ചില അടയാളപ്പെടുത്തലുകളാവട്ടെ ഈ തെരഞ്ഞെടുപ്പ്

എഡിറ്റോറിയല്‍

വികസനത്തിൻ മുറവിളികളുമായി തെരഞ്ഞെടുപ്പ് ചൂടിലേക്ക് നാടും വീടും ഒരിക്കൽ കൂടെ നീങ്ങുകയാണ്. ഇതുവരെ മിണ്ടാത്തവർ,ചിരിക്കാത്തവർ,സംസാരിക്കാത്തവരെല്ലാം ഖദർ ധാരികളായി നാട്ടുകാർക്ക് മുന്നിൽ കൈകൂപ്പി നടക്കുന്നു. വഴിനീളെ ഫ്‌ളെക്സുകളും ബാനറുകളും ചുവരെഴുത്തുകളും നിറഞ്ഞു കവിഞ്ഞു. ഇലക്ഷൻ കഴിയുന്നതോടെ എല്ലാം പഴയപടി തന്നെ. അധികാരം കയ്യിലാക്കാനുള്ള ഈ വക നാടകങ്ങളെല്ലാം നാം ഒരുപാട് കണ്ടതാണ്. പക്ഷെ ബുദ്ധിപൂർവം ചുവടു നീക്കുന്ന ഭരണീയരുടെ അഭാവമാണ് ഭരണാധികാരികൾക്ക് കരുത്തുപകരുന്നത്. ജനാധ്യപത്യ വ്യവസ്ഥയിൽ പ്രദേശങ്ങളുടെ വികസന നിർണ്ണയത്തിൽ സുപ്രധാന പങ്കാണ് തദ്ദേശീയ തെരഞ്ഞെടുപ്പുകൾക്കുള്ളത്. സങ്കൽപ്പങ്ങളും പറച്ചിലുകളും മാത്രമാവുന്ന നേതൃത്തങ്ങൾക്ക് അടിപതറിയുള്ള അടയാളപ്പെടുത്തലുകളാവട്ടെ ഈ തെരഞ്ഞെടുപ്പ്….

About Ahlussunna Online 1149 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*