങ്ങള്‍

 • അല്ലാഹു അടിമയെ സ്നേഹിക്കുന്നുവെന്നതിന്‍റെ അടയാളങ്ങള്‍

  islam-fact

  അല്ലാഹുവിന്‍റെ സ്നേഹമെന്നത് സല്‍പ്രവര്‍ത്തനങ്ങളും ആരാധനാ കര്‍മ്മങ്ങളും നിര്‍വഹിക്കുന്നവര്‍ക്കുള്ള അതി സ്രേഷ്ഠമായ പദവിയും അംഗീകാരവുമാണ്. ഹൃദയത്തിനും ആത്മാവിനുമുള്ള ഉത്തേജനവും നയനാന്ദകരവുമാവുന്നത് അതിലൂടെയാണ്. അന്ധകാരത്തിന്‍റെ അന്തരാളങ്ങളില്‍ അകപ്പെട്ടവന്‍റെ ആഗ്രഹങ്ങള്‍ പ്രകാശിപ്പിക്കുന്നതില്‍ രോഗാതുരനായ അടിമക്ക് സുഖപ്രാപ്തിയേകുന്നതും ശാരീരികവും മാനസികവുമായ അസ്വസ്ഥതയാല്‍ ജീവച്ഛമായി ജീവിതം നയിക്കുന്നവന്‍റെ മാസാന്തരങ്ങള്‍ക്ക് ആനന്ദവും ആവേശവും നല്‍കുന്നതും സ്രഷ്ടാവായ അല്ലാഹുവിന്‍റെ അദമ്യമായ അനുഗ്രഹം കൊണ്ട് മാത്രമാണ്. ഇത്തരത്തില്‍ അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ അവന്‍റെ സ്നേഹത്തിനും ആദരവിനും പാത്രമാവണമെങ്കില്‍ അവന്‍റെ ചിന്തകളിലും ചെയ്തികളിലും....

  More...
 • ഹിജ്റഃ കാലഗണനയും മുഹര്‍റവും

  Muharrram-2

  ഇസ്ലാമിക് കലണ്ടറിന്‍റെ മാനദണ്ഡമായ ഹിജ്റഃ കഴിഞ്ഞ് 1488 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. അല്ലാഹുവിന്‍റെ വിധിപ്രകാരം നബിയും സ്വഹാബത്തും മക്കയില്‍ നിന്നും മദീനയിലേക്ക് നടത്തിയ പലായനത്തെയാണ് ഹിജ്റ കൊണ്ട് അര്‍ത്ഥമാക്കുന്നത്. മക്ക ഭൂമിശാസ്ത്രപരമായി ഏറെ വ്യതിരിക്തമായ ഭൂമികയാണ്. കഅ്ബയും ഹജറുല്‍ അസ്വദും മഖാമു ഇബ്റാഹീമും തുടങ്ങി ഒട്ടേറെ ഇസ്ലാമിക ചിഹ്നങ്ങള്‍ സ്ഥിതി ചെയ്യുന്നത് അവിടെയാണ്. അതുകൊണ്ടു തന്നെ വിശ്വാസി സമൂഹത്തിന്‍റെ ഭൗതിക-ആത്മിക സങ്കേതമായി മക്ക മാറി. അതിലുപരി പുണ്യ റസൂലിന്‍റെ പരിശുദ്ധ....

  More...
 • ഉള്ഹിയ്യത്ത് കര്‍മ്മം; സംശയങ്ങളും മറുപടികളും

  1000sheep4

  ? ഉള്ഹിയ്യത്ത് കര്‍മ്മം എന്നാണ് നിയമമാക്കപ്പെട്ടത്? ഹിജ്റ രണ്ടാം വര്‍ഷം. ? ഇതിന്‍റെ പ്രമാണങ്ങള്‍ ഏവ? വിധിയെന്ത്? ഖുര്‍ആന്, സുന്നത്ത്, ഇജ്മാഅ് എന്നീ മൂന്ന് പ്രമാണങ്ങള്‍ മുഖേന സ്ഥിരപ്പെട്ടതാണ് ഉള്ഹിയ്യത്ത് കര്‍മ്മം. അല്ലാഹു പറയുന്നു: ‘നബിയേ, താങ്കളുടെ നാഥന് വേണ്ടി അങ്ങ് നിസ്ക്കരിക്കുകയും അറവ് നടത്തുകയും ചെയ്യുക’. (കൗസര്‍) ഈ സൂക്തത്തിലെ അറവ് കൊണ്ട് ഉദ്ദേശ്യം ഉള്ഹിയ്യത്താവണമെന്ന് മുഫസ്സിറുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. നബി അരുളി: ‘ബലിപെരുന്നാളില്‍ അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിച്ചുകൊണ്ടുള്ള....

  More...
 • പെരുന്നാള്‍ കര്‍മ്മശാസ്ത്രം; സംശയങ്ങളും മറുപടികളും

  Eid-mubarak-2013-Muslim-015-HD-Wallpaper

  ആവര്‍ത്തിച്ചു വരിക എന്നര്‍ത്ഥമുള്ള ‘ഔദ്’ എന്ന ക്രിയാധാതുവില്‍ നിന്നാണ് ഈദ് (പെരുന്നാള്‍) എന്ന പദം വന്നത്. വര്‍ഷം തോറും രണ്ട് പെരുന്നാള്‍ സുദിനങ്ങള്‍ ആവര്‍ത്തിച്ചു വരുന്നതുകൊണ്ടാണിത്. നബി(സ) മദീനയിലേക്ക് ഹിജ്റ വന്ന വേളയില്‍ നൈറൂസ്, മഹര്‍ജാന്‍ എന്നീ രണ്ടു പേരുകളില്‍ അവിടെ രണ്ട് ആഘോഷ ദിനങ്ങളുണ്ടായിരുന്നു. ഈ രണ്ട് ആഘോഷങ്ങളും പേര്‍ഷ്യക്കാരുടേതായിരുന്നു. പേര്‍ഷ്യന്‍ സംസ്കാകരത്തിലെ ആഘോഷ ദിനം അറബികളിലേക്ക് പകര്‍ന്നതാണ്. ഈ ദിനങ്ങളെപ്പറ്റിയും അതിലവരുടെ ആഘോഷ രീതിയെക്കുറിച്ചും നബി(സ)....

  More...
 • കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്‍ കര്‍മനൈപുണ്യത്തിന്‍റെ പണ്ഡിത മാതൃക

  maxresdefault

  ശൈഖുനാ എം.എം ബശീര്‍ മുസ്ലിയാര്‍ കടമേരി റഹ്മാനിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പലായി സേവനം ചെയ്യുന്ന കാലം. അദ്ദേഹത്തിന്‍റെ സമന്വയ പരീക്ഷണത്തിന്‍റെ തുടക്കമായിരുന്നു അത്. പുതിയ പാഠ്യപദ്ധതിയുടെയും സ്ഥാപനത്തിന്‍റെയും പുരോഗതിക്കാവശ്യമായ കാര്യങ്ങള്‍ അദ്ദേഹം റഹ് മാനിയ സ്ഥപകനും കടമേരി പള്ളി മുതവല്ലിയുമായ ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാരുമായി നിരന്തരം ചര്‍ച്ച ചെയ്തു. കോട്ടുമല അബൂബക്കര്‍ മുസ്ലിയാരുടെ ദര്‍സില്‍ ഇരുവരും സഥീര്‍ത്ഥ്യരായിരുന്നു. കടമേരി പള്ളിയുടെ ഓരത്തായിരുന്നു കോളേജിന്‍റെ തുടക്കം. ബശീര്‍ മുസ്ലിയാരുടെ പുതിയ....

  More...
 • ഇസ്ലാം അജയ്യമീ ആശയധാര

  OLYMPUS DIGITAL CAMERA

  ഇസ്ലാം ഇതര മതങ്ങളില്‍ നിന്നും ഇസങ്ങളില്‍ നിന്നും എന്നും അജയ്യമായി നില്‍ക്കുന്ന മതമാണ് വിശുദ്ധ ഇസ്ലാം. സ്രഷ്ടാവായ അല്ലാഹു നിയുക്തരാക്കിയ പ്രവാചകന്മാരിലൂടെ കടന്ന്വന്ന ഇസ്ലാമിന്‍റെ ദീപശിഖ എത്തി നില്‍ക്കുന്നത് മുഹമ്മദ് പ്രവാചകന്‍ (സ)യുടെ കരങ്ങളിലാണ്. കൃത്യമായ ആശയ സമ്പുഷ്ടതകൊണ്ടും വ്യക്തമായ നിയമ സംഹിതകള്‍ കൊണ്ടും എന്നും ഇസ്ലാം മഹോന്നതമായി തന്നെ നിലനില്‍ക്കുന്നു. സാമൂഹിക രാഷ്ട്രീയ സാംസ്കാരിക നിലകളിലെല്ലാം നിസ്തുല്യമായ ആശയം കൊണ്ട് സമ്പുഷ്ടമാണ് ഇസ്ലാമിന്‍റെ ആശയ ധാര. മാത്രമല്ല....

  More...