Ahlissunna Online Logo
P: 091 9539 444 420 E: bahjathrac@gmail.com
Font Issue

ചോദ്യോത്തരങ്ങള്‍

കളഞ്ഞ് കിട്ടിയ ആഭരണം,കാഷ് ഇവയുടെ ഇസ്ലാമിക വിധിയെന്ത്?

സ്വര്‍ണാഭരണം പോലെയുളള വസ്തുക്കള്‍ കളഞ്ഞ് കിട്ടിയാല്‍ ഒരു കൊല്ലം പരസ്യപ്പെടുത്തിക്കൊണ്ടിരിക്കണം. എന്നിട്ടും ഉടമസ്ഥനെ കിട്ടിയില്ലെങ്കില്‍ കളഞ്ഞ് കിട്ടിയ ആള്‍ക്ക് അത് ഉടമപ്പെടുത്താവുന്നതാണ്. ഇതിനെ ഞാന്‍ ഉടമപ്പെടുത്തിയെന്ന് ഉച്ചരിക്കുമ്പോഴാണ് അത് ഉടമയിലാവുക. ഉടമയാക്കിയ ശേഷവും ഉടമസ്ഥന്‍ വന്നില്ലെങ്കില്‍ ആഖിറത്തില്‍ പോലും അത് തിരിച്ച് കൊടുക്കേണ്ടി വരില്ല. എന്നാല്‍, ഉടമസ്ഥന്‍ വന്നാല്‍ തിരിച്ചുകൊടുക്കണം.


Ask Your Question